കൈത്താക്കാലം ഏഴാം ഞായർ

16,  Aug   

THE PERFECT LOCATION

ഫാ. സ്റ്റീഫൻ ഒല്ലേത്താഴത്ത് 
 

ഒരു സ്ഥാപനത്തിൻ്റെ, അല്ലെങ്കിൽ കടയുടെ location എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും ആ സ്ഥാപനത്തിൻറെ വിജയവും പരാജയവും. 

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നു, "നിൻ്റെ നിക്ഷേപം എവിടെയോ അവിടെയാണ് നിന്റെ ഹൃദയവും..."

 ക്രൈസ്തവ ജീവിതത്തിൻ്റെ, ആത്മീയ ജീവിതത്തിൻ്റെ, കുടുംബജീവിതത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ നമ്മുടെ ഹൃദയം ഏതു location ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്, എന്ത് അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത് എന്ന്  പരിശോധിക്കണം. 

അബ്രാഹം ഈ ഭൂമിയിൽ ഒരു അനുഗ്രഹമായി തീർന്ന്, അദ്ദേഹം വഴി ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമായിത്തീർന്നത് അദ്ദേഹത്തിൻ്റെ നിക്ഷേപം ദൈവം ആയിരുന്നതുകൊണ്ടാണ്.

 സാംസന്റെ ഹൃദയം ദൈവം ആകുന്ന നിക്ഷേപത്തിൽ ആയിരുന്നപ്പോൾ എന്തായിരുന്നു അദ്ദേഹത്തിൻറെ ശക്തി... എന്തിലും വിജയം മാത്രമായിരുന്നു. നിക്ഷേപം മാറിയപ്പോൾ, ഹൃദയം പുതിയ നിക്ഷേപത്തിലേക്ക് മാറിയപ്പോൾ, ജീവിതം തകർന്നുപോയി. 

രണ്ട് യജമാനന്മാരെ ഒരുമിച്ച് സേവിക്കാതെ, ക്രിസ്തുവാകുന്ന യഥാർത്ഥ നിക്ഷേപത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാം.

 

കാഴ്ചകൾ

ഫാ ജെയിംസ് ചൂരമന OFMConv

കാഴ്ച്ചകളാണ് പ്രകാശിതമാകേണ്ടത്. ചെറുപ്പത്തിൽ അവന് ഒരു ചെറുനാണയം താഴെ വീണ് ലഭിച്ചു. അന്നുമുതൽ അവൻ താഴെ നോക്കി നടക്കാൻ തുടങ്ങി. ജീവിതം മുഴുവൻ താഴെ നോക്കി നടന്ന് അവൻ കൂനുള്ളവനായി മാറി. സുന്ദരമായ പുഴകളും, മരങ്ങളും, മനുഷ്യരും അകാശവും എല്ലാം ആന്യമായി. 
കാഴ്ചകൾ ഉന്നതമാകട്ടെ, വിശാലമായ മനസ്സുണ്ടാകും. ജീവിതം പ്രകാശമുള്ളതാകും. ശരിയായ നിക്ഷേപങ്ങൾക്കുവേണ്ടി ജീവിക്കാം

 

ദൈവമെന്ന  ഉള്ളിലെ നിധി...! 
ഫാ. ലൂയിസ് പന്തിരുവേലില്‍ OFMConv 


ക്രിസ്ത്യാനികളുടെ ജീവിതം ഒരു 'നിധി വേട്ട' (Treasure Hunt) യാത്രയ്ക്ക് സമാനമാണ്. 

വിശുദ്ധ അഗസ്റ്റിന്‍ തന്റെ 'കണ്‍ഫെഷന്‍സ്' എന്ന ആത്മകഥയില്‍ ഇപ്രകാരം എഴുതുന്നു:  'കര്‍ത്താവേ, അങ്ങ് ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, ഞങ്ങളുടെ ഹൃദയം അങ്ങയില്‍ എത്തിച്ചേരുന്നതുവരെ അത് അസ്വസ്ഥമാണ്.'

