നായയും എല്ലിൻ കഷ്ണവും

05,  Oct   

ഭക്ഷണം തേടിയിറങ്ങിയ നായക്ക് ഒരെല്ലിൻ കഷണം കിട്ടി. അതും കടിച്ചു പിടിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു പാലം കടക്കേണ്ടിവന്നു.

 

പാലത്തിലൂടെ നടക്കവേ തന്റെ പ്രതിബിംബം വെള്ളത്തിൽ കണ്ട നായ, അത് എല്ലിൻ കഷണവുമായി നിൽക്കുന്ന മറ്റൊരു നായയാണെന്ന് ധരിച്ചു. ആ എല്ലും കൂടി കരസ്ഥമാക്കാനായി നായ കുരച്ചുംകൊണ്ട് മറ്റെ നായക്കുനേരെ ചാടി. ഉള്ളതും പോയി. വെള്ളവുംകുടിച്ചു

 

.ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.


Related Articles

Contact  : info@amalothbhava.in

Top