കുരിശ് വിജയത്തിന്റെ പടികൾ

07,  Mar   

വിശുദ്ധ കുരിശിന്റെ രാജപാത

പലർക്കും ഈ വാക്ക് കഠിനമായി തോന്നാം. (യോഹ. 6. 61). സ്വയം ത്യജിക്കുക . നിന്റെ കുരിശ് എടുക്കുക , എന്നെ അനുഗമിക്കുക (മത്താ. 16. 24), പക്ഷേ, അവസാനത്തെ ആ വാക്ക് കേൾക്കുക കൂടുതൽ കഠിനമായിരിക്കും. ശപിക്കപ്പെട്ടവർ എന്നിൽ നിന്നും അകന്ന് നിത്യാഗ്നിയിലേക്ക് പോവുക (മത്താ. 25. 41). ഇപ്പോൾ കുരിശിന്റെ വചനം സ്വമനസ്സാ കേുട്ട് അനുഗമിക്കുന്നവർ അപ്പോൾ നിത്യശിക്ഷയുടെ വാക്ക് കേട്ട് ഭയപ്പെടുകയില്ല. കർത്താവ് വിധിക്കാൻ വരുമ്പോൾ കുരിശിന്റെ ഈ അടയാളം ആകാശത്തുണ്ടായിരിക്കും. അപ്പോൾ തങ്ങളുടെ ജീവിതം ക്രൂശിതനോട് അനുരൂപപ്പെടുത്തിയ കുരിശിന്റെ എല്ലാ ദാസന്മാരും വലിയ പ്രത്യാശയോടെ വിധികർത്താവായ ക്രിസ്തുവിനെ സമീപിക്കും.

കുരിശിലാണ് ശക്തിയും രക്ഷയും ജീവനും

കുരിശെടുക്കാൻ നീ എന്തിന് ഭയപ്പെടുന്നു, അത് വഴിയാണ് രാജ്യത്തിലേക്ക് പോകുന്നത്. കുരിശിലാണ് രക്ഷ, കുരിശിലാണ് ജീവൻ, കുരിശിലാണ് ശത്രുക്കളിൽ നിന്നുള്ള സംരക്ഷണം, കുരിശിലാണ് സ്വർഗ്ഗീയ മാധുരിയുടെ നിറവ്, കുരിശിലാണ് മനശക്തി, കുരിശിലാണ് അരൂപിയുടെ സന്തോഷം, കുരിശാലാണ് സുകൃതപാരമ്യം, കുരിശിലാണ് പുണ്യപൂർണത, കുരിശിലല്ലാതെ ആത്മാവിന് രക്ഷയില്ല. നിത്യജീവന്റെ പ്രത്യാശയില്ല. അത് കൊണ്ട് നിന്റെ കുരിശെടുത്ത് യേശുവിനെ അനുഗമിക്കുക. നീ നിത്യ ജീവനിലേയ്ക്ക് പോകും. അവിടന്ന് സ്വന്തം കുരിശ് വഹിച്ചുകൊണ്ട് നിന്റെ മുൻപിൽ പോയി , നിനക്കു വേണ്ടി കുരിശിൽ മരിച്ചു; നീയും നിന്റെ കുരിൽ വഹിച്ച് കരുശിൽ മരിക്കാൻ ഇഷ്ടപ്പെടുന്നതിനാണ്. അവനോടൊന്നിച്ച് മരിച്ചാൽ അവനോട് കൂടെ ജീവിക്കും . ശിക്ഷയിൽ പങ്കാളി ആണെങ്കിൽ മഹത്വത്തിലുമുണ്ടായിരിക്കും.