ദൈവവും അവിടുത്തെ  രാജ്യവുമാണ്, നാം കണ്ടെത്തേണ്ട യഥാര്‍ത്ഥ നിധികള്‍. മറ്റുള്ളതെല്ലാം, മായയായി കടന്നുപോകുന്നു. 

അപ്പോസ്തലന്മാര്‍ ഈ ആശയത്തെ പല ആവര്‍ത്തി  സ്ഥിരീകരിക്കുന്നുത്  കാണാം: നാമെല്ലാവരും, ദൈവാത്മാവിന്റെ ആലയങ്ങളാണെന്നറിഞ്ഞുകൂടേ,.. നമ്മില്‍ വസിക്കുന്നത് ക്രിസ്തുവാണ്,... അവിടുത്തെ ആത്മാവാണ്... (1 കോറി 3:16; റോമര്‍ 8:9). 

ഈ നിധിയെ തിരിച്ചറിഞ്ഞ, വി. പൗലോസ് ഇപ്രകാരം എഴുതിവച്ചു: എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. (ഫിലി 3, 6 -8)


ഈ നിധി നമ്മുടെ ഉള്ളിലാണ്, പുറത്തല്ല...! ഈ അറിവാണ്, യഥാര്‍ത്ഥമായ ജ്ഞാനം. ഈ ജ്ഞാനമാണ്, നമ്മുടെ 'ആന്തരിക     കണ്ണിന്റെ' കാഴ്ച..!

ഒരു കഥ ഇവിടെ പറയാം: വിലപിടിപ്പുള്ള ഒരു വജ്രക്കല്ലുമായി  ഒരാള്‍ക്ക് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്നു. കൂടെ യാത്ര ചെയ്തതാകട്ടെ, പട്ടണത്തെ ഏറ്റവും വലിയ മോഷ്ടാവ്!  വജ്രം, ആ മനുഷ്യന്റെ കയ്യിലുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ്, അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആഭരണങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഷ്ടപ്പെട്ട്, ഉറക്കം നഷ്ടപ്പെടുത്തി, അലഞ്ഞ ആ മോഷ്ടാവ്, അത്ഭുതപ്പെട്ടു, രാവിലെ, ആ മനുഷ്യനെ വിളിച്ചുണര്‍ത്തി, ചോദിച്ചു: ഞാന്‍ സമ്മതിച്ചിരിക്കുന്നു, താങ്കള്‍ ആ  ആഭരണം എവിടെയാണ് ഒളിപ്പിച്ചത്? ഒരു മന്ദഹാസത്തോടെ, ആ മനുഷ്യന്‍ ആ സത്യം വെളിപ്പെടുത്തി: 'ഞാന്‍ അത് നിങ്ങളുടെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചു, കാരണം എനിക്കുറപ്പുണ്ടായിരുന്നു, അവിടെ നിങ്ങള്‍ ഒരിക്കലും വജ്രത്തെ അന്വേഷിക്കില്ല ഏന്ന്…!'

പ്രിയമുള്ളവരേ ദൈവമാണ് നമ്മുടെ യഥാര്‍ത്ഥ നിധിയെന്നും, അവന്‍, നമ്മുടെ ഉള്ളില്‍ ഉണ്ടെന്നുമുള്ള  ഈ തിരിച്ചറിവ് തന്നെ, നമ്മുടെ വീണ്ടെടുപ്പാണ്. 

ദൈവത്തെ അന്വേഷിച്ചുള്ള ഈ യാത്രയില്‍, നമ്മിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

 

  ഹൃദയം

ആന്റോ ചേപ്പുകാലായിൽ 


 ★ഒരിക്കൽ വിശുദ്ധ അന്തോനീസ് ഒരു ധനികന്റെ മരണചടങ്ങിൽ അവിചാരിതമായി സംബന്ധിക്കാൻ ഇടയായി. അന്തോനീസ് പറഞ്ഞു ഇയാൾക്ക് ഹൃദയമില്ല. ജനങ്ങൾ അത്ഭുതപ്പെട്ട് അയാളുടെ ശരീരം മുറിച്ചു. അതിൽ ഹൃദയമില്ലായിരുന്നു.അന്തോനീസ് പറഞ്ഞു പോയി അയാളുടെ പണപ്പെട്ടി തുറക്കൂ അതിലാണ് ഹൃദയം. അവർ നോക്കിയപ്പോൾ അന്തോനീസ് പറഞ്ഞതുപോലെ തന്നെ കണ്ടു.

