ദൈവരാജ്യം

08,  Jan   

ഫാ. ഫെലിക്സ് കണ്ടത്തികര

യേശു വീണ്ടും അവരോട്‌ പറഞ്ഞു; “ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.” യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ എപ്പോഴും  വെളിപ്പെടുത്തുക രണ്ടു തരത്തിലുള്ള വെളിപാടുകൾ ആയിട്ടാണ്‌. യേശുവിലൂടെ വെളിപ്പെടുത്തുന്ന ഒരു രാജ്യവും തന്റെ ദൈവികതയെ നിഷേധിക്കുന്നതിനാല്‍ സ്വന്തം തനിമ പോലും നഷ്ടപ്പെടുത്തിയ ഒരു ജനതയും അവരുടെ രാജ്യവും.
യേശുക്രിസ്തു ആഗ്രഹിക്കുന്നതും ആയിരിക്കുന്നതുമായ ഒരു രാജ്യമുണ്ട്‌. തന്റെ ശിഷ്യരും തന്നെ  അനുഗമിക്കുന്നവരും  താനെന്ന പ്രകാശത്തെ മനസ്സിലാക്കി മുന്നോട്ടു പോകുന്ന ഒരു ജനത താമസിക്കുന്ന രാജ്യം. മറുഭാഗത്ത്‌ പ്രകാശമെ ന്തെന്നറിഞ്ഞിട്ടും അത്‌ ഗൗനിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച്‌ ലോകത്തിന്റെ വശ്യതയില്‍ ജീവിക്കുന്ന ഒരു രാജ്യവും ജനതയും.  “വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക്‌ വരുന്നില്ല.” എന്നുവെച്ചാല്‍ യേശുക്രിസ്തുവാണ്‌ ഈ ലോകത്തിനും പരലോകത്തിനും മധ്യേയുള്ള ഏക മധ്യസ്ഥന്‍. ഈശോയിലൂടെ പരലോകത്ത്‌ എത്തിയവര്‍ നിരവധിയാണ്‌. എല്ലാ വിശുദ്ധരും  അഷസ്തോലന്മാരും, ധന്യരുമെല്ലാം. ഈശോയിലൂടെ ദൈവത്തിലേക്ക്‌ പോവുക എന്നത്‌ വിശുദ്ധിയുടെ പടവുക്ളാണ്‌. ഈശോ ആകുന്ന വഴിയിലൂടെ കടന്നു പോകണം. ആ വഴിയുമായി പൊരുത്തപ്പെട്ടു പോകണം. എന്നുവെച്ചാല്‍, വിശുദ്ധമായ ജീവിതത്തിലൂടെ നാം മുന്നോട്ടു പോകണം. അഷോള്‍ അവന്‍ പോകുന്ന വഴികളും പ്ലാനുകളും വൃക്തമാകും. അല്ലെങ്കില്‍ യഹുദരെപോലെ  അവന്‍ ആത്മഹത്യ ചെയ്യുമോ എന്ന്‌ ചോദിക്കും. സ്വയം ഹനിക്കപെടണം. മനുഷ്യന്റെ ചിന്തകൾക്കുമപ്പുറമാണ് ദൈവത്തിന്റെ ചിന്തകളും, ദൈവത്തിന്റെ വഴികളും. അതിനാല്‍ തന്നെ സ്വന്തം ചെയ്തികളെ മനസിലാക്കാൻ  സാധിക്കാത്തവിധം അന്ധത വ്യാപിച്ചവനാണ്‌ ഒരു വൃക്തിയെങ്കില്‍ ഇരുപത്തിനാലാം വാക്യം പറയുന്നു; “നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്ന്‌. എന്നുവെച്ചാല്‍, അവന്‍ ഭുമിയും ഭൂമിയിലെ ആശകളും സന്തോഷങ്ങളുമായി അവന്റെ ജീവിതം അവസാനിക്കും. ദൈവത്തെ കണ്ടുമുട്ടുക സാധ്യമല്ല. ദൈവത്തെ കണ്ടുമുട്ടുന്നതിന്‌ പശ്ചാത്താപം ആവശ്യമാണ്‌. പാപങ്ങളെക്കുറിച്ച്‌ പശ്ചാത്താപിച്ച്‌ ഒരു പുതിയ വ്യക്തിയായിത്തീരുക എന്നര്‍ത്ഥം. ക്രിസ്തുവിനെ ലോകത്തിലേക്ക്‌ അയച്ചതിലുടെ പിതാവ്‌ തന്റെ പദ്ധതി പൂര്‍ത്തിയാക്കുകയാണ്‌. അതാണ്‌ ക്രിസ്തു പറയുക: “എന്നെ അയച്ചവന്‍ എന്നോട്‌ കൂടെയുണ്ട്‌. എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം അവിടുത്തേയ്ക്കു ഇഷ്ടമുള്ളത്‌ ഞാന്‍ പ്രവര്‍ത്തിക്കുന്നു.” ദൈവത്തിന്റെ ഹിതമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരെല്ലാം ദൈവപുത്രന്മാരാണ്‌. മനുഷ്യനെ ലോകത്തിലേക്ക്‌ അയച്ചിരിക്കുക ഓരോ ദാത്യത്തിനായി ആണ്‌. അതിനാല്‍ തന്നെ തന്റെ ദൗത്യ നിര്‍വ്വഹണം  എന്നത്‌ ഓരോ വ്യക്തിയുടെയും കടമയാണ്‌. അതിനുള്ള സമ്മാനവും ദൈവം ഒരുക്കിവെച്ചിട്ടുണ്ട്‌. അതിനാല്‍ തന്നെ വിശുദ്ധമായ ജീവിതത്തിലൂടെ ദൈവത്തിന്റെ മകനും മകളും ആയിത്തീര്‍ന്ന്‌ ക്രിസ്തു എന്ന വഴിയിലൂടെ ദൈവത്തിലേക്ക്‌ എത്തിച്ചേരുക എന്നതാണ്‌ ഇന്നത്തെ സുവിമേഷത്തിലൂടെ തിരുസഭ നമ്മോട്‌ ആഹ്വാനം ചെയ്യുന്നത്‌. ഓരോ ദിവസവും വി. കുര്‍ബാനയിലൂടെ നമ്മുടെ വിശുദ്ധീകരണം അവിടുന്ന്‌ നടത്തിക്കൊണ്ടിരിക്കുന്നു. ആയതിനാല്‍ തിന്മയുടെ ലോകത്തെ മാറ്റിനിര്‍ത്തി നന്മയുടെ സന്ദേശം പ്രസരിപ്പിക്കാൻ നമുക്ക് ശ്രമിക്കാം .


Related Articles

Contact  : info@amalothbhava.in

Top