ഏലിയാ-സ്ലീവാ-മൂശക്കാലം

06,  Sep   


വേനൽക്കാലം അടുത്തിരിക്കുന്നു. 

 ഫ്രയർ ജോജോ മോൻ 


ഒലിവ് മലയിൽ തൻറെ ശിഷ്യരമൊത്ത് ദിവ്യ ഗുരുനാഥൻ നമ്മുടെ സൃഷ്ട പ്രപഞ്ചത്തിലെ മാറ്റങ്ങൾ വായിച്ചെടുക്കുക, അവയിൽ നിന്നും ഉചിതമായ പാഠം സ്വീകരിക്കുക, കാലത്തിൻറെ അടയാളങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുക എന്ന് ഓർമ്മപ്പെടുത്തുന്ന തിരുവചന ഭാഗമാണ് നാം എന്ന് വായിച്ചത്. 
ലോകം അതിന്റെ ആഘോഷങ്ങളുടെയും, ആർഭാടങ്ങളുടെയും, വിരുന്നുകളുടെയും, മതിരോത്സവങ്ങളുടെയും പിന്നാലെ പോയി ലോകരുപിയിലും, ജഡികതയിലും, സുഖഭോഗങ്ങളിലും, ആധുനിക ലോകത്തിൻറെ മായ കാഴ്ചകളിലും ലഹരിയിലും ലയിച്ചു നിൽക്കുമ്പോൾ നമ്മുടെ പടിവാതിലിൽ നമ്മെ കാത്തു നിൽക്കുന്ന രക്ഷകനെ സ്വീകരിക്കുവാൻ എത്രമാത്രം തയ്യാറായി എന്ന് തിരുസഭ നമ്മോട് ചോദിക്കുന്നു.
എല്ലാ ഫലവൃക്ഷങ്ങളും 100 മേനി ഫലം പുറപ്പെടുവിക്കുന്ന കാലമാണ് വേനൽക്കാലം. നമ്മുടെ ജീവിതത്തിൽ ധാരാളം ഫലങ്ങൾ ചൂടുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

 


Be Ready..!!

ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ

തളിർത്തു നിൽക്കുന്ന അത്തിമരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ തൻറെ ശിഷ്യരെ വലിയൊരു പാഠം പഠിപ്പിക്കുകയാണ്. ആ അത്തിമരം വേനൽക്കാലത്തിന്റെ അടയാളമായിരുന്നു. പക്ഷേ ഈശോയുടെ ടീച്ചിംഗ്സ് കൃഷിയുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ച് അതു തൻറെ രണ്ടാം ആഗമനത്തെക്കുറിച്ച് ആയിരുന്നു. 
നമ്മൾ ഒത്തിരി ഇഷ്ടപ്പെടുന്ന, നമ്മളെ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ നമ്മെ സന്ദർശിക്കുവാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ പിന്നീടുള്ള ഓരോ കാൽ പെരുമാറ്റങ്ങളും, ഓരോ കോളിംഗ് ബില്ലുകളും  അവർക്കായുള്ള പ്രതീക്ഷയോടുള്ള കാത്തിരിപ്പുകൾ ആയിരിക്കും. 
അതുപോലെതന്നെയാണ് ക്രിസ്തുവിൻറെ രണ്ടാം വരവി നായും നാം കാത്തിരിക്കേണ്ടത്. കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തിക്കൊണ്ട് അവന്റെ വരവിനെ ഏത് സമയത്തും പ്രതീക്ഷിച്ചുകൊണ്ട് നമുക്ക്  കാത്തിരിക്കാം. 
അത് വെറുതെയുള്ള ഒരു കാത്തിരിപ്പ് ആവരുത്. നമ്മുടെ ഹൃദയങ്ങൾ ശുദ്ധിയാക്കിക്കൊണ്ടും, ദൈവത്തിൽ പൂർണ്ണമായും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചുക്കൊണ്ടും, ഓരോ ദിവസവും നമുക്ക്  ചുറ്റുമുള്ളവരുടെ ജീവിതത്തിൽ കുറച്ചുകൂടി വെളിച്ചം പകർന്നുകൊണ്ട് പ്രതീക്ഷയോടെ ജീവിക്കാം. 
തങ്ങളുടെ മണവാളന്റെ വരവിനായി കാത്തിരുന്ന വിവേകമതികളായ കന്യകമാരെ പോലെ എരിയുന്ന തിരികളുമായി നമുക്കും ഈശോയുടെ വരവിനായി കാത്തിരിക്കാം, അവനെ നമ്മുടെ ഹൃദയമാകുന്ന ഭവനത്തിൽ സ്നേഹപൂർവ്വം സ്വീകരിക്കാം. 
Be ready, stay ready, and live ready!
ആമേൻ.

