ഫാ മരിയദാസ് പാലാട്ടി
ക്രിസ്തുവിന്റെ ഏതാണ്ട് 1800 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ ഉല്പത്തി വിവരണം വിശുദ്ധ കുർബ്ബാനയുടെ പ്രതീകമാണ്. അ്രബാഹത്തിന്റെ സഹോദര പുത്രനായ ലോത്തിനെ പിടിച്ചുകൊണ്ടു പോയ ശ്രതുക്കളെ പരാജയപ്പെടുത്തി അ്രബാഹം തിരികെ വരുമ്പോൾ സാലേം രാജാവായിരുന്ന മെൽക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു.
അബ്രാഹത്തിനെ സ്വീകരിക്കാൻ കാണിച്ച ആദിത്യ മര്യാദയുടെ ഭാഗമായിട്ടാണ് ചില പണ്ഡിതന്മാർ ഈ കാഴ്ച വസ്തുക്കൾ കൊണ്ടുവന്നതിനെ കാണുന്നത് എന്നാൽ അപ്പവും വെള്ളവുമാണ് സാധാരണ ഭക്ഷണത്തിന് നൽകുന്നത്
അപ്പവും വീഞ്ഞും സാധാരണ ഭക്ഷണമായിരുന്നുവെങ്കിലും ബലിയർപ്പണത്തിനുശേഷമാണ് അപ്പവും വീഞ്ഞും നൽകപ്പെട്ടിരുന്നതെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്
(സംഖ്യ.15:2 10; 1 സാമു.1:24).
ഒരുമിച്ചുള്ള ഭക്ഷണവും അതേ തുടർന്നുള്ള ആശീർവ്വാദവും, ദശാംശം നല്കുകയും ഒരു ആരാധനയുടെ ഭാഗമായി കണക്കാക്കുന്ന പതിവുമുണ്ട്. ഇതിനാൽ ഇതൊരു ആരാധനയെയാണ് സൂചിപ്പിക്കുന്നത്.
അപ്പവും വീഞ്ഞും ഉടമ്പടിയുടെ ഭാഗമായും രാജാക്കന്മാർക്ക് നല്കുന്ന കാഴ്ചയായും വ്യാഖ്യാനിക്കാറുണ്ട് (1 സാമു. 16:20). അതിനാൽ മെൽക്കിസെദെക്കിന്റെ ബലി യേശു നല്കിയ പുതിയ ഉടമ്പടിയുടെ പ്രതീകമാണ്.
മെൽക്കിസെദെക്കാണ് വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ പുരോഹിതൻ. മെൽക്കിസെദെക്ക് യഹൂദനായിരുന്നില്ല. പഴയനിയമത്തിൽ ലേവി ഗോ്രതത്തിൽപ്പെട്ടവർക്കു മാ്രതം അവകാശമുള്ള പൗരോഹിത്യ ശു്രശൂഷ മെൽക്കിസെദെക്ക് ചെയ്യുന്നതിലൂടെ പുതിയ നിയമത്തിൽ സാർവ്വ്രതികമാകുന്ന പൗരോഹിത്യത്തേയും ബലിയേയും സൂചിപ്പിക്കുകയാണ്.
