കുടുംബം നേരിടുന്ന വെല്ലുവിളികൾ

30,  Sep   

♦കുടുംബം നേരിടുന്ന വെല്ലുവിളികൾ

സമൂഹത്തിന്റെ പിള്ളത്തൊട്ടിലായ കുടുംബം ലോകത്താകമാനം ഒരുപാടു ശക്തികളാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുകണക്കിന് കുടുംബബന്ധങ്ങൾ തകർച്ചയുടെ വക്കിലാണുതാനും. ഇൗ വെല്ലുവിളികളിൽ ചിലത് ആഭ്യന്തരവും ചിലതു ബാഹ്യവുമാണ്. ഇൗ പ്രതിഭാസത്തിന് കേരളവും ശക്തമായി വിധേയപ്പെട്ടുകൊണ്ടാണിരിക്കുന്നത്. മാധ്യമങ്ങളിലെ വാർത്തകൾ ഒന്നു ശ്രദ്ധിച്ചാൽ ഇതിനു തെളിവു കിട്ടും. നിത്യേന മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് അക്രമങ്ങളുടെയും ചൂഷണത്തിന്റെയും അനിയന്ത്രിതമായ ലൈംഗികതയുടെയും ദാരിദ്ര്യത്തിൽ നട്ടം തിരിയുന്ന കുടുംബങ്ങളുടെയും അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെയും ലഹരി, മദ്യപാന സംബന്ധിയായ പ്രശ്നങ്ങളുടെയും ആത്മഹത്യകളുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും കൊലപാതകങ്ങളുടെയും കവർച്ചകളുടെയും… അങ്ങനെ ഒരു നീണ്ട നിര തന്നെയാണ്.


തുടക്കത്തിൽതന്നെ സമൂഹവും കുടുംബവും തമ്മിലുള്ള പരസ്പര ആശ്രിതത്വത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. സമൂഹം കുടുംബത്തെ വളരെയധികം ആശ്രയിക്കുന്നു. അതുപോലെതന്നെ സമൂഹം കുടുംബത്തെയും വളരെയധികം സ്വാധീനിക്കുന്നു. ഇന്നത്തെ സാമ്പത്തിക, സാമൂഹിക, മന:ശാസ്ത്ര അന്തരീക്ഷത്തിന്റെ ആഴവും നിഷേധാത്മകവുമായ സ്വാധീനവും കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. സമൂഹം കുടുംബത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ വിഖ്യാതമായ പ്രസ്താവന അത്രമേൽ യാഥാർത്ഥ്യമാണ്. കുടുംബത്തിന്റെമേൽ ആധുനികലോകം ചെലുത്തുന്ന ഇൗ സമ്മർദ്ദത്തെക്കുറിച്ച് കുടുംബങ്ങൾ ബോധവാന്മാരാണോ എന്നതാണ് പ്രധാനകാര്യം. നമ്മുടെ കുടുംബങ്ങൾ ഇൗ ശക്തമായ സ്വാധീനങ്ങളെ നേരിടാൻ മാത്രം സുദൃഢമാണോ? ഇൗ ലേഖനത്തിൽ ഇന്ന് കുടുംബങ്ങൾ നേരിടുന്ന ചില വെല്ലുവിളികളെ അവലോകനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.


ആഭ്യന്തര വെല്ലുവിളികൾ നാൾതോറും കുടുംബങ്ങൾക്കുള്ളിൽ പ്രകോപനങ്ങളും അസ്വസ്ഥതകളും നിസ്സംഗതകളും ആശയവിനിമയ പ്രശ്നങ്ങളും ചൂഷണങ്ങളും വർദ്ധിച്ചുവരുന്നു. ഇന്ന ത്തെ സാമൂഹിക ചുറ്റുപാടുകളിൽ കുടുംബാംഗങ്ങൾ അന്തമില്ലാത്ത സമ്മർദ്ദങ്ങൾക്ക് വിധേയപ്പെടേണ്ടിവരുന്നു. അതുമൂലം കുടുംബത്തിന്റെ കൂട്ടായ്മയും സ്ഥിരതയും അവതാളത്തിലാവുന്നു. ഒന്നിനും സമയം തികയാ തെ വരുന്നതുകൊണ്ട് വ്യക്തികൾ തമ്മിൽ അകലുന്നു.
അനുദിന ജീവിതത്തിലെ ആഭ്യന്തര പ്രതിസന്ധികൾ


