മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

26,  Jun   

കുട്ടികളിലുണ്ടാകുന്ന മാനസിക

സംഘർഷങ്ങൾ എങ്ങനെ കുറക്കാം

ലോകത്തിലെ ഏറ്റവും 'Toughest Job ' ഏതാണെന്നറിയാമോ? എപ്പോഴും ചലനാത്മകത, ഉയർന്ന സ്റ്റാമിന, ഇടവേളകളില്ലാത്ത ജോലി സമയം. (24 hours a day, 7  days  a  week,   365  days  an  year) മികച്ച രീതിയിൽ ബന്ധങ്ങൾ സ്ഥപിക്കാനുള്ള നൈപുണ്യം എന്നിവ ആവശ്യമുള്ള ജോലി. അവധിയില്ലാത്ത, ശമ്പളമില്ലാത്ത  മറ്റാർക്കും പകരം ചെയ്യാൻ കഴിയാത്ത ഒരു ജോലി ( A  Great  Responsibility ) അതെ ഉത്തരം ഒന്നുമാത്രം രക്ഷാകർതൃത്വം (Parenting). അതെ മാതാപിതാക്കൾ എന്ന ഉത്തരവാദിത്വം. ഒരു കുഞ്ഞ് ജീവിതത്തിൽ മികച്ചവനോ, മോശക്കാരനോ ആകുന്നതിൽ പ്രധാന ഉത്തരവാദിത്വം അവന്റെ മാതാപിതാക്കൾക്കാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഗാന്ധിജി പറഞ്ഞുവെക്കുന്നുണ്ട് " വെക്തി നന്നായാൽ കുടുംബം നന്നാവും. കുടുംബം നന്നായാൽ സമൂഹം നന്നാകും, സമൂഹം നന്നായാൽ രാഷ്ട്രം നന്നാവും, അതുവഴി ലോകത്തു സമാധാനം നിറയും. അങ്ങനെയെങ്കിൽ ഒരു മികച്ച പൗരനെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക്‌ എത്ര വലുതാണെന്ന് കാണം.

 രക്ഷകർതൃത്വം ഒരു കലയാണ്
ജീവിതത്തിലെ വിജയ പരാജയങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ ഒരു കുട്ടിയെ പ്രാപ്തനാക്കണമെങ്കിൽ, മാതാപിതാക്കളുടെ പരിചരണം, സംരക്ഷണം, മാർഗനിർദ്ദേശം, സ്നേഹം, പരിഗണന, കരുതൽ, ശിക്ഷണം, ചേർത്തുപിടിക്കൽ, എല്ലാം അനിവാര്യമാണ്. രക്ഷാകർതൃത്വം (Good Parenting) ഒരു കലയാണ്.  കുഞ്ഞിന്റെ സമഗ്രമായ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതു അവന്റെ മാതാപിതാക്കളാണ്. എന്നാൽ ഇന്ന് നല്ല രീതിയിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള വൈഭവം കുറഞ്ഞുവരുന്നതായി കാണാനാവും. അതിന്റെ കോട്ടങ്ങൾ പുതുതലമുറയെ ഏറെ സ്വാധീനിക്കുന്നുമുണ്ട്. രക്ഷകർതൃത്വം ഒരു ജോലിയായി കാണാൻ പറ്റില്ല; ആസ്വദിച്ചു നിർവ്വഹിക്കേണ്ട ഒരു കലയാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. 

