അപ്പസ്തോലനായ കാനാൻകാരൻ ശിമയോൻ

03,  Oct   

 

ജനനം : ബി. സി. 1
ജനന സ്ഥലം : യൂദാ
വിളിപ്പേര്: തീവ്രവാദിയായ ശിമയോൻ
പേരിനർത്ഥം : കേൾക്കുക, കേൾക്കുന്നവൻ
മാതാപിതാക്കൾ :
ജോലി : രാഷ്ട്രീയം
പ്രതീകങ്ങൾ : വി. വേദപുസ്തകവും അതിന്റെ പുറത്തു ഒരു മത്സ്യവും
തിരുനാൾ : ഒക്ടോബർ 28 (റോമൻ കത്തോലിക്ക സഭ), മെയ് 10 (ബൈസന്റയിൻ സഭ), ജൂലൈ 15 (എത്യോപ്യൻ സഭ)
മദ്ധ്യസ്ഥൻ : തുകൽപ്പണിക്കാർ, തടിപ്പണിക്കാർ
മരണം : പേർഷ്യയിൽ വച്ച് മതമർദ്ദനത്താൽ കൊല്ലപ്പെട്ടു. അടക്കം ചെയ്തിരിക്കുന്ന സ്ഥലം : മൃതശരീരം റോമിലേക്കുകൊണ്ടുവന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലെ അൾ ത്താരയ്ക്കു താഴെ.

ഒരു തീവ്രവാദിയെ കർത്താവിന്റെ ശിഷ്യത്വത്തിലൂടെ രൂപാന്തരം വരുത്തി. കാണപ്പെടുന്ന ലോകത്തിനും അതിലെ അവകാശങ്ങൾക്കും വേണ്ടി ചിന്തിക്കുകയും പോരാടുകയും ചെയ്തിരുന്ന ശിമയോൻ കാണപ്പെടാത്തതും വരാനിരിക്കുന്നതുമായ ദൈവരാജ്യത്തിന്റെ വക്താവായി മാറി. കർത്താവിന്റെ രുപാന്തരപ്പെടുത്തുന്ന ദിവ്യശക്തിയുടെ ഉത്തമ ഉദാഹരണമാണ് ശിമയോൻ .

അപ്പസ്തോലനായ ശിമയോന്റെ പേര് വിവരിക്കുന്നിടത്തല്ലാതെ മറ്റ് വിവരണങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലില്ല. ചില ചരിത്ര രേഖകളിലും അപ്രമാണിക എെതിഹ്യങ്ങളിലും ഉള്ള വിവരണങ്ങളാണ് നാം തീവ്രവാദിയായ ശിമയോനെ കുറിച്ചറിയാൻ അടിസ്ഥാനമാക്കുന്നത്. 

പേര്
ശിമയോൻ എന്ന പദം  ഹെബ്രായ ഭാഷയിലെ 'ഷമാ' എന്ന ക്രിയയിൽ നിന്നും ഉത്ഭവിച്ചതാണ്. ഇൗ പദത്തിന് കേൾക്കുക എന്നാണ് അർത്ഥം. ശിമയോൻ എന്ന പേരിന് 'കേൾക്കുക, കേൾക്കുന്നവൻ, ദൈവം എന്റെ പ്രാർത്ഥന കേട്ടു' എന്നൊക്കെയാണ് അർത്ഥം.  ഇൗ ശിമയോനെ ചെറിയ ശിമയോൻ എന്നും വിളിക്കുന്നു. ശിമയോൻ പത്രോസിൽ നിന്നും വേർതിരിച്ച്ക്കാണിക്കാനാണ് ഇൗ പേര് ഉപയോഗിക്കുന്നത്. കാനാൻകാരനായ ശിമയോൻ (മത്താ:10;18) തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ  (ലൂക്ക 6:15) എന്നീ പേരുകളിലും ശിമയോൻ അറിയപ്പെടുന്നു.

