നമ്മുടെ കര്‍ത്താവിന്റെ രൂപാന്തരീകരണത്തെ കേന്ദ്രീകരിച്ചുള്ള കഴിഞ്ഞ ഞായറാഴ്ചത്തെ സിവിശേഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ വചനഭാഗം.
മഹത്വത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്: സ്വര്‍ഗ്ഗീയ പിതാവിനോടൊത്തുള്ള തന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കാന്‍ യേശു തന്റെ ശിഷ്യന്മാരെ ക്ഷണിച്ചു. പര്‍വതാനുഭവത്തിന് ശേഷം, യേശു ഇപ്പോള്‍ തന്റെ ശിഷ്യന്മാരെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങാന്‍ ക്ഷണിക്കുന്നു. പര്‍വതത്തില്‍ നിന്ന് താഴ്‌വരയിലേക്കുള്ള ഇറക്കം സൂചിപ്പിക്കുക, ദൈവിക വെളിപാടിനാല്‍ അതിജീവിക്കേണ്ട മനുഷ്യന്റെ കഷ്ടപ്പാടുകളിലേക്കുള്ള പ്രയാണത്തെകുറിച്ചാണ്.
മറ്റൊരു യാഥാര്‍ഥ്യത്തെ ഈ വചനം വ്യക്തമാക്കുന്നു: ദൈവത്തിന്റെ സാന്നിധ്യം മലയിലേക്കുള്ള കയറ്റത്തിലും, താഴ്വരകളിലേക്കുള്ള ഇറക്കത്തിലും നമ്മോടൊപ്പമുണ്ട്: പര്‍വ്വതത്തില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയ അതേ ദൈവപുത്രന്‍, താഴ്വരയില്‍, മനുഷ്യരുടെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നു, നമ്മുടെ പരീക്ഷണങ്ങളില്‍ നമ്മോടൊപ്പം നില്‍ക്കുന്നു.
ജീവിതത്തിന്റെ ദ്വൈമുഖങ്ങളെ ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: നമ്മുടെ ജീവിതത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും, സന്തോഷങ്ങളും, ദുഖങ്ങളും, മലമുകളിലെ സന്തോഷത്തിന്റെ നിമിഷങ്ങളെപോലെയും, താഴ്വരയിലെ പോരാട്ടങ്ങള്‍ പോലെയും സമ്മിശ്രമാണ്. ഈ അനുഭവങ്ങളെല്ലാം നമ്മുടെ ഓരോരുത്തരുടെയും, ജീവിതാനുഭവങ്ങളും, ജീവിത സാക്ഷ്യങ്ങളുമാണ്.
യേശുവില്‍ ദൈവത്തിന്റെ മഹത്വത്തിന് സാക്ഷ്യം വഹിച്ച ഓരോ അപ്പോസ്തലനും, അവിടുത്തെപ്രതി ഏത് വെല്ലുവിളികളെയും നേരിടാന്‍ ശക്തി പ്രാപിച്ചു. 2 കൊരിന്ത്യര്‍ 4:9: 'ഞങ്ങള്‍ എല്ലാ ഭാഗത്തുനിന്നും കഠിനമായി ഞെരുക്കപ്പെട്ടിരിക്കുന്നു, പക്ഷേ തകര്‍ന്നിട്ടില്ല; ആശയക്കുഴപ്പത്തിലാണ്, പക്ഷേ നിരാശയിലല്ല; പീഡിപ്പിക്കപ്പെട്ടു, പക്ഷേ ഉപേക്ഷിക്കപ്പെട്ടില്ല; അടിച്ചമര്‍ത്തപ്പെട്ടു, പക്ഷേ നശിപ്പിക്കപ്പെട്ടില്ല'
പ്രിയപെട്ടവരെ, മലയിലും താഴ്വരയിലും അവിടുന്ന് നമ്മോടൊപ്പമു?െ??ന്ന് അറിഞ്ഞുകൊണ്ട് ക്രിസ്തുവിനുവേണ്ടി ഏത് വെല്ലുവിളികളെയും നേരിടാന്‍ നമുക്ക് തയ്യാറാകാം. അവന്റെ സാന്നിദ്ധ്യത്താല്‍ ശക്തി പ്രാപിച്ച്, നമുക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ വിശ്വാസത്തോടും സഹിഷ്ണുതയോടും കൂടി അഭിമുഖികരിക്കാം.
