ദൈവത്തിൻ്റെ വിരൽ
ഫാ. ലൂയിസ് പന്തിരുവേലിൽ
എന്നാല്‍ ഞാന്‍ ദൈവത്തിന്റെ വിരല്‍ കൊണ്ട് പിശാചിനെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു...' (ലുക്കാ 11, 20)
സിസ്‌റ്റൈന്‍ ചാപ്പലില്‍ ആദിമനുഷ്യനെ ദൈവം സൃഷ്ടിക്കുന്നതിൻ്റെ ഒരു പഴയനിയമ ചിത്രം മൈക്കല്‍ ആഞ്ചലോ ചിത്രീകരിച്ചിട്ടുണ്ട് . പുതിയ നിയമത്തില്‍, ആ ചിത്രം യാഥാര്‍ഥ്യമായി: തൻ്റെ ഏകജാതനായ
യേശുവിലൂടെ, നമ്മുടെ വീണ്ടെടുപ്പുകാരനെന്ന നിലയില്‍, മനുഷ്യത്വത്തെ യഥാര്‍ത്ഥത്തില്‍ സ്പര്‍ശിക്കാന്‍ ദൈവം തിരുമനസ്സായി. അങ്ങിനെ മനുഷ്യകുലം മുഴുവന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ട്ടിയായി മാറി.
ഈശോയുടെ പ്രോബോധനങ്ങളും, അത്ഭുതപ്രവര്‍ത്തികളും എല്ലാം, ദൈവത്തെക്കുറിച്ചുള്ള മനുഷ്യരുടെ സംശയവും, പേടിയും ദുരീകരിക്കുന്നതിന് വേണ്ടിയായിരുന്നു...! ക്ഷമയുടെയും, സ്‌നേഹത്തിന്റെയും, കരുതലിന്റെയും, സ്വാന്തനമായി ദൈവകരം എന്നേക്കുമായി പ്രത്യക്ഷപെട്ടുവെന്നു അവരെ ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു....! ഇനിമേല്‍ ദൈവം, അകലെയല്ല, നമ്മുടെ
ഇടയിലാണ്, നമുക്കുള്ളിലാണ് എന്ന് ബോധ്യപ്പെടുത്താന്‍
വേണ്ടിയായിരുന്നു...!
ഈശോയുടെ കരങ്ങള്‍, ദൈവത്തിന്റെ കരങ്ങളാണ്. അവിടുത്തെ ഹൃദയം, ദൈവത്തിന്റെ ഹൃദയമാണ്. അവിടുത്തെ അനുകമ്പ, ദൈവത്തിൻ്റെ അനുകമ്പയാണ്.
ദൈവത്തിൻ്റെ ഈ സ്വാന്തന സ്പര്‍ശത്താല്‍ സൗഖ്യമാക്കപെടുകയും, വീണ്ടെടുക്കപ്പെടുകയും ചെയ്യപ്പെട്ട വ്യക്തികളാണ് ക്രിസ്തുവില്‍ പുതിയ സ്ര്യഷ്ടിയാക്കപ്പെട്ടവര്‍ (2 കൊറി 5, 17). ക്രിസ്തുവെന്ന ജീവന്റെ വചനത്തെ, കണ്ടും, കേട്ടും, തൊട്ടും ജീവിച്ചവരുടെ സാക്ഷ്യത്തിലാണ് ഈ അറിവ് നമുക്ക് ലഭിച്ചിരിക്കുന്നത് (1 യോഹ 1,1).
അന്ധകാരത്തെ തുരത്തുകയും, നമ്മെ പ്രകാശം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ദൈവത്തിൻ്റെ പരിവര്‍ത്തനാത്മക സ്പര്‍ശനത്തിലേക്ക് നാം നമ്മുടെ ഹൃദയങ്ങളെ തുറക്കാം.
സാധന
ഫാ. ജെയിംസ് ചൂരമന
ആധ്യാത്മികജീവിതം നിരന്തരമായ അഭ്യാസമാണ്. വിശ്വാസജീവിതത്തിന്റെ അടിസ്ഥാനം ദൈവവുമായുള്ള വേര്പിരിയാത്ത ബന്ധമാണ്. ഈ ലോകം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.1 പത്രോസ് 5 : 8 അതിനാൽ എപ്പോഴും ജാഗ്രതയോടെ (വിശുദ്ധിയോടെ) ജീവിച്ചില്ലെങ്കിൽ പിശാച് നമ്മെ കീഴ്പെടുത്തും.
ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്നവർക്ക്, ആധ്യാത്മികമായി വളരാൻ ശ്രമിക്കുമ്പോൾ, തീർച്ചയായും കൂടുതൽ ശക്തിയോടെ പിശാച് നമ്മെ പ്രലോഭനത്തിൽ അകപെടുത്താൻ ശ്രമിക്കും. വചനം പറയുന്നു "അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു ലൂക്കാ 11 : 26. അതിനാൽ ഇന്നത്തെ വചനം നമ്മെ ഓർമിപ്പിക്കുന്നു വിശ്വാസജീവിതം നിരന്തരമായ പോരാട്ടമാണ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം. അതിനാൽ തിന്മ ചെയ്യാതിരിക്കുന്നു എന്ന് മാത്രമല്ല നന്മ പ്രവർത്തികളുടെ പുണ്യങ്ങളുടെ ശക്തമായ ആയുധം കൂടെ നാം ധരിക്കണം
Jesus, The Stronger One
ഫ്രയർ ബെൽജിൻ ചാത്തങ്കണ്ടത്തിൽ
ഇന്നത്തെ സുവിശേഷം യേശുവിൻ്റെ തിന്മയുടെ മേൽ വിജയം വെളിപ്പെടുത്തി തരുന്നു. എന്നിരുന്നാലും, ഇത് ബാഹ്യശക്തികളുടെ മേലുള്ള വിജയം മാത്രമല്ല; നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന നമ്മുടെ ആന്തരിക പോരാട്ടത്തെക്കുറിച്ച് കൂടിയാണ്. നമ്മുടെ ഉള്ളിലുള്ള "ഭൂതങ്ങൾ" - ഭയം, സംശയങ്ങൾ, ഉത്കണ്ഠകൾ എന്നിവയാൽ നമ്മൾ പലപ്പോഴും ബന്ദികളാക്കപ്പെടുന്നു.
എന്നാൽ യേശു പറയുന്നു, "ഞാൻ തന്നെയാണ് ശക്തൻ." ഈ ആന്തരിക ശത്രുക്കളിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ അവന് കഴിയും. എന്നിരുന്നാലും, അവനെ അകത്തേക്ക് പ്രവേശിക്കാനായി ഹൃദയ വാതിൽ തുറന്നു കൊടുക്കേണ്ടതുണ്ട്. അവൻ്റെ സാന്നിധ്യം കൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കണം, അല്ലെങ്കിൽ ശത്രു തിരിച്ചുവരും, മുമ്പത്തേക്കാൾ ശക്തനായി.
ശക്തനായ ക്രിസ്തുവിന് മുമ്പാകെ നമുക്ക് താഴ്മയോടെ ഇരിക്കാം. അവൻ നമ്മുടെ ഭയങ്ങളെ അകറ്റുകയും നമ്മുടെ സംശയങ്ങളെ ശമിപ്പിക്കുകയും, അവൻ്റെ സമാധാനത്താൽ നമ്മെ നിറയ്ക്കുകയും ചെയ്യട്ടെ. ആമേൻ
ദൈവരാജ്യം സമാഗതമായി
Friar Jojomon Elavumkal
യേശു പ്രവർത്തിച്ച ഈശോ അത്ഭുതങ്ങളും രോഗശാന്തിയും പൈശാചിക ശക്തിയെ ബഹിഷ്കരിച്ചതെല്ലാം വിഷമിക്കുന്നത് ഒരു യാഥാർത്ഥ്യത്തെ തുറന്നുകാട്ടുവാനാണ്.
ദൈവരാജ്യം സമാഗതമായി അനുതപിക്കുവിൻ, വിശ്വസിക്കുവിൻ എന്നാണ്.
