എട്ടുനോമ്പും മാതാവിന്റെ ജനനതിരുനാളും | സി.റാണി ഗ്രെയ്സ് എഫ്.സി.സി

30,  Sep   

ആമുഖം

 

പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ അനുഗ്രഹത്തിന്റെ തിരുന്നാളാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ ലോകത്തിന് സമ്മാനിക്കാൻ സ്വർഗ്ഗം തിരഞ്ഞെടുത്ത പരിശുദ്ധ അമ്മ. പാപരഹിതയായ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന്റെ മംഗളങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു. 139-ാം സങ്കീർത്തനം 13-ാം തിരുവചനം നമ്മെ ഒർമ്മിപ്പിക്കുന്നു: “കർത്താവാണ് എന്റെ അന്തരംഗത്തിന് രൂപം നൽകിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു.’’ പരിശുദ്ധ അമ്മയ്ക്ക് രൂപം കൊടുത്ത ദൈവം അമ്മയിൽ വിശ്വാസത്തിന്റേയും വിശുദ്ധിയുടേയും ചൈതന്യം പകർന്നു. വിശുദ്ധിതന്നെയായ ഇൗശോയ്ക്ക് ജന്മഗേഹമായി മാറിയത് വിശുദ്ധിയുടെ നിറവായ പരി.അമ്മതന്നെയാണ്.

 