ലൂക്കാ ഉപയോഗിച്ചിരുന്ന പദം കേനാനാ ( ൂലിമിമ) എന്ന അരമായ പദമാണ്. ഇതിന്റെ ഗ്രീക്ക് രൂപം 'സെലൊട്ടിസ്'  എന്നാണ് അതിൻെറ അർത്ഥം തീക്ഷണത ഉള്ളവൻ, തീവ്രവാദി എന്നൊക്കെയാണ്. മത്തായി 10ാം അദ്ധ്യായത്തിൽ അപ്പസ്തോലരുടെ പേരുകൾ നിരത്തുമ്പോൾ കാനാൻ കാരനായ ശിമയോൻ എന്നു പറയുന്നത് സ്ഥലത്തെയല്ല ' കേനാനാ' എന്ന പദത്താൽ അവന്റെ തീക്ഷ്ണതയെയാണ് സൂചിപ്പിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്ന വരും ഉണ്ട്. ഇൗ പദത്തിനെ പി.ഒ.സി. ബൈബിളിൽ  'തീവ്രവാദി' എന്നും   പ്ശിത്താ ബൈബിൾ 'തീഷ്ണവതി'    എന്നും വിവർത്തനം നടത്തിയിരിക്കുന്നു.

തീവ്രവാദികൾ
യേശുവിന്റെ കാലത്ത് നിലനിന്ന ഒരു പ്രത്യേക വിഭാഗം. ഇവർ രാജ്യ സ്നേഹികളും, സ്വാതന്ത്ര്യ മോഹികളും ആയിരുന്നു. വിദേശ രാജ്യങ്ങൾക്കും രാജാക്കന്മാർക്കും കപ്പം കൊടുക്കുന്നത് ദൈവനിന്ദയായി ഇവർ കരുതി. അതുകൊണ്ട് റോമൻ ആധിപത്യത്തിനെതിരെ അവർ ശക്തമായി നിലകൊണ്ടു. മഹാനായ ഹെറോദേശിന്റെ സമയത്ത് സ്ഥിതിഗതികൾ ശാന്തമായിരുന്നു. ആ.ഇ 4 ൽ രാജാവ് മരിച്ചു. രാജ്യം മൂന്നു മക്കളായ അന്തിപ്പാസിനും ഫിലിപ്പോസിനും അർക്കലെയോസിനുമായി വിഭജിച്ചു. അർക്കലയൂസിന്റെ പ്രാപ്തിക്കുറവു മൂലം രാജ്യം ഗവർണ്ണറുടെ കീഴിലായി. ഇൗ പുതിയ പ്രവിശ്യകളിൽ ഭരണം മെച്ചപ്പെടുത്താനും നികുതിപ്പിരിവ് ഏർപ്പെടുത്താനും ജനസംഖ്യ എടുക്കാൻ റോമൻ ഗവൺമെന്റ് കല്പന പുറപ്പെടുവിച്ചു. ഇതിനെതിരെ യൂദാ എന്നൊരാളുടെ നേതൃത്വത്തിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഇൗ വിപ്ലവം റോമാക്കാർ അടിച്ചമർത്തി. യൂദാ കൊല്ലപ്പെട്ടു. ഇൗ വിപ്ലവത്തിന്റെ  അനന്തരഫലമത്രേ തീവ്രവാദി സംഘം (്വലമഹീ േ). ഇവരുടെ മുൻഗാമികൾ എന്ന് വിശേഷിപ്പിക്കാവുന്ന ചില കഥാപാത്രങ്ങൾ പഴയ നിയമത്തിൽ കണ്ടെത്താൻ സാധിക്കും. യാക്കോബിന്റെ പുത്രന്മാരായ ശിമയോനും ലേവിയും (ഉല്പത്തി 34:4 ) ഫിനെഹാസ് (സംഖ്യ 25:78 ) ഏലിയ ( 1 രാജാ 18:40) മത്താത്തിയാസ് (1 മക്ക 2:1528) ഇവരെല്ലാം തീവ്രവാദ സ്വഭാവം ഉള്ളവരാണ്.

