സമഗ്രവളർച്ചയിലൂടെ ജീവിതവിജയം നേടാം
"അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രിതിയിലും വളർന്നുവന്നു. ഓരോ വ്യക്തിക്കും വേണ്ടത് സമഗ്ര വളർച്ചയാണ്. വി. ഗ്രന്ഥത്തിൽ പ്രിതിപാദിക്കുന്ന സമഗ്ര വളർച്ച പ്രാപിച്ചവൻ ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന തച്ചനായ ജോസഫിൻ്റെയും അമ്മയായ മറിയത്തിൻ്റെയും മകനായ ഈശോയാണ്. പുതിയ അധ്യയന വർഷത്തിലേയ്ക്ക് പ്രവേശിച്ച, നമ്മുടെ കുഞ്ഞുങ്ങളെയും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താം. ഈ നയിക്കലാണ് അക്ഷരാർത്ഥത്തിൽ വിജയത്തിൽ എത്തുക. ഇവിടെ ചിന്തിക്കേണ്ട ഒന്നാമത്തെ വിഷയം ജ്ഞാനം. വി.ഗ്രന്ഥം പഠിപ്പിക്കുന്നു. ജ്ഞാനം ദൈവഭക്തിയുടെ ഉറവിടം ആണെന്ന്. ജ്ഞാനം, അറിവ്, എന്നിവ ഇന്ന് ഏറെ ചർച്ചാവിഷയം ആയി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്; ഒരു മത്സരത്തിൻ്റെ കാലഘട്ടം. തങ്ങളുടെ മക്കൾ ഒന്നാമൻ ആയിരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ
മക്കൾ ഒന്നാമതാകണം
മക്കൾ ഒന്നാമതാകണം എന്ന ആഗ്രഹം. ഈ ചിന്ത വളരെ നല്ല ചിന്തയാണ്. ചിലപ്പോഴൊക്കെ മാതാപിതാക്കൾക്കും കുട്ടികൾക്കും തമ്മിൽ തമ്മിലും ഈ ചിന്ത ചോദ്യചിഹ്നമായി മാറുന്നില്ലേ? ഈ സന്ദർഭങ്ങളിൽ ഇങ്ങനെ ചിന്തിക്കുന്നത് ഉചിതമെന്നു തോന്നുന്നു. കുട്ടികളുടെ വിദ്യാഭ്യാസം നിസാരമായി കാണേണ്ട ഒന്നല്ല. കുട്ടികളെ പഠിപിച്ച് മിടുക്കരാക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും കർത്തവ്യമാണ് പക്ഷേ അത് ഒരു അടിച്ചേല്പിക്കലായി മാറരുത്. അല്ലെങ്കിൽ നേടിയെടുക്കേണ്ട ജ്ഞാനം നഷ്ടപ്പെടുവത്രേ ചെയ്യുന്നത്. ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് SSLC യ്ക്ക് 262 വാങ്ങിച്ചൻ ഇന്ന് ഹെലികോപ്റ്ററിന്റെ പുതിയ മോഡൽ ഉണ്ടാക്കുന്നു. 542 വാങ്ങിച്ചവൻ തൊഴിൽ ലഭിക്കാൻ ഇപ്പോഴും സേർച്ചിങ്ങ് നടത്തി കൊണ്ടെയിരിക്കുന്നു. ഇവിടെയാണ് ഇന്നത്തെ മാതാപിതാക്കളും, കുട്ടികളും, കണ്ണു തുറക്കേണ്ടത് അധ്വാനിക്കാതെ ലഭിക്കുന്നതോന്നും അറിവിൻ്റെ വളർച്ചയ്ക്ക് ഉതകില്ല. ജ്ഞാനം അത് ഒരു അലങ്കാരം മാത്രമല്ല സ്നേഹത്തോടെ അതിനെ വളർത്തുന്നവനും കണ്ടെത്തുന്നവനും അത് വിജയത്തിൻ്റെ ചവിട്ടു പഠിയാണ്.
