സഹനം ഒരു അനുഗ്രഹമാണ് | ഫാ ബോബി കപ്പൂച്ചിൻ

22,  Sep   

ദൈവം ഒരാൾക്ക് സഹനങ്ങൾ നൽകുന്നത് അയാളുടെ ശക്തി അളന്നു നോക്കിയിട്ടു തന്നെ ആണ് അതിന്റെ ഉദാഹരണം നിങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നത് തന്നെ ആണ് ...ഇതിൽ നിന്ന് നമുക്ക് മനസിലാകുന്ന മൂന്ന് കാര്യങ്ങൾ ആണ് .ഒന്നാമതായി ദൈവത്തിന് മാത്രമേ നമുക്ക് സഹനങ്ങൾ നൽകാൻ അവകാശം ഉള്ളു എന്നതാണ് .ഭൂമിയിൽ ഉള്ള ഒരു മണ്ണും കുശവനോട് കലഹിച്ചിട്ടില്ല നീ എന്തിനു എന്നെ ഇങ്ങനെ മിനഞ്ഞെടുത്തു എന്നതിന്...രണ്ടാമതായി സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും അർഥം ഉണ്ട് കാര്യം ഇല്ലാതെ ഒരു കാരണവും സംഭവിക്കുന്നില്ല....എന്റെ ജീവിതത്തിനു ഞാൻ അനുഭവിക്കുന്ന സഹനങ്ങൾക്കു പോസിറ്റീവ് ആയ ഒരു അർഥം ഉണ്ട് കൂടുതൽ സഹനങ്ങൾ അനുഭവിച്ചവർ കൂടുതൽ ബലവാന്മാർ ആകുന്നു ...മൂന്നാമതായി നിങ്ങൾ അനുഭവിക്കുന്ന സഹനങ്ങൾക്കു അവൻ പ്രതിഫലം തരും ജോബിന്റെ പുസ്തകം പറയുന്നത് പോലെ അത് സമ്പത്തോ മറ്റു കാര്യങ്ങളോ ആവണമെന്നില്ല .... സഹനങ്ങൾ ഒരാളുടെ ജീവിതത്തെ കൂടുതൽ അർഥം ഉള്ളതാക്കി മാറ്റുന്നു. അവനു ഏതാവസ്ഥയുമായും താതാത്മ്യം പ്രാപിക്കാൻ സാധിക്കുന്നു. മറ്റു മനുഷ്യരുടെ സങ്കടങ്ങളെ മനസിലാക്കാൻ സാധിക്കുന്നു. കാരണം അവനവൻ അനുഭവിക്കാത്ത സങ്കടങ്ങൾ മറ്റു മനുഷ്യർക്ക് കേവലം തമാശകൾ മാത്രം ആണ്. ഇത് ഭൂമിയിൽ ഉള്ള മുഴുവൻ പുസ്തകങ്ങൾ വായിച്ചാലും നിങ്ങള്ക്ക് മനസിലാക്കാൻ പോകുന്നില്ല. അപ്പോൾ ദൈവത്തിന് അവകാശം ഉണ്ട് , അർഥം ഉണ്ട് , അവനു ഒരു പ്രതിഫലവും നമുക്ക് തരാൻ ഉണ്ട്. ജോബിന്റെ കഥ അവസാനിക്കുമ്പോൾ അയാൾക്ക് എല്ലാം പല മടങ്ങുകൾ ആയി തിരികെ കിട്ടുന്നുണ്ട് കഥകൾ ശുഭ പര്യവസാനങ്ങൾ ആയി അവസാനിക്കണമല്ലോ എന്നാൽ അയാൾ അതിലും മീതെ ആണ് ദൈവത്തെ ദൈവത്തിന് വേണ്ടി മാത്രമായി സ്നേഹിച്ച മനുഷ്യൻ. അല്ലാതെ ദൈവം വച്ച് നീട്ടുന്ന സുഖസൗകര്യങ്ങൽ കണ്ടു മാത്രം സ്നേഹിക്കുന്ന ആളല്ല ജോബ്. എല്ലാം അയാൾക്ക് അവസാനം