★ നാമെല്ലാം ഭൂമിയിൽ നിക്ഷേപങ്ങൾ കരുതിവയ്ക്കുന്നതിനുള്ള തിരക്കിലാണ് ഭൂമിയിൽ നിക്ഷേപം ആവശ്യമല്ലേ എന്ന് ചോദിച്ചാൽ ആവശ്യമാണ്.പക്ഷേ എല്ലാത്തിന്റെയും അമരത്ത് തമ്പുരാന് സ്ഥാനം നൽകണം. അപ്പോൾ നീയും നിന്റെ ശരീരം മുഴുവനും കുറ്റമറ്റതായി പ്രകാശിക്കും. തമ്പുരാന്റെ സന്നിധിയിൽ ഒരിക്കലും നശിക്കപ്പെടാത്ത നിക്ഷേപം കരുതിവെക്കുകയും ചെയ്യും.

 

  ആഗ്രഹത്തിൽ മറഞ്ഞു പോകുന്ന തിരിച്ചറിവ്

അക്ഷയ് 

 

★ മനുഷ്യൻ താൻ ചെയ്യുന്നതിന് പ്രതിഫലം ആഗ്രഹിക്കുന്നു അതും കഴിവതും വേഗത്തിൽ 

★ ഈ ആഗ്രഹമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന ഉപവസിക്കുന്ന ഫരിസേയരെ വിഷാദ ഭാവിക്കുന്നതിനും മുഖം വികൃതമാക്കുന്നതിനും പ്രേരിപ്പിക്കുന്നത്.

★ ഇവർക്ക് ദൈവമെല്ലാം അറിയുന്നുണ്ട് അവിടുത്തെ സന്നിധിയിൽ പ്രതിഫലമുണ്ട് എന്നീ ബോധ്യങ്ങൾ ഇല്ലായിരുന്നു.

★ നമ്മുടെ തന്നെ അധ്വാനങ്ങളെയും പരിശ്രമങ്ങളെയും കുറിച്ച് കൊട്ടിഘോഷി ച്ച് നാമും ഫരിസേരപ്പോലെ പ്രവർത്തിക്കാറുണ്ട്. ദൈവം പ്രതിഫലം നൽകുമെന്ന് നാം വിസ്മരിക്കുന്നു

★ ദൈവം എന്നെ ഒരു ഉപകരണം ആക്കി എന്ന കൃതജ്ഞതയോടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് വമ്പ് പറയാതെജീവിക്കുവാൻ പരിശ്രമിക്കാം.

 

ക്രിസ്തു ഏറ്റവും വലിയ സമ്പാദ്യം

ക്ലമെന്റ് പാത്തിക്കൽ

 

★ കരുണയും സ്നേഹവും ഒരിടത്തും ഒന്നിനും കാവൽ ഏർപ്പെടുത്തിയിട്ടില്ല. ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യമാണ് ക്രിസ്തു.സ്വർഗ്ഗത്തിൽ നിന്നും കിട്ടിയ നിധി മാത്രമേ സ്വർഗ്ഗത്തിന് യോഗ്യമായിട്ടുള്ളൂ. ക്രിസ്തുവാണ് സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപം.മനുഷ്യന് നേടുവാൻ ഒന്നു മാത്രമാണ് ഉള്ളത് അത് ഈശോയാണ്. ഭൂമിയിൽ ഉള്ളതൊക്കെ ശൂന്യമാകുമ്പോൾ സ്വർഗ്ഗത്തിലെ നിറ കുംഭം തുളുമ്പുകയാണ്.


