പ്രഭാത പ്രാർത്ഥന...
അനുനിമിഷം ഞങ്ങളെ വഴിനടത്തുന്ന നല്ല പിതാവേ ,അങ്ങെന്റെ ജീവിതത്തിലെ നല്ല കാവൽക്കാരനാന്നെന്ന് തിരിച്ചറിയുവാനുള്ള പരിശുദ്ധാന്മാവിന്റെ ജ്ഞാനം നൽകേണമേ ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും എന്റെ വിചാരങ്ങൾ പോലും അവിടുന്ന് അകലെ നിന്നും മനസിലാക്കുന്നു എന്നു ഞാൻ അറിയുന്നു.ആയതിനാൽ ഞങ്ങളുടെ ജീവിതത്തിലെ പാപ അവസ്ഥയിൽ നിന്നും അകന്നു മാറുവാനുള്ള കൃപ നൽകണമേ.ജീവിതത്തിൽ പലപ്പോഴും ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും മറന്ന നിമിഷങ്ങളെ ഓർത്തു മാപ്പ് ചോദിക്കുന്നു.ദുഃഖ ദുരിതങ്ങളിൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചു കൊണ്ടു ജീവിതത്തിൽ മുന്നേറുവാനുള്ള ശക്തി നല്കണമേ.ഞങ്ങളുടെ ഉദ്യമങ്ങളെ ആശിർവദിക്കുകയും,ഞങ്ങളുടെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കത്തുകൊള്ളുകയും ചെയ്യണമേ.മുൻപിലും പിൻപിലും അവിടുന്ന് ഞങ്ങൾക്ക് കാവൽ നിൽകണമേ
തിരുരക്താഭിഷേകപ്രാർത്ഥന.
പ്രഭാത പ്രാർത്ഥന ; 23-10 -202
പ്രഭാത പ്രാർത്ഥന ; 30 – 10 – 2020