ഇത് നടക്കുന്നത് ഒരു Theatre ആയി ബന്ധപ്പെട്ടാണ്. ഒരു theatre ഒരു Announcement കൊടുത്തു, അടുത്ത സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപ് ഒരു പത്തു മിനിറ്റ് ദൈർക്യം ഉള്ള ഒരു award നേടിയ Short Film ആ സിനിമക്കു മുൻപ് കാണിക്കുമെന്ന്. ഇത് കേട്ട സിനിമ കാണാൻ വന്ന ആളുകൾ പത്തു മിനിറ്റ് മുൻപ് തന്നെ theatre നു അവിടെ എത്താൻ ശ്രെദ്ധകുലരായി . അത് കൊണ്ട് ഇവർ ഈ short film കാണാൻ വേണ്ടി ഇരുപതു മിനിറ്റ് മുൻപ് തന്നെ തിയറ്ററിൽ എത്തി. ഇവർ എല്ലാവരും തിയറ്ററിനുള്ളിൽ പ്രവേശിച്ചു. എല്ലാവരും തീയറ്ററിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ആ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ്, “ഇപ്പോൾ ആ അവാർഡ് നേടിയ പത്തു മിനിറ്റ് ഉള്ള short film തുടങ്ങുന്നു “എന്ന്. ഈ അവാർഡ് നേടിയ short film തുടങ്ങാൻ പോവുകയാണ് എന്ന് അറിഞ്ഞു വന്നവർ എല്ലാവര്ക്കും സന്തോഷമായി. അവർ സ്ക്രീനിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഇവർ സ്ക്രീനിലേക്ക് നോക്കി ഇരിക്കുമ്പോൾ കാണുന്നത് ഒരു മുറിയുടെ ceiling ആണ്. ഇവർ ആ ceiling ലേക്ക് തന്നെ നോക്കി ഇരിക്കാൻ തുടങ്ങി കഥ എങ്ങോട്ടു പോകുമെന്ന് അറിയാൻ. ഇതെങ്ങിനെ ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്ന് മിനിറ്റ് ആയിട്ടും ഈ ceiling തന്നെ ആണ് സ്‌ക്രീനിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അവിടെ ഇരിക്കുന്ന ആളുകൾക്ക് ഒക്കെ ദേഷ്യം വരാൻ തുടങ്ങി, ഇതെന്താ നാല് മിനിറ്റ് ആയിട്ടും ceiling മാത്രം കാണിക്കുന്നത്. നാലു മിനിറ്റ് അഞ്ചു മിനിറ്റ് ആകുന്നു, അഞ്ചു മിനിറ്റ് ആറു മിനിറ്റ് ആകുന്നു, ആറു മിനിറ്റ് ഏഴു മിനിറ്റ് ആകുന്നു, ഇങ്ങനെ മുന്നോട്ടു പോകുന്തോറും അവിടെ ഇരിക്കുന്ന ആളുകൾ ഒക്കെ പറയാൻ തുടങ്ങി, ഇത് ആരാണ് നിർമ്മിച്ചത്, ഏതു ജൂറി ആണ് ഇതിനു അവാർഡ് കൊടുത്ത്..,എന്ത് short film ആണ് ഇത്..ഇങ്ങനെ അവർ ദേഷ്യത്തോടെ തമ്മിൽ തമ്മിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്. എല്ലാവരുടെയും മുഖത്ത് ദേഷ്യം പ്രകടമാണ്. ഈ സമയത്തു സ്‌ക്രീനിൽ ceiling ഇൽ നിന്ന് ആ ക്യാമറ താഴേക്ക് വരുകയാണ് . അവിടെ ഒരു കട്ടിലിൽ കിടക്കുന്ന ഒരു രോഗിയെ ആണ് കാണിക്കുന്നത്. നട്ടെല്ലിന് എന്തോ തകരാറു പറ്റി , അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്ന ഒരു രോഗി. അദ്ദേഹത്തിന് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല..