ഏലിയാ സ്ലീവാ മൂശാക്കാലം
9ാം ഞായർ
മത്തായി 11, 25 - 30
ദൗത്യം
ഫ്രയർ ക്രിസ്റ്റോ കോരേത്ത്
തൻറെ ശിഷ്യരെ പ്രേക്ഷിത ദൗത്യത്തിന് അയക്കുന്ന ഇൗശോ അവർക്ക് തക്കതായ നിർദ്ദേശങ്ങൾ നൽകുന്നു. ഇസ്രായേൽ ജനത്തിനിടയിലെ നിസ്സഹായരുടെയും, സാധാരണക്കാരുടെയും അരികിലേക്ക് ആണ് ഇൗശോ അവരെ അയക്കുന്നത്. സ്വർഗ്ഗരാജ്യത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്താനും അവരുടെ ജീവിതവും പ്രവർത്തികളും കണ്ട് മനുഷ്യർ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് , ഈശോ അവർക്ക് അത്ഭുതകരമായ ശക്തി നൽകുന്നത്.
മറ്റൊന്നിലും ആശ്രയിക്കാതെ പൂർണ്ണമായി ദൈവത്തിൽ അഭയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ശിഷ്യരുടെ ജീവിത മാതൃകയിലൂടെ ജനത്തിന് നൽകുവാനും ഈശോ പരിശ്രമിക്കുന്നു.
എല്ലാം അറിഞ്ഞിട്ടും ഇതെല്ലാം നിഷേധിക്കുന്നവർക്കെതിരെയാണ് കാലിലെ പൊടിതട്ടി കളയുന്നത് സമാധാനം ആഗ്രഹിക്കാത്ത ഇവർ സോധോം ഗോമോറയെക്കാൾ തരംതാഴ്ന്നവരായി ചിത്രീകരിക്കപ്പെടുന്നു.
അതിനാൽ നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം ആഗ്രഹിക്കുന്ന ജീവിത മാതൃക പിൻ ചൊല്ലാൻ നമുക്ക് പരിശ്രമിക്കാം
പ്രേക്ഷിതർ
ഫ്രയർ നിബിൽ കൊല്ലിതടത്തിൽ
അന്ന് ക്രിസ്തു പ്രേഷിത പ്രവർത്തനത്തിനായി ശിഷ്യരെ അയച്ചത് അവന്റെ പ്രവർത്തികൾ അവരിലൂടെ പൂർത്തിയാക്കുവാൻ വേണ്ടിയാണ്
മാമോദിച്ച് സ്വീകരിച്ച നാമെല്ലാവരും അവനാൽ അയക്കപ്പെടുന്നവർ ആണ്, കാരണം മാമോദിസയിലൂടെ ക്രിസ്തുവിന്റെ പൊതു
പൗരോഹിത്യത്തിലേക്ക് നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുകയാണ്.
ക്രിസ്തുവിന്റെ പ്രേഷിതൻ ആകുന്നതിലൂടെ ആ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും മറ്റൊരു ക്രിസ്തുവായി തീരുവാനുമായി നാമെല്ലാവരും വിളിക്കപ്പെടുകയാണ് അതിനാൽ തന്നെ പ്രേഷിത പ്രവർത്തനത്തിലൂടെ ആ ക്രിസ്തുവിന് വേണ്ടി തന്നെ സമർപ്പിക്കുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ.
അടയാളങ്ങൾ
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ ഏഴും എട്ടും വചനത്തിൽ ഈശോ ഇപ്രകാരം ചുമതലപ്പെടുത്തി ശിഷ്യന്മാരെ അയക്കുന്നു. നിങ്ങൾ പോകുമ്പോൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിൻ.
ആദ്യം ഇൗശോ പറയുന്നത് സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കാനാണ്. അതിനുള്ള അടയാളമായാണ് മറ്റു കാര്യങ്ങൾ സംഭവിക്കുന്നത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം ഇരുപതാമത്തെ തിരുവചനം. “അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു”.
പ്രിയ സഹോദരരേ, അടയാളമോ അത്ഭുതമോ അല്ല പ്രധാനം. പ്രധാനം സ്വർഗ്ഗരാജ്യത്തെ പറ്റിയുള്ള പ്രസംഗം ആണ് അതായത് വചനപ്രഘോഷണം. അടയാളങ്ങളേക്കാൾ വചനത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
യഥാർത്ഥ
അപ്പസ്തോലൻ
ഫ്രയർ ജോജോമോൻ ഇലവുങ്കൽ
അപ്പസ്തോലോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം അയക്കപ്പെട്ടവൻ എന്നതാണല്ലോ. പഴയനിയമത്തിൽ ദൈവം അയച്ചവരെ പ്രവാചകനെന്നും ന്യായാധിപൻ എന്നും രാജാവ് എന്നുമെല്ലാം വിളിച്ചു. സുവിശേഷത്തിൽ പുത്രൻ അയച്ചവർ അപ്പസ്തോലന്മാർ എന്നറിയപ്പെട്ടു. സഭയിൽ ദൈവാത്മാവാൽ അയക്കപ്പെട്ടവരെ പ്രേഷിതരെന്നും ശുശ്രൂഷകരെന്നും നാം വിളിക്കുന്നു.