പുതിയ നിയമത്തിലെ ഇൗ വിപ്ലവകാരികൾ വിജാതിയ ഭരണത്തിനെതിരെ പോരാടി. മത തീക്ഷ്ണതയാൽ അവർ എരിഞ്ഞു; ഇവരുടെ മത ഭ്രാന്താണ് യഹൂദരുടെ രാജ്യത്തെ നാശത്തിലേക്ക് നയിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ഇവരുടെ കൂട്ടത്തിൽ' കഠാരക്കാർ' (ടശരമൃശ) എന്നൊരു വിഭാഗം ഉണ്ടായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന ചെറിയ കഠാരയിൽ നിന്നാണ് ഇൗ പദം ഉണ്ടായത്. ഇവർ അവസരം കിട്ടുമ്പോൾ റോമാക്കാരെയും റോമൻ അനുഭാവമുള്ള യഹൂദരേയും വധിച്ചിരുന്നു. ഉത്സവ ദിനങ്ങളിൽ ജനക്കൂട്ടത്തിലൂടെ സഞ്ചരിച്ച്  ഇവർ കൊലപാതകങ്ങൾ നടത്തിയിരുന്നു.

റോമാക്കാരുമായുള്ള യുദ്ധത്തിനുശേഷം മസാദായിലെ പഴയ യഹൂദ കോട്ടയിൽ അഭയം പ്രാപിച്ചു രണ്ടുവർഷത്തിനുശേഷം റോമാക്കാർ കോട്ടവളഞ്ഞു. റോമാക്കാരുടെ കൈകളാൽ മരിക്കുന്നത് അപമാനകരം എന്ന് എന്ന് അവർ വിചാരിച്ചു .അവരുടെ നേതാവ് ഏലയാസർ തീപ്പൊരി പോലെ ഒരു  പ്രസംഗം നടത്തി. അവരുടെ കയ്യിൽ പെടാതെ ആത്മഹത്യചെയ്യാനുള്ള പ്രസംഗമായിരുന്നു അത് . ചരിത്രകാരനായ ജോസിഫൂസ് എഴുതുന്നു. അവർ ഭാര്യമാരെ മൃദുവായി ആലിംഗനം ചെയ്തു .കുട്ടികൾക്ക് ചുംബനം നൽകി .അതിനുശേഷം  രക്തച്ചൊരിച്ചിൽ ആരംഭിച്ചു .960 പേർ പേർ മരിച്ചു  .2 രണ്ട് സ്ത്രീകളും അഞ്ചു കുട്ടികളും ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. ഇതിൽനിന്നും അവർ എത്രമാത്രം തീക്ഷ്ണതയുള്ള വരായിരുന്നു എന്ന് എന്ന് മനസ്സിലാക്കാം .

ശിമയോൻ യേശുവിന്റെ കൂടെ
ശിമയോൻറെ വിളിയെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തിൽ സൂചനകൾ ഒന്നും തന്നെയില്ല. യേശുവിന്റെ പ്രവർത്തനം അവനെ ആകർഷിച്ചിട്ടുണ്ടാവാം. "ഭൂമിയിൽ സമാധാനമാണ് ആണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത് സമാധാനമല്ല വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് " (മത്താ 10:34, ലൂക്ക 12:51 ) തുടങ്ങിയ യേശുവിന്റെ വിപ്ലവം തുടിക്കുന്ന പ്രസ്താവനകൾ അവൻ കേട്ടിട്ടുണ്ട് . വിപ്ലവകാരികൾക്ക് വിപ്ലവകാരികളെ ഇഷ്ടപ്പെടുക സ്വാഭാവികം. ആളുകളെ ഇൗ യേശു എന്ന വിപ്ലവകാരിയായ മിശിഹാ വാളുകൊണ്ട് ദൈവരാജ്യം സ്ഥാപിക്കുമെന്ന് എന്ന് അവർ കണക്കുകൂട്ടിയിരിക്കണം. ശിമയോനെ യേശു വിളിച്ച സംഭവമൊന്നും പറയുന്നില്ല എന്നാൽ അവന്റെ താല്പര്യം യേശു കണ്ടു. അവനേയും ശിഷ്യനായി തിരഞ്ഞെടുത്തു.