രൂപാന്തരീകരണം അഗാധമായ ഒരു സത്യം വെളിപ്പെടുത്തുന്നു: യേശുവിനെ പൂർണ്ണമായി മഹത്വപ്പെടുത്തുന്നതിന് മുമ്പ്, അവന് കഷ്ടപ്പാടുകളും മരണവും സഹിക്കേണ്ടിവന്നു. പർവതത്തിലെ ഈ നിമിഷം അവൻ്റെ ദൈവിക സ്വഭാവത്തിൻ്റെ ഒരു നേർക്കാഴ്ചയായിരുന്നു, പക്ഷേ ലോകം അത് പൂർണ്ണമായി കാണുന്നതിന് ഇതുവരെ സമയമായിട്ടില്ല. അവൻ്റെ യാത്ര, നമ്മുടേത് പോലെ, തയ്യാറെടുപ്പും ത്യാഗവും ദൈവത്തിൻ്റെ സമയത്തിലുള്ള ആശ്രയവും ഉൾപ്പെട്ടിരുന്നു മാനസാന്തരത്തിലൂടെ നമ്മു ഒരുക്കേണ ഓർമ്മ യോഹന്ന
നമ്മുടെ സ്വന്തം ജീവിതത്തിൽ, നാം വെല്ലുവിളികളും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുന്നു, എന്നാൽ ശിഷ്യന്മാരെപ്പോലെ, യേശുവിൽ നമ്മുടെ കണ്ണുകൾ സൂക്ഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം എന്ത് കണ്ടുമുട്ടിയാലും, ഓരോ പരീക്ഷണത്തിനും ശേഷം അവൻ്റെ മഹത്വം വെളിപ്പെടുമെന്ന് വിശ്വസിച്ചുകൊണ്ട് അവനെ സ്വാഗതം ചെയ്യാൻ നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കണം. പാത ദുഷ്‌കരമാണെങ്കിലും, നമ്മുടെ ശ്രദ്ധ ഇതായിരിക്കട്ടെ: അവനെ വിശ്വസ്തതയോടെ പിന്തുടരാനും നമ്മുടെ ജീവിതത്തിൽ അവൻ്റെ സാന്നിധ്യത്തിൻ്റെ പൂർണ്ണതയ്ക്കായി കാത്തിരിക്കാനും.
ക്രിസ്റ്റോ കോരേത്ത്
അലൻ മാതിരംപള്ളിൽ
* രക്ഷകന് വഴിയൊരുക്കുവാൻ വന്ന സ്നാപകയോഹന്നാൻ തൻ്റെ ദൗത്യ നിർവഹണത്തിനുശേഷം പീഡകളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും കടന്നുപോയി അവസാനം മഹത്വത്തിലേക്ക് പ്രവേശിച്ചു.
* യേശു പീഡാസഹനങ്ങളിലൂടെയും കുരിശുമരണത്തിലൂടെയും കടന്നുപോയി മഹത്വത്തിലേക്ക് പ്രവേശിച്ചു.
* ക്രിസ്തുശിഷ്യരായ ഓരോരുത്തരും മഹത്വത്തിലേക്കുള്ള യാത്രയിലാണ്. മഹത്വത്തിൽ എത്തിച്ചേരുക കുരിശിലൂടെയാണ് എന്നാണ് യേശു പഠിപ്പിക്കുന്നത്.
* അനുദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന് സാക്ഷികളായി ജീവിച്ചുകൊണ്ട്, യഥാർത്ഥ ക്രിസ്തു ശിഷ്യരാകാൻ നമുക്കും ശ്രമിക്കാം.
