November 02: സകല മരിച്ചവരുടെയും ഓർമ്മ

26,  Sep   

"പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമൻ രക്തസാക്ഷിത്വ വിവരണത്തിൽ ഇങ്ങനെ പറയുന്നു, "നമ്മിൽ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓർമ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളിൽ നിന്ന് വേർപിരിഞ്ഞ് ഇതിനോടകം തന്നെ സ്വർഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വർഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാൻ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു".

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക്‌ വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികൾക്ക്‌ ഈ ദിവസം സിമിത്തേരിയിൽ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂർണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വർഷത്തിൽ നവംബർ ഒന്നുമുതൽ എട്ട് വരെ പൂർണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളിൽ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂർണ്ണ ദണ്ഠവിമോചന പ്രാർത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക്‌ വേണ്ടി മാത്രമാണ്.

വിശ്വാസികൾക്ക്‌ വിട്ടു പിരിഞ്ഞ ആത്മാക്കൾക്ക്‌ വേണ്ടി നവംബർ 2ന് (കൂടാതെ നവംബർ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂർവ്വം കല്ലറകളിൽ പോവുകയും ‘സ്വർഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂർണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുർബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന. സിമിത്തേരി സന്ദർശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.

എന്നിരുന്നാലും പരിശുദ്ധ കുർബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദർശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വർഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നിൽ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വർഗ്ഗീയ ഗൃഹത്തിൽ താമസമാക്കിയവരുടെ പേരിൽ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാൽ മറ്റ് വിശുദ്ധർക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയിൽ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയിൽ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനിൽ നിക്ഷിപ്തമായ ഇരട്ട കർത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാർത്ഥനകളും സകലർക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധർക്കൊപ്പം ചേർന്നുകൊണ്ട് വിശുദ്ധ കുർബ്ബാനയും, ദണ്ഠവിമോചന പ്രാർത്ഥനയും, ദാനദർമ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കായി പ്രയത്നിക്കുന്നു.

വിശുദ്ധ കുർബ്ബാനയിലൂടെ കാൽവരിയിലെ പീഡാസഹനം നമ്മുടെ അൾത്താരകളിൽ തുടരുകയും, മരിച്ചവർക്കായുള്ള പ്രധാന കടമകൾ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കൽപ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവർക്കായുള്ള കുർബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികൾക്കായി ഒരു ഓർമ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവിൽവരുത്തുകയും നവംബർ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവൻ ക്രിസ്തീയ രാജ്യങ്ങളിലും പടർന്നു.

കർത്താവിൽ നിദ്ര പ്രാപിച്ചവർക്കായി കുർബ്ബാന ക്രമത്തിൽ ദിവസവും വൈദികൻ ഒരു പ്രത്യേക ഓർമ്മപുതുക്കൽ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവർക്കായി ഒരുക്കണമെന്ന് പുരോഹിതൻ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാൽ മരിച്ചവിശ്വാസികൾക്ക് വേണ്ടി വേണ്ടി പ്രാർത്ഥിക്കാത്ത ഒരു കുർബ്ബാനയും ഇന്ൻ സഭയിൽ അർപ്പിക്കപ്പെടുന്നില്ല.

ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവൾ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികർക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുർബ്ബാനകൾ അർപ്പിക്കാം. ആത്മാക്കൾക്ക് വേണ്ടി നാം അർപ്പിക്കുന്ന വിശുദ്ധ കുർബാനയും ത്യാഗ പ്രവർത്തികളും അനേകം ആത്മാക്കളുടെ മോക്ഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.


Related Articles

aksa

വിചിന്തിനം

Contact  : info@amalothbhava.in

Top