ദൈവാത്മാവിന്റെ സഹായത്താൽ നമുക്ക് ലഭിച്ചിരിക്കുന്ന വിളിയും നിയോഗവും ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പ്രകാശിക്കുകയും പ്രശോഭിക്കുകയും ചെയ്യട്ടെ. ഈ തീർത്ഥാടകസഭയിൽ നിന്റെയും എന്റെയും യഥാർത്ഥ കടമകളും ഉത്തരവാദിത്വങ്ങളും ദൈവസ്നേഹിത്താൽ പ്രേരിതരായും ദൈവാത്മാവിനാൽ പ്രചോദിതമായും വിശ്വാസത്താൽ ആഴപ്പെട്ടും പുണ്യങ്ങളിൽ സമ്പന്നരായി നിർവഹിക്കുവാൻ സർവ്വശക്തന്റെ കൃപയും സമാധാനവും നമ്മിൽ നിറയട്ടെ.
പ്രേക്ഷിത ദൗത്യം നൽകി ഈശോ തന്റെ 12 ശിഷ്യന്മാരെ അയച്ച ശേഷം 21 നൂറ്റാണ്ടുകൾ ആയി. ഇന്നും ഈശോയുടെ വചനത്തിന് സാക്ഷികളായി ജീവിക്കുവാനും സകലജനതകൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യം വഹിക്കുവാൻ ഉള്ള വിളി സ്വീകരിച്ചവരാണ് ഒാരോ കൈ്രസ്തവനും.
Open the Eyes and See His Mercy
ഫ്രയർ സുബിൻ പേക്കുഴിയിൽ
¨ Jesus is giving us his message of heart felt compassionate mercy to us.
¨ He is continuously in different ways sowing the seeds of gospel in us but are we still pretending to be ignorant of the fact of not knowing him?
¨ In our daily life we experience his mercy but are we accepting it with a heart of gratitude or are we rejecting it out of ignorance.
¨ Let us Open our eyes and see his mercy and be the instruments of peace.
ക്രിസ്തുവിനോട് കൂടെയുള്ള ശുശ്രൂഷ
ഫ്രയർ ഐസൺ ഉരോത്ത്
ഈശോ ശിഷ്യർക്ക് അധികാരങ്ങൾ നൽകുന്നതോടൊപ്പം
പ്രത്യേകമാംവിധം ദൗത്യങ്ങളും ഭരമേൽപ്പിക്കുന്ന വചനഭാഗമാണ് നാം ഇന്ന് വായിച്ചു കേൾക്കുക.
ക്രിസ്തുശിഷ്യനുള്ള പരമമായ വിളി ശുശ്രൂഷയ്ക്കുള്ള വിളിയാണ്. 'ദാനമായി നിങ്ങൾക്ക് കിട്ടി, ദാനമായി തന്നെ കൊടുക്കുവിൻ' എന്ന ക്രിസ്തുമൊഴികൾക്ക് ശുശ്രൂഷ എന്ന ആഴമേറിയ ജീവിത സത്യത്തിന്റെ സർവ്വമാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്.
ഈ യാത്രയിൽ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്: എന്തും സ്വീകരിക്കാനുള്ള താഴ്മയും, നാളേക്ക് ഒന്നും കരുതി വയ്ക്കാതെ ദിവ്യപരി പാലനയിൽ ആശ്രയിച്ചുള്ള മനോഭാവവുമാണ്.
ക്രിസ്തുവിൻറെ സമാധാനം ആശംസിച്ചുകൊണ്ട് ക്രിസ്തുവിനോട്കൂടെയുള്ള ശുശ്രൂഷയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
ക്രിസ്തുവിൻറെ കരത്തിൻ കീഴിൽ നമുക്ക് താഴ്മയോടെ നിൽക്കാം; അവൻ തക്ക സമയത്ത് ഉയർത്തിക്കൊള്ളും.
എല്ലാം ദാനം
ഫ്രയർ അക്ഷയ് പുതുക്കാട്
ദാനമായി നിങ്ങൾക്ക് കിട്ടി ദാനമായി തന്നെ നിങ്ങൾ കൊടുക്കുവിൻ എന്ന് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നു. നമുക്ക് ലഭിച്ചിരിക്കുന്നത് എല്ലാം തന്നെ ഒരർത്ഥത്തിൽ നോക്കുകയാണെങ്കിൽ ദാനമാണ്. പക്ഷേ പലപ്പോഴും നമ്മൾ അത് ഒാർക്കാറില്ല.