"മറഞ്ഞിരിക്കുന്ന മഹത്വം, വെളിപ്പെടുത്തിയ ഹൃദയം"
ബെൽജിൻ ചാത്തംകണ്ടത്തിൽ
തൻ്റെ മഹത്വത്തിൻ്റെ രഹസ്യത്തെയും വഹിച്ചു കൊണ്ടാണ് ഈശോ മലമുകളിൽ നിന്ന് ഇറങ്ങുന്നത്. എന്നാൽ അവൻ തൻ്റെ ശിഷ്യന്മാർക്ക് ഒരു വലിയ സത്യം വെളിപ്പെടുത്തി കൊടുത്തു: ദൈവികത പലപ്പോഴും നമ്മുടെ കണ്ണുകളിൽ നിന്നു മറഞ്ഞിരിക്കുന്നു.
ഏലിയായുടെ ആത്മാവ് സ്നാപക യോഹന്നാനിൽ ഉൾക്കൊണ്ടിരുന്നത് പോലെ, യേശുവിൻ്റെ മഹത്വം നമ്മളിലും ഉൾക്കൊള്ളുന്നു. നമ്മുടെ ഇടയിലുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിയുകയും അപരന്റെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ മഹത്വം ദർശിക്കുകയും ചെയ്യാം.
നമുക്കും അവൻ്റെ മഹത്വത്തിൻ്റെ രഹസ്യം വഹിക്കുന്നവരാവാം, അത് നമ്മെ ഉള്ളിൽ നിന്നും രൂപാന്തരപ്പെടുത്തട്ടെ.
ആമേൻ.
തിരിച്ചറിവ്
ആന്റോ ചേപ്പുകാലായിൽ
★ പലപ്പോഴും ഈശോയുടെ കൂടെ നടന്ന ശിഷ്യന്മാർക്കോ അവന്റെ ചുറ്റും നടന്ന ജനങ്ങൾക്കോ അവൻ ആരാണെന്നോ അവന്റെ സംസാരം എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത പോകുന്ന ഒരുപാട് സന്ദർഭങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണുവാൻ സാധിക്കും
★ തന്റെ രൂപാന്തരീകരണത്തിനു ശേഷം ഇറങ്ങിവരുന്ന ശിഷ്യന്മാരോട് ഈശോ വീണ്ടും ആവർത്തിക്കുന്നത് അവർക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുന്നില്ല.
★ ഇത്ര വലിയ നിയമത്തിന്റെയും പ്രവചനത്തിന്റെയും പൂർത്തീകരണം ഈശോയാണെന്ന് രൂപാന്തരീകരണത്തിലൂടെ അടിവരയിട്ട് കണ്ടിട്ടും സ്‌നാപക യോഹന്നാനെ പോലെ വലിയ ഒരാളുടെ പ്രഭാഷണം കേട്ടിട്ടും തിരിച്ചറിയാതെ പോകുന്ന നമ്മുടെ ഹൃദയത്തോട് ഈശോ മൊഴിയുന്നു അവനെ തിരിച്ചറിയാൻ അവന്റെ ചിന്തകളോട് നമ്മുടെ ചിന്തകൾ സാമ്യപ്പെടുത്താൻ.