 

 ജാഗ്രതൈ.....!

ജിബിൻ ഇടപ്പുള്ളവൻ 

 

ക്രിസ്തുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നവരുടെ സന്നദ്ധതയും ജാഗ്രതയുമാണ് ഇന്നത്തെ പ്രമേയം. തൻറെ രണ്ടാമത്തെ വരവിന്റെ അപ്രതീക്ഷിത സ്വഭാവത്തിന് ഊന്നൽ നൽകാൻ യേശു ഒരു വീട്ടുടമസ്ഥൻറെയും കള്ളൻറെയും സാമ്യത ഉപയോഗിക്കുന്നു.


 മോഷണം തടയുന്നതിന് ഒരാൾ ജാഗ്രത പാലിക്കേണ്ടതുപോലെ, വിശ്വാസികൾ ക്രിസ്തുവിന്റെ തിരിച്ചുവരവിനായി ആത്മീയമായി തയ്യാറാകണമെന്നും അത് അവർ പ്രതീക്ഷിക്കാത്ത ഒരു മണിക്കൂറിൽ വരുമെന്നും ഈ ഭാഗം ഓർമ്മിപ്പിക്കുന്നു.

 നിരന്തരമായ  വിശ്വാസ ജീവിതം നയിക്കേണ്ടതിൻറെ പ്രാധാന്യം ഈ ഭാഗം എടുത്തുകാണിക്കുന്നു. 


 ആത്മീയ സത്യങ്ങളിൽ നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന ലോകത്തിൽ ജാഗരൂകരായിരിക്കാനുള്ള  ആഹ്വാനമാണത്.

 

എപ്പോഴും ഒരുങ്ങിയിരിക്കാം 

 ഫ്രയർ ജോയൽ ജിമ്മി

 അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് മനുഷ്യന് ഒരു തീർച്ചയുമില്ല. ഈ യാഥാർത്ഥ്യ ബോധ്യം മനുഷ്യനെ എളിമ പെടുത്തുകയും കൂടുതൽ നന്മയിൽ ജീവിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നത് അതുതന്നെയാണ് ജാഗരൂകരായിരിക്കുവിൻ.നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആയിരിക്കും മനുഷ്യപുത്രൻ വരുന്നത്.


 പ്രിയപ്പെട്ടവരെ നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാം,ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പ്രകാശിപ്പിച്ചു ദൈവാശ്രയ ബോധത്തോടെ ജീവിതത്തെ മുന്നോട്ടു നയിക്കാം.

 

 യേശു നാമം എന്റെ ആശ്രയം 

ഐസൻ ഊരോത്ത് 

 

 മനുഷ്യപുത്രന്റെ ആഗമനം പിതാവിന് അല്ലാതെ മറ്റാർക്കും അറിയില്ല. അതിനാൽ സദാചാകരൂകതയോടെ ഒരുങ്ങിയിരിക്കാൻ ആവശ്യപ്പെടുന്നുണ്ട് ഇന്നത്തെ തിരുവചനം.

 പഴയനിയമത്തിൽ ഇതുപോലൊരു സംഭവത്തെ ഇന്നത്തെ വചനം തന്നെ ഉദാഹരിക്കുന്നുണ്ട്. ജലപ്രളയത്തിലൂടെ ജീവജാലങ്ങളെല്ലാം ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെട്ട സംഭവം.അന്ന് രക്ഷിക്കപ്പെട്ടവർ നോഹയുടെ പെട്ടകത്തിനുള്ളിൽ അഭയം പ്രാപിച്ചവരാണ്.

