വി അന്തോണിസിന്റെ നൊവേനയും ചൊവാഴ്ചയും

22,  Sep   

ലോകമെമ്പാടുമുള്ള എല്ലാ ദേവാലയങ്ങളിലും വിശുദ്ധ അന്തോനീസിന്റെ നൊവേനകൾ ചൊവ്വാഴ്‌ച ആഘോഷിക്കപ്പെടുന്നു. ചൊവ്വാഴ്‌ച വിശുദ്ധനെ അടക്കം ചെയ്‌തതും , അദ്ദേഹത്തിന്റെ ശവകുടീരത്തിലെ അത്ഭുതങ്ങൾ ആരംഭിച്ചതുമായ ദിവസമായതിനാൽ ചൊവ്വാഴ്ചകളിൽ നൊവേന ചൊല്ലുന്നു . നൊവേനകളുടെ തുടക്കം കുട്ടികളില്ലാത്ത ദമ്പതികളുടെ സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരു കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ശേഷം അവർ തങ്ങളുടെ വിഷമങ്ങൾ സെന്റ് ആന്റണീസിന്റെ അടുത്ത് കാഴ്ചവെച്ചു . വിശുദ്ധൻ ഇവർക്ക് ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു, "ഒൻപത് ചൊവ്വാഴ്ചകളിൽ, ഒന്നിന് പുറകെ ഒന്നായി, ഫ്രാൻസിസ്കൻ ചാപ്പലിൽ സന്ദർശനം നടത്തുകയും, തപസ്സിൻറെയും അൾത്താരയുടെയും വിശുദ്ധ കൂദാശകളെ സമീപിക്കുകയും ചെയ്യുക, തുടർന്ന് പ്രാർത്ഥിക്കുക, നിങ്ങൾ ആവശ്യപ്പെടുന്നത്, നിങ്ങൾക്ക് ലഭിക്കും." താമസിയാതെ ദമ്പതികൾക്ക് ഒരു കുട്ടി ജനിച്ചു. എന്തുതന്നെയായാലും പിന്നീട് 1898-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ, വിശുദ്ധ അന്തോണീസിന്റെ ബഹുമാനാർത്ഥം ഭക്തിനിർഭരമായ പ്രാർത്ഥനയിൽ വിശുദ്ധന്റെ നാമത്തിൽ ഈശോയോടു ചൊവ്വാഴ്ചകളിൽ പ്രാർത്ഥിക്കുന്നവർക്ക് വലിയ അനുഗ്രഗങ്ങൾ ലഭിക്കുമെന്ന് പഠിപ്പിക്കുന്നു


Related Articles

Contact  : info@amalothbhava.in

Top