യേശുവിന്റെ തെരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഉണ്ട്. അവൻ തെരഞ്ഞെടുത്തവർക്കെല്ലാം ഒരേ സഭാവവും ഏകീകൃത പ്രകൃതിയുമല്ല യുള്ളത്. വ്യത്യസ്ത സ്വഭാവമുള്ളവരെ ഒരേ വീഥിയിൽ നിരത്തുകയാണ് അവിടുന്ന്. ഉദാഹരണത്തിന് മത്തായിയും ശിമയോനും. മത്തായി റോമാക്കാരോട് കൂറുപുലർത്തുന്നവൻ. ശിമയോൻ അവരെ   വെറുക്കുകയും കൊല്ലുകയും ചെയ്യുന്നവൻ. ലെസ്ലി ബി. ഫ്ളയിൻ പറയുന്നത് ഇവർ രണ്ടു പേരും മറ്റേതെങ്കിലും സാഹചര്യത്തിലാണ് കണ്ടുമുട്ടുന്നതെങ്കിൽ ശിമയോൻ മത്തായിയെ കൊല്ലുമായിരുന്നു. കാരണം,  മത്തായിയെ പോലെയുള്ളവർ അവരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ളതാണ്.

ഏത് ചിന്താഗതിക്കാരനും യേശുവിന്റെ സ്നേഹത്തിൽ വ്യത്യാസപ്പെടാൻ കഴിയും. ശിമയോന്റെ തിരഞ്ഞെടുപ്പിലൂടെ നാം പഠിപ്പിക്കുന്ന പാഠം അതാണ്. ശിമയോനെ കൂടെ ചേർത്തത് വലിയ റിസ്ക്കാണ്. അത് തെറ്റിദ്ധാരണക്ക് കാരണമായി. ശിമയോനെ പോലെയുള്ളവരെ ശിഷ്യരാക്കി യേശു റോമൻ ഗവൺമെന്റിനെതിരെ പോരാടാൻ തുടങ്ങുന്നുവെന്ന് അപവാദങ്ങളുണ്ടായി.

യേശുവിന്റെ ശിഷ്യനായതോടെ ശിമയോന്റെ ചിന്തകൾക്ക് വ്യതിയാനം വന്നു. ഇൗ ലോകം താല്കാലികമെന്നും ദൈവരാജ്യമാണ് ശാശ്വതമെന്നും അവനറിഞ്ഞു. യേശുവിന്റെ മാതൃക അവനെ അതിശയിപ്പിച്ചു.  ' സീസറിനു നികുതി കൊടുക്കണമോ'( മത്താ: 22:21) എന്ന ചോദ്യത്തിന്റെ മറുപടി അവനെ അതിശയിപ്പിച്ചു. മറ്റുള്ളവരുടെ രക്ഷയ്ക്കു വേണ്ടി സ്വാർത്ഥതയില്ലാതെ സ്വജീവനാണ് സമർപ്പിക്കേണ്ടതെന്ന് അവൻ അറിഞ്ഞു.

ശിമയോന്റെ സുവിശേഷ പ്രവർത്തനങ്ങൾ
യേശുവിന്റെ മരണത്തിനു ശേഷം പരിശുദ്ധാത്മാവിനെ കാത്തിരുന്നവരുടെ കൂട്ടത്തിൽ ശിമയോനും ഉണ്ടായിരുന്നു. (അപ്പ.1:12 14 ) . റോമാക്കാരുടെ ക്രൂരതയിലും യഹൂദരുടെ നീതിരഹിതമായ ഇടപാടുകളിലും അവൻ സൗമ്യത പാലിച്ചു. ഡോർ മാൻ ന്യൂമാൻ പറയുന്നതനുസരിച്ച് അവൻ തന്റെ ദേശിയ വാദം ഉപേക്ഷിച്ച് അവൻ ഇൗജിപ്ത്, ഫ്രാൻസ്, ആഫ്രിക്ക, മാർത്താനിയ, ലിബിയ എന്നിവിടങ്ങളിൽ സുവിശേഷമറിയിച്ചു എന്നാണ്.

