സഹിക്കുന്നവർക്കായി

03,  Feb   

ക്രിസ്ത്യാനികൾ സഹനം അന്വേഷിക്കേണ്ടാ. എന്നാൽ ഉപേക്ഷിക്കാനാവാത്ത സഹനം നേരിടുമ്പോൾ തങ്ങളുടെ സഹനം ക്രിസ്തുവിൻ്റെ സഹനത്തോടു കൂട്ടിച്ചേർത്താൽ അത് അർത്ഥപൂർണമാകും. "ക്രിസ്തു നിങ്ങൾക്കുവേണ്ടി മരിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു മാതൃക നല്കുകയും ചെയ്തിരിക്കുന്നു” (1 പത്രോ 2:21). [618]
യേശു പറഞ്ഞു: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നത്തന്നെ പരിത്യജിച്ച് തൻ്റെ കുരിശ് എടുത്ത് എന്നെ അനുഗമിക്കട്ടെ" (മർക്കോ 8:34). ലോകത്തിൽ സഹനം കുറയ്ക്കാൻ ക്രൈസ്തവർക്കു കടമയുണ്ട്. എന്നാലും സഹനമുണ്ടായിരിക്കും. വിശ്വാസത്തിൽ നമ്മുടെ സഹനം സ്വീകരിക്കാനും മറ്റുള്ളവരുടെ സഹനത്തിൽ പങ്കുചേരാനും നമുക്കു കഴിയും. അങ്ങനെ മാനുഷിക സഹനം ക്രിസ്തുവിൻ്റെ രക്ഷാകരസ്നേഹത്തോട് കൂടിച്ചേരുന്നു. ലോകം നന്നാക്കാൻ വേണ്ടി പരിവർത്തനം ചെയ്യിക്കുന്ന ദൈവികശക്തിയുടെ ഭാഗമാകാനും സാധിക്കുന്നു


Related Articles

Contact  : info@amalothbhava.in

Top