★ അപ്പോൾ നീയും അവന്റെ രൂപാന്തരീകരണത്തോട് താദാത്മ്യപ്പെടും
"ആത്മീയ അന്ധത"
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഏലിയായുടെ വരവിനെ പറ്റി പറയുന്ന ഭാഗമാണ് കാണാൻ സാധിക്കുക. പന്ത്രണ്ടാം വാക്യത്തിൽ ഈശോ പറയുന്നു ഏലിയ വന്നു കഴിഞ്ഞു അവർ അവനെ മനസ്സിലാക്കിയില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം പതിനഞ്ചാമത് തിരുവചനത്തിൽ നമുക്ക് കാണാം ഈ ജനതയുടെ ഹൃദയം കഠിനമായി തീർന്നിരിക്കുന്നു കേൾവി മന് ദീഭവിച്ചിരിക്കുന്നു കണ്ണ് അവർ അടച്ചു കളഞ്ഞിരിക്കുന്നു. ആത്മീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല അതുകൊണ്ടാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16.17ൽ മാംസരക്തങ്ങൾ അല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തി തന്നത് എന്ന്പറയുന്നത്.പ്രിയ സഹോദരരേ നമുക്കും പ്രാർത്ഥിക്കാം കർത്താവേ സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കണമേ എന്ന് ആമേൻ
Comprehension of Christ in the Holy Eucharistic Celebration
ഫ്രയർ സുബിൻ പേക്കുഴിയിൽ
§ Before His passion, death and resurrection Jesus had foretold everything but the disciples could not fully comprehend Him even after having the vision of transfiguration.
§ It was only after revealing His glory through resurrection and establishing the Messianic covenant they could comprehend Him.
§ So also, in our daily life Jesus the culmination of all revelation is revealing Himself in many ways but like the disciples we are unable to comprehend Him.
§ This comprehension is possible in Holy Eucharistic celebration where we celebrate
His mystery of Passion, Death and Resurrection.
§ Peter, James and John represent the virtues of faith, hope and charity which are required in our lives and with which we can have the pre-taste of heaven when we participate in the Holy Eucharistic celebration.
തലക്കെട്ട്, വഴിയൊരുക്കൽ
ഫ്രയർ നിബിൽ
- റോമൻ ആധിപത്യത്തിൽ നിന്നും, അടിമത്തത്തിൽ നിന്നും ഇസ്രായേലിനെ മോചിപ്പിക്കുവാൻ വരുന്ന മിശിഹായ്ക്ക് വഴിയൊരുക്കുവാനായി ഏലിയാ വരുമെന്ന് യഹൂദർ വിശ്വസിച്ചിരുന്നു.
- സ്നാപകയോഹനാനാണ് ഏലിയാ പ്രവാചകനെന്നും, ക്രിസ്തുവിന്റെ ജനനത്തോടെ എല്ലാ പ്രവചനങ്ങളും പൂർത്തിയായി എന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.
- ക്രിസ്തുവിന്റെ മഹത്വത്തിൽ നമ്മെ തന്നെ ആഴപ്പെടുത്തി അവൻ ആകുന്ന വഴിയിലൂടെ സഞ്ചരിച്ച് സത്യത്തെ തിരിച്ചറിഞ്ഞ് നിത്യജീവൻ പ്രാപിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു
തലക്കെട്ട് , തിരിച്ചറിയൽ
ഫ്രയർ അഷ്‌ബിൻ
- മനുഷ്യപുത്രൻ ഭൂമിയിൽ വരുന്നതിനു മുൻപേ ഏലിയാ വരുമെന്നും അവനെ അവർ തിരിച്ചറിയില്ല എന്നും ഏലിയായെ (സ്നാപകയോഹനാനെ) അവർ ശിക്ഷിച്ചത് പോലെ തന്നെ യേശുവിനെ (വരാനിരിക്കുന്ന രക്ഷകനെ) ശിക്ഷിക്കുമെന്നും ഈശോ ഈ സുവിശേഷത്തിലൂടെ പറയുന്നു.
- ലോകരക്ഷകനായി അവതരിച്ച യേശുവിനെ ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല അവരുടെ ഇടയിൽ ആയിരുന്നിട്ടും അവനെ രക്ഷകനായി മനസ്സിലാക്കാൻ യഹൂദർ വിസമ്മതിക്കുന്നു.