വേദപുസ്തകം നാം മറിച്ചുനോക്കുകയാണങ്കിൽ ദൈവജനം പലകാരണങ്ങളാൽ നോമ്പും ഉപവാസവും അനുഷ്ഠുക്കുന്നതായി കാണാം. സർവ്വശക്തനായ ദൈവവുമായി ബന്ധം പുലർത്തുന്നതിനും, പ്രാർത്ഥനയ്ക്കും, വ്രതങ്ങൾക്കും, ശക്തിയാർജ്ജിക്കുന്നതിനും, വ്യക്തികളും സമൂഹവും ഉപവസിക്കുന്നുണ്ട്. ആദിമകൈ്രസ്തവസമൂഹത്തിന് ഒാജസ്സും ശക്തിയും നൽകിയത് പരിശുദ്ധാരൂപിയുടെ തികവിൽ നിന്നും നിർഗ്ഗളിച്ച നോമ്പും ഉപവാസവും ആയിരുന്നു. വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമത്തെ സംബന്ധിച്ചുള്ള പഠനമനുസരിച്ച് നോമ്പിന് പ്രധാനമായി രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഇതിന്റെ ഒന്നാമത്തെ ലക്ഷ്യം മാമ്മോദീസായ്ക്കും പാപമോചനത്തിനും വേണ്ടി. രണ്ടാമത്തെ ഉദ്ദേശ്യം മനുഷ്യഹൃദയങ്ങളിൽ നിന്ന് പാപത്തെ വേരോടെ പിഴുതെറിയുകയെന്നുള്ളതുമാണ്. സുകൃതങ്ങളിലും സത്പ്രവർത്തികളിലും വിശുദ്ധിയിലും വളരുവാനുള്ള മഹത്തായ അവസരവുമാണ് ഇൗ നോമ്പുകാലം.
എട്ട്നോമ്പ് എന്നത് മാതാവിന്റെ ജനനതിരുനാളിനോട് കൂട്ടിചേർക്കപ്പെട്ട ഒന്നാണെങ്കിലും ഇൗ അനുഷ്ഠാനത്തിന്റെ തുടക്കം ചെന്നെത്തുന്നത് ഏഴാം നൂറ്റാണ്ടിലെ ഇന്നത്തെ ഇറാക്കിലെ ഹീറയിലുള്ള ക്രിസ്ത്യാനികൾ മുതൽ പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ പടയോട്ടക്കാലത്തെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ വരെയുള്ളവരുടെ ജീവനും മാനവുംകാത്ത പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞതയിലാണ്. മണ്ണും പെണ്ണും മതപരിവർത്തനവുമായി പടയോട്ടം നടത്തിയ ഏഴാംനൂറ്റാണ്ടിലെ ബാഗ്ദാദ് ഖലീഫ മുതൽ ടിപ്പുവരെയുള്ള നികൃഷ്ടരിൽ നിന്നും ജീവനും മാനവും രക്ഷിക്കാൻ ക്രിസ്ത്യൻ സ്ത്രീകൾ നടത്തിയ പ്രാർത്ഥനാനുഷ്ഠാനം. സെപ്തംബർ 1 മുതൽ 8 വരെ പരി.അമ്മയുടെ ജനനതിരുനാളിന് ഒരുക്കമായി ഇത് ആചരിക്കുന്നു. കേരളസഭയിൽ പ്രത്യേകിച്ച് മാർത്തോമാ ക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ട് നോമ്പ് നമ്മുടെ പാരമ്പര്യത്തോട് ഇഴകിചേർന്നു കിടക്കുന്ന ഒന്നാണ്. ആത്മീയമായ ഒരു ഒരുക്കമാണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. എട്ട് നോമ്പിന്റെ ഉത്ഭവത്തെപ്പറ്റി ധാരളം എെതീഹ്യങ്ങൾ കേരളത്തിലെ കൈ്രസ്തവസമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. അതെല്ലാം തന്നെ വിരൽചൂണ്ടുന്നത് ആ കാലഘട്ടത്തിൽ കൈ്രസ്തവർക്കുനേരെ നടന്ന വിവിധതരത്തിലുള്ള മതമർദ്ദനങ്ങളിലേയ്ക്കാണ്.
ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ ‘ഹീറ’എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ്ഖലീഫ പിടിച്ചടക്കി. ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്ത് പ്രശസ്തമായിരുന്നു. ഖലീഫ, അവിടെ നിയമിച്ച മുസ്ലീം ഗവർണർ കടുത്ത വർഗ്ഗീയവാദിയും, കാമവെറിയനുമായിരുന്നു. അദ്ദേഹം ഹീറയിലേയ്ക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേതൃത്വത്തിൽ മൂന്നു ദിവസം ജലപാനമില്ലാതെ കടുംനോമ്പിലും പ്രാർത്ഥനയിലും മുഴുകി. മൂന്നാം ദിവസം കുർബാനമദ്ധ്യേ ഖലീഫ മരിച്ചതായും മാതാവിന്റെ അരുളപ്പാടുണ്ടായി. അടുത്തദിവസം അത് സ്ഥിരീകരിക്കപ്പെട്ടു. അതോടെ കൈസ്തവർ രക്ഷപ്പെടുകയും കുറെപ്പേർ നഗരം വിട്ട് പോകുകയും ചെയ്തു. അന്നുമുതൽ പലഭാഗത്തുമുള്ള അറബ്കൈ്രസ്തവർ എട്ട്നോമ്പ് പാരമ്പര്യം അനുഷഷ്ഠിച്ചിരുന്നു. പക്ഷെ ഇസ്ലാമിക് അധിനിവേശം മധ്യേഷ്യയിലും പൂർണ്ണമായത്തോടെ ഇൗ അനുഷ്ഠാനത്തിന്റെ പ്രസക്തിക്ക് മങ്ങലേറ്റു.
ഏഴാം നൂറ്റാണ്ടിൽ സൗദിയിൽ തുടങ്ങി പിന്നീട് മധ്യേഷ്യയിലും വ്യാപിച്ച മുഹമ്മദിന്റെ പിൻഗാമികളുടേയും ഇസ്ലാമിക് ആക്രമണത്തിൽ നിന്ന് തങ്ങളുടെ ജീവനും മാനവും കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഒാടിയ അറബ് കൈ്രസ്തവരിൽ കുറച്ചുപേർ എട്ടാം നൂറ്റാണ്ടോടെ കേരളത്തിലും വന്ന് താമസം തുടങ്ങി. ഇവർക്കിടയിൽ എട്ടുനേമ്പ് ആചരണം ഉണ്ടായിരുന്നു. പക്ഷേ അത് തദ്ദേശീയരായ മാർതോമാ ക്രിസ്ത്യാനികൾ ആചരിച്ചിരുന്നില്ല.

 

 

 