പല മടങ്ങുകൾ ആയി കിട്ടുന്നുണ്ട് മക്കളുടെ കാര്യത്തിൽ മാത്രം അത് സംഭവിക്കുന്നില്ല ജോബിന് ഏഴ് ആണ്മക്കളും മുന്ന് പെൺമക്കളും ഉണ്ടെന്നു പറയുന്നു അവസാനിക്കുന്നതും അങ്ങനെ തന്നെ ആണ് കാരണം ജോബിനെ പോലെ പ്രകാശം കിട്ടിയ മനുഷ്യന് അറിയാം മരണം ഒരിക്കലും ഒരു നഷ്ട്ടം അല്ലെന്ന്‌. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഇത് ഒരുപാട് പ്രകാശം നൽകുന്നു. ഇതിൽ അവസാനം ജോബിന്റെ വളരെ പാണ്ഡിത്യം ഉള്ള സുഹൃത്തുക്കളെ പറ്റിയും പറയുന്നു ദൈവത്തിന് വേണ്ടി സംസാരിക്കുന്നു എന്ന വ്യാജേനെ ആണ് അവർ വന്നത് ദൈവം കുറഞ്ഞത് രണ്ട് പ്രാവശ്യം എങ്കിലും പറയുന്നുണ്ട് ഒരു അശുദ്ധിയും ഇല്ലാത്ത ആളാണ് ജോബ് എന്ന് ദൈവം നീതിമാൻ ആണെന്ന് സാക്ഷ്യപ്പെടുത്തിയ മനുഷ്യരെ കുറിച്ചു ദൈവത്തിന് വേണ്ടി എന്ന മട്ടിൽ സംസാരിക്കാൻ ആരാണ് നമുക്ക് അധികാരം നൽകിയത് ..ദൈവത്തിന് വേണ്ടി ആണ് എന്ന് പറഞ്ഞു സംസാരിക്കുന്നവർ എല്ലാം സത്യത്തിൽ ദൈവത്തിന് വേണ്ടി ആണോ സംസാരിക്കുന്നതു തീർച്ചയായും അല്ലെന്ന്‌ സമകാലീന സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. എല്ലാം അവസാനിച്ചതിന് ശേഷം ജോബിന്റെ സ്നേഹിതന്മാരോട് ദൈവം വളരെ ക്ഷുഭിതനായി സംസാരിക്കുന്നുണ്ട്. അതിനു ശേഷം പറയുന്നു ജോബ് നിങ്ങള്ക്ക് വേണ്ടി എന്നോട് പ്രാർത്ഥിക്കും എന്ന്. സഹിക്കുന്നവർ രക്ഷിക്കുന്നവർ ആയി രൂപാന്തരം പ്രാപിക്കുന്നതാണിവിടെ കാണുന്നത്. കത്തോലിക്ക സഭയിൽ വിശുദ്ധരോടു അപേക്ഷിക്കുന്നതിനെ നമുക്കിതിനോട് ചേർത്ത് വയ്ക്കാവുന്നതാണ്ജോ. ബിന്റെ പ്രാർത്ഥന കേട്ടിട്ട് മൂന്ന് സ്നേഹിതന്മാരുടെയും മേൽ സംപ്രീതനായി എന്ന് പറഞ്ഞാണാ ഭാഗം അവസാനിക്കുന്നത്. സഹനങ്ങൾക്കു കാരണം ഉണ്ട് അതിൽ നിന്ന് പുറത്തു കടക്കാൻ നമുക്ക് സാധിക്കുമോ ? തീർച്ചയായും പറ്റും കാരണം സഹനം അത് തന്നെ ഒരു വലിയ പ്രാർത്ഥനയാണ് ഫാ ബോബി കപ്പൂച്ചിൻ


Related Articles

വരാന്തയിലെ കാര്യം

വിചിന്തിനം

Contact  : info@amalothbhava.in

Top