മാനസിക ശാരീരിക പക്വതയിലേയ്ക്ക്
ഒരു മനുഷ്യൻ്റെ പ്രായത്തിലുള്ള വളർച്ച അവനെ വിവേകിയാക്കുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി അവൻ്റെ മാനസിക ശാരീരിക പക്വതയിലേയ്ക്ക് പടിപടിയായി വളരുന്നു. ഈ വളർച്ചയിൽ കലാലയങ്ങളും, കണ്ടുമുട്ടുന്ന ഓരോരുത്തരും സഹകാരികളാകുന്നു. ഇവിടെയാണ് മാതാപിതാക്കൾ വളരെ സൂക്ഷമതയോടെ സമീപിക്കേണ്ടത്. 'അരുത്' എന്ന വാക്കിൽ നിർത്താതെ ഈ വളർച്ചയിൽ മാതാവിനും പിതാവിനും ഒരുപോലെ കൂടെ ചരിക്കുവാൻ കഴിയട്ടെ. എന്തും തുറന്നു പറയാൻ മക്കൾക്ക് കഴിയുന്ന വേദികളാകണം കുടുംബം. വളർത്തുന്ന, സ്നേഹിക്കുന്ന,
മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ കുട്ടികൾക്ക് ഒരു തുറന്ന പുസ്തകം ആകാൻ കഴിയണം
ജാഗ്രത വേണം
കുട്ടികൾ ഇന്ന് ആരോട് കൂട്ടുകൂടിയാലും ചോദ്യചെയ്യാൻ സാധിക്കാത്ത കാലഘട്ടമാണ്, കൂട്ടുകാരികൾ, കൂട്ടുകാരൻമാർ എന്നതിലുപരി ഈ കാലത്തിൻ്റെ ഒരു ട്രെന്റ് കൂട്ടുകാരിക്ക് കുറെ കൂട്ടുകാരൻമാർ: തെറ്റില്ല. നല്ല ബന്ധങ്ങൾ! പക്ഷേ എല്ലാത്തിലും ഒരു ജാഗ്രത വേണം. തെറ്റ് തെറ്റാണ് എന്നു തിരുത്താനുള്ള ചങ്കൂറ്റം. ഇന്നു ഫ്രണ്ട്സിന്റെ കാലഘട്ടമാണ് പണ്ട് മരിച്ചടക്കിനോ, അല്ലെങ്കിൽ വീട്ടിൽ അറിയാതെയോ ഒക്കെ കൂട്ടുകാരുടെ വീടു സന്ദർശിച്ച കുട്ടികൾ ഇന്നു കൂട്ടുകാരുടെ വീടുകളിലെ നിത്യ സന്ദർശകരാണ്. സ്വാതന്ത്ര്യം നല്ലതാണ് പക്ഷേ എല്ലാറ്റിന്റന്റെയും പരിധികൾ ബോധ്യമുണ്ടാകണം, മതി വേണ്ട എന്നു വെയ്ക്കാൻ കുട്ടികാലത്തിനു പറ്റട്ടെ. തെറ്റ് തെറ്റാണെന്നും ശരി ശരിയെന്നും പറയാൻ മാതാപിതാക്കൾക്കും കഴിയട്ടെ. കാരണം പ്രായത്തിലുള്ള വളർച്ച പ്രാപിക്കാത്തപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ, തെറ്റിപോകാനുള്ള സാധ്യത കൂടുതലാണ്.
കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ
വളർത്താം
വി. പൗലോസ് ശ്ലീഹാ (എഫോ 6. 1-3) പറയും പോലെ "കുട്ടികളെ, കർത്താവിൽ നിങ്ങൾ മാതാപിതാക്കൻമാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ് നിങ്ങൾക്കു നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക." ദൈവത്തിൻ്റെ പ്രീതിയിൽ വളരുന്നവനു ഒരു തളർച്ചയുണ്ടാവില്ല. ഈ ലോകത്തിലെ എത്ര വലിയ ശാസ്ത്രം പറഞ്ഞാലും അല്ലയോ വായനക്കാരാ ദൈവത്തിൽ ആശ്രയിക്കുന്നവനെ ഒരിക്കലും ദൈവം കൈവിടില്ല. 100 % ഉറപ്പ് ഇത് മാറ്റാൻ മായിക്കാൻ പറ്റാത്ത സത്യം . നമ്മുടെ കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ നമ്മുക്ക് വളർത്താം.
സമഗ്ര വളർച്ച
ഒരു കുഞ്ഞിൻ്റെ ശൈശവ കാലം മുതൽ അവൻ വസിക്കുന്ന സമൂഹം അവൻ്റെ സമഗ്ര വളർച്ച സ്വാധീനിക്കുന്നുവെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഞാൻ ഇഷ്ടമുള്ള പോലെ ജീവിക്കും എന്നു പറയുന്നവരോട് ഒരു വാക്ക് നാം ഓരോരുത്തരും ഓരോ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ചുറ്റുപാടിൻ്റെ സംസ്ക്കാരത്തോട് ഇഴുകി ചേർന്നു ജീവിക്കുമ്പോൾ ആണ് ഒരു തനതായ വ്യക്തിത്വം രൂപപ്പെടുക. അതുകൊണ്ടു തന്നെ ചുറ്റുപാടുമുള്ള മനുഷ്യരുടെ മാതൃകയും, പ്രോത്സാഹനവും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തെ വളർത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു വിദ്യാർത്ഥിയുടെ വളർച്ചയിൽ അവൻ ആയിരിക്കുന്ന കുടുംബം, സമൂഹം, വിദ്യാലയം, അധ്യാപകർ, കൂട്ടുകാർ എല്ലാം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു നല്ല സമൂഹത്തെ വളർത്താൻ, ഇളം തലമുറയെ "ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർത്താം.
നന്മകൾ കാണാൻ പഠിക്കുബോൾ
ഒന്നും ചെയ്യാതെയുമിരിക്കൂ
പെസഹാ കുഞ്ഞാട്
മരുഭൂമിയിലെ മന്ന
സന്ന്യാസം നാൾ വഴികളിലൂടെ..
വിശുദ്ധ കൊച്ചു ത്രേസ്യ,
സ്നേഹപൂർവ്വം.....