..ലക്ഷ്യങ്ങളില്ല ... കടപ്പാടില്ല...
ബന്ധങ്ങളില്ല ,ബന്ധുക്കളെ ഇഷ്ടമില്ല ,
നാട്ടുകാരെ ഇഷ്ടമല്ല...
പാതിരാത്രി
സഞ്ചാരങ്ങൾ..
ചോദ്യം ചെയ്‌താൽ,വീട്ടിൽ ബഹളം ...
രാത്രി 2 മണി വരെ , ഉറങ്ങില്ല ,,
എന്നിട്ടോ ഉച്ചവരെ ഉറങ്ങി ഉച്ചയ്ക്ക് എഴുന്നേൽക്കുന്നു ..!
സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,
ഒരു പണിയും ചെയ്യില്ല..
വില കുറഞ്ഞ വസ്ത്രങ്ങൾ,
ചെരിപ്പ് ,വാങ്ങാൻ പറഞ്ഞാൽ,
ഇഷ്ടപ്പെടില്ല. '
സ്വന്തം സമ്പാദിക്കുന്ന തുക സ്വന്തം കാര്യത്തിന് മാത്രം..
നിയമത്തോടും നിയമവ്യവസ്ഥയോടും പുച്ഛം....
ആചാരങ്ങളോട്,സംവിധാനങ്ങളോട്, അവഗണന......
തിന്നാൻ ഉള്ളത് മേശയിൽ കിട്ടണം..
കഴിച്ച പാത്രമോ,ഉടുത്ത തുണിയോ,
കഴുകില്ല...
കടയിൽ പോയി സാധനം വാങ്ങാൻ മടി..
നാട്ടുകാരോടും,ബന്ധുക്കളോടും മിണ്ടില്ല.
പിന്നെ എങ്ങനെയെങ്കിലും,കുടുംബസ്വത്ത്
ബാങ്കിൽ പണയം വയ്പ്പിച്ചു,,
യൂറോപ്പിന് പോകാൻ ഉള്ള പരിപാടികൾ
തുടങ്ങും.....( ഇല്ലെങ്കിൽ ഒരു വണ്ടി വേണം. മുടി സ്ട്രേറ്റ് ചെയ്യണം. കളർ അടിക്കണം)
ഇല്ലെങ്കിൽ മാതാപിതാക്കളോട്
കലഹം..
രക്ഷപെട്ടാൽ ഭാഗ്യം!
ചിലപ്പോൾ ഇങ്ങനെ അക്രമത്തിലും,
കൊലപാതകത്തിലും,
എത്തും...
ചില മക്കൾ ആത്മഹത്യ ചെയ്യും..
ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു കണ്ണീർ മാത്രം
ബാക്കി...
ഇതൊക്കെ,ചൂണ്ടികാണിക്കുന്നവരെ,,
80 K ആളുകൾ, തന്ത വൈബ്,
എന്ന് വിളിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്
ഇടും...
ഇതിൽ ആണ് പെണ്ണ് എന്ന വ്യത്യാസം ഇല്ല...
എന്റെ ലൈഫ് എന്റെ തീരുമാനം എന്ന രീതിയിൽ പോസ്റ്റ്‌കൾ ഇടും..
സ്വാതന്ത്ര്യo വേണം അത് മാത്രം ചിന്ത....
നല്ല ഭക്ഷണം കഴിക്കാതെയും,
നല്ല വസ്ത്രം ധരിക്കാതെയും,
ഈ മക്കളുടെ എല്ലാ ആവശ്യങ്ങളും
നടത്തികൊടുത്ത മാതാ പിതാക്കൾ,,
അവസാനനാൾ വരെയുo കഴുതകളെ പോലെ പണിയെടുക്കണo....
മാതാപിതാക്കളുടെ,ബന്ധുക്കളുടെ,
അമിത ലാളന!! അവര് തന്നെ അതിന് കാരണക്കാർ...
ഇല്ലായ്മ എന്നൊന്ന് ഇവർ അറിഞ്ഞിട്ടില്ല..
ശിക്ഷണകുറവും,ഭക്ഷണ കൂടുതലും...
കാശ് ഇല്ലെങ്കിലും കടം വാങ്ങി ഇവരുടെ എല്ലാം ആവശ്യങ്ങളും നടത്തികൊടുക്കും ; അത് അത്യാവശ്യമാണോ ; ആവശ്യമാണോ ; അനാവശ്യമാണോ എന്ന് ചിന്തിക്കുക കൂടിയില്ല..!!
ഇല്ലാത്ത പൈസ മുടക്കി മറ്റുള്ളവരുടെ
ഒപ്പമെത്തിക്കാൻ ; മൊബൈൽ,
വാഹനം, etc...വാങ്ങി കൊടുക്കും...
ചെറുപ്പത്തിൽ തെറ്റുകൾ
ചൂണ്ടികാണിക്കപ്പെടാതെപോയത്,,
ഇല്ല വല്ലായ്മകൾ അറിയിക്കാതെ പോയത് ഒക്കെ മാതാപിതാക്കളുടെ തെറ്റു തന്നെയാണ്..
അതാരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം!!
മാതാപിതാക്കൾക്ക് മക്കളിലുള്ള അമിതവിശ്വാസവും ;
അവരുടെ തെറ്റുകളുടെ ന്യായീകരണവും ; മക്കൾക്ക് തിന്മയിലേക്കുള്ള പാത തെളിയിക്കുന്നു!!
മക്കൾക്കു വേണ്ടി ഒത്തിരി സ്വത്തുക്കൾ ഉണ്ടാക്കാതെ ഇരിക്കുക.
പറയുന്ന ആവശ്യങ്ങൾ എല്ലാം നടത്തി കൊടുക്കാതെയിരിക്കുക.
അവർക്കു മാന്യമായ വിദ്യാഭ്യാസം
കൊടുക്കുക.
ഇല്ലായ്മകൾ അറിയിച്ച് വളർത്തുക. അവരെ ചെറുപ്പം മുതലേ സ്വയം പര്യാപ്തരാവാൻ ശീലിപ്പിക്കുക.
തെറ്റുകൾ ചെറുപ്പം മുതലേ തിരുത്തുക..
ശാസനയും,ശിക്ഷണവും,വേണ്ടത് പോലെ നൽകുക...
എൻ്റെ കുട്ടി എല്ലാ കാര്യത്തിലും ഒന്നാമനാവണം
എന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കുകതന്നെവേണം..
കടപ്പാട് : LimeWood