കുറച്ചു ബോധ്യവും തികഞ്ഞ അറിവും ഉണ്ടെങ്കിൽ തന്നെയും നാം സുവിശേഷത്തിൽ കണ്ടതുപോലെ ചിലർ നന്മയെ പരിഹസിക്കുന്നവരും സത്യത്തോട് മറുതലിക്കുന്ന മനോഭാവം വെച്ച് പുലർത്തുന്നവരുമാണ്. അവർക്ക് ദീപിക നന്മകളും അനുഗ്രഹവും അനുഭവിക്കുവാനോ ആസ്വദിക്കുവാനും സാധ്യമല്ല മാത്രമല്ല മറ്റുള്ളവരെ തടയുകയും ചെയ്യുന്നു.
മനുഷ്യ ജീവിതത്തിൽ വളരെ സവിശേഷ സ്ഥാനം സംസാരത്തിനുണ്ട്. അതിൽ ഒരുവന്റെ വ്യക്തിത്വവും, അസ്ഥിത്വവും നിലനിൽക്കുന്നു. ഒരുവൻ പൈശാചിക ശക്തിയുടെ ആക്രമണത്തിന് അടിമയായി തന്റെയും വ്യക്തിത്വവും അസ്ഥിത്വവും നഷ്ടമായവന് ഈശോ അവ തിരികെ പുനഃസ്ഥാപിച്ചപ്പോൾ സമൂഹത്തിൽ നിന്നും ഈശോയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നത് കുറ്റപ്പെടുത്തൽ മാത്രമാണ്. അതിനാൽ ഒരു മുന്നറിയിപ്പായി ഈശോ അവരുടെ തുറന്നുപറയുന്നു"എന്നോട് കൂടി അല്ലാത്തവൻ എനിക്ക് എതിരാണ്, എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു"
ശ്രദ്ധിക്കുക.... ഒരുമിക്കുക...
Friar Clement Pathikal
മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിലല്ല നാം ശ്രദ്ധിക്കേണ്ടത് മറിച്ച് ദൈവം എന്തു പറയുന്നു എന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഈശ പോലും അവരുടെ വാക്കുകൾക്ക് വില കൊടുത്തിട്ടില്ല. പക്ഷേ അവിടെ പ്രവർത്തിക്കേണ്ടത് എന്താണെന്ന് പിതാവ് നിശ്ചയിച്ചിരുന്നത് പോലെ പുത്രൻ പ്രവർത്തിച്ചു.
കലഹത്തിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ തകർക്കുമ്പോൾ മാത്രമേ ക്രിസ്തീയ കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ.
കാരണം ഈശോ പറയുന്നുണ്ട് അന്തചിത്രമുള്ള രാജ്യം നശിച്ചുപോകും അന്തചിത്രമുള്ള ഭവനവും നശിച്ചുപോകും. ക്രിസ്തീയമായ ഐക്യത്തിൽ കൂട്ടായ്മകൾ കെട്ടിപ്പൊക്കാം
ഈശോയുടെ മനോഭാവം
Friar Ashbin Thekkinen
രണ്ടുതരം ആളുകളെ ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണാൻ സാധിക്കും.
ഒന്നാമതായി യേശു പ്രവർത്തിച്ച അത്ഭുതം പിശാശുക്കളുടെ തലവനായ ബെൽസ്ബൂളിൻ്റെ സഹായത്താലാണ് സംഭവിച്ചത് എന്ന് പറയുന്ന നന്മയെ തിന്മയെ കാണുന്നവർ.
രണ്ടാമതായി സംസാരിച്ചത് ദൈവിക ഇടപെടലിന് അടയാളം ചോദിക്കുന്നവർ.
