ആന്മവിശ്വാസം ഉണ്ടാവാൻ

25,  Jun   

ആന്മവിശ്വാസം ഉണ്ടാവാൻ

ന്മവിശ്വാസം ഉണ്ടാവാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കുടുംബമാണ്.   പാരന്റിംഗിലെ അപാകതകൾ മിക്ക കുട്ടികളുടെയും ആന്മവിശ്വാസം കുറക്കാൻ കാരണമാകുന്നുണ്ടോ ?  അവരുടെ ചെറിയ കാര്യങ്ങൾ പോലും നമ്മൾ കൂടുതൽ പെർഫെക്റ്റ് ആക്കാൻ നോക്കുകയോ, അല്ലെങ്കിൽ ചെറിയ കാര്യത്തിൽ പോലും അവരെ കൂടുതൽ സഹായിക്കുകയോ ചെയ്യുമ്പോൾ  നമ്മൾ അവരുടെ ആന്മവിശ്വാസം കുറക്കുന്നു. Gentle parenting  കുട്ടികളിൽ കൂടുതൽ ആന്മവിശ്വാസം ഉണ്ടാക്കും. Gentle parenting കുട്ടികളിൽ വളരെ അധികം നല്ല സ്വഭാവങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു, പ്രതേകിച്ചും അവർ കുടുബത്തിൽ കൂടുതൽ വിശ്വസിക്കാനും, സ്നേഹിക്കാനും പഠിക്കും. കുട്ടികളിൽ ആന്മവിശ്വാസം വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.  ആന്മവിശ്വാസം ഉള്ള ഒരു കുട്ടി എവിടെ പോയാലും എന്ത് ചെയ്താലും എല്ലാത്തിലും സർഗാത്മകത ഉണ്ടാകും, അത് പോലെ ചുറ്റുമുള്ളവരെ അവർ കൂടുതൽ ആന്മവിശ്വാസത്തിലേക്കു കൊണ്ട് വരുകയും ചെയ്യും.

   വീട്ടിൽ തന്നെ ഉറ്റസുഹൃത്ത്

കുട്ടികളിലെ ആന്മവിശ്വാസം വളർത്താൻ നമുക്കു കുറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒന്നാമതായി  ഒരു വിശ്വസ്തത ഉള്ള ഒരു ആള് ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്. വീട്ടിൽ തന്നെ അവരെ മനസിലാക്കി, കൂട്ടായി നിൽക്കാൻ ആളുകൾ ഉള്ളപ്പോൾ അവർ ഒരിക്കലും വേറൊരാളെ അതിനുവേണ്ടി തിരയില്ല. സ്വന്തം വീട്ടിൽ അവരെ പരിഗണിക്കാനും അവരെ മനസിലാക്കാനും അവർക്കുവേണ്ടി ശബ്ദം ഉയർത്താനും, അവരെ ഒരു കൂട്ടുകാരൻ എന്ന പോലെ നോക്കാനും പറ്റുന്ന ഒരാൾ ഉണ്ട് എങ്കിൽ അവർ പുറത്തു ഇത്തരം ബന്ധങ്ങളിലേക് തിരിയില്ല. വിശ്വസ്തത എന്നത് വളരെ എളുപ്പത്തിൽ കിട്ടുന്നത് അല്ല, എങ്കിൽ കൂടി അത് കളയാൻ അധികം സമയം വേണ്ട.  നമ്മുടെ ചെറിയ ഒരു പിഴവ് മതി അത് നഷ്ടപ്പെടാൻ. മുതിർന്നവരുടെയും ഇങ്ങനെ തന്നെയാണ്. ഒരാൾക്കു വിശ്വാസം ഉള്ള ഒരാൾ ആവുക എന്ന് പറയുന്നത് ഒരിക്കലും എളുപ്പം അല്ല. ഒരാൾ നമ്മെ വിശ്വസിക്കുന്നു എങ്കിൽ അവർ നമ്മളെ അത്രയധികം സ്നേഹിക്കുന്നു എന്നാണ് അർഥം. നമ്മുടെ വീടുകളിൽ തന്നെ അങ്ങനെ ഒരാളെ കുട്ടികൾക്ക് കിട്ടുമ്പോൾ അവർ ബന്ധങ്ങളെ കൂടുതൽ മാനിക്കുകയും ചെയ്യും. ബന്ധങ്ങളുടെ വിലയും, നല്ല ബന്ധങ്ങളെ മനസ്സിൽ ആക്കാനുള്ള കഴിവും, ചീത്ത ബന്ധങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും സാധിക്കും. കുട്ടികളും അവരുടെ മാതാപിതാക്കളും തമ്മിൽ വിശ്വസ്തത ഉണ്ട് എങ്കിൽ അത് നിങ്ങളുടെ കുട്ടികളുടെ ആന്മവിശ്വാസം വർധിപ്പിക്കും.

ഫ്രയർ. അക്ഷയ് സന്തോഷ് 


Related Articles

Contact  : info@amalothbhava.in

Top