സ്നേഹപൂർവ്വം.....

22,  Sep   

അപ്പൂപ്പൂപ്പന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. 

അച്ഛന്റെ കാലത്ത് അത് 24 അടിവരെയായി. 

പിന്നെ എന്റെ ഊഴമായിരുന്നു. 
കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല! 

ഇന്ന് രാവിലെ കിണറിൽ  നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ. 

അതൊരു  കത്തായിരുന്നു. 
കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് !

"എടാ പൊട്ടാ, നിന്റെ അപ്പൂപ്പന്റെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത്. നിന്റെ അച്ഛന്റെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി. 

ഒടുവിൽ നിന്നിലെത്തിയപ്പോൾ  നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന  വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു!

സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ  കൗണ്ടറിൽ കൊടുത്തിട്ട്   കാശിനുവേണ്ടി ക്യൂവിൽ  കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം  നിക്ഷേപിക്കൂ.

കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട്,

സ്നേഹപൂർവ്വം..... 
നിന്റെ കിണർ ????"

നല്ലൊരു സന്ദേശം ആയതിനാൽ ഞാൻ നിങ്ങളിലേക്കും പകരുന്നു. നിങ്ങളും സുഹൃത്തുക്കൾക്ക് പകരുക.....
©️കടപ്പാട് smartpix media


Related Articles

പെസഹാ കുഞ്ഞാട്

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top