★ പക്ഷേ മനുഷ്യരായ നമുക്കുള്ള ഒരു മനോഭാവമാണ് ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കുന്ന സ്വഭാവം.നാം സദാ ഭൗമിക കാര്യങ്ങളിൽ വ്യാപൃതരാണ്.എങ്കിലും നാളിതുവരെ ജീവിച്ചിട്ട് എന്താണ് എന്റെ സ്വർഗ്ഗീയ നിക്ഷേപം? പരലോക യാത്രയ്ക്കുള്ള നിക്ഷേപം എനിക്കുണ്ടോ? അതോ ഇഹലോക കാര്യങ്ങളിൽ വ്യാപൃതനാണോ? എങ്കിൽ എന്റെ ആത്മാവിന്റെ കണ്ണ് തുറന്ന് സ്വർഗ്ഗീയ നിക്ഷേപം തുടങ്ങുവാൻ ക്ഷണിക്കുകയാണ് 

 

 തിരിച്ചറിവ്

ആൽബിൻ  മൂലൻ


 ഇന്നത്തെ സുവിശേഷത്തിൽ സുവിശേഷകൻ നമ്മോട് പറഞ്ഞ വയ്ക്കുക മൂന്ന് പ്രവർത്തികളെ കുറിച്ചാണ് ഒന്ന് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപം കൂട്ടി വയ്ക്കുക രണ്ട് നല്ലതു കാണുക മൂന്നാമത്തേത് ഒരു യജമാനനെ സേവിക്കുക.

ഇവിടെ നല്ലതും ചീത്തയും തിരഞ്ഞെടുക്കുവാൻ ദൈവം സ്വാതന്ത്ര്യം തന്നിട്ടുണ്ട് നല്ലത് തിരഞ്ഞെടുത്താലും മോശം തിരഞ്ഞെടുത്താലും എന്തു സംഭവിക്കുമെന്ന് നമ്മോട് പറഞ്ഞുവെക്കുന്നുണ്ട്

 നല്ലത് കാണുവാൻ ശ്രമിക്കുകയും നല്ലത് പ്രവർത്തിക്കാൻ ശ്രമിക്കുകയും അതുവഴി ദൈവത്തെ സേവിക്കുവാൻ സാധിച്ചാൽ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപം കൂട്ടി വയ്ക്കുവാൻ സാധിക്കൂ.

 ഈ ലോകത്തിലുള്ളത് ഏറ്റവും നശ്വരമായ ഒന്നാണെന്നും സ്വർഗ്ഗരാജ്യത്തിൽ  നിക്ഷേപം കൂട്ടുവാനും ഈശോ നമ്മോട് ആവശ്യപ്പെടുന്നു

 

Treasures in Heaven: A Shift in Perspective

Friar Belgin Chathamkandathil 

"Where your treasure is, there your heart will be also."(Mt 6:21)

As Jesus teaches, our hearts follow our treasures. What we value most will captivate our attention and affection.

"The best way to find yourself is to lose yourself in the service of others."(Mahatma Gandhi)

When we treasure serving others and seeking God's kingdom, our hearts become invested in eternal things.

True wealth is not measured in money or possessions, but in the love and respect we have for each other.When we give our time, resources, and hearts to serving others, we invest in eternal treasures.

Let's shift our focus from earthly treasures to heavenly ones, cultivating a heart that prioritizes love, service, and eternal riches.

 