കൂടുതൽ ഉന്നതവും, കൂടുതൽ സുരക്ഷിതവുമായ വേറൊരു വഴിയില്ല
എല്ലാം കുരിശിലാണ്, എല്ലാം മരിക്കുന്നതിലാണ് , ജീവനിലേക്കും. സത്യമായ ആന്തരികശാന്തിയിലേക്കും വേറെ വഴിയില്ല. അത് വിശുദ്ധ കുരിശിന്റെ വഴിയാണ്. അനുദിന ആത്മനിഗ്രഹത്തിന്റെ വഴിയാണ്. എവിടെ പോയാലും, ആരെ കണ്ടാലും മുകളിൽ കൂടുതൽ ഉന്നതമായ വഴിയോ, താഴെ കൂടുതൽ സുരക്ഷിതമായ വഴിയോ ഇല്ല. അത് വിശുദ്ധ കുരിശിന്റെ വഴി മാത്രമാണ്. നിന്റെ ഇഷ്ടവും കാഴ്ചപ്പാടുമനുസരിച്ച് എല്ലാം ക്രമീരിച്ചാലും മനസ്സായോ അല്ലാതെയോ, എപ്പോഴും എന്തെങ്കിലും സഹിക്കാനുണ്ടാകും, അങ്ങിനെ എപ്പോഴും കുരിശു കണ്ടത്തും , ശാരീരിക വേദനയാകാം, ആത്മാവിൽ അരൂപിയുടെ അസ്വസ്ഥതയാകാം .

കുരിശിൽ നിന്ന് ഓടിയകലുക സാധ്യമല്ല

ചിലപ്പോൾ ദൈവത്താൽ പരിത്യജിക്കപ്പെടും ചിലപ്പോൾ അയൽക്കാരനിൽ നിന്ന് വരുന്ന ക്ലേശമാകാം. പലപ്പോഴും നീ തന്നെ നിനക്ക് ഭാരമാകാം. ഏതെങ്കിലും പ്രതിവിധിയോ, ആശ്വാസമോ വഴി മോചനം നേടാനോ , വേദന കുറയ്ക്കാനോ സാധ്യമല്ല . ദൈവം തിരുമനസ്സാകുന്നത് വരെ സഹിക്കണം . ആശ്വാസമില്ലാതെ ക്ലേശം സഹിക്കാനും , അവിടുത്തേയ്ക്ക് നിന്നെത്തന്നെ പൂർണ്ണമായി കീഴ്‌പ്പെടുത്താനും അങ്ങനെ ക്ലേശങ്ങളിൽ നിന്ന് കൂടുതൽ എളിമ അഭ്യസിക്കാനും നീ പഠിക്കണമെന് ദൈവം ആഗ്രഹിക്കുന്നു. യേശുവിനെപ്പോലെ സഹിക്കുന്നവർക്ക് മാത്രമേ ക്രിസ്തുവിന്റെ പീഢാനുഭവം ഹൃദയത്തിൽ അനുഭവിക്കുവാൻ സാധിക്കൂ, കുരിശ് എപ്പോഴുമുണ്ട്, എല്ലായിടത്തും നിന്നെ പ്രതീക്ഷിച്ച് നില്ക്കുന്നുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ എവിടെ ഓടിപ്പോയാലും സാധ്യമല്ല. എവിടെ പോയാലും നീ നിന്റെ കൂടെ ഉണ്ട്. നിന്നെത്തന്നെ എപ്പോഴും കണ്ടെത്തും. മുകളിലേക്ക് തിരിയുക, താഴേയ്ക്ക് തിരിയുക, പുറത്തേയ്ക്ക് നോക്കുക, അകത്തേയ്ക്ക് നോക്കുക. എല്ലാറ്റിലും കുരിശ് കണ്ടെ ത്തും. എല്ലായിടത്തും ക്ഷമ വേണം. ആന്തരികശാന്തി വേണമെങ്കിൽ, നിത്യ കിരീടം നേടണമെങ്കിൽ വേറെ മാർഗ്ഗമില്ല.
ക്രിസ്താനുകരണം – പുസ്തകം 2 അധ്യായം 12


Related Articles

നോമ്പുകാലം

ലേഖനങ്ങൾ

പെസഹാ കുഞ്ഞാട്

ലേഖനങ്ങൾ

വാഗ്ദാന പേടകം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top