 പുതിയ നിയമത്തിൽ നോഹയുടെ പെട്ടകത്തിന്റെ പ്രതീകമാകുന്നത് സാക്ഷാൽ ക്രിസ്തു തന്നെ. അങ്ങനെയെങ്കിൽ നാം അഭയം പ്രാപിക്കേണ്ടത് ആ ക്രിസ്തുവിന്റെ മാറിൽ തന്നെയാണ്.

 സ്വർഗ്ഗസ്ഥനായ പിതാവ് നമുക്ക് സാക്ഷി നൽകുന്നുണ്ട് " ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്റെ വാക്ക് ശ്രവിക്കുവിൻ."( മത്തായി 17. 5)

 കാനായിലെ വിവാഹവിരുന്നിൽ മാതാവ് നമ്മോട് പറയുന്നുണ്ട് 'അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ ' (യോഹ. 2:5)

 

തിന്മയിൽ നിന്ന് അകന്ന് നന്മയിൽ ചരിക്കുവിൻ 

ആൽബിൻ മൂലൻ 

 

 സദാചാരകരായിരിക്കുവിൻ എന്ന തിരുവചനം കൊണ്ട് ഈശോ  അർത്ഥമാക്കുന്നത് തിന്മയിൽ നിന്ന് അകന്ന് നന്മയിൽ ചരിക്കുക എന്നതാണ് കാരണം നമ്മുടെ ആത്മാവ് എപ്പോൾ വേണമെങ്കിലും എടുക്കപ്പെടും. 

 ജലപ്രളയത്തിനു മുമ്പ് നോഹയുടെ ദിവസങ്ങളിൽ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും ജീവിച്ചതുപോലെ നാം ജീവിക്കാതെ "ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ എന്ത് പ്രയോജനം" എന്ന തിരുവചനം ഉൾക്കൊണ്ട് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ബോധത്തോടെ ആത്മരക്ഷക്കായി നമുക്ക് പ്രയത്നിക്കാം.

 

ഇത്തിരി ഒരുക്കം

ആന്റോ ചേപ്പുകാലായിൽ 

 ★മത്തായി ശ്ലീഹായുടെ സുവിശേഷം 24ആം അധ്യായം മുഴുവൻ നോക്കിയാൽ ഈശോ വരുംകാല ജീവിതത്തിന്റെ മുന്നറിയിപ്പ് കൊണ്ട് നിറയ്ക്കുകയാണ് 

★ വിശുദ്ധ മത്തായിയുടെ സുവിശേഷം 24 അധ്യായം 41- 42 വാക്യങ്ങളിൽ ഈശോ പറയുന്നു രണ്ടുപേർ തിരികല്ലിൽ പിടിച്ചു കൊണ്ടിരിക്കും ഒരാൾ എടുക്കപ്പെടും മറ്റവൾ അവശേഷിക്കും നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ.

★ നന്മയിൽ അധിഷ്ഠിതമായ ജീവിതം കർത്താവിങ്കലേക്ക് എടുക്കപ്പെടും തിന്മ നിറഞ്ഞ ജീവിതം അവഗണിക്കപ്പെടും.

 ★അതുകൊണ്ട് നന്മയിൽ അധിഷ്ഠിതമായ ഒരു ജീവിതം, വാക്കിലും പ്രവർത്തിയിലും വിശ്വസ്തത നിറഞ്ഞ ഒരു ജീവിതം, അതുവഴി അപ്രതീക്ഷിതമായ അവന്റെ വരവിന് ഒരുക്കത്തോടെ ആയിരിക്കുവാൻ  നമുക്ക് പരിശ്രമിക്കാം.

★ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ചുമരിൽ ഇപ്രകാരം എഴുതിയിരുന്നു " എപ്പോൾ മരിക്കുമെന്ന ചിന്തയല്ല മറിച്ച് ഇതുവരെ ജീവിക്കാൻ തുടങ്ങിയില്ലല്ലോ എന്ന ചിന്തയാണ് നമ്മളെയൊക്കെ ഭയപ്പെടുത്തേണ്ടത്.

