എന്നെ സ്പർശിച്ച വി. ഫ്രാന്‍സിസ് അസീസ്സി
പ്രതാപവും, പ്രഭുത്വവും, സമ്പത്തും എല്ലാ മാനുഷിക മൂല്യങ്ങളുടെ മേലും ആധിപത്യം സ്ഥാപിച്ച ഒരു കാലഘട്ടത്തില്‍ ദൈവീക മൂല്യങ്ങളുടെ മേല്‍ ലൗകീക ആദിപത്യം നടത്തിയിരുന്ന നൂറ്റാണ്ടില്‍. ക്രിസ്തുവിന്റെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി. ആത്മീയ ചൈതന്യത്തിന്റെ പ്രകാശകിരണങ്ങള്‍ പ്രസരിപ്പിച്ച വലിയ വിശദ്ധനാണ് ഫ്രാന്‍സിസ് അസീസ്സി. സമ്പത്തും പ്രതാപവും പട്ടുവസ്ത്രങ്ങളും വലിച്ചെറിഞ്ഞ് ദരിദ്രരില്‍ ദരിദ്രനായി ഇറങ്ങി പോകുന്ന ഒരു മനുഷ്യന്‍,വി.ഫ്രാന്‍സിസ്അസീസ്സി. ആത്മസഘര്‍ഷങ്ങളുടെ ഗദ്സമേനിയിൽ തളര്‍ന്നു വീഴാതെ ആ ജീവിതം അനന്ത സ്നേഹം തേടിയുള്ള അന്വേഷണമായിരുന്നു. ക്രൂശിതനോട് ഒന്നായിത്തീരാനുള്ള അടങ്ങാത്ത ദാഹം പഞ്ചക്ഷതങ്ങളുടെ രക്തധാരയിലാണ് ആശ്വാസം കണ്ടെത്തിയത് ദാരിദ്രത്തെ മണവാട്ടിയായും മരണത്തെ സഹോദരിയായും അദ്ദേഹം സ്വീകരിച്ചു. ലാളിത്യം അദ്ദേഹത്തിന്റെ അലങ്കാരമായി കുഷ്‌ഠരോഗിയെപ്പോലും സ്‌നേഹചുംബനം കൊണ്ട് പൊതിയുന്ന മഹാത്യാഗത്തിന്റെ ഓന്നത്യങ്ങളിലേക്ക് അദ്ദേഹം ഉയര്‍ന്നു.
അദ്ദേഹത്തിന്റെ ജീവിതത്തില്‍ അനേകം പേര്‍ ആകൃഷ്ടരായി അദ്ദേഹത്തെ അനുഗമിച്ചതു മനുഷ്യർ മാത്രമല്ല സൂര്യനും, ചന്ദ്രനും, മൃഗങ്ങളും, പക്ഷികളും, അദ്ദേഹത്തിന്റെ സഹോദരീസഹോദരന്‍മ്മാരായി. വി,. ഫ്രാൻസിസിന്റെ ജീവിതം വെറും നാല്‍പ്പത്തിയഞ്ച് വര്‍ഷം മാത്രമേ ദീര്‍ഘിച്ചുള്ളൂ. എങ്കിലും അത് സഭയില്‍ ഒരു ആത്മീയ വിപ്ലവത്തിന്റെ തന്നെ ആരംഭം കുറിച്ചു. സുവിശേഷാത്മക ജീവിതത്തിന്റെ തനിമയും, ലാളിത്യവും, പരിശുദ്ധിയും, മനോഹാരിതയും, ഫ്രാസിസിന്റെ ദരിദ്ര ജീവിതത്തിലൂടെ ലോകം കണ്ടു. എല്ലാ തുറകളിലും പെട്ടവര്‍ അദ്ദേഹത്തിന്റെ ജീവിത മാത്യക അനുകരിക്കാന്‍ തയ്യാറായി..അദ്ദേഹം ജീവിതത്തിലൂടെ പ്രഘോഷിച്ച വിശ്വസാഹോദര്യത്തിന്റെയും സമസൃഷ്ട സ്നേഹത്തിന്റെയും സന്ദേശം ജാതിമത ഭേതമന്യേ എല്ലാര്‍ക്കും പ്രധാനമരുളുന്നു. വി ഫ്രാന്‍സിസിന്റെ ദരിദ്ര ജീവിതം സഭയ്ക്ക് എന്നത്തേയുംകാള്‍ ഇന്ന് പ്രസക്തമാണ്. കാരണം മനുഷ്യന്‍ ആധുനിക ഉപഭോക്ത സംസ്ലാരത്തില്‍ മുഴുകി പ്രത്യാശ നശിച്ച് ഈ ലോകത്തിന്റെ ചക്രവാള സീമകള്‍ക്കപ്പുറം ഒന്നുമില്ല ഒന്നും പ്രതീക്ഷിക്കാനുമില്ല. അതുകൊണ്ട് സുഖസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക, അവ ആവോളം ആസ്വദിക്കുക അതാണ് ഇന്നിന്റെ അവസ്ഥ. ലോകാരൂപിക്കെതിരെയുള്ള സഭയുടെ സമരത്തില്‍ വി,ഫ്രാന്‍സിസിന്റെ ജീവിതം നമുക്കും മൂന്നണിപ്പടയാളിയാകാന്‍. പ്രചോദനമാകട്ടെ.
ഏവര്‍ക്കും തിരുന്നാള്‍ ആശംസകളും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ട് സമാധാനം, സമാധാനം, ഈശോയുടെ സമാധാനം ആമേന്‍?”
സന്ന്യാസം നാൾ വഴികളിലൂടെ..
പെസഹാ കുഞ്ഞാട്
നന്മകൾ കാണാൻ പഠിക്കുബോൾ
വിശുദ്ധ യൗസേപ്പ്
എന്താണ് സ്വാതന്ത്ര്യം?