മുറിവേറ്റ നമ്മുടെ ഭൂതകാലത്തെ ഈശോയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് നമ്മുടെ വിശ്വാസം മഹത്തരമാകുക. കഴിഞ്ഞ കാലത്തിന്റെ മുറിവുകളെ സുഖപ്പെടുത്താന്‍, അവയ്ക്ക് അര്‍ത്ഥം പകരാന്‍ ഈശോയോട് ആവശ്യപ്പെടുക. നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെതായ കഥകളുണ്ട്. പലപ്പോഴും ബുദ്ധിമുട്ടുകള്‍ നിറഞ്ഞ, വേദനയും ദൗര്‍ഭാഗ്യങ്ങളും പാപങ്ങളും നിറഞ്ഞ കഥകള്‍. ഈ കഥകള്‍ കൊണ്ടു ഞാനെന്തു ചെയ്യണം? അവ ഒളിച്ചു വയ്ക്കണോ? അല്ല. മറിച്ച്, അവ കര്‍ത്താവിനു സമര്‍പ്പിക്കുക, നിന്റെ ഹിതമതാണെങ്കില്‍ നിനക്കെന്നെ സുഖപ്പെടുത്താന്‍ കഴിയുമെന്ന പ്രാര്‍ത്ഥനയോടെ.
ഈശോ നമ്മെ നാമായിരിക്കുന്നതു പോലെ ഇഷ്ടപ്പെടുന്നു. നമ്മുടെ പാപങ്ങളും അബദ്ധങ്ങളും പരാജയങ്ങളും സ്നേഹത്തോടെയും അനുകമ്പയോടെയും വഹിക്കാന്‍ അവിടുന്നു സന്നദ്ധനാണ്.
പ്രഭാത പ്രാർത്ഥന ; 27 -09 -2020
പ്രഭാത പ്രാർത്ഥന ; 31– 10 – 2020
മനസമ്മതം | ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
സഭാ വാർത്തകൾ | സെപ്റ്റംബർ 11
senche