സമർപ്പിത ജീവിതം - വെല്ലുവിളികളും സാധ്യതകളും

20,  Apr   

സമർപ്പിത ജീവിതം - വെല്ലുവിളികളും സാധ്യതകളും

തിരുസഭയ്ക്ക് ദൈവം നൽകിയ വലിയ കൃപയാണ് സന്യാസം. സുവിശേഷ
മൂല്യങ്ങൾക്കനുസരിച്ച് ഇൗശോയെ അനുകരിച്ച് അനുഗ്രഹം നേടാനും അനുഗ്രഹമായി
മാറാനും വിളിക്കപ്പെട്ടവരാണ് സന്യസ്തർ. ആധുനിക ലോകം വളരെ വേഗം മാറി
കൊണ്ടിരിക്കുമ്പോൾ ഇൗ മാറ്റങ്ങൾ സന്യാസത്തെയും സന്യാസത്തെക്കുറിച്ചുള്ള
കാഴ്ചപ്പാടിനെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
സന്യാസത്തിൽ അവിടെയുമിടയെുമൊക്കെകാണപ്പെടുന്ന നിസാരകു
റവുകളെ പർവതീകരിച്ച് പ്രചരിപ്പിച്ച് സന്യാസത്തെ വിലകുറച്ച് കാണുവാൻ വെമ്പൽ
കൊള്ളുകയാണ് ആധുനികസമൂഹം. സന്യാസം കാലഹരണപ്പെട്ടുവെന്നും കളങ്കപ്പെട്ടു
വെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ
സന്യാസത്തിന്റെ ശോഭയാർന്ന മുഖം തങ്ങളുടെ ജീവിത സാക്ഷ്യം കൊണ്ട് അടയാളപ്പെ
ടുത്തിയിട്ടുള്ള അനേകം പേർ ഇന്ന് സമൂഹത്തിലുണ്ട്.
120 കോടിയോളം വരുന്ന വിശ്വാസികളുടെ ഇടയിൽ ഏകദേശം 10 ലക്ഷ
ത്തോളം സമർപ്പിതർ തങ്ങളെത്തന്നെ ദൈവത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നു.എക്കാ
ലത്തും പ്രസക്തി നഷ്ടപ്പെടാതെ ഉജ്ജ്വലശോഭയോടെ ജ്വലിച്ചു നില്ക്കുന്ന സന്യ
സ്തരെക്കുറിച്ചും സമർപ്പിത ജീവിതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും
ഇന്ന് ഏറെ പ്രസക്തിയുണ്ട്.

ദൈവത്ത നേടിയവർ  - സമർപ്പിതർ


റൊട്ടി വിൽക്കുന്ന കടയിൽ സഹായിയായിരുന്നു അയാൾ. അസാധാര
ണസൗന്ദര്യമുള്ള ഒരു പെൺക്കുട്ടിയെ, റൊട്ടി വില്പനക്കടയിൽ കാണാനിടയാ
യി. അയാൾക്ക് അവളെ മറക്കാൻ കഴിയുന്നില്ല. അവളെ സ്വന്തമാക്കാൻ അയാൾ ആഗ്രഹി
ച്ചുവെങ്കിലും അവളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് മനസിലായി ഏതെങ്കിലും
ഒരു വിശുദ്ധന്റെ സന്നിധിയിൽ 40 ദിവസം ഉപവസിച്ച് പ്രാർത്ഥിച്ചാൽ ഏതു കാര്യവും
സാധിച്ചുകിട്ടുമെന്ന നാട്ടുനടപ്പ് അയാൾ ഒാർത്തു. അവളെ സ്വന്തമാക്കാൻ വേണ്ടി അയാൾ
കഠിന തപസനുഷ്ഠിച്ച് പ്രാർത്ഥിച്ചു. അവസാനം ദൈവത്തിന്റെ ദൂതുമായി മാലാഖ
അയാളുടെ അടുത്തെത്തി. എന്താണ് വേണ്ടതെന്ന മാലാഖയുടെ ചോദ്യത്തിന് ഉത്തരം പറ
യാനാകാതെ അയാൾ മാലാഖായുടെ സൗന്ദര്യം കണ്ട് അമ്പരന്ന് നിന്നു പോയി.
ദൈവത്തിന്റെ ദൂതന് ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ ദൈവം എത്രമാത്രം അഴകുള്ള
ആളായിരിക്കും എന്ന് അയാൾ വിസ്മയിച്ചു. അതോടെ ഭൂമിയിലെ സൗന്ദര്യം
അയാൾ മറന്നുപോയി. പിന്നീടയാൾ ദൈവത്തിന്റെ പിന്നാലെ പുറപ്പെട്ടു.