എല്ലാം നന്മയാകട്ടെ

ക്രിസ്റ്റോ കോരേത്ത്

 ഈ സുവിശേഷ ഭാഗത്തിലൂടെ കടന്നുപോകുമ്പോൾ മൂന്ന് വ്യത്യസ്ത തലങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ തീർച്ചയായും പാലിക്കേണ്ട നമ്മുടെ കടമകളെ ഈശോ ഓർമിപ്പിക്കുന്നു.
*  നിക്ഷേപം യഥാർത്ഥമാകണമെങ്കിൽ അതിന് മൂല്യം വേണം. പഴകിപ്പോയ നമ്മുടെ ജീവിത രീതികൾക്ക് മാറ്റം വരുത്താൻ കഴിയുമ്പോൾ  നമ്മുടെ നിക്ഷേപങ്ങൾക്ക് മൂല്യം വരും. നമ്മുടെ പ്രവൃത്തികൾ തന്നെയാണ് നമ്മുടെ നിക്ഷേപം. ചില വ്യക്തികളുടെ ജീവിതത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചില കറികളുടെ കൂട്ട് പോലെ. ആവശ്യത്തിന് സ്നേഹവും, നിറഞ്ഞ മനസ്സോ ടെയുള്ള നമ്മുടെ സമീപനവും, ഒരു ചെറുപുഞ്ചിരിയും, കേൾക്കാനുള്ള ഹൃദയവിശാലതയും ആകുമ്പോൾ നമ്മുടെ നിക്ഷേപങ്ങളുടെ interest കൂട്ടാനുള്ള സാധ്യത ഏറെയാണ്.
*  കണ്ണ്. എല്ലാം വീക്ഷിക്കുന്ന അക്ഷി. നമ്മൾ ആഗ്രഹിക്കുന്ന, നമ്മുടെ ഹൃദയത്തിൻറെ ആഗ്രഹമാണ് നമ്മുടെ കാഴ്ചകളെ മനോഹരമാക്കുന്നത്. കണ്ണടച്ചാൽ ഇരുട്ടാകും. എന്നാൽ അതിലും പ്രകാശം കണ്ടെത്താൻ ഉൾക്കാഴ്ചക്ക് കഴിയും. എന്നാൽ നാം കണ്ണുതുറന്ന് കാണേണ്ടത് ഈ ലോകത്തിൻ്റെ മിഥ്യാധാരണയെ അല്ല. മറിച്ച് പ്രകാശത്തിൽ പ്രതിഫലിക്കുന്ന സത്യത്തെയാണ്. ആ സത്യം നിങ്ങളുടെ ഹൃദയത്തെ ഭരിക്കുമ്പോൾ യഥാർത്ഥ സ്നേഹമായ ദൈവത്തെ മനസ്സിലാക്കുവാനും സേവിക്കുവാനും നമുക്ക് സാധിക്കും.

 

 

GRACE OF GOD IS SUFFICIENT, FOR POWER IS MADE PERFECT IN WEAKNESS

ഫ്രയർ സുബിൻ പേക്കുഴിയിൽ

 

* Serving both good and vice is impossible but, humans by nature have a tendency to Indulge in vicious activity.

* Are we trying to rise from our fallen nature? A bicycle can be ridden only by balancing it.
*  Similarly through the redemption of Christ our life is destined towards eternity and we can carry on through this path only through our efforts of conquering our fallen nature.

* Hence our spirituality must not be of static nature, instead it must be of progressive nature.

  • Let us travel through the path set forth by Jesus and by the help of his grace to progress with him and remove the scales that taints the inner vision and hinders our spiritual growth.

 

ഒന്നിലേക്ക് 

ജോയൽ വെള്ളോംമ്പ്രയിൽ


* പല വഴി പെരുവഴി എന്നൊരു പഴഞ്ചൊല്ലുണ്ട്. ക്രിസ്തു വ്യത്യസ്തമായ ഉപമകളിലൂടെ നമ്മെ ഓർമ്മപ്പെടുത്തുക നമ്മുടെ ലക്ഷ്യങ്ങളെ ഒന്നുകൂടി പരിശോധിക്കാനാണ്. നമ്മുടെ ചെയ്തികൾ സ്വർഗ്ഗരാജ്യത്തിന് യോജിച്ചതാണോ എന്ന് തിരിച്ചറിയാനാണ്.
*  ഈ ലക്ഷ്യത്തിലേക്ക് നമുക്ക് വളരാൻ നമ്മിലെ നന്മകളെ പ്രകാശിപ്പിച്ചും, ഈശോ എന്ന ഗുരുവിൻ്റെ പാദങ്ങളെ മാത്രം പിൻചെന്നും നമ്മുടെ ജീവിതങ്ങളെ നവീകരിക്കാം.