മെൽക്കിസെദെക്ക് പുരോഹിതനും സാലിമിലെ രാജാവുമായിരുന്നു. സാലെമിനെ ജെറുസലേമായി പണ്ഡിതന്മാർ പരിഗണിക്കുന്നു സാലെ എന്ന വാക്കിന് ഹിബ്രു ഭാഷയിൽ ശാലുമായി ബന്ധപ്പെടുത്തി ആ പദത്തിന് സമാധാനം എന്ന അർത്ഥവും വ്യാഖ്യാതാക്കൾ നൽകാറുണ്ട് അങ്ങനെയെങ്കിൽ മെൽക്കിസെദെക്ക് സമാധാനത്തിന്റെ രാജാവാണ് യേശുവിനെപ്പറ്റി ഏസിയാ പ്രവാചകൻ അവൻ സമാധാനത്തിന്റെ രാജാവ് എന്ന് വിളിക്കപ്പെടും എന്നാണല്ലോ പ്രവചിച്ചിരിക്കുന്നത്യെശയ്യാ 9 6 മത്സ്യ എന്ന വാക്കിന് നീതിയുടെ രാജാവ് എന്നും അർത്ഥം നൽകാം രാജാവും പുരോഹിതനും ആയിരുന്നു (ഉല്പത്തി പതിനാല് 18) യേശുവിൻറെ പ്രതീകമാണ്
മിൽക്കി സദിക്കും അബ്രാഹും തമ്മിലുള്ള കൂടിക്കാഴ്ചയെ പറ്റി പറയുമ്പോൾ മൂന്ന് പ്രാവശ്യം ഹീബ്രുവിൽ ഉള്ള ബറാക് എന്ന പദം ഉപയോഗിക്കുന്നുണ്ട് അനുഗ്രഹിക്കുക വാഴ്ത്തുക എന്നല്ലാമാണ് അതിൻറെ അർത്ഥം യേശു അവസാന അത്താഴസമയത്ത് ചെയ്ത കാര്യത്തെ വിശേഷിപ്പിക്കാൻ സുവിശേഷകന്മാരും (ലൂക്കാ 22 19 മത്തായി 26 26 30 ) ആദിമസഭയിൽ നിലനിന്നിരുന്ന അപ്പം മുറിക്കൽ ശുശ്രൂഷയെ കാണിക്കാൻ വിശുദ്ധ പൗലോസുംഈ പദമാണ് ഉപയോഗിക്കുന്നത്
മൽക്കി സദക്കിന്റെ കാഴ്ച സമർപ്പണം ശത്രുക്കളുടെ മേൽ നേടിയ വിജയത്തിലുള്ള ആഹ്ലാദപ്രകടനവും ബലിയർപ്പിക്കലും ആയിരുന്നു മരണത്തെയും പാപത്തെയും തോൽപ്പിച്ച യേശുവിൻറെ വിജയമാകുന്ന ഉദ്ധാനത്തിന്റെയും അതിനു മുൻപുള്ള കുരിശു മരണത്തെയും അനുസ്മരണമാണ് പുതിയ ഉടമ്പടിയിലെ ബലിയർപ്പണം
അപ്പവും വീഞ്ഞും ഉൾപ്പെട്ട മൽക്കി സദക്കിന്റെ കാഴ്ച സമർപ്പണം രക്തരഹിതമായ ബലിയർപ്പണത്തിന്റെ പ്രതീകമായിരുന്നു മൃഗങ്ങളുടെ കൊഴുപ്പും രക്തവും ആകുന്നബലിവസ്തുക്കൾക്കു പകരം എളിമയുള്ള മനസ്സോടെ യേശുവിൻറെ ബലിയർപ്പണത്തിന്റെ ഓർമ്മയാചരണം ആകുന്ന ബലി ഒരു യാഥാർത്ഥ്യമായിത്തീരുന്നതിന്റെ ഏറ്റവും ആദ്യത്തെ സൂചനയാണ് മൽക്കിസദിക്കിന്റെ കാഴ്ച വസ്തുക്കൽ
മിൽക്കി സദക്ക് അബ്രാഹത്തെ അനുഗ്രഹിച്ചു അത്യുന്നതനായ ദൈവത്തെ സ്തുതിച്ചു ദൈവത്തെ സ്തുതിക്കുകയും ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്ന പുരോഹിത ധർമ്മമാണ് അദ്ദേഹം ഇവിടെ നിർവഹിക്കുന്നത് ദൈവത്തിൻറെ മഹോന്നത പ്രവർത്തികളെ അനുസ്മരിച്ചുകൊണ്ട് അവിടുത്തെ സ്തുതിക്കുന്ന പുരോഹിതൻ അവിടുത്തെ നാമത്തിൽ ദൈവജനത്തെ അനുഗ്രഹിക്കുന്നതാണ് പുതിയ നിയമത്തിലെ ബലി
മെൽക്കിസെദെക്ക് അ്രബാഹത്തെ അനു്രഗഹിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ദൈവജനത്തെ അനു്രഗഹിക്കുന്ന പുരോഹിത ധർമ്മം നിർവ്വഹിക്കുന്ന മെൽക്കിസെദെക്കിന്റെ ്രപവൃത്തി വരാനിരിക്കുന്ന ബലിയുടെ ്രപതീകമായി കാണുന്നതിൽ തെറ്റില്ല.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
നല്ലോർമ്മകളാക്കാൻ
ഏലിയ, സ്ലീവാ മൂശാകാലം രണ്ടാം
ഫലദായകമയ ഉപവാസം
സന്ന്യാസം നാൾ വഴികളിലൂടെ..
സന്ന്യസ ജീവിതം