ഒറ്റപെടുത്തപ്പെട്ട ഒരു ബാല്യകാലം

കദേശം നാലഞ്ചു വർഷങ്ങൾക്കപ്പുറം നമ്മുടെ നാടിനെ നടുക്കിയ ഒരു കൂട്ട കൊലപാതത്തെ പറ്റി പത്രമാസികകളിലൂടെ വായിച്ചറിഞ്ഞത് ഓർത്തുപോകുകയാണ്, തലസ്ഥാന നഗരിയിലാണ് സംഭവം ഇരുപതുകളുടെ മധ്യത്തിലെത്തിയ ഒരു യുവാവ് സ്വന്തം അമ്മയെയും, പെങ്ങളെയും,  ആന്റിയെയും, ദാരുണമായി കൊലപ്പെടുത്തി. പിന്നീട്  അവനെ  അറസ്റ്റ് ചെയ്തു; എങ്കിലും അതിനുശേഷം  ധാരാളം ചർച്ചകളും വിശദീകരങ്ങളും വായിക്കാനിടയായി. ആ പയ്യന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ഒരു കൂട്ടർ, ചാത്തൻ സേവയാണ്, മയക്കുമരുന്നിനടിമയാണ് എന്ന് വേറൊരുകൂട്ടർ, കുടുംബവഴക്കെന്ന് മറ്റൊരുവിഭാഗം. എന്നാൽ ഇതിനോടൊപ്പം കൂട്ടിച്ചേർക്കപെട്ട ഒരു വാചകമാണ് എന്നെ ചിന്തിപ്പിച്ചത്. 'പലപ്പോഴും തന്റെ മാതാപിതാക്കളിൽ നിന്നും അവൻ അവഗണന നേരിട്ടിരുന്നു എന്ന്, ഒറ്റപെടുത്തപ്പെട്ട ഒരു ബാല്യകാലം, മനസിനേറ്റ മുറിവുകൾ'.  പക്വമായ രക്ഷാകർതൃത്വം എങ്ങനെ - എന്ന അവബോധമാണ് ഇന്നിന്റെ വലിയ ആവശ്യം എന്ന് തോന്നുന്നു. തത്വചിന്തകനായ ജെ. കൃഷ്ണമൂർത്തി പറയുന്നുണ്ട്; "നാം എഞ്ചിനിയറിനെയും ഡോക്ടറ്റേഴ്സിനെയും സൃഷ്ടിക്കാൻ സർവ്വകലാശാലകൾ തുറക്കുന്നു, എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് പ്രാധ്യാനമുള്ള ഉത്തമമായ മാതാപിതാക്കളെ  സൃഷ്ടിക്കുവാനുള്ള യൂണിവേഴ്സിറ്റികൾ ഇല്ല എന്നത് ദുഃഖകരമാകുന്നു". സദ്ഗുണങ്ങളുള്ള കുഞ്ഞു ജനിക്കുന്നത് ഉത്തമരായ മാതാപിതാക്കളിൽ നിന്നാണല്ലോ. അതിനാൽ ഉത്‌കൃഷ്ടരായ മാതാപിതാക്കളെ വാർത്തെടുക്കലാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത. 

നമുക്ക് എന്ത് ചെയ്യാനാകും?

കുട്ടികൾക്ക് അവരുടെ പ്രായത്തിനൊത്തു സ്പേസ് കൊടുക്കണം ഒപ്പം തന്നെ അതിരുകൾ തിരിച്ചറിയാനും പഠിപ്പിക്കേണ്ടതുണ്ട്. 
'അരുതേ' എന്ന് മാത്രം പറയാതെ, എങ്ങനെ ചെയ്യാം എന്ന് പരിശീലിപ്പിക്കണം. നിരന്തരമായ കുറ്റപ്പെടുത്തലും ആക്രോശങ്ങളും അരുതുകളും കുട്ടിയുടെ ആത്മ വിശ്വാസത്തിന്റെ അടിവേരുതകർക്കും. മാതാപിതാക്കൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ തീർക്കാൻ കുട്ടികളെ ഉപകാരണമാക്കരുതെന്ന് സാരം. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും, വ്യക്തിത്വത്തെയും ദോക്ഷകരമായി ബാധിക്കുമെന്ന് - നാഷണൽ ചൈൽഡ് റൈറ്റ് കമ്മീഷൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലേക്ക് ആണ് ആദ്യം നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത്. കുടുംബത്തിൽ ഉണ്ടാകേണ്ട ഒരു സ്നേഹാന്തരീക്ഷമുണ്ട് (we feeling) .നമ്മുടെ ദുരഭിമാനവും മുൻവിധികളും ഒക്കെ ഒഴിവാക്കി ബോധ്യത്തിലൂന്നിയുള്ളപഠന പരിശീലനംകുട്ടികളെ രൂപപ്പെടുത്തുന്നതിൽ വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. Manners value system, life skills , cultural adaptation, respect and acceptance , എല്ലാം കുഞ്ഞുനാളിൽ പരിഹരിക്കപ്പെടണം. Be a role model മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക. ഇത് വഴി കുട്ടികളിൽ പലവിധ മാനസിക പ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളും നിരഉത്തരവാദപ്രദമായപ്രവർത്തികളും ഉടലെടുക്കുവാൻ  കാരണമായെക്കാം ലക്ഷ്യബോധമില്ലാത്ത അവസ്ഥ ഒളിച്ചോട്ടത്തിനുള്ള സാധ്യതകൾ എന്നിവയെല്ലാം കൂടി വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു

ബാല്യകാലം സുവർണ്ണകാലം

ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മാറക്കുമോ മാനുഷനുള്ളകാലം എന്ന പഴമൊഴി ഏറെ പ്രസക്തമാണിന്ന്. ലോകത്തിലെ കുപ്രസിദ്ധനായ ഒരു സ്വേച്ഛാധിപതി ആയിരുന്ന അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയായ 'മെയിൻ കാംഫ് ' ( MEIN KAMPF ) - ൽ   ക്രൂരനും മർദ്ദകനുമായ സ്വന്തം പിതാവിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബാല്യകാലത്തു നേരിട്ട മർദ്ദനം ഹിറ്റ്ലറെ പ്രതികാര ദാഹിയാക്കി മാറ്റിയത്രെ: ചരിത്രത്തിലെ എകാധിപതികളെ പരിശോധിച്ചാൽ അവരുടെ ബാല്യം തികഞ്ഞ അവഗണനകളുടേയും ക്രൂരതകളുടേയും പര്യായമായിരുന്നു എന്ന് കാണാനാകും. 
കടുത്ത ശിക്ഷകൾ കുട്ടികൾക്ക് മാനസിക സംഘർഷങ്ങൾക്കു കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉദാ : കോപം, പ്രതികാര ബുദ്ധി, പരാജയഭീതി, സ്വയം മതിപ്പില്ലായ്മ, നിരാശ, , അന്തർമുഖത്ത്വം,  അക്രമവാസന, തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ചിന്തകനായ ആൻഡേഴ്‌സന്റെ അഭിപ്രായത്തിൽ  80% കുറ്റവാളികളും സ്നേഹമില്ലാത്ത, തകർന്ന കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഒരു കുട്ടിയുടെ ശാരീരിക വളർച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം, തുടങ്ങിയവ ആവശ്യമാണ് എന്ന് നമുക്കറിയാം. എന്നാൽ അതിലുപരി അവന്റെ മാനസിക വളർച്ചയ്ക്ക് സുരക്ഷിതത്വം, അംഗീകാരം, പരിലാളന, പ്രോത്സാഹനം, കരുതൽ, ബഹുമാനം, എന്നിവ എത്രയോ അത്യാവശ്യമാണ് . 

