തിരുക്കുടുംബം താണ്ടിയത് 2000 കിലോമീറ്ററുകളെന്നു വിദഗ്ധര്‍

13,  Jan   

ഹേറോദേസ് ഉത്തരവിട്ട കുഞ്ഞുങ്ങളുടെ കൂട്ടക്കൊലയില്‍ നിന്ന് ഉണ്ണീശോയെ രക്ഷിക്കുന്നതിനു തിരുക്കുടുംബം ഈജിപ്തിലേക്കും തിരിച്ചും നടത്തിയ യാത്ര യില്‍ പിന്നിട്ടത് രണ്ടായിരം കിലോമീറ്റര്‍ ദൂരമെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നു. നാലു വര്‍ഷം തിരുക്കുടുംബം ഈജിപ്തില്‍ ചെലവഴിച്ചുവെന്നാണു പാരമ്പര്യം. തിരുക്കുടുംബം യാത്ര ചെയ്ത പാത ബൈബിളില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും മറിയവും ജോസഫും ഈശോയും തങ്ങിയതായി കരുതുന്ന 25 സ്ഥ ലങ്ങള്‍ കോപ്റ്റിക് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞതായി പറയുന്നുണ്ട്. ഫാര്‍മയിലെ ഒരു പുരാതനദേവാലയത്തിന്റെ അവശിഷ്ടങ്ങളും നാലു പുരാതന ആശ്രമങ്ങളും ഇവയില്‍ ചിലതാണ്. ഇവിടങ്ങളില്‍ ആറാം നൂറ്റാണ്ടില്‍ വിരചിതമായ ചില ചിത്രങ്ങളില്‍ മറിയം ഉണ്ണീശോയെ പാലൂട്ടുന്ന രംഗങ്ങളും മറ്റുമുണ്ട്.
ഈശോയുടെ ജനനം നടക്കുന്ന കാലത്ത് ഈജിപ്തില്‍ വലിയ ഒരു യഹൂദസമൂഹം ജീവിച്ചിരുന്നതായി അറമായിക്, ഹീബ്രൂ ഭാഷാപണ്ഡിതയായ കയെറ്റനാ എച്ച് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നു. അതിനു മുപ്പതു വര്‍ഷം മുമ്പ് ഈജിപ്ത് റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു.


Related Articles

Contact  : info@amalothbhava.in

Top