അതെ, ദൈവത്തെ കണ്ടുമുട്ടുന്ന വ്യക്തിയ്ക്ക് ഇൗ ലോകവും അത്
നൽകുന്ന സ്നേഹവും അതിന്റെ സൗന്ദര്യവും സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം തുലോം
തുച്ഛമായും മായയായും മനസിലാകും. ദൈവത്തിന്റെ സ്നേഹത്തിനുമുമ്പിൽ
ഇൗ ലോകത്ത് ലഭിക്കാവുന്ന എല്ലാ സ്നേഹങ്ങളും ചേർത്തുവെച്ചാലും ഒന്നുമാവുകയില്ല
എന്ന തിരിച്ചറിവ് ദൈവത്തെ അനുഗമിക്കാനും സമ്പൂർണ സമർപ്പണം നടത്താനും
പ്രേരിപ്പിക്കുന്നു.
അതുപോലെ തന്നെ ഒരു വ്യക്തി തന്റെ ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നത്
മറ്റൊരു വ്യക്തി തന്നെ നിരുപാധികം സ്നേഹിക്കുന്നു എന്ന അനുഭവമുണ്ടാകുമ്പോഴാ
ണ്. ഇൗ അനുഭവം തിരിച്ചും പൂർണ്ണസമർപ്പണത്തിലേയ്ക്ക് നയിക്കുന്നു. ദൈവം തന്നെ
സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുന്ന വ്യക്തി ദൈവത്തിനായി തന്നെത്തന്നെ സമർപ്പിക്കാൻ
തയ്യാറാകുന്നു. ഇതാണ് സമർപ്പിതജീവിതം.

സമർപ്പണം - വെല്ലുവിളികൾ

സന്യാസം ഇന്ന് ധാരാളം വെല്ലുവിളികളെ നേരിട്ടുകൊണ്ടാണിരിക്കു
ന്നത്. “ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേർന്നിരിക്കുന്നു: കർത്താവിന്റെ
മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു”. (ഏശ 60:1) ലോകത്തെ ഉണർത്താനും സ്വയം
ഉണരാനും സമർപ്പിതജീവിതം നയിക്കുന്നവർക്ക് കഴിയുമ്പോഴാണ് ലോകത്തിൽ
സാക്ഷ്യമായി മാറുന്നത്. ആന്തരികവും ബാഹ്യവുമായ പല വെല്ലുവിളികളും
സന്യാസജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്.

സാക്ഷ്യജീവിതത്തിന്റെ അഭാവം


ഒരു പൊതു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നവരെന്ന നിലയിൽ
സമർപ്പിതർ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും പ.
ഫ്രാൻസീസ് പാപ്പ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. “നിങ്ങളിൽത്തന്നെ അടഞ്ഞ വ്യക്തികളാ
കാതിരിക്കുക, കൊച്ചു കൊച്ചുവഴക്കുകൾ കൊണ്ട് ചഞ്ചലരാകാതിരിക്കുക,നിങ്ങ
ളുടെ തന്നെ പ്രശ്നങ്ങളുടെ ബന്ധത്തിലാകാതിരിക്കുക, നിങ്ങൾ മുന്നോട്ടുനീങ്ങു
കയും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവരെ സഹായിക്കുകയും സദ്
വാർത്ത പ്രഘോഷിക്കുകയും ചെയ്യുമെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെ
ടും”.(ആനന്ദത്തിന്റെ സാക്ഷികൾ 11 :4)
സ്വന്തം ജീവിത്തിലൂടെ ദൈവത്തിന്റെ സ്നേഹത്തിന്റെയും കാരുണ്യ
ത്തിന്റയും വക്താക്കളായി സമർപ്പിതർ മാറേണ്ടതുണ്ട്. സ്വന്തം സുഖ സങ്കേതങ്ങളിൽ നിന്നും
സുരക്ഷിത മേഖലകളിൽ നിന്നും പുറത്തുകടക്കണം. ഇടയനില്ലാത്ത ആടുകളെ കണ്ട
പ്പോൾ ഇൗശോയ്ക്ക് തോന്നിയ അതേ ആർദ്രതയോടും അനുകമ്പയോടും കൂടെ ദരി
ദ്രരോട് പക്ഷം ചേരുവാനും അവരുടെ വേദനകൾ ഒപ്പിയെടുക്കാനും കഴിയു
മ്പോൾ മാത്രമേ സന്യാസം ഇൗ ലോകത്തിൽ പ്രസക്തിയുള്ളതായി മാറുകയുള്ളൂ.