ഇതിനു ശേഷം ഈ ക്യാമറ വീണ്ടും ceiling ലേക്ക് വരുകയാണ്. ഉടനെ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ് , “നിങ്ങൾ എട്ടോ,ഒൻപതോ മിനിറ്റ് തന്നെ ഈ കാഴ്ച്ച മാത്രം കണ്ടപ്പോൾ തന്നെ നിങ്ങളുടെ മനസ് ആകെ വേദനിച്ചു. നിങ്ങൾക്കു ആകെ ദേഷ്യം വന്നു , നിങ്ങൾക്കു ഇവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നി . എന്നാൽ നിങ്ങൾ കണ്ട ഈ രോഗി ഇനി വർഷങ്ങൾ ഈ ഒരു ceiling മാത്രം കണ്ടു കൊണ്ട് കിടക്കേണ്ട വ്യക്തി ആണ്. ആദ്ദേഹത്തിന്റെ ഓരോ ദിവസത്തെത്തയും, 24 മണിക്കൂറും കാണേണ്ട കാഴ്ച മുകളിൽ ഉള്ള ഈ ceiling മാത്രം ആണ്. ഇവിടെ വരുന്ന ഒരു ചോദ്യം എല്ലാരോടും ആണ്, ചിലപ്പോൾ ജീവിതത്തിൽ ചില പ്രതിസന്ധി വരുമ്പോൾ, ഒരുപാടു സ്ഥലത്തു ഓടി നടന്ന സ്ഥലത്തു ഇപ്പോൾ കുറച്ചു സ്ഥലത്തു മാത്രം ഒതുങ്ങേണ്ട അവസ്ഥ വരുമ്പോൾ, എല്ലാവരും ചിന്തിക്കുന്ന കാര്യം ആണ് ‘എന്റെ ജീവിതം ഇങ്ങനെ ആയി പോയല്ലോ’ എന്ന്. ഇങ്ങനെ ആണ് നിങ്ങൾ ചിന്തക്കുന്നതെങ്കിൽ അത് വലിയ ഒരു അബദ്ധം ആണ്. കാരണം യാതൊരു കാഴ്ചയും കാണാതെ , ഇത് പോലെ ceiling മാത്രം കണ്ടു കിടക്കുന്ന ധാരാളം ആളുകൾ ഈ ലോകത്തുണ്ട്. അത് കൊണ്ട് ചില പ്രതിസന്ധികൾ മൂലം ചിലപ്പോൾ ഒരു സ്ഥലത്തു, അല്ലെങ്കിൽ കുറച്ചു സ്ഥലത്തു ഒതുങ്ങേണ്ടി വരുമ്പോൾ, ഒരിക്കലും തളരരുത്. നിങ്ങളുടെ മനസിനെ ആ കുറച്ചു സ്ഥലത്തു മാത്രം ഒതുക്കരുത്. ഇത് താത്കാലിക പ്രതിസന്ധികൾ ആണെന്ന് തിരിച്ചറിഞ്ഞു, ഈ കാലഘട്ടവും കഴിഞ്ഞു പോകും. കഴിഞ്ഞു പോകുന്ന സമയത്തു നമ്മുക്ക് നഷ്ടപെട്ടത് ഒക്കെ തിരിച്ചു പിടിക്കാൻ സാധിക്കും . അതിശകതമായ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിശക്തമായ കാര്യങ്ങൾ ചെയ്യാനും ,നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കും. എന്നാൽ മനസിന്റെ ശക്തി, അത് ക്ഷയിക്കാൻ അനുവദിക്കാതെ ഈ പ്രതിസന്ധി വരുന്ന കാലഘട്ടത്തിൽ , അപ്പോൾ എന്തൊക്കെ ചെയ്യാൻ സാധിക്കും, ഈ കാലഘട്ടം കഴിയുമ്പോൾ എന്ത് ചെയ്യണം , എന്തൊക്കെ മാറ്റങ്ങൾ ആണ് ഞാൻ വരുത്തേണ്ടത് മനസിലാക്കി ഒന്ന് എഴുതി വച്ച് അതിനു തയ്യാറാകാൻ ഈ സമയങ്ങളിൽ ഉപയോഗിക്കുക.
പ്രഭാത പ്രാർത്ഥന ; 14-10 -202
senche
അനുദിന വിശുദ്ധർ
ചോദ്യവും ഉത്തരവും