മരുഭൂമിയിലെ മന്ന

06,  Sep   

ഫാ മരിയദാസ് പാലാട്ടി 


വാഗ്ദാന നാട്ടിലേക്കുള്ള യാ്രതയിൽ മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന് ദൈവം നല്കിയ ഭക്ഷണമാണ് മന്ന. വരാനിരിക്കുന്ന ഒരു യാഥാർത്ഥ്യത്തിന്റെ നിഴൽ മാ്രതമായിരുന്നു മന്നായെന്നും കുർബ്ബാനയിൽ അത് യാഥാർത്ഥ്യമായിത്തീർന്നുവെന്നും വി. പ്േരതാസ് പറയുന്നു (1 കോറി. 10:3). ദൈവത്തിന്റെ സ്നേഹത്തിന്റെയും പരിപാലനയുടെയും അടയാളമെന്നോണം ഇസ്രായേൽ ജനത മന്നാ ആദരപൂർവ്വം വാഗ്ദാനപേടകത്തിൽ സൂക്ഷിച്ചിരുന്നു (പുറ. 16:1235). ഇന്ന് സ്രകാരികളിൽ സൂക്ഷിക്കുന്ന വിശുദ്ധ കുർബ്ബാനയുടെ പഴയനിയമ ്രപതീകമാണിത്.
ദൈവം ജനത്തിന് മന്നാ നൽകിയത് ഒരു ്രപബോധന ഉപാധിയായിട്ടുകൂടിയാണ് എന്ന് വിശുദ്ധ ്രഗന്ഥത്തിൽനിന്നും മനസ്സിലാക്കാം.


""അവിടുന്ന് നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയുവാൻ വിടുകയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്തത് അപ്പംകൊണ്ട് മാ്രതമല്ല, കർത്താവിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഒരു വാക്കുകൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കിത്തരാൻ വേണ്ടിയാണ്''
(നിയ. 8:3).
പുതിയ ഉടമ്പടിയാകുന്ന വിശുദ്ധ കുർബ്ബാന ദൈവവചനവുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. ദൈവത്തിന്റെ വഴികളെയും വാഗ്ദാനങ്ങളെയുംകുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്ന വചനശു്രശൂഷ പരിശുദ്ധ കുർബ്ബാനയർപ്പണത്തിന്റെ അവശ്യഘടകമാണല്ലോ. ഇത് പഴയ നിയമത്തിലെ പുറപ്പാടു ്രഗന്ഥത്തിന്റെ പൂർത്തീകരണമായി  നമുക്ക് കാണുവാൻ സാധിക്കും.


ദൈവത്തിൽ ആശ്രയിക്കാനും അവിടുത്തെ വചനത്തെയും വാഗ്ദാനങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കാനുള്ള ഉപാധിയായിരുന്നുമന്നാ. പുതിയ ഉടമ്പടിയിൽ ദിവ്യകാരുണ്യം ദൈവവചനവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത് ദൈവത്തിൻറെ വഴികളെയും വാഗ്ദാനങ്ങളെയും കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്ന വചന ശുശ്രൂഷ പരിശുദ്ധ കുർബാന ഏർപ്പണത്തിന്റെ ആവശ്യ ഘടകമാണ്


വാഗ്ദാന പേടകത്തിൽ പൂജ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഒരു പിടി മന്ന ദൈവജനത്തെ തങ്ങളുടെ കടന്നുപോയ കാലവും വരാനിരിക്കുന്ന ഭാവിയും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു ഇന്നും കത്തോലിക്ക ദൈവാലയങ്ങളിൽ പൂജ്യമായിസൂക്ഷിച്ചു പോരുന്ന പരിശുദ്ധ കുർബാന യേശുവിലൂടെ ദൈവം മനുഷ്യരാശിക്ക് ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്നു

 


മിശിഹാ വരുമ്പോൾ എല്ലാ മനുഷ്യർക്കും ആയുള്ള ഒരു വിരുന്ന് ഒരുക്കുമെന്നും സർവ്വരും അതിൽ പങ്കുചേരും എന്നുള്ള വിശ്വാസം ഇസ്രായേൽ ജനത്തിലുണ്ടായിരുന്നു ജാതിയുടെയും വർഗ്ഗത്തിന്റെയും ആക്ഷേപ വ്യത്യാസമില്ലാതെ സർവ്വ മനുഷ്യരും സ്വീകരിക്കുന്ന അപ്പമാണ് വിശുദ്ധ കുർബാന


പരിശുദ്ധ കുർബാനയിലെ യേശുവിൻറെ സാന്നിധ്യം അവിടുത്തെ സ്നേഹത്തിൻറെ അടയാളമാണ് വാഗ്ദാനഭൂമിയിൽ വാഗ്ദാന ഭൂമിയിലേക്കുള്ള അവരുടെ യാത്രയിൽ ഭക്ഷണമായി അവർക്ക് ലഭിച്ചതാണ് മന്ന യാത്ര തുടരാൻ അവർക്ക് ശക്തി നൽകിയത് മഞ്ഞയാണ് ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യുന്ന ശിഷ്യന്മാർക്ക് വഴിയാത്രയിൽ നൽകുന്നത് വിശുദ്ധ കുർബാനയാ


Related Articles

പെസഹാ കുഞ്ഞാട്

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top