പിൽക്കാലത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെപട മംഗലാപുരത്തും തുടർന്ന് മലബാറിലും നടത്തിയ ക്രിസ്ത്യൻ ഹിന്ദു കൂട്ടക്കൊലകളും നിർബന്ധിത മതമാറ്റങ്ങളും സാധാരണമായി. ദേവാലയങ്ങൾ തകർത്ത,് പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി പീഡിപ്പിച്ച് അടിമകളാക്കി. മലബാറിനുശേഷം തെക്കൻ കേരളത്തിലേക്ക് ടിപ്പു പടയോട്ടം നടത്തിയപ്പോൾ എട്ടാം നൂറ്റാണ്ടിലെ ഇറാക്കി ക്രിസ്ത്യാനികളുടെ പിൻതലമുറക്കാരാലും മറ്റും, തങ്ങളുടെ പൂർവ്വീകരുടെമേൽ പരിശുദ്ധ മാതാവിന്റെ സംരക്ഷണവും ഇടപെടലും അറിഞ്ഞ തിരുവിതാംകൂറിലെ ക്രിസ്ത്യൻ സ്ത്രീകൾ അത് മാതൃകയാക്കി എട്ട് നോമ്പ് അനുഷ്ഠാനത്തിന് തുടക്കമിട്ടു. വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദൈവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെമാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ സംരക്ഷണത്തിനായി പുറത്ത് കാവൽ നിന്നു. ആലുവ പുഴയിൽ ജലമുയർന്നപ്പോൾ തിരുവിതാംകൂറിൽ കടക്കാതെ സൈന്യം മടങ്ങി പോയി. ഇൗ മാതൃഭക്തിയാണ് എട്ടുനോമ്പിന്റെ ആരംഭം. സ്ത്രീകളുടേയും കന്യകകളുടേയും ഉപവാസമാണ് എട്ട് നോമ്പ്. നോമ്പിനുമുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ടതവിയും, കഞ്ഞികുടിക്കാൻ ഒരുപാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ച് കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല. മാതാവിന്റെ അമ്മ അന്നാമ്മയ്ക്ക് മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്ന് എട്ട് ദിവസം നോമ്പ് നോക്കി ജനിച്ചകുഞ്ഞാണ് മറിയം. നമ്മുടെ പരി.അമ്മ. പൗരസ്ത്യ സുറിയാനി സഭ എല്ലാവിശുദ്ധരുടേയും തിരുനാൾ ആകഘോഷിക്കുന്നത് അവരുടെ മരണദിനം അനുസ്മരിച്ചുകൊണ്ടാണ്. എന്നാൽ ആഗോളസഭ ജന്മപാപമില്ലാതെ ഉത്ഭവിച്ച, വിശുദ്ധിയുടെ വിളനിലമായ ഇൗശോയുടെ അമ്മയുടെ ജനനതിരുനാൾ ആഘോഷമായി കൊണ്ടാടുന്നുവെന്നതിൽ നിന്ന് സഭാമക്കൾ പരി.അമ്മയെ എത്രയധികം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാനാകും. ജന്മദിനാശംസകൾ സ്നേഹത്തോടെ നേർന്ന് അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി വിശുദ്ധിനിറഞ്ഞ് ജീവിതത്തിന്റെ ഉടമകളാകാൻ നമുക്കാകട്ടെ.
നമ്മുടെ സഭയുടെ ഇൗറ്റില്ലമാണ് കൊടുങ്ങല്ലൂർ. അവിടെയാണ് തോമാശ്ലീഹ വന്നിറങ്ങിയതും സുവിശേഷപ്രഘോഷണം ആദ്യമായി ആരംഭിച്ചതും. ഒരുപക്ഷേ മാർ തോമാ ക്രിസ്ത്യാനികൾ ഏറ്റും കൂടുതൽ താമസിച്ചിരുന്നത് കൊടുങ്ങല്ലൂരിലാണ്. തോമാശ്ലീഹാക്കുണ്ടായിരുന്ന അതേ ദൈവമാതൃഭക്തി അദ്ദേഹം സ്ഥാപിച്ച സഭകളിലും കാണാൻ സാധിച്ചു. കൊടുങ്ങല്ലൂർ മുസ്ലീം ആക്രമണത്തിന് വിധേയമായപ്പോൾ ക്രിസ്ത്യാനികൾ പലായനം ചെയ്യപ്പെടേണ്ടിവന്നു. തദവസരത്തിൽ ഇറാക്കിലെ ഹീറായിലെ അനുഭവം വച്ച് ആത്മീയ പിതാക്കന്മാർ അമ്മമാരോട് പറഞ്ഞു, നിങ്ങൾ ഇൗ ആക്രമണങ്ങളിൽ നിന്ന് കുടുംബങ്ങളും സഭയും രക്ഷപ്പെടാൻ ഉപവസിച്ച് പ്രാർത്ഥിക്കണം. ഇൗ ആഹ്വാനം ഉൾക്കൊണ്ട് പ്രാർത്ഥിച്ചപ്പോൾ കുടുംബങ്ങൾ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു. ഇതിന് നന്ദിസൂചകമായിട്ട് പരി.അമ്മയുടെ ജനനതിരുനാളിനൊരുക്കമായി നമ്മുടെ അമ്മമാർ എട്ട് ദിവസത്തെ നോമ്പ് ‘എട്ട് നോമ്പ്’ എന്നപേരിൽ ആചരിക്കാൻ തുടങ്ങി.

