നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്. (റോമാ 14:7-8) എങ്ങനെ ജീവിക്കുന്നു എന്നതും എപ്രകാരം മരിക്കുന്നു എന്നതുമാണ് ജീവിതത്തെയും മരണത്തെയും കൂടുതല്‍ മിഴി വുള്ളതാക്കി മാറ്റുന്നത്. ദൈവൈക്യത്തില്‍ ജീവിക്കാനും ദൈവത്തിന്റെ 'കൃപാവരത്തിലും സൗഹൃദത്തിലും' മരിക്കാനും കഴിയുന്നതാണ് കൃപയും അനുഗ്രഹവും. തനിക്കുവേണ്ടി മാത്രം ജീവിക്കുക - നരകത്തിന് അതിലും മികച്ചൊരു നിര്‍വചനമില്ല. സ്വാര്‍ത്ഥതയുടെ ആ നരകത്തില്‍ നാം നിപതിക്കാതിരിക്കാനാണ് ക്രിസ്തു കുരിശില്‍ മരിച്ചതെന്ന് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നുണ്ട്. 'ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കു വേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവി ടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്' (2 കോറി. 5:15). നരകത്തിന്റെ സഹനിര്‍മ്മാതാക്കളാകാനുള്ള പ്രലോഭനങ്ങ ളെ കീഴ്‌പ്പെടുത്തി; അവിടുത്തെ 'ഏറ്റവും എളിയ സഹോദരന്മാ രില്‍ ഒരുവന്' ഉതകുന്നവണ്ണം ജീവിച്ച്, ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ സൃഷ്ടാക്കളാകാനാണ് യേശുക്രിസ്തു ക്ഷണിക്കുന്നത്. അവന്‍ സമ്മാനിക്കുന്നതല്ല, അവന്‍ തന്നെയാണ് നമ്മുടെ സ്വര്‍ഗ്ഗം.