പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാർത്ഥന - അഞ്ചാം ദിവസം

22,  Sep   

പരിശുദ്ധാത്മ ദാനമായ അറിവിനായി പ്രാർത്ഥിക്കാം   1. പരിശുദ്ധാത്മാവിനോ ടുള്ള ഗാനം 2. ആമുഖ പ്രാർത്ഥന. കാർമ്മി: പരിശുദ്ധാത്മാ വേ വരണമേ, അങ്ങയുടെ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും അഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. സമൂ. അങ്ങയുടെ സാന്നിധ്യത്താൽ ഭൂമിയുടെ മുഖം നവീകരിക്കണമേ. കാർമ്മി: പിതാവേ അങ്ങയുടെ വിശ്വസ്തരുടെ ഹൃദയങ്ങളെ അവിടുത്തെ ആത്മാവിന്റെ വെളിച്ചത്തിൽ നയിക്കുമ ല്ലോ.അങ്ങേ ആത്മാവിനെ ഞങ്ങൾക്കും തരണമേ.അങ്ങേ ദിവ്യ പ്രചോദനത്താൽ സത്യ ത്തെ തിരിച്ചറിയുവാനും നല്ലത് രുചിച്ചറിയുവാനും എപ്പോഴും അങ്ങേ സാന്ത്വനത്തിന്റെ പരിമളം അനുഭവിക്കാനും ഞങ്ങൾക്ക് ഇടയാകട്ടെ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി പ്രാർത്ഥന ഞങ്ങൾ അങ്ങേക്ക് സമര്പ്പിക്കുന്നു. 3. സമൂഹ പ്രാർത്ഥന. ഒന്ന് ചേർന്ന് :ഞങ്ങളുടെ സൃഷ്ടാവും പിതാവും സംരക്ഷകനുമായ ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ സ്നേഹം ഞങ്ങൾക്ക് വെളിപ്പെടുത്താനായി മനുഷ്യാവതാരം ചെയ്ത ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. ഞങ്ങളുടെ രക്ഷകനും നാഥനുമാണ് ഈശോ എന്ന തിരിച്ചറിവ് ഞങ്ങൾക്കു നൽകുന്ന പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ലോകസ്ഥാപനം മുതൽ അങ്ങേ ദിവ്യ സാന്നിദ്ധ്യ ത്താൽ ഭൂമിയുടെ മുഖം നവീകരിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. സെഹിയോൻ ഊട്ടു ശാലയിൽ ദാഹത്തോടെ കാത്തിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാ രുടെയും മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ മേലും ഇറങ്ങി വരേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ. അവിടുത്തെ ആലയമായ ഞങ്ങളുടെ ശരീരത്തെ അങ്ങ് വിശുദ്ധീകരിക്ക ണമേ. പിതാവിന്റെയും പുത്രന്റെയും ആത്മാവേ ഞങ്ങൾക്ക് ആഴമുള്ള ദൈവസ്നേഹാനുഭവത്തിലും വിശ്വാസത്തിലും വളരാനാവശ്യമായ കൃപ തരണമേ. ആമേൻ 4. വചനവായന? 1 കോറിന്തോസ്‌ 14 : 1-5 സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്‌മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച്‌ പ്രവചനവരത്തിനായി, തീക്‌ഷ്‌ണതയോടെ ആഗ്രഹിക്കുവിന്‍. ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. അവന്‍ പറയുന്നത്‌ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്‌മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്‌, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു. അത്‌ അവരുടെ ഉത്‌കര്‍ഷത്തിനും പ്രാത്‌സാഹത്തിനും ആശ്വാസത്തിനും ഉ പകരിക്കുന്നു. ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്‌ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്‌ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്ര ഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്‍െറ വാക്കുകള്‍ സഭയുടെ ഉത്‌ കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ്‌ അവനെക്കാള്‍ വലിയവന്‍. 5. മദ്ധ്യസ്ഥ പ്രാർത്ഥന. നമുക്കെല്ലാവർക്കും ഭക്തിയോടും വിശ്വാസത്തോടും കൂടെ പരിശുദ്ധാത്മാവിനോട് അറിവ് എന്ന ദാനം തരണമേയെന്നു പ്രാർത്ഥിക്കാം കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തി ന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്ന ഈശോയെപ്പോലെ ഞങ്ങളും വളരാനായി, കർത്താവേ, അറിവ് എന്ന പരിശുദ്ധാ ത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. ലൗകിക സുഖങ്ങളുടെ നിസ്സാരത തിരിച്ചറിഞ്ഞ് ജീവിക്കുവാനായി, കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളുടെ ബുദ്ധിയും മനസ്സും അങ്ങയുടെ ദാനങ്ങളാണെന്ന തിരിച്ചറിവിൽ ജീവിക്കാനായി, കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാന ത്താൽ ഞങ്ങളെ നിറയ്ക്കണമേ. എല്ലായിപ്പോഴും ദൈവസ്വരം തിരിച്ചറിഞ്ഞു ആനന്ദത്തോടെ ജീവിക്കുന്നതിന്, കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാന ത്താൽ ഞങ്ങളെ നിറയ്ക്കണമേ. ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതശൈലിക്ക് ഉടമയാ കുവാൻ, കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. ദൈവരാജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും മിഷണറിയുടെ തീക്ഷ്ണത യുണ്ടാകാനായി, കർത്താവേ, അറിവ് എന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. 6.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമേൻ. 7. പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന ഒന്നുചേർന്ന്. ഓ പരിശുദ്ധ മാതാവേ, എന്റെ അമ്മേ, ഞാൻ പാപവഴികൾ ഉപേക്ഷിക്കുന്നതിനും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നതിനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറയപെടു ന്നതിനുമായി അമ്മ പ്രാർത്ഥിക്കണമേ.... പാപത്താൽ കഠിനമാക്ക പ്പെട്ട ഹൃദയം എടുത്തുമാറ്റി എസക്കിയേൽ പ്രവാച കൻ വഴി വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ഹൃദയം തരണമേ. അവർക്ക്‌ ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാ ഹൃദയം എടുത്തു മാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. പരിശുദ്ധയും സ്നേഹനിധിയുമായ എന്റെ അമ്മേ, പരിശുദ്ധാത്മസ്നേഹ ത്താൽ നിറഞ്ഞ് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുവാനായി അമ്മ എനിക്കായി പ്രാർത്ഥിക്കണമേ. 8. സമാപന പ്രാർത്ഥന എന്റെ ദൈവമേ, ദയയെ ന്ന പുണ്യം ഞങ്ങളിൽ നിറയ്ക്കണമേ ഞങ്ങളുടെ പ്രവർത്തികൾ വഴി ഞങ്ങൾ അനേകർക്കു മാതൃകയാകട്ടെ. ഞങ്ങൾ ആർക്കും ദുഷ്പ്രേരണക്ക് കാരണമാകാതിരിക്കട്ടെ. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാകാൻ ഞങ്ങളെ സഹായിക്കണമേ എല്ലാവരോടും ദയാപൂർവ്വം വർത്തിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ആയിരിക്കേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് ഞങ്ങളിൽ എപ്പോഴും നൽകണമേ. ആമേൻ 9. പരിശുദ്ധാത്മാവിന് സ്വയം സമർപ്പിച്ചുകൊണ്ട് മൗനമായി പ്രാർത്ഥിക്കാം. 10. പരിശുദ്ധാത്മാവിന്റെ ലുത്തിനിയ  കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായേ അനുഗ്രഹിക്കണമേ! കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന നീ കൈക്കൊള്ളണമേ! ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോക രക്ഷകനായ പുത്രൻ തമ്പുരാനെ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ എത്രയും വത്സലനും എത്രയും ഉദാരനുമായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവിന്റെ വാഗ്ദാനമെ! ഞങ്ങളെ അനുഗ്രഹിക്കേണമേ. മഹോന്നതമായ ദൈവത്തിന്റെ ദാനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സർവ നന്മകളുടെയും കാരണ കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജീവനുള്ള വെള്ളത്തിന്റെ ഉറവയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദഹിപ്പിക്കുന്ന അഗ്നിയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. എരിയുന്ന സ്നേഹമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആത്മീക ലേപനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സത്യത്തിന്റെയും ശക്തിയുടേയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആലോചനയുടെയും ധൈര്യത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. അറിവിന്റെയും ഭക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവഭയത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. മനസ്താപത്തിന്റെയും തപസ്സിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വരപ്രസാദത്തിന്റെയും ജപത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമയുടെയും ദീർഘ ശാന്തതയുടെയും കനിവിന്റെ യും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദയയുടെയും സൗമ്യതയുടെയും വിശ്വസ്തതയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിനയത്തിന്റെയും അടക്കത്തിന്റെയും വിരക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രൻമാരുടെ സ്വീകരണത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആശ്വാസപ്രദനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ശുദ്ധീകരിക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്യത്തിൽ വെള്ളത്തിന്റെമേൽ ആവസിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവത്തിന്റെ പരിശുദ്ധൻ മാർക്ക് ദിവ്യ പ്രേരണ കൊടുത്ത പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ മേൽ നിഴലിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രന്റെ അത്ഭുതകരമായ ജനനത്തിൽ സഹകരിച്ച പരിശുദ്ധാത്മാവേ! ഞങ്ങളിൽ അനുഗ്രഹിക്കേണമേ. ജ്ഞാനസ്നാനത്തിൽ ഈശോമിശിഹായുടെ മേൽ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പന്തക്കുസ്താ തിരുനാളിൽ തീനാക്കു കളുടെ രൂപത്തിൽ കർത്താവിന്റെ ശിഷ്യന്മാരുടെ മേലെ എഴുന്നള്ളി വന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ വീണ്ടും ജനിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാ സഭയെ നയിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ലോകമൊക്കെയും നിറയ്ക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ! ഭൂമുഖത്തെ പുതുക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ പ്രകാശത്തെ പ്രസരിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങേ പ്രമാണങ്ങളെ എഴുതണ മെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ എരിയിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! വരപ്രസാദത്തിന്റെ നിക്ഷേപങ്ങളെ ഞങ്ങൾക്ക് തുറന്നു തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയെ തിരുമനസ്സിൽ പ്രകാരം അവയെ ചോദിപ്പാൻ ഞങ്ങളെ പഠിപ്പിക്കണമെ ന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! സ്വർഗീയ തോന്നിപ്പുകളാൽ ഞങ്ങളെ പ്രകാശിപ്പിക്ക ണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ശക്തിയുള്ള ആകർഷണങ്ങളാൽ ഞങ്ങളെ അങ്ങയോട് അടുപ്പിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ആവശ്യമുള്ള അറിവ് ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കാനും ക്ഷമിക്കുവാനും ഞങ്ങളെ സഹായിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ പ്രമാണങ്ങളുടെ വഴിയിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് സഹോദരസ്നേഹവും അനുകമ്പയും തരണമെ ന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് പാപത്തിന് മേൽ ഭയം തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പുണ്യഭ്യാസ ത്തിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! എല്ലാ പുണ്യങ്ങളുടെയും വരപ്രസാദം ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! നീതിയിൽ ഞങ്ങളെ നിലനിർത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങ് ഞങ്ങളുടെ നിത്യ സമാധാനം ആകണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കികളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ! ഞങ്ങളിൽ ശുദ്ധഹൃദയത്തെ സൃഷ്ടിക്കണമേ. ഞങ്ങളിൽ നേരായ ആത്മാവിനെ പുതപ്പിക്കണമേ. പ്രാർത്ഥിക്കാം. കൃപയുള്ള പിതാവേ, അങ്ങേ സ്വർഗ്ഗീയ മഞ്ഞോട്കൂടി ഞങ്ങളിൽ പ്രവേശിച്ചു സത്കൃത്യ ങ്ങളിൽ ഞങ്ങളെ സുഭിക്ഷമുള്ളവരാക്കത്തക്കവണ്ണം ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച്‌ ശുദ്ധമാക്കാൻ അനുഗ്രഹം ചെയ്യണമേ. ഇവയൊക്കെ യും ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ തിരുമുഖത്തെകുറിച്ച് ഞങ്ങൾക്ക് തന്നരുളേണമേ. ആമേൻ. പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരിക, നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളെ നീ നിറയ്ക്കുക. നിന്റെ സ്നേഹത്തിന്റെ അഗ്നിയെ അവരിൽ കത്തിക്കുക. സർവേശ്വരാ! നിന്റെ അരൂപിയെ നീ അയക്കുക. അപ്പോൾ സകലതും സൃഷ്ടിക്ക പ്പെടും. അപ്പോൾ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും. പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വെളിവാൽ വിശ്വാസി കളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സർവേശ്വരാ! ഈ അരൂപിയുടെ സഹായ ത്താൽ സത്യമായവയെ മനസ്സിലാക്കുവാനും അങ്ങയുടെ ആശ്വാസ ത്താൽ എപ്പോഴും ആനന്ദിക്കുവാനും ഞങ്ങൾക്ക് കൃപ ചെയ്യണമെന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.


Related Articles

Contact  : info@amalothbhava.in

Top