തിരുത്തലുകൾ

കൂടാതെ ആത്മീയ വളർച്ചയ്ക്കും, ധാർമിക ജീവിതത്തിനും, അനുകൂലമായ സാഹചര്യങ്ങൾ കുടുംബത്തിലുണ്ടാകണം. ബാല്യകാല അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറപാകുന്നതെന്ന് നമുക്കറിയാം. അച്ചടക്കലംഘനമുണ്ടാകുമ്പോൾ ഇടപെടുകയും വേണ്ട തിരുത്തലുകൾ നൽകുകയും ചെയ്യണം. അത് കുട്ടിയെ വളർച്ചയിലേക്ക് നയിക്കാനും കാരണമാകണം. ശിക്ഷയല്ല ശിക്ഷണമാണ് വേണ്ടത്. തെറ്റ് ബോധ്യപ്പെടുത്തി ശരി ചെയ്യാൻ പരിശീലിപ്പിക്കണം. തന്റെ പെരുമാറ്റം സംസാരം പ്രവർത്തികൾ തിരുത്തപ്പെടേണ്ടവയാണ് എന്ന തോന്നൽ ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകളാണ് അഭികാമ്യം. ഇതിന് കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കേണ്ടതാണ് . കുട്ടികളുടെ അക്കാഡമിക് മികവിനൊപ്പം ജീവിത നൈപുണ്ണ്യവും അവരെ മികച്ചവരാക്കട്ടെ. അവരുടെ സർഗശേഷി തകരുന്ന തരത്തിൽ പലതരം ലേബൽ ഒട്ടിച്ചു അവരെ പരിഹസിക്കാനും മുതിരാതിരിക്കുക ( ഉദാ: നാണം കുണിങ്ങി, പൊണ്ണത്തടിയൻ, അലസൻ, ഉറക്കം തൂങ്ങി, തല്ലുകൊള്ളി, കുരുത്തംകെട്ടവൻ, മരംകേറി, ഉഴപ്പൻ.) ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തേണ്ടത്; അർഹമായ വിധം പ്രശംസിക്കുക; പോസറ്റീവ് നിർദ്ദേശങ്ങൾ നൽകുക, അംഗീകാരം നൽകുക, നല്ലസ്വഭാവം എടുത്തുപറയുക. ഇതുമൂലം അവരുടെ ആത്മാഭിമാനം വളരുകയും സമഗ്രമായ വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്യും. 

പെരുമാറ്റ  വൈകല്യങ്ങൾ 

കുഞ്ഞുങ്ങളിലെ വികൃതികൾ സ്ഥിരമായി കണ്ടാൽ ഒരുപക്ഷെ പിന്നിടത് പെരുമാറ്റ വൈകല്യമാകാൻ സാധ്യതയുണ്ട് അതിനാൽ അത്തരം കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്. കുട്ടികളിൽ കാണുന്ന ബിഹേവിയറൽ പ്രശ്ങ്ങൾ: ഉൽക്കണ്ഠ (Anxiety ) വിഷാദം (Depression) , ADHD (Attention Deficit Hyperactivity Disorder) , സാമൂഹ്യദ്രോഹ സ്വഭാവവിശേഷം (Anti Social Traits) , BPD (Borderline Personality Disorder), ഇത്തരം പ്രശ്നങ്ങളിലേക്ക് നീങ്ങിയാൽ ആവശ്യമായ ചികിത്സകൾ ലഭ്യമാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇന്നത്തെ കുരുന്നുകളാണ് നാളത്തെ പൗരന്മാർ. സമഗ്രമായ വളർച്ച നല്ല പൗരന്മാരെ പടുത്തുയർത്തും. അതിൽ മാതാപിതാക്കളുടെ പങ്ക് വളരെ നിർണായകമാണ്. 

പാരന്റിങ് ടൂൾസ് 


* അച്ചടക്കം (Discipline ) : അച്ചടക്കം പരിശീലിപ്പിക്കുക എന്നത് . അനുകൂലവും പ്രതികൂലവുമായ ജീവിതസാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നു. 

* പരിശീലനം (Training ) : പരിശീലനം അറിവുനൽകുക, പഠിപ്പിക്കുക, ജീവിത നൈപുണ്യം സ്വായത്തമാക്കാൻ സഹായിക്കുക.