 

വെളിച്ചമേ നയിച്ചാലും

അലൻ മാതിരംപള്ളിൽ 

* "കണ്ണാകുന്നു ശരീരത്തിന്റെ വിളക്ക്" (മത്തായി 6: 22) ചിതലും കീടങ്ങളും നശിപ്പിക്കാത്ത സ്വർഗീയ നിക്ഷേപത്തെ കണ്ടെത്തേണ്ടത് ഈ വിളക്കാണ്.
* തുരുമ്പും കീടങ്ങളും നശിപ്പിക്കുന്ന നിക്ഷേപത്തെയല്ല, മറിച്ച് സ്വർഗ്ഗത്തിൽ കരുതി വയ്ക്കേണ്ട നിക്ഷേപത്തെയാണ് നമ്മുടെ കണ്ണും കണ്ടെത്തേണ്ടത്.
*  എന്താണ് ഈ നിക്ഷേപം നേടാനുള്ള മാർഗം? വി. മത്തായിയുടെ സുവിശേഷം അനുസരിച്ച്, സത്പ്രവർത്തികൾ ആണ് ഇതിനുള്ള മാർഗം. ചുറ്റുമുള്ളവരിൽ ദൈവത്തെ കാണുവാനുള്ള അകക്കണ്ണിന്റെ പ്രകാശമാണ് ഇതിനായി നമുക്ക് വേണ്ടത്.

 

കണ്ണാണ്, പ്രകാശമാണ്..

ജിബിൻ ഇടപ്പുള്ളവൻ

 

ആത്മാവിൻ്റെ കണ്ണ്: കണ്ണ് ആത്മാവിലേക്കുള്ള ജാലകമാണ്, നമ്മുടെ ആന്തരിക ലോകത്തെ പ്രകാശിപ്പിക്കുന്ന ഒന്ന്. കണ്ണിലൂടെ സംസാരിക്കുന്നവരുണ്ട്. ഉള്ളിലെ ഓരോ ഭാവം കണ്ണിലൂടെ തിരിച്ചറിയാൻ സാധിക്കും. അതിനാൽ ഹൃദയത്തിൽ എന്താണോ അത് കണ്ണിലൂടെ പ്രതിഫലിക്കും. അത് സന്തോഷമായാലും സങ്കടം ആയാലും മറ്റെന്തായാലും. നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥ നിർണ്ണയിക്കുന്നത് നമ്മുടെ നോട്ടമാണ്.

 

 "കണ്ണ്"

ഫ്രയർ ജിന്റേഷ് മാളിയേക്കൽ

 ഇന്നത്തെ സുവിശേഷത്തിൽ 22 വാക്യത്തിൽ ഈശോ പറയുന്നു കണ്ണാണ് ശരീരത്തിന്റെ വിളക്ക് കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അധ്യായം 34 മുതലുള്ള തിരുവചനത്തിലും പറയുന്നു കണ്ണാണ് ശരീരത്തിന്റെ വിളക്ക് കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. എന്താണ് ഈ കണ്ണ്?ഈ കണ്ണ് ഭൗതികമായ കണ്ണാണോ?  വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം എട്ടാമത്തെ തിരുവചനത്തിൽ പറയുന്നു ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഈ കണ്ണ് ഹൃദയമാണെന്ന്. അപ്പോൾ ഒരുവന്റെ ഹൃദയം കുറ്റമറ്റതെങ്കിൽ അവൻ മുഴുവനായി പ്രകാശിക്കും. പ്രിയ സഹോദരരേ  നമുക്കും പ്രാർത്ഥിക്കാം കർത്താവേ, എന്റെ ഹൃദയം കുറ്റമറ്റതായി ശരീരം മുഴുവൻ പ്രകാശിക്കാനുള്ള കൃപ എനിക്ക് തരണമേ. ആമേൻ


Related Articles

Contact  : info@amalothbhava.in

Top