 

ആത്മീയതയുടെ പ്രതിഫലനങ്ങൾ 

ജോയൽ ചേപ്പുകാലായിൽ

 ഭൗതിക ലോകവും ആത്മീയ രോഗവും തമ്മിലുള്ള വിഭജനം പല ചിന്തകരും ശരിവയ്ക്കുന്ന ഒന്നാണ്.
 എന്നാൽ യഥാർത്ഥത്തിൽ ഭൗജിക ലോകത്തിന് ആത്മീയ ലോകവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
 അത്തിമരത്തിന്റെ ഉദാഹരണത്തിലൂടെ ഈശോ ആത്മീയ കാര്യങ്ങൾ അതും യുഗാന്ധി സംബന്ധമായ കാര്യങ്ങൾ പറഞ്ഞു വയ്ക്കുമ്പോൾ ഒന്നു വ്യക്തം
 നമ്മളെ ചുറ്റിപ്പറ്റിയുള്ള ലോകാന്തരീക്ഷങ്ങൾ നമ്മുടെ ആത്മീയതയുടെ പ്രതിഫലനങ്ങൾ തന്നെയാണ്.
 അതിനെ ശരിയായി വ്യാഖ്യാനിക്കാൻ സാധിക്കുന്നതിലാണ് നമ്മുടെ ആത്മീയജീവിതത്തിന്റെ  യഥാർത്ഥ സ്ഥിതിയും ലക്ഷ്യവും മനസ്സിലാകുന്നത്.

 


ഒരുക്കം

 ഫ്രയർ നിബിൽ


•⁠  ⁠ഏലിയാ- ശ്ലീഹ- മൂശാ കാലത്തിൽ ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാം വരവിനായി നമ്മെ ഓരോരുത്തരെയും തിരുസഭ ഒരുക്കുകയാണ്.
•⁠  ⁠കാലത്തിന്റെ അടയാളങ്ങളിൽ നിന്നും ക്രിസ്തുവിന്റെ രണ്ടാം വരവിനെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. അതായത് ഈ പ്രപഞ്ചത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നുണ്ട് അവയെ വിവേചിച്ചറിയുവാൻ ദൈവാത്മാവിന്റെ പ്രവർത്തനം നമ്മളിൽ ആവശ്യമാണ്.
•⁠  ⁠വചനത്തിലൂടെയും, പ്രപഞ്ചത്തിലൂടെയും, വ്യക്തികളിലൂടെയും, വെളിവാക്കപ്പെടുന്ന ദൈവീക രഹസ്യങ്ങളെ മനസ്സിലാക്കി നമ്മുടെ ജീവിതത്തെ എന്നും പ്രതീക്ഷയോടെ ക്രിസ്തുവിനായി ഒരുക്കാനായി ഇന്നത്തെ സുവിശേഷം നമ്മെ  ക്ഷണിക്കുകയാണ്.

 


 പ്രത്യാശ

ഫ്രയർ ആഷ്‌ബിൻ


•⁠  ⁠ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ജാഗ്രതയെപ്പറ്റി നമ്മോട് പറയുന്നുണ്ട്, എന്നിരുന്നാലും ഈ സുവിശേഷം നമ്മെക്കൊണ്ട് ചെല്ലുന്നത് പ്രത്യാശയിലേക്കാണ്.
•⁠  ⁠ദൈവിക ലക്ഷ്യത്തോടും പദ്ധതികളോടും കൂടെ നിന്നാവണം നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെ നാം തിരിച്ചറിയേണ്ടത്.
•⁠  ⁠ക്രിസ്തുവാകുന്ന ആ പ്രത്യാശയിലേക്കുള്ള നമ്മുടെ യാത്ര നമുക്ക് സമാധാനത്തിനും, രക്ഷയ്ക്കും, ആനന്ദത്തിനും കാരണമാകട്ടെ.

 

Stay Sober and Alert

ഫ്രയർ  സുബിൻ പേക്കുഴിയിൽ

 

§  The nature and the events around the world are warning us to repent on our sins. For our sins both hidden and public will be the cause for the destruction not only of us but also of those around us.

§  The very example we can find in the judgement pronounced on Sodom during the time of Abraham.

§  Therefore, fear the Lord and seek His Wisdom.

§  And His wisdom will help us to be sober and alert, resisting the devil and be solid in our faith.


Related Articles

കൂദാശകൾ

വിചിന്തിനം

Contact  : info@amalothbhava.in

Top