ജനങ്ങളുടെ കുറ്റപ്പെടുത്തലും സംശയവും ക്രിസ്തുവിനെ ബാധിക്കുന്നില്ല. ക്രിസ്തു തന്റെ ദൗത്യവുമായി മുന്നോട്ടു നീങ്ങുകയാണ്. ഈയൊരു മനോഭാവം നമ്മളിലും ഉണ്ടാകട്ടെ
"ദൈവത്തിന്റെ കരം"
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഊമനായ പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു തുടർന്ന് യഹൂദ ജനം ഈശോയെ വിമർശിക്കുന്നു.അവൻ പിശാചിന്റെ തലവനെ കൊണ്ടാണ് പിശാചിനെ ബഹിഷ്കരിച്ചത് എന്ന് അവർ പറയുന്നു. ഇരുപതാമത്തെ വാക്യത്തിൽ ഈശോ അവരോട് പറയുന്നു ദൈവകരം കൊണ്ടാണ് ഞാൻ പിശാശുക്കളെ ബഹിഷ്കരിക്കുന്നത് എങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നു കഴിഞ്ഞിരിക്കുന്നു എന്ന്.വിശുദ്ധ മത്തായി എഴുതിയ സുവിശേഷം പന്ത്രണ്ടാം അധ്യായം 28 ആമത്തെ തിരുവചനത്തിൽ ഈശോ പറയുന്നുണ്ട് ദൈവാത്മാവിനാൽ ആണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളിൽ വന്നു കഴിഞ്ഞു എന്ന്. ദൈവത്തിന്റെ പ്രവർത്തി കണ്ടിട്ടും അവന്റെ വാക്ക് കേട്ടിട്ടും ഇവൻ മിശിഹായാണെന്നോ ദൈവം തന്നെയാണ് എന്നും മനസ്സിലാക്കാൻ അവർക്ക് പറ്റാതെ പോകുന്നു. നമ്മുടെ ജീവിതത്തിലും പലപ്പോഴും ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുന്നുണ്ട്. അത് ചിലപ്പോൾ മനുഷ്യരിലൂടെയോ ചിലപ്പോൾ ഓരോ സാഹചര്യങ്ങളിലൂടെയോ ആകാം. എന്നാൽ അത് ദൈവകരമാണ് പ്രവർത്തിച്ചത് എന്ന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നു. നമുക്കും പ്രാർത്ഥിക്കാം കർത്താവേ എന്റെ ജീവിതത്തിലും ദൈവത്തിന്റെ കരം കാണാനും ദൈവത്തിന്റെ പ്രവർത്തി തിരിച്ചറിയാനും കൃപ തരണമേ എന്ന് ആമേൻ
ക്രിസ്റ്റോ കോരേത്ത്
തലക്കെട്ട്: ദൈവത്തെ മഹത്വപ്പെടുത്താം
★ ലൂക്കായുടെ സുവിശേഷത്തിൽ 11: 36 മുതലുള്ള വാക്യത്തിൽ ഈശോ താൻ ആരെന്ന്
അവർക്ക് മുന്നിൽ വ്യക്തമാക്കി കൊടുക്കുകയാണ്.
★ എന്നാൽ, ഈശോയിൽ നിന്ന് പ്രകടമായ ഒരു ദൈവിക ശക്തിയുടെ വെളിപ്പെടുത്തൽ ഉണ്ടായിട്ടും ഈശോയിൽ വിശ്വസിക്കാതെ അവിടുത്തെ അവഗണിക്കുന്ന ഒരു സമൂഹത്തെ നമുക്ക് കാണാൻ സാധിക്കും.
★ പിശാച് ബാധിതനായ ഊമനായ വ്യക്തിക്ക് സംസാര ശേഷി ലഭിച്ചിട്ടും അവർ മഹത്വം തിന്മയ്ക്ക് നൽകി,ദൈവത്തെ അവിടുത്തെ പ്രവർത്തിയെ മഹത്വപ്പെടുത്താൻ നന്ദി പറയാൻ ആരും ഉണ്ടായില്ല.
★ ഈ അവസ്ഥയാണ് നമുക്ക് ചുറ്റും പ്രകടമായിട്ടുള്ളത് ദൈവം തന്ന ദാനത്തിന് അവിടുത്തെ മഹത്വപ്പെടുത്താതെ നന്ദി പറയാതെ നാം കടന്നു പോകുന്നു.
★ അടയാളങ്ങളും അത്ഭുതങ്ങളും മാത്രം ആഗ്രഹിക്കുന്ന ജനം യഥാർത്ഥ ദൈവത്തെ അറിഞ്ഞിട്ടില്ല. അറിവുള്ളവൻ തന്റെ അറിവിന്റെ അഹങ്കാരത്തിൽ തട്ടി വീഴുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നവന്റെ വീഴ്ച പോലും രക്ഷയായി ഭവിക്കുന്നു.