ഈ ഒരു ഒാർമ്മ നഷ്ടപ്പെടുമ്പോൾ നമ്മൾ പലപ്പോഴും സ്വാർത്ഥരായി പോകും. നമുക്കുള്ളത് എന്തുമാകട്ടെ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനായി നമുക്ക് സാധിക്കാതെ വരുന്നു.
എന്റെ ജീവിതവും എനിക്കുള്ളതും ദൈവത്തിന്റെ സമ്മാനമാണ് എന്ന് തിരിച്ചറിവിൽ നിന്ന് നാം എളിമയും നിസ്വാർത്ഥതയും നിറഞ്ഞ മനുഷ്യരാകുന്നു.
ഈയൊരു ബോധ്യത്തിൽ വളരുവാനും അതുപോലെ നിസ്വാർത്ഥമായി മറ്റുള്ളവരെ സ്നേഹിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
IMPORTANT
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
ഈശോ തന്റെ പ്രേക്ഷിത ദൗത്യം ഏൽപ്പിച്ചത് പൂർണത നിറഞ്ഞ ശിഷ്യന്മാരെ അല്ല മറിച്ച് ബലഹീനത നിറഞ്ഞ ശിഷ്യന്മാരെയാണ്.
അതിൽ ചുങ്കക്കാരനും ഒറ്റിക്കൊടുക്കുന്നവനും തള്ളിപ്പറയുന്നവനും ഒക്കെ ഉണ്ടായിരുന്നു.
പക്ഷേ ഈശോ അത് ഗണ്യമാക്കുന്നില്ല മറിച്ച് തന്റെ പ്രേക്ഷിത ദൗത്യം തുടരാൻ ആവശ്യപ്പെടുന്നു.
നമ്മുടെ ജീവിതത്തിലും നാം പലപ്പോഴും ചിന്തിക്കും എന്റെ മക്കളെ ഞാൻ എങ്ങനെ ഉപദേശിക്കും ഞാൻ കുറവുകൾ ഉള്ളവനല്ലേ. അതുപോലെ ജീവിതത്തിന്റെ പലമേഖലകളിലും.
ഈശോ മൊഴിയുന്നത് ഇതാണ്, നിന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുക, അതും അതിന്റെ പൂർണ്ണതയിൽ. കുറവുകളെ കുറിച്ചു ഭയപ്പെടേണ്ട കുറവുകൾ നിറവുകൾ ആക്കാൻ എനിക്കറിയാം.
അതിനാൽ നമ്മുടെ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
നിനക്കുവേണ്ടി.........
ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ
മാമോദിസായിലൂടെ ഒരോ ക്രിസ്ത്യാനിക്കും ലഭിച്ചിരിക്കുന്ന ഒരു കാര്യമാണ് ക്രിസ്തുവിനാൽ അയക്കപ്പെടുക എന്നത്. ഈശോ തന്റെ 12 ശിഷ്യന്മാരെ അയച്ചത് പോലെ നാമോരോരുത്തരെയും അയക്കുന്നുണ്ട്.
പലപ്പോഴും നാം മറന്നുപോകുന്ന അവഗണിക്കുന്ന ഒരു അയക്കപ്പെടൽ. അയക്കപ്പെടുന്നത് യഥാർത്ഥത്തിൽ ദൈവരാജ്യം പ്രഘോഷിക്കുവാനാണ്. ഈശോ കാണിച്ചുതന്ന പിതാവായ ദൈവത്തെയും ദൈവരാജ്യത്തെയും പ്രഘോഷിക്കുവാൻ. ഈ പ്രഘോഷണം നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് വേണം തുടങ്ങുവാൻ.
വലിയ കാര്യങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കൂട്ടത്തിൽ ചുറ്റുമുള്ളവർക്ക് ദൈവരാജ്യം പകർന്നുകൊടുക്കുവാൻ സാധിക്കാതെ പോകുന്നതിൽ ഒളിഞ്ഞിരിക്കുന്ന ആപത്ത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിനാൽ അയക്കപ്പെടുവാൻ നമ്മെ തന്നെ സമർപ്പിക്കാം.
ദൈവരാജ്യം
ഫ്രയർ അലൻ മാതിരംപള്ളിൽ
ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് യേശു ശിഷ്യന്മാരെ ഒരു പ്രത്യേക ദൗത്യത്തിനായി അയക്കുന്നതാണ്.