അപ്പസ്തോലന്മാരുടെ സഹന സമരങ്ങൾ എന്ന കൃതിയനുസരിച്ച് യേശു ശിമയോനോട് സമരിയായിൽ പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു. ശിമയോൻ പത്രോസിനോടൊപ്പം സമരിയായിലേക്ക് പോയി. യഹൂദർ അവനെ മർദ്ദിച്ച് അവശനാക്കി. അവൻ പുതിയതായി വിശ്വാസത്തിലേക്ക് കടന്നുവന്നവരുടെ കൂടെ പാർത്തു. അങ്ങനെയിരിക്കെ യഹൂദ സിനഗോഗിന്റെ അധികാരിയുടെ മകൻ മരിച്ചു. അവരുടെ അഭ്യർത്ഥന പ്രകാരം അവൻ ആ ബാലനെ ഉയിർപ്പിക്കുകയും അവരെ വിശ്വാസത്തിലക്ക് നയിക്കുയും ചെയ്തു. പിന്നീട് സമരിയായിൽ നിന്നും യാക്കോബ് കൊല്ലപ്പെട്ടപ്പോൾ ജറുസലേമിലേക്ക് വരികയും അവിടെ സഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.

രക്തസാക്ഷിത്വം
അപ്പസ്തോലന്മാരുടെ സഹന സമരങ്ങൾ എന്ന രേഖ അനുസരിച്ച് ശിമയോന്റെ ജറുസലേമിലെ പ്രവർത്തനങ്ങളിൽ രോഷം പൂണ്ട യഹൂദർ അവൻ ദുർമന്ത്രവാദിയാണെന്ന് ആരോപിച്ച് കുരിശിൽ തറച്ചു കൊന്നു.

അബ്ദിയാസിന്റെ വിവരണം അനുസരിച്ച് പേർഷ്യയിൽ സുവിശേഷം പ്രഘോഷിച്ച ശിമയോനേയും യൂദായേയും കൊന്നു കളയാൻ രാജാവ് കല്പിച്ചു. അവരെ പിടിച്ചു കെട്ടി ക്ഷേത്രത്തിൽ കൊണ്ടുപോയി. അപ്പോൾ ഒരു മാലാഖ അവർക്ക് പ്രത്യക്ഷപ്പെട്ട് ഇൗ ക്ഷേത്രം തകർന്ന് അവർ എല്ലാവരും മരിക്കുമെന്നും അവർക്ക് രക്ഷപ്പെടാം എന്നും പറഞ്ഞു. അപ്പോൾ ശിമയോൻ "കർത്താവേ ഇവരെ നശിപ്പിക്കരുതേ" എന്ന് യാചിച്ചു. മാലാഖ പറഞ്ഞു,  ഒന്നുകിൽ നിങ്ങൾ രക്തസാക്ഷിത്വം വരിക്കുക അല്ലെങ്കിൽ നിങ്ങൾ മരിക്കും. ജനങ്ങൾ മരിച്ചിട്ട് തങ്ങൾ രക്ഷപ്പെടാൻ അവർ ആഗ്രഹിച്ചില്ല. അങ്ങനെ അവർ രക്തസാക്ഷികളായി. സ്വന്തം ലക്ഷ്യത്തിനു വേണ്ടി മറ്റുള്ളവരെക്കൊല്ലാൻ ഒരു മടിയും ഇല്ലാതിരുന്ന ശിമയോൻ മാറ്റം വന്ന് ക്രൂരമായി കൊല്ലപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയാത്ത വ്യക്തിയായി.

ശിമയോന്റെ അപ്പസ്തോലിക ചിഹ്നം വിശുദ്ധ വേദപുസ്തകവും അതിന്റെ പുറത്ത് ഒരു മത്സ്യവുമാണ്. സമര വീര്യവും വിപ്ലവാത്മചിന്തകളും സുവിശേഷ വ്യാപനത്തിനായി തിരിച്ചു വിട്ടതിന്റെ പ്രതികമാകാം ഇത്. പശ്ചാത്യ സഭകൾ ഒക്ടോബർ 28നും പൗരസ്ത്യസഭകൾ മെയ് 10നും ഇൗ അപ്പസ്തോലന്റെ ഒാർമ്മയാചരിക്കുന്നു…

 


Related Articles

Covid-in-churches-page-002

വിചിന്തിനം

വചന ശ്രവണം 7 - 10 - 2020

വിചിന്തിനം

Contact  : info@amalothbhava.in

Top