ദൈവസ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഹൃദ്യത ഹൃദയത്തിൽ നിന്ന് പുറപ്പെട
ണം.
“വാതിലുകൾ അടച്ച ഒരു ക്ഷേത്രത്തിന്റെ ഇരുണ്ടു വിജനമായ കോണിലി
രുന്ന് നീ ആരെയാണ് ആരാധിക്കുന്നത് ? നിന്റെ കണ്ണുകൾ തുറക്കുക, നിന്റെ ദൈവം
നിന്റെ മുമ്പിൽ ഇല്ലെന്ന് കണ്ടറിയുക. ഉഴവുകാരൻ വരണ്ട ഭൂമി ഉഴുതുമറിക്കുന്നതെ
വിടെയാണോ അവിടെയാണദ്ദേഹം. വെയിലിലും മഴയിലും അവിടുന്ന് അവ
രോടൊപ്പമാണ്”. (ഗീതാഞ്ജലി 11) ഇൗ ലോകത്തിലെ സാധാ
രണക്കാരായ ആളുകളുടെ ഇടയിലേയ്ക്കിറങ്ങിച്ചെന്ന് അവരുടെ കഷ്ടപ്പാടുകളും
വേദനകളും ഒപ്പിയെടുക്കാൻ സമർപ്പിതർ തയ്യാറാകണം. ഇൗ ലോകത്തിൽ ആർക്കും
വേണ്ടാത്തവരെ ഒരിക്കലും അമ്മയുടെ വാത്സല്യം നുകർന്നിട്ടില്ലാത്തവരെ സ്വന്തം ഹ്യദ
യത്തോടു ചേർത്തു വച്ച് സുരക്ഷിതത്വവും സ്വാന്തനവും നൽകുവാൻ സമർപ്പിതർക്ക്
കഴിയുമ്പോഴാണ് സന്യാസം യഥാർത്ഥത്തിൽ മഹത്തായ ക്യപയായി ജനം തിരിച്ചറി
യുന്നത്.
“ലോകം മുഴുവൻ നമ്മെ കാത്തിരിക്കുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട
സ്ത്രീ പുരുഷന്മാർ, ഞെരുങ്ങുന്ന കുടുംബങ്ങൾ, ഭാവിയില്ലാത്ത യുവജനങ്ങൾ,
വ്യദ്ധർ, രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, ലൗകിക വസ്തുക്കളിൽ സമ്പന്നരെങ്കിലും
ഉള്ളിൽ ദാരിദ്ര്യമനുഭവിക്കുന്നവർ, ദൈവികമായതിനെ ദാഹിച്ചുകൊണ്ട് ജീവി
തത്തിന് ഒരു ലക്ഷ്യം തേടുന്ന സ്ത്രീപുരുഷൻമാർ”…(ആനന്ദത്തിന്റെ സാക്ഷികൾ 4)

ദൈവവിളികളുടെ കുറവ്


“ഇന്നത്തെ ലോകത്തിൽ ആകർഷകമായ സാന്നിധ്യത്തിലൂടെ ക്രിസ്തുവിനെ
പ്രഘോഷിക്കണം. ദൈവവിളിയുടെ വിത്ത് പുതുതലമുറയിൽ നിക്ഷേപിക്കാനും
അത് വളർത്തിയെടുക്കാനുമുള്ള അനുകൂല സാഹചര്യങ്ങൾ സ്യഷ്ടിക്കാനും കഴിയണം”.
(ആനന്ദിക്കുവിൻ 2014). ദൈവവിളികൾ പ്രോത്സാഹിപ്പിക്കാൻ ഒാരോ സമർപ്പിത
വ്യക്തിയും ബോധപൂർവ്വം തയ്യാറാകണം. കാരണം ആധുനിക തലമുറയുടെ
ജീവിത സാഹചര്യങ്ങൾ ദൈവത്തോടും ദൈവിക കാര്യങ്ങളോടും വിമുഖത കാട്ടുന്ന
വർക്ക് അനുകൂലമായതാണ്. ലൗകികതയോടുള്ള അതിരുകടന്ന ഭ്രമവും
സാമൂഹ്യസമ്പർക്കമാധ്യമങ്ങളുടെ കടന്നുകയറ്റവും യുവജനങ്ങളെ സന്യാസ
ജീവിതശൈലി സ്വീകരിക്കുന്നതിൽ നിന്ന് അകറ്റിക്കളയുന്നു.
“ഉജ്ജ്വലമായ ദൈവവിളി പ്രേത്സാഹനപരിപാടികൾകൊണ്ട്
സന്യാസജീവിതം തഴച്ചുവളരുകയില്ല. മറിച്ച് നാം കണ്ടുമുട്ടന്ന യുവജനങ്ങളെ
ആകർഷിക്കാൻ കഴിയുന്നവരായി നമ്മെ കാണുകയും സന്തോഷമുള്ള വ്യക്തികളായി നമ്മെ
കണ്ടുമുട്ടുകയും ചെയ്യുന്നതു കൊണ്ടാണ് സന്യാസജീവിതം വളരുക”.( അനന്ദത്തിന്റെ
സാക്ഷികൾ 11:1)

