തിരുമുറിവ് - പഞ്ചക്ഷതം
ജോമോൻ ജോസഫ്
വി. ഫ്രാൻസീസ് അസ്സീസിയുടെ പഞ്ചക്ഷതം, ക്രിസ്തുവിന്റ സഹനത്തോടുള്ള ആഴത്തിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നു. 1224 ൽ ഫ്രാൻസിസ് വളരെയേറെ ആത്മീയ സംഘടനത്തിലൂടെ കടന്നുപോയപ്പോൾ അദ്ദേഹത്തിന് ക്രിസ്തു തന്റെ അഞ്ചു തിരുമുറിവുകൾ നൽകി തന്നോട് അനുരൂപപെടുത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഈ തിരുമുറിവനുഭവം വി. ഫ്രാൻസീസിന്റെ ജീവിതത്തെ നിർണ്ണായകമായി മാറ്റി, ദരിദ്രരെ സഹായിക്കുകയും, പ്രകൃതിയെ സ്നേഹിക്കുകയും, ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവം സമൂഹത്തിൽ സ്നേഹത്തിന്റെ ആധാരമായി തീർന്നു.
വി. ഫ്രാൻസീസ് അസീസ്സിയുടെ പഞ്ചക്ഷതം ക്രിസ്തുവിന്റെ സഹനത്തെ അതെ രീതിയിൽ അനുഭവിക്കുന്നതിനു അദ്ധേഹത്തിനു സാധിച്ചു. പഞ്ചക്ഷതം അദ്ദേഹത്തിന്റെ ജീവിതത്തിൽ കൃത്യമായ ഒരു ആത്മീയ ആഴം കൊണ്ടുവന്നു. ഈ തിരുമുറിവ് അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും, അദ്ദേഹം ത്യാഗത്തിന്റെ ഉത്തമ പ്രതീകമായി തീരുകയും ചെയ്തു.
വി. ഫ്രാൻസീസ് അസീസ്സിയുടെ പഞ്ചാക്ഷത്തിന്റെ പ്രതീകാത്മകത പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു :
1 അന്തർത്തലത്തിലുള്ള ഐക്യം : തിരുമുറിവ്, സുവിശേഷപ്രചാരണത്തിന്റെ ആഴത്തിലുള്ള ആത്മീയമായ ഐക്യം പ്രതിഫലിക്കുന്നു, അതോടൊപ്പം അദ്ദേഹം ക്രിസ്തുവിന്റ സഹനത്തിലേക്കുള്ള അനുഭവവും പങ്കിടുന്നു.
2 ദൈവാനുഗ്രഹം : തിരുമുറിവ് ഒരു ദിവ്യാനുഗ്രഹമായി അദ്ദേഹത്തിന്റ ജീവിതത്തിലേക്ക് കടന്നുവരുന്നു.
3 സേവനത്തിന്റ അടയാളം : തിരുമുറിവ് സമൂഹത്തിനുള്ള സേവനം, സഹാനുഭൂതി, കരുണ എന്നിവയുടെ അടയാളമായി കാണുന്നു.
ഒക്‌ടോബർ 4 വി. ഫ്രാൻസീസ് അസീസ്സിയുടെ മരണ തിരുന്നാളായി ആഘോഷിക്കുന്നു. അന്നേദിവസം ലോകം മുഴുവൻ അദ്ദേഹത്തിന്റെ ജീവിതചൈതന്യവും, ഉപദേശങ്ങളും, ക്രിസ്തുസ്നേഹവും ഉൾക്കൊണ്ടുകൊണ്ട് വലിയതിരുന്നാളായി ആഘോഷിക്കുന്നു.