യേശുവിലൂടെ അടിസ്ഥാനമിട്ട ദൈവരാജ്യത്തിന്റെ സുവിശേഷം വ്യാപിപ്പിക്കുന്നതിനുള്ള ദൗത്യം അപ്പോസ്തോലന്മാരെ ഏൽപ്പിക്കുകയും അവരിലൂടെ അത് തുടരപ്പെടുകയും ചെയ്യുന്നു.
ഇന്ന് തിരുസഭയിൽ നടക്കുന്നതും തിരുസഭയിലെ ഒാരോരുത്തരുടെയും ദൗത്യവും ഇതുതന്നെയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാവരെയും അറിയിക്കൽ.
ഈശോയാൽ തുടങ്ങപ്പെട്ട, അപ്പോസ്തോലന്മാരിലൂടെ തുടരപെട്ട ഈ സുവിശേഷം നമ്മുടെ ജീവിതം വഴി നമുക്കും പ്രചരിപ്പിക്കാം.
ദൗത്യത്തെ എല്ലാ
സാധ്യതകളോടെയും
ഉൾക്കൊള്ളാം
ഫ്രയർ ജോയൽ ജിമ്മി
പരിശുദ്ധ സഭ മിഷൻ ഞായറായി ആചരിക്കുന്ന ഇന്നേദിവസം വായനകൾ നമ്മെ ഒാർമ്മപ്പെടുത്തുക ഏവരുടെയും ദൗത്യത്തെ കുറിച്ചാണ്.
ഈശോ പ്രത്യേകമായി തിരഞ്ഞെടുത്തവർ പ്രത്യേകമായ ദൗത്യത്തിനായി അവിടുന്ന് ഒരുക്കുന്നതാണ് വചനഭാഗം.അവർ ചെയ്യേണ്ട കാര്യങ്ങളുടെ ഉത്ഭവം ക്രിസ്തുവിൽ തന്നെയായിരുന്നു കാരണം അവിടുന്നാണ് അവർക്ക് അധികാരം നൽകിയത്. ദൗത്യത്തോടൊപ്പം എന്ത് ചെയ്യണം ചെയ്യേണ്ട എന്നുകൂടി ക്രിസ്തു അവരെ ഒാർമ്മപ്പെടുത്തുന്നുണ്ട്.
പ്രിയപ്പെട്ടവരെ ക്രിസ്തുവിനോട് ചേർന്ന് നിന്ന് ശക്തി സംഭരിച്ചാൽ നമ്മുടെ പ്രവർത്തനങ്ങളും പല സമൃദ്ധമാകും ഇൗ ചേർന്നിരിപ്പു വഴി മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യവും പ്രവർത്തനങ്ങളും വ്യക്തമാക്കുകയുള്ളൂ. അതിനാൽ നമ്മുടെ പ്രവർത്തികൾ ദൈവത്തിനു വേണ്ടിയുള്ളതാകട്ടെ കാരണം അവിടുന്ന് ഒാർമ്മപ്പെടുത്തുന്നു “ദാനമായി നിങ്ങൾക്ക് കിട്ടി ദാനമായി തന്നെ കൊടുക്കുവിൻ”.
ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ
ഇന്നത്തെ സുവിശേഷം, മത്തായി 10:115, ക്രിസ്തുവിന്റെ ശിഷ്യന്മാരായിരിക്കാനും അവൻറെ സ്നേഹം ലോകവുമായി പങ്കിടാനും നമ്മളെ ക്ഷണിക്കുന്നു. അപ്പോസ്തലരുടെ പാത പിന്തുടരാനുള്ള ധൈര്യം നമ്മുക്കും വേണം, പ്രതിബന്ധങ്ങളെയും, എതിർപ്പുകളെയും നേരിടേണ്ടി വന്നാലും.
അപ്പോസ്തോലന്മാരുടെ പാത പിന്തുടർന്ന് സുവിശേഷം എല്ലാവരുമായും പങ്കിടാൻ നമ്മൾ പ്രാപ്തരാകട്ടെ. നമുക്ക് പ്രതീക്ഷയുടെ പ്രഭാവലയങ്ങളായിരിക്കാം, വഴി തെറ്റി പോയവർക്ക് മാർഗദർശനം നൽകാം, തകർന്നു പോയവരെ പടുത്തുയർത്താം, രോഗികൾക്ക് സൗഖ്യമേകാം.
മനസ്സിൽ കുറിച്ചിടാം, നമ്മുടെ ദൗത്യം വാക്കുകൾ പ്രചരിപ്പിക്കുന്നതിൽ അല്ല, നമ്മുടെ പ്രവർത്തികളിലൂടെയും ജീവിതത്തിലൂടെയും ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിക്കാം
പറയുന്നത് സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കാനാണ്. അതിനുള്ള അടയാളമായാണ് മറ്റു കാര്യങ്ങൾ സംഭവിക്കുന്നത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം ഇരുപതാമത്തെ തിരുവചനം. “അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു”.