★ അതിനാൽ ദൈവിക കരങ്ങളുടെ അദൃശ്യമായ സാന്നിധ്യത്തെ പ്രവർത്തനത്തെ ചുറ്റുമുള്ള നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മനസ്സിലാക്കി അവിടുത്തോട് നന്ദിയുള്ളവരാകാം
കൂടെ
ആന്റോ ചേപ്പുകാലായിൽ
★ ഈശോ നമുക്ക് തന്ന ഏറ്റവും വലിയ വാഗ്ദാനമാണ് 'ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്’ ഈശോ നമുക്ക് തന്ന വാഗ്ദാനം അവൻ എന്നും നിറവേറ്റുന്നു കാരണം അവൻ നമ്മോടൊപ്പം ഉണ്ട്. ★പക്ഷേ ഇന്നത്തെ സുവിശേഷത്തിലെ ലൂക്ക 11: 23 എന്നോടുകൂടെ ഇല്ലാത്തവൻ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു. അവന്റെ കൂടെയായിരിക്കാൻ അവൻ വയ്ക്കുന്ന ഒറ്റ കണ്ടീഷനെ ഉള്ളൂ അവന്റെ കൂടെ ശേഖരിക്കാൻ.
★ അവന്റെ ശേഖരണം ഇതായിരുന്നു പിതാവിന്റെ ഇഷ്ട നിറവേറ്റുക, എല്ലാവരെയും അതിരേറ്റ് സ്നേഹിക്കുക, അപരനിലേക്ക് ഇറങ്ങിച്ചെല്ലുക. ★ഈശോയോടൊപ്പം അവന്റെ ശേഖരണത്തിൽ പങ്കുകാരാകാൻ നമുക്ക് പ്രാർത്ഥിക്കാം
സംസാരം
നിബിൽ കൊല്ലിത്തടത്തിൽ
★ ദൈവത്തോടുള്ള അനുസരണക്കേടും ധിക്കാരവും നിമിത്തം ഒരുകാലത്ത് മനുഷ്യൻ പിശാചിന്റെ അടിമത്തത്തിലായിരുന്നു. ആ അടിമത്തം മനുഷ്യനെ ദൈവത്തോട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടു.
★ക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ പാപം മൂലം പിശാചിന് അടിമപ്പെട്ട് ദൈവമായുള്ള സമ്പർക്കം നഷ്ടപ്പെട്ട് ഊമരായ്ത്തീർന്ന മനുഷ്യവംശത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് സൗഖ്യപ്പെടുത്തി ദൈവവുമായി ഐക്യപ്പെടുത്തി.
★ ഇന്ന് ദൈവ തിരുമുമ്പിൽ മനുഷ്യൻ സംസാര ശേഷി നഷ്ടപ്പെട്ടവർ അല്ല. ദൈവത്തെ അപ്പാ എന്ന പേര് ചൊല്ലി വിളിക്കാൻ സ്വാതന്ത്ര്യമുള്ള, ദൈവമക്കൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പുതിയ ജനമാണ്
മനസ്സിലാകാത്ത കാര്യങ്ങളെയും ...
ജോയൽ വള്ളോംമ്പ്രായിൽ
ഊമനായ പിശാച് ബാധിതനെ ഈശോ സുഖപ്പെടുത്തുന്ന രംഗമാണ് നാം സുവിശേഷത്തിൽ കാണുക. പിശാച് പുറത്തു പോയപ്പോൾ ഊമൻ സംസാരിക്കുന്നു. ഇത് കണ്ട ജനം അത്ഭുതപ്പെടുന്നത് നാം വായിക്കുന്നു. പക്ഷേ ചിലർ ഈശോയെ കുറ്റപ്പെടുത്തുകയും മറ്റു ചിലർ അടയാളങ്ങൾ ആവശ്യപ്പെടുകയും .
നമ്മുടെ ചിന്തക്കും കഴിവുകൾക്കും അതീതമായതിനെ അംഗീകരിക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ടോ എന്നൊരു ചിന്ത ഈ വചനഭാഗം പങ്കുവയ്ക്കുന്നുണ്ട്.
വിശ്വാസം എന്ന കൃപ നഷ്ടപ്പെടുമ്പോൾ, യൂദാശ്ലീഹാ ലേഖനത്തിൽ പറയും പോലെ " തങ്ങൾക്ക് മനസ്സിലാകാത്ത എല്ലാ കാര്യങ്ങളെയും ".