- നമ്മുടെ ജീവിതത്തിൽ ഈശോയെ എപ്രകാരമാണ് നാം തിരിച്ചറിയുന്നത് എന്ന് നമുക്ക് ആത്മ പരിശോധന ചെയ്യാം
തിരുത്ത്
ഫ്രയർ അക്ഷയ്
- മലമുകളിൽ കണ്ട കാര്യങ്ങൾ ലോകത്തിന് വെളിപ്പെടുത്തേണ്ടത് ആണെങ്കിലും ശിഷ്യന്മാരുടെ നാവിന് നിശ്ചിതകാലത്തേക്ക് (മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെടുന്നത് വരെ) ഈശോ കടിഞ്ഞാണിടുന്നു.
- തിരുത്തലുകളും ശാസനകളും നടത്തേണ്ടവയാണെങ്കിലും ആ സാഹചര്യത്തിൽ സ്വയം നിയന്ത്രിക്കുവാൻ ഈ വചനഭാഗം പ്രചോദനം നൽകുന്നു.
- ഒരു നിമിഷത്തിൽ വരുന്ന ദേഷ്യത്തിനു മേൽ ശാസനകൾ ചൊരിയാതെ അപരനെ ബഹുമാനിച്ച് രഹസ്യമായും യഥാർത്ഥമായ സ്നേഹത്തോടെയും തിരുത്തലുകൾ നടത്തുവാൻ ശ്രമിക്കാം
വിവേകം
ഫ്രയർ ജോയൽ ചെപ്പുകാലായിൽ
സാധാരണയായി നാം കാണുന്ന സുവിശേഷങ്ങളിലെ ഈശോ, ഒന്നുകിൽ അത്ഭുതങ്ങൾക്ക് ശേഷം അത് പറയുന്നതിൽ നിന്നും മറ്റുള്ളവരെ വിലക്കും അല്ലെങ്കിൽ എല്ലാവരോടും പ്രഘോഷിക്കാൻ പറയും.
എന്നാൽ ഇന്ന് ഇതിൽ നിന്ന് വിരുദ്ധമായി ഈശോ തന്റെ രൂപാന്തരികരണത്തെ പറ്റി പറയുവാൻ ശിഷ്യന്മാർക്ക് ഒരു condition വയ്ക്കുകയാണ്. അതായത് മനുഷ്യപുത്രൻ ഉത്ഥിതനാകുന്നത് വരെ ആരോടും ഇതിനെ പറ്റി പറയരുത്. Why did he do that?
ഒരുപക്ഷേ ശിഷ്യന്മാർ അതേക്കുറിച്ച് പറയുകയും അനേകർ വിശ്വസിക്കുകയും ചെയ്തേക്കാം എന്നാൽ, വരാനിരിക്കുന്ന കുരിശുമരണം ഇതൊക്കെ വെറും കെട്ടുകഥകൾ ആണെന്ന് പറഞ്ഞ് ഉത്ഥാനം വഴി വളരേണ്ട വിശ്വാസത്തെ തകർത്തു കളഞ്ഞേക്കാം. ഉത്ഥാനത്തിനുശേഷം ഇതേപ്പറ്റി പ്രഘോഷിക്കപ്പെടുമ്പോൾ, അത് ഉത്ഥാനത്തിനും, ക്രിസ്തുവിന്റെ ദൈവീകതയ്ക്കും മാറ്റുകൂട്ടുന്നു. ഇതു മുൻകൂട്ടി കണ്ടാണ് ക്രിസ്തു ശിഷ്യന്മാരെ താൽക്കാലികമായി വിലക്കുന്നത് എന്ന് നമുക്ക് അനുമാനിക്കാനാവും. ക്രിസ്തുവിന്റ ചിന്തകളിൽ നല്ലൊരു രാഷ്ട്രീയക്കാരന്റെ വിവേകം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇതിൽനിന്ന് വ്യക്തം
സത്യം
ഫ്രയർ ആൽബിൻ മൂലൻ
മനുഷ്യ പുത്രൻ മരിച്ചവരിൽ നിന്നും ഉയർപ്പിക്കപ്പെടുന്നത് വരെ രൂപാന്തരികരണത്തെക്കുറിച്ച് ആരോടും പറയരുത് എന്ന് ഈശോ ശിഷ്യന്മാരെ വിലക്കുന്നുണ്ട്.