കൊഴിഞ്ഞുപോകുന്ന സമർപ്പിതർ

ലോകത്തെ ഉണർത്തുന്ന സാക്ഷികളായി യഥാർത്ഥ സമർപ്പിതരായി
മാറണമെങ്കിൽ സമർപ്പിതർ ഉണരണം. വ്യക്തി സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള
പരക്കം പാച്ചിലും മാധ്യമസംസ്ക്കാരം വച്ചുനീട്ടുന്ന ലൗകിക പ്രലോഭനങ്ങളും പലതരം
അസ്വസ്ഥതകളിലേയ്ക്കും അസംത്യപ്തിയിലേയ്ക്കും സമർപ്പിതരെ നയിക്കുന്നു.
പ്രാർത്ഥനയും ധ്യാനവും ഉപേക്ഷിക്കുവാനും അതിന്റെ ഫലമായി ആത്മമീയ മന്ദത ഉളവാ
ക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് നയിക്കപ്പെടുവാനുമുള്ള സാധ്യതകൾ മനസിലാ
ക്കാൻ സാധിക്കണം. അമിതമായ ജീവിത വ്യഗ്രതകൾ സമർപ്പിത വ്യക്തിയുടെ സന്തോഷം
ഇല്ലാതാക്കുന്നു. സഹനങ്ങളും പ്രതികൂലജീവിതസാഹചര്യങ്ങളും സ്വീകരിക്കാൻ
കഴിവില്ലാതെ വിഷാദാത്മകതയിലേയ്ക്ക് നയിക്കപ്പെടുമ്പോൾ സമർപ്പണത്തിന്റെ
നിരർത്ഥകതയിലേയ്ക്ക് കടന്നുപോകാനുള്ള അപകടത്തിലേയ്ക്ക് ആണ് വ്യക്തി നയിക്കപ്പെ
ടുക.
എല്ലാവരും നടന്നുപോകുന്ന സുഗമവും സ്വതന്ത്രവുമായ വഴി നിരന്തരം
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്തിനീ ജീവിതം പാഴാക്കുന്നു ?പേര് ചൊല്ലി
വിളിച്ച് തന്നോട് ചേർത്തു നിർത്തിയവന്റെ സ്നേഹം ചെറുത്തു നില്പിനുള്ള ആത്മബലം
നൽകും. ഇൗ ജീവിതം കൊണ്ട് നിനക്ക് എന്തു നേടാൻ സാധിച്ചു എന്നു ചോദിക്കുന്നവരുടെ
ലോകത്തിൽ ….. ഇൗ ജീവിതം കൊണ്ട് ഇൗ ലോകത്തിന് എനിക്ക് എന്തു നല്കാൻ കഴിഞ്ഞു എന്ന്
സ്വയം ചോദിക്കുക. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവരല്ലേ വിവേകി
കൾ?

ഉപസംഹാരം

സമർപ്പിതരെ കൂടാതെ തിരുസഭയ്ക്ക് അവളുടെ മാത്യത്വവും ഉൗഷ്മളതയും
ആർദ്രതയും മാത്യനിർവിശേഷമായ അന്തർജ്ഞാനവും നഷ്ടപ്പെടുകയായിരിക്കും
ഫലം. നസ്രായനായ ഇൗശോ നന്മചെയ്തു കടന്നുപോയ വഴികളിലൂടയൊണ്
ഒാരോ സന്യാസിയും നടന്നു നീങ്ങുന്നത്. അന്ന് നന്മ ചെയ്തവനെ ജനം ഒരുവേള ഒാശാന
പാടുകയും പിന്നെ ഒരു വേള ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കുകയും ചെയ്തു. ഇപ്ര
കാരമുള്ള ഒരു സമൂഹം ഇന്നിന്റെ ദിനരാത്രങ്ങളിലും പതിഞ്ഞിരിപ്പുണ്ട്. ഒളിഞ്ഞും
തെളിഞ്ഞും സഭയെയും സമർപ്പിതരെയും അധിക്ഷേപിക്കുവാനും അവർ ചെയ്യുന്ന നന്മക
ളെയും ശുശ്രൂഷകളേയും അവമതിക്കുവാനും തയ്യാറായി നിൽക്കുന്ന സമൂഹത്തിൽ
‘നമുക്കും അവനോടു കൂടി പോയി മരിക്കാം’ എന്നുള്ള ഉറച്ച ധീരതയോടെ, നിറഞ്ഞ
പ്രതീക്ഷകളോടെ അവന്റെ സുവിശേഷം പ്രഘോഷിക്കാൻ മുന്നിട്ടിറങ്ങാം.


Related Articles

Contact  : info@amalothbhava.in

Top