വിശ്വാസം എന്ന കൃപയിൽ ആഴപ്പെട്ട് ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുകയും അങ്ങനെ ഈശോയ്ക്ക് ഭവിക്കാൻ യോഗ്യമായ ഭവനങ്ങളായി നമ്മുടെ ഹൃദയങ്ങളെ മാറ്റുകയും ചെയ്യാം
ഒന്നിച്ചൊന്നായ്...
അലൻ മാതിരംപള്ളിൽ
"ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം" എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതിനെ മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരുമയില്ലെങ്കിൽ ഒരിടത്തും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് വ്യാഖ്യാനിക്കാം.
ഈശോ പറഞ്ഞുവെക്കുന്ന കാര്യവും ഇതുതന്നെയാണ്. ഒരുമയില്ലാത്ത സ്ഥലങ്ങളെല്ലാം നശിപ്പിക്കപ്പെടും. അത് കുടുംബമായാലും, രാജ്യമായാലും, സന്യാസ ഭവനങ്ങളായാലും. ഒരുമയില്ലെങ്കിൽ അവിടെ വളർച്ച ഉണ്ടാവില്ല, സന്തോഷം ഉണ്ടാകില്ല. അതിനാണ് അവിടുന്ന് പറയുന്നത് "അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചു പോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും".
മനുഷ്യരെ കാര്യങ്ങൾ സാധിക്കാനുള്ള ഒരു ഉപാധിയായി മാത്രം കാണാതെ അവരെ സ്വന്തം സഹോദരരായി കണ്ട് ദൈവരാജ്യത്തിന് ഒരുമിച്ച് സാക്ഷികളാകുവാൻ യേശു നമ്മെയും ക്ഷണിക്കുന്നു
തിരിച്ചറിയാതെ പോകുമ്പോൾ
ജെയിംസ് ചിരപ്പറമ്പിൽ
പരിവർത്തനം
ജിബിൻ ഇടപ്പുള്ളവൻ
യേശു ആത്മീയ അന്ധത തുറന്നുകാട്ടുന്നു: മനുഷ്യൻ്റെ സംശയത്തിൻ്റെയും ഭയത്തിൻ്റെയും ആഴങ്ങൾ അവൻ വെളിപ്പെടുത്തുന്നു, അവനെതിരെയുള്ള നമ്മുടെ ആരോപണങ്ങൾ പലപ്പോഴും നമ്മുടെ സ്വന്തം ആത്മീയ അന്ധകാരത്തിൽ നിന്നാണ് വരുന്നതെന്ന് കാണിക്കുന്നു.
ദൈവരാജ്യത്തിൻ്റെ ശക്തി: സ്‌നേഹവും കാരുണ്യവും വാഴുന്ന ദൈവരാജ്യത്തിൽ നിന്നാണ് തൻ്റെ ശക്തി വരുന്നതെന്ന് യേശു പ്രകടമാക്കുകയും ഈ പ്രകാശരാജ്യത്തിൽ തന്നോടൊപ്പം ചേരാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
പോരാട്ടത്തിലെ കൂട്ടുകെട്ട്: നമ്മുടെ പോരാട്ടങ്ങളിലും സംശയങ്ങളിലും ഭയങ്ങളിലും യേശു നമ്മോടൊപ്പം നടക്കുന്നു, ആഴത്തിലുള്ള വിശ്വാസത്തിലേക്കുള്ള നമ്മുടെ യാത്രയിൽ സഹവാസവും മാർഗനിർദേശവും വാഗ്ദാനം ചെയ്യുന്നു.
കീഴടങ്ങലിലൂടെയുള്ള പരിവർത്തനം: നമ്മുടെ ഭയങ്ങളും സംശയങ്ങളും യേശുവിന് സമർപ്പിച്ചുകൊണ്ട്, അവൻ്റെ സ്‌നേഹവും കാരുണ്യവും ആശ്ലേഷിച്ച്, അവൻ്റെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിലും വെളിച്ചത്തിലും നടന്നുകൊണ്ട്, പരിവർത്തനത്തിൻ്റെ ഒരു യാത്ര നാം ആരംഭിക്കുന്നു
നമുക്കും സൗഖ്യമേകാം
ഐസൻ ഊരോത്ത്
യേശുനാഥൻ പിശാച് ബാധിച്ച ഒരു ഊമനെ സുഖപ്പെടുത്തുന്ന സംഭവമാണ് ഇന്നത്തെ വചനത്തിൽ നാം കാണുക.