ഈശോസ് സ്നാപകയോഹനാനെ കുറിച്ച് സാക്ഷ്യം നൽകുമ്പോൾ സ്നാപകയോഹനാൻ തന്നെയാണ് ഏലിയാ എന്ന് യേശു വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ശിഷ്യർക്ക് മനസ്സിലാകുന്നത് രൂപാന്തകരണം ദർശിച്ച ശേഷം ഈശോ ശിഷ്യരോട് ഏലിയ വന്നു കഴിഞ്ഞു എന്നാൽ അവർ അവനെ മനസ്സിലാക്കിയില്ല എന്ന് പറയുമ്പോളാണ്
ഇവിടെ സമയം പൂർത്തീകരണത്തിൽ സത്യം വെളിപ്പെടുത്തുവാൻ ആണ് ഈശോയോട് പറയുക. അല്ലായെങ്കിൽ അത് പലപ്പോഴും തിരിച്ചറിയാതെ പോകും
സംശയനിവാരണം
ജിബിൻ ഇടപ്പുള്ളവൻ
കർത്താവിന്റെ രൂപാന്തരീകരണം നേരിട്ട് കാണുവാൻ ഇടവന്ന ശിഷ്യന്മാരാണ് ഈശോയോട് ആ ചോദ്യം ചോദിച്ചത്. ശിഷ്യന്മാർക്കു മുമ്പിൽ തന്റെ പിതാവ് താൻ ആരാണെന്ന് വെളിപ്പെടുത്തിയതും ഏലിയായോടും മൂശായോടും സംസാരിക്കുന്നതും അവർ കണ്ടതാണ്. ആ സമയത്ത് അവർക്ക് പൂർണ വിശ്വാസമായിരുന്നു എങ്കിലും ചെറുതെങ്കിലും ഒരു സംശയം അവരുടെ മനസ്സിൽ ഉണ്ടായിരുന്നു. മിശിഹാ വരുന്നതിനു മുമ്പ് ഏലിയ വരുമെന്ന് പറയുന്നുണ്ടല്ലോ നീ ദൈവപുത്രൻ ആണെങ്കിൽ മിശിഹാ ആണെങ്കിൽ ഏലിയ എവിടെ? അതിനുള്ള ഉത്തരമായിട്ട് കാണിക്കുന്നത് മരുഭൂമിയിൽ വിളിച്ച് പറയുന്ന ശബ്ദമായി വന്ന സ്നാപകയോഹന്നാനെയാണ്
സംശയനിവാരണം
ജിബിൻ ഇടപ്പുള്ളവൻ
കർത്താവിന്റെ രൂപാന്തരീകരണം നേരിട്ട് കാണുവാൻ ഇടവന്ന ശിഷ്യന്മാരാണ് ഈശോയോട് ആ ചോദ്യം ചോദിച്ചത്. ശിഷ്യന്മാർക്കു മുമ്പിൽ തന്റെ പിതാവ് താൻ ആരാണെന്ന് വെളിപ്പെടുത്തിയതും ഏലിയായോടും മൂശായോടും സംസാരിക്കുന്നതും അവർ കണ്ടതാണ്. ആ സമയത്ത് അവർക്ക് പൂർണ വിശ്വാസമായിരുന്നു എങ്കിലും ചെറുതെങ്കിലും ഒരു സംശയം അവരുടെ മനസ്സിൽ ഉണ്ടായിരുന്നു. മിശിഹാ വരുന്നതിനു മുമ്പ് ഏലിയ വരുമെന്ന് പറയുന്നുണ്ടല്ലോ നീ ദൈവപുത്രൻ ആണെങ്കിൽ മിശിഹാ ആണെങ്കിൽ ഏലിയ എവിടെ? അതിനുള്ള ഉത്തരമായിട്ട് കാണിക്കുന്നത് മരുഭൂമിയിൽ വിളിച്ച് പറയുന്ന ശബ്ദമായി വന്ന സ്നാപകയോഹന്നാനെയാണ്
മനസ്സിലാക്കണം
ജെയിംസ് ചിറപ്പറമ്പിൽ
. ഒരുപാട് നാൾ അവനുവേണ്ടി കാത്തിരുന്നിട്ടും പ്രാർത്ഥിച്ചിട്ടും അവൻ ഇടയിലേക്ക് വന്നപ്പോൾ അവനെ മനസ്സിലാക്കാൻ ജനത്തിന് കഴിയുന്നില്ല.