 

എട്ട് നോമ്പിന്റെ നിയോഗങ്ങൾ

 

1.യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ
2.വിവാഹ തടസ്സം മാറുവാൻ
3.മക്കളില്ലാത്ത ദമ്പതിമാർക്ക്  സന്താന സൗഭാഗ്യത്തിന്
4.തലമുറകളുടെ സമൃദ്ധിയിലൂടെ കൈ്രസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ
5.തിരുസഭയിൽ മാമ്മോദീസാകൾ സമൃദ്ധമാകാൻ
6. കൈ്രസ്തവർക്കെതിരായിട്ടുള്ള മതമർദ്ദനങ്ങളും വിജാതിയ ശത്രുപിഢകളും അവസാനിക്കുവാൻ.
ഫ്രാൻസീസ് പാപ്പ കുടുംബങ്ങൾക്കെഴുതിയ അപ്പസ്തോലികലേഖനമാണ് 2016 മാർച്ച് 19ന് പ്രസിദ്ധീകരിച്ച ‘സ്നേഹത്തിന്റെ ആനന്ദം’ . മാർപ്പാപ്പ അതിൽ പറയുന്നുണ്ട് കുടുംബങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരുപ്രതീകമാണ് നസ്രസ്സിലെ തിരുകുടുംബം. നമ്മുടെ കുടുംബങ്ങൾ പരി.അമ്മയുടെ ജനനതിരുന്നാളിന് ഒരുങ്ങുമ്പോൾ, അമ്മ നസ്രസ്സിലെ കുടുംബത്തെ പരിപാലിക്കാനും വളർത്താനും കൈക്കൊണ്ട ജീവിതശൈലിയാണ് നമ്മുടെ കുടുംബജീവിതങ്ങൾക്ക് മാതൃകയാകേണ്ടത്.

	 മിശിഹായുടെ സഭയെ ചിതറിക്കാൻ നോക്കുന്ന ക്ഷുദ്രശക്തികളെ തകർത്ത് അവന്റെ സഭയെ പണിതുയർത്തുവാനുള്ള കൃപലഭിക്കുവാൻ പരി.അമ്മയോട് പ്രാർത്ഥിക്കുവാനുള്ള അവസരമാണ് ഇൗ എട്ട് നോമ്പാചരണം. ഏത് പ്രതിസന്ധിയിലും ഇൗശോയോടും അവന്റെ സഭയോടും ചേർന്നുനിൽക്കുവാൻ പരി.അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെയെന്ന് നമുക്കും പ്രാർത്ഥിക്കാം. 
ഇൗ എട്ട് നോമ്പ്, പ്രാർത്ഥനയുടേയും പ്രായശ്ചിത്തതിന്റേയും ഒരവസരമാക്കി നമുക്ക് മാറ്റണം. ഇൗ നോമ്പ് ആചരണം നമുക്ക് അനുഗ്രഹകാരണമാകട്ടെ. 	നമ്മുടെ എല്ലാ പള്ളികളിലും ഇൗ എട്ട് നോമ്പ് ആഘോഷമായി ആചരിക്കപ്പെടുന്നുണ്ട്. ഇൗ വർഷം കോവിഡിന്റെ കഷ്ടപ്പാടുകളുടെ നടുവിൽ ഒരുപക്ഷേ മുസ്ലീം ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടതുപോലെ കേവിഡിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ ഉപവാസപ്രാർത്ഥനകൾ അനുഗ്രഹപ്രദമാകും.
	അമ്മയുടെ തിരുന്നാൾ നമ്മോട് പറയുന്നു നിന്റെ ജീവിതത്തിൽ വിശ്വാസം കർമ്മത്തിന്റെ വിശുദ്ധികൊണ്ടും നിലപാടിന്റെ വിശ്വസ്തകൊണ്ടും മാതൃത്വത്തെ ശ്രേഷ്ഠമാക്കുക. നമുക്കും അമ്മയിലൂടെ വെളിവായ വിശ്വാസത്തെയും, വിശുദ്ധിയേയും, വിശ്വസ്തതയേയും ജീവിതത്തിന്റെ ഭാഗമാക്കാം. അമ്മയുടെ പിറന്നാൾ നമ്മെ അതിനായി അനുഗ്രഹിക്കട്ടെ. അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്ക് ഫലവും കൃപയും  അഭിഷേകവും നൽകട്ടെ. ഏവർക്കും പരി.അമ്മയുടെ ജന്മദിനാശംസകൾ!!!!


Related Articles

ഒരു വലിയ കുഴി

വിചിന്തിനം

Contact  : info@amalothbhava.in

Top