* ശിക്ഷണം  (Punnishment ) : ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ശരിയും തെറ്റും തിരിച്ചറിഞ്ഞു നന്മയിലേക്ക് നയിക്കുന്നതിനാണ് ശിക്ഷണം നൽകുന്നത് 

* കൂടെയായിരിക്കുക: (Quality  Time  With  Your  Child ) : കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായകമായ ഒന്നാണ് ഗുണനിലവാരമുള്ള സമയം കുട്ടികളുമായി ചിലവഴിക്കുക എന്നുള്ളത്. Eg : 30 മിനുറ്റ് ഒരുദിവസം കുഞ്ഞിനോടൊപ്പം ചിലവഴിക്കുക എന്നുള്ളത് ഒരു വര്ഷം കൊണ്ട് അത് പതിനൊന്നായിരം മിനിറ്റ് ആയിരിക്കും (182 മണിക്കൂർ), 15 വർഷത്തിനിടയിൽ 2000 - 3000 മണിക്കൂർ. ഈ ക്വാളിറ്റി ടൈം ആണ് കുട്ടികളെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും അധികം സഹായിക്കുന്നത്.  അതില്ലാതെ വരുമ്പോൾ താളപ്പിഴകൾ മാനസീക സഘർഷങ്ങൾ ഉടലെടുക്കുന്നു അതിന് കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് ആശയ വിനിമയം നടത്തണം ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. പഠനവിവരം മാത്രം തിരക്കി ഗ്രെഡ് ചോദിച്ചും കണ്ണുരുട്ടിയതുകൊണ്ടു മാത്രം നല്ല വളർത്തൽ സാധ്യമാകില്ല. ക്ഷമയില്ലാത്തവരുടെ ആയുധമാണ് തല്ലിനേരെയാക്കലും, ഒച്ചവെച്ചും, താഴ്ത്തിപ്പറഞ്ഞും, തളർത്തി നേരെയാക്കലും. ഇത് നെഗറ്റീവ് പ്രതിഫലനങ്ങൾ ഉണ്ടാക്കും. ഇളം മനസുകളിൽ മുറിവുകൾ ഉണ്ടാക്കാനും, മനോവികാസത്തിൽ വികലതകൾ സ്രഷ്ടിക്കാനും മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. എന്നാൽ തിരുത്താനും, ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്ന ശിക്ഷണ രീതികളാണ് അവലംബിക്കേണ്ടത്.

15 TIPS FOR RESPONSIBLE PARENTING

  1. 1. Listen them before advising
    2. Allow them to speak
    3. Ask questions
    4. Validate their feelings and emotions
    5. Teach them "wants" and "needs"
    6. Help them to make daily sehedule
    7. Don't compel, but convince them
    8. Dont live through your child
    9. Surround them with good people
    10. Teach them to say "No"
    11. Ask their opinions
    12. Always treat every family member with equal respect
    13. Make good attitude on money
    14. 80/20 Rule: Increase Positive, good feeling communications
    15. Act the way you want your children to act

ഉപസംഹാരം 


ഴിഞ്ഞുപോയ ഇന്നലെകളെ കുറിച്ചുള്ള ആകുലതകൾ അകറ്റി നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകൾ വെടിഞ്ഞു, നന്മനിറഞ്ഞ ഇന്നിൽ ജീവിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. ഉയർച്ചതാഴ്ചകളിലും, അനുകൂലങ്ങളിലും, പ്രതിൽകൂലങ്ങളിലും, അടിപതറാതെ, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കണ്ട് തളരാതെ മുന്നേറാൻ പ്രത്യാശയോടെ ജീവിതത്തെ നോക്കി കാണാൻ അവരെ പരിശീലിപ്പിക്കാം. ദൈവത്തിൽ ആശ്രയിച്ചുംകൊണ്ട് ഓരോ ചുവടും മുന്നോട്ടു വയ്ക്കാൻ കുഞ്ഞുങ്ങൾക്ക് മാതൃകയും പ്രചോദനവും ആകാൻ ശ്രദ്ധിക്കാം.  

സി ജെസിയ MSJ

B.Sc., MSW, M.Phil,PhD

HOD Psychitmentatric Social Work Department


Related Articles

Contact  : info@amalothbhava.in

Top