. പലപ്പോഴും നമുക്കുവേണ്ടി വഴിയൊരുക്കാൻ വന്നവരെ നാം വിലകുറച്ചു കാണാറുണ്ട്.
. പക്ഷേ പലപ്പോഴും നമ്മൾ ജീവിതത്തിൽ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തു അവരിൽ ഉണ്ടെന്ന് നാം മനസ്സിലാക്കുന്നില്ല.
. ഇസ്രായേൽ ജനം ഒരുപാട് നാൾ പ്രാർത്ഥിച്ചിട്ടും അവരുടെ ഇടയിലേക്ക് ക്രിസ്തു ഇറങ്ങി വന്നപ്പോൾ അവനെ മാനസിക രോഗി എന്ന് അവർ വിളിക്കുന്നു.
. അധികാരികൾ ക്രിസ്തുവിന്റെ പ്രതിരൂപമാണ്. അവരിലൂടെ ഈശോ നമ്മോട് സംസാരിക്കുന്നു. ആ ഒരു വലിയ തിരിച്ചറിവ് നമുക്കുണ്ടാക
The True Reformer
ഐസൻ ഊരോത്ത്
* സ്നാപക യോഹന്നാനെ കുറിച്ചാണ് ഇന്നത്തെ സുവിശേഷം.
* അവൻ വിശ്വാസം പുനസ്ഥാപിക്കാൻ വേണ്ടി വന്നതാണ്; യഹൂദർ അവരുടെ താൽപര്യങ്ങൾക്കൊത്ത് വിശ്വാസത്തെയും നിയമങ്ങളെയും ഒക്കെ വളച്ചൊടിച്ചപ്പോൾ അത് പുനസ്ഥാപിക്കാനായി വന്നവനാണ് യോഹന്നാൻ.
* അവൻറെ ജീവിതത്തെക്കുറിച്ച് ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ്. അവനെ ഏൽപ്പിച്ചിരുന്ന ദൗത്യം പശ്ചാത്താപത്തിന്റെ സുവിശേഷം പ്രഘോഷിക്കാനാണ്. അവന് അവരെ നന്മയിലേക്ക് തിരികെ കൊണ്ടുവരേണ്ടിയിരുന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടിയിരുന്നു.
* ഒന്ന് ചിന്തിച്ചാൽ അവൻ കുടിക്കേണ്ടിയിരുന്നത് അവരുടെ വെറുപ്പിന്റെയും ഇഷ്ടക്കേടുകളുടെയും ആക്ഷേപങ്ങളുടെയും കാസയായിരുന്നു. കാരണം അവന് അവരോട് പറയേണ്ടിയിരുന്നത് അവരെ ചൊടിപ്പിക്കുന്ന സത്യങ്ങളാണ്.
* പക്ഷേ അവൻ്റെ തളർത്തുന്ന ജോലിഭാരങ്ങളിൽ ഒന്നും അവൻ തളർന്നില്ല. അവൻ മരണം വരെ അവനെ ഭരമേൽപ്പിച്ചിരുന്ന ജോലികളോട് നീതിപുലർത്തി.
* മരണത്തിനു മുൻപിൽ പോലും പകച്ചു പോകാത്ത നിശ്ചയദാർഢ്യത്തിന്റെ കൃത്യനിർവഹണത്തിന്റെ ഹൃദയ ഉറപ്പുകൾ നാം അവനിൽ നിന്നും പഠിക്കേണ്ടതുണ്ട്.