അവന്റെ കണ്ണുകളിലൂടെ നാം നോക്കുമ്പോൾ; സൗഖ്യം ലഭിച്ച ആ നിമിഷം വലിയ ആനന്ദത്തിന്റെ നിമിഷങ്ങളാണ്.
പക്ഷേ ഈയൊരു ആനന്ദത്തിൽ അവനോടൊപ്പം ആ ജനങ്ങൾ പങ്കുചേരുന്നില്ല. അവർ മറ്റു അടയാളങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും ബേൽസെബൂലിനെകൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നതെന്ന അബദ്ധ ന്യായങ്ങളൊക്കെ പുലമ്പുന്നതിന്റെയും തിരക്കിലാണ്.
തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ് ഈ ജനം. അതിനാൽ അവനെയും അവനു ലഭിച്ച കൃപകളെയും അവർ എളുപ്പം വിസ്മരിക്കുന്നുണ്ട്.
കാലം ഇത്ര കഴിയുമ്പോൾ , ഒരു ചെറു മനനത്തിലൂടെത്തന്നെ നമുക്ക് കണ്ടെത്താനാകും; നാമടങ്ങുന്ന ഈ സമൂഹം നമ്മിലേക്ക് തന്നെ ഒരുപാട് ചുരുങ്ങിയിരിക്കുന്നു.
മറ്റുള്ളവർ ഒട്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നില്ല എന്നത് എത്ര അപകടമേറിയതാണ്. വേദനിക്കുന്ന നമ്മുടെ സഹോദരങ്ങളോടൊപ്പം നമുക്ക് വേദനിക്കാൻ ആകണം; വീണ്ടെടുക്കപ്പെട്ടവരോടൊപ്പം സന്തോഷിക്കാനും.
ചെറുതായൊന്ന് ഇടറിപ്പോയപ്പോഴേക്കും ഭ്രഷ്ട് കൽപ്പിച്ച് നാം മാറ്റിനിർത്തിയ എത്രയോ പേരുണ്ട്? അവരെ സ്നേഹം നൽകി വീണ്ടെടുക്കാനാകുമ്പോഴാണ് യഥാർത്ഥത്തിൽ യേശുവിനെപ്പോലെ സൗഖ്യം നൽകാൻ നമുക്കും സാധിക്കുന്നത്
ഒരുമ ഇങ്ങനെയുമോ!
അക്ഷയ് പുതുക്കാട്
യേശു പറഞ്ഞതനുസരിച്ച് സാത്താൻ തനിക്കെതിരായി തന്നെ ഭിന്നിക്കുകയില്ല അതായത് അവർക്ക് ഒരുമയുണ്ട്.
യേശുവിനെതിരെ കുറ്റാരോപണം നടത്തുന്നവർക്കും ഉണ്ടായിരുന്നു ഈ ഒരുമ.
ചിലപ്പോഴൊക്കെ നമ്മുടെ ഒരുമകളും തിന്മയ്ക്ക് വഴി തെളിയിക്കാറുണ്ട്. പലപ്പോഴും നമ്മുടെ സംസാരങ്ങളിൽ കുറ്റം പറയലും വിധിക്കലുമാണ് കേന്ദ്രവിഷയം.
ദൈവികമായ ഒരുമ ഇതല്ല അത് പരസ്പര നന്മ പങ്കുവെക്കുന്നതും നമ്മെ മറ്റുള്ളവരെയും വളർത്തുന്നതുമാണ്.
നമ്മുടെ കൂട്ടായ്മകളും കൂടിച്ചേരലുകളും ദൈവികമാകട്ടെ
കൊന്ത
തിരുമുറിവ് - പഞ്ചക്ഷതം
മാറുന്ന സന്ന്യാസ കാഴചപ്പാടുകൾ
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
സഹനപുത്രി
നന്മകൾ കാണാൻ പഠിക്കുബോൾ