* അടുത്തതായി യോഹന്നാൻ എന്നെ എന്നും അതിശയിപ്പിക്കുന്നത് തൻ്റെ എളിമ കൊണ്ടാണ്. ക്രിസ്തുവിൻ്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ലെന്ന് എല്ലാവർക്കും മുൻപിൽ തുറന്നു പറയാനുള്ള താഴ്മ മറ്റാർക്കുണ്ട്?
* അവൻ അത് പറയുമ്പോൾ അവന് സമൂഹത്തിൽ ഉണ്ടായിരുന്ന സ്ഥാനത്തെയും നാം ഓർക്കണം. ഒരുപറ്റം പേർ പ്രവാചകനായി ആദരിച്ചിരുന്നവൻ, ഒരുപറ്റം ശിഷ്യഗണം എന്നും കൂട്ടിനുണ്ടായിരുന്നവൻ, സമൂഹത്തിലെ അധിപരിൽ ഒരാളായി എല്ലാവരും കണ്ടിരുന്നവൻ ഒക്കെയായ യോഹന്നാനാണ് ഈ എളിമയുടെ വാചകങ്ങൾ പറയുന്നത്.
* ഒരാളുടെ മേൽ പോലും അധികാരം ലഭിക്കുമ്പോൾ വന്നുകൂടുന്ന ഗർവ്വിൻ്റെയും മേൽക്കോയ്മയുടെയും കാപട്യങ്ങളെ യോഹന്നാൻ എത്ര നിസ്സാരമായി തൻ്റെ ഹൃദയ താഴ്മകൊണ്ട് വെല്ലുവിളിക്കുന്നുണ്ട്
ചുറ്റുപാടുകളിലെ നന്മകൾ
ജോയൽ വള്ളോംബ്രായിൽ
* ഈശോ രൂപാന്തരീകരണത്തിന് ശേഷം തൻ്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ കൂടെ മലയിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവർ നടത്തുന്ന സംഭാഷണങ്ങളാണ് സുവിശേഷത്തിൽ നാം വായിക്കുക.
* ഈശോ അവരോട് ശക്തമായി ആദ്യമേ പറയുന്നത് സംഭവിച്ച ദർശത്തെപറ്റി മനുഷ്യപുത്രന്റെ ഉയിർപ്പ് വരെ ആരോടും ഒന്നും പറയരുതെന്നാണ്.
* ശേഷം ഏലിയായെക്കുറിച്ച് ശിഷ്യന്മാർ യേശുവിനോട് ചോദിക്കുമ്പോൾ യേശുവിന്റെ മറുപടി, ഏലിയാ വന്നു കഴിഞ്ഞു, അവർ അവനെ മനസ്സിലാക്കിയില്ല എന്നാണ്.
* യാഥാർത്ഥ്യങ്ങളെ നാം മനസ്സിലാക്കാതെ പോകുന്നു. പലതും കൺമുമ്പിലൂടെ കടന്നു പോകുന്നു, എങ്കിലും അവയുടെ ഒന്നും പൊരുളും അർത്ഥവും നാമും പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. മറ്റു ചിലപ്പോൾ പലതിനെയും ശ്രദ്ധിക്കുന്നു എങ്കിലും പ്രാധാന്യം കൊടുക്കുന്നില്ല.
* ജീവിതത്തെ വിശുദ്ധീകരിക്കാനും കൂടുതൽ അനുഗ്രഹ പൂർണമാക്കുവാനും വേണ്ടി നമ്മുടെ ചുറ്റുപാടുകളെയും കിട്ടുന്ന അവസരങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കുകയും അതിലെ നന്മകൾ ഉൾക്കൊള്ളുകയും ചെയ്യാം
വാഗ്ദാന പേടകം
സഹനങ്ങൾ രക്ഷാകരം
പെസഹാ കുഞ്ഞാട്
മാതാപിതാക്കൾ ഇത് അറിയണം
നോമ്പുകാലം
കൊന്ത