ഏത് കുടുംബത്തിനും ഒഴിവാക്കാൻ പറ്റാത്ത ചില ക്ലേശങ്ങൾ ഉണ്ട്. ചിലപ്പോൾ അവ തങ്ങളുടെ ജീവിതതാളത്തെത്തന്നെ പിടിച്ചുകുലുക്കുന്നവയായിരിക്കും. ഒരു അംഗത്തിന്റെ മരണം, വാർദ്ധക്യം, ഒരംഗം മയക്കുമരുന്നിനടിമയാകുന്നത്, കുടുംബാംഗങ്ങൾ മദ്യപാനാസക്തിയിലാവുന്നത്, വികലാംഗനായ ഒരു കുട്ടി, അപ്രതീക്ഷിതമായ കടുത്ത ആരോഗ്യപ്രതിസന്ധി, ബിസിനസ്സ് പരാജയം, കുടുംബാന്തരീക്ഷത്തിൽ ത്തന്നെയുള്ള ലൈംഗിക അരാജകത്വങ്ങൾ… അങ്ങനെ നീളു ന്നു ഇൗ പ്രതിസന്ധികൾ. മിക്ക കുടുംബങ്ങളും ഇങ്ങനെയുള്ള പ്രതിസന്ധികളെ നേരിടാൻ കെല്പുള്ളവയല്ല. ഇൗ സാഹചര്യങ്ങളിൽ കുടുംബങ്ങൾക്ക് സഭയിൽ നിന്നും സമൂഹത്തിൽ നിന്നും സുഹൃദ്-ബന്ധുവലയങ്ങളിൽ നിന്നും സഹായം ആവശ്യമായി വരും. ചില സാഹചര്യ ങ്ങളിൽ പ്രഫഷണൽ സഹായം തന്നെ വേണ്ടി വരും. എന്നാൽ അങ്ങനെയുള്ള സഹായം തേ ടാൻ പലപ്പോഴും കുടുംബങ്ങൾ വൈമനസ്യം കാണിക്കുന്നു.

ഇൗ സാഹചര്യങ്ങളിൽ ഒരു നല്ല കുടുംബപ്രേഷിതന്റെ സേവനം ഫലപ്രദമായിരിക്കും. കുടുംബത്തിൽ, വ്യക്തികൾ തമ്മിലുള്ള ഉരസലുകൾ, സ്പർദ്ധകൾ, സാമ്പത്തിക പ്രതിസന്ധികൾ, വൈകാരിക സംഘർഷങ്ങൾ, നിരന്തരമായ പരാജയങ്ങൾ….. ഇവയൊക്കെ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ച ഒരു കുടുംബപ്രേഷിതന് സഹായിക്കാൻ സാധിക്കും. കുടുംബബന്ധങ്ങളിലെ വിള്ളലുകളെ പരിഹരിക്കുന്നതിന് ഫാമിലി കൗൺസലിംഗുപോലുള്ള മാർഗങ്ങൾ നമുക്ക് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തകരുന്ന കുടുംബങ്ങളിൽ സൗഖ്യവും അനുരഞ്ജനവും പുന:സ്ഥാപിക്കാൻ നമുക്കു സാധിക്കുകയുള്ളൂ. തക്കസമയത്ത് ഇടപെടുകയാണെങ്കിൽ ഒരളവുവരെ പ്രശ്നങ്ങൾ വരാതിരിക്കാനും ഇതു സഹായിക്കും.
കുടുംബജീവിതത്തിനു പര്യാപ്തമായ ഒരുക്കമില്ലായ്മ

കുടുംബജീവിതത്തിനുള്ള സംപുഷ്ടമായ ഒരുക്കത്തിന്റെ ആവശ്യത്തെക്കുറിച്ച് ഇന്നും നമ്മൾ പൂർണ്ണമായി ബോധവാന്മാരല്ല. എന്തിനും ഏതിനും പരിശീലനം നിർദ്ദിഷ്ടമാക്കുന്ന ഒരു സമൂഹത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ഒാർമ്മിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾക്കാണ് ഇൗ ഒരുക്കം അത്യാവശ്യമായിരിക്കുന്നത്.

  • വിവാഹവും കുടുംബ ജീവിതവും ഒരു ദൈവവിളിയാണ്
    കൈ്രസ്തവ ധാരണയനുസരിച്ച് വിവാഹവും കുടുംബജീവിതവും വിശുദ്ധിയിലേക്കുള്ള ഒരു ദൈവവിളിയാണ്. അപ്പസ്തോലിക പ്രബോധനം ഇങ്ങനെ പഠിപ്പിക്കുന്നു: ""തങ്ങളുടെ ജീവിതാവസ്ഥയ്ക്ക് അനുയോജ്യമായ കടമകളും മഹത്ത്വവും പൂർത്തീകരിക്കുന്നതിന് ്ആവശ്യമായ അഭിഷേകം ഇൗ വിശിഷ്ട കൂദാശയിലൂടെ ദമ്പതികൾക്ക് ലഭിക്കുന്നുണ്ട്. ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും കടമകൾ നിർവ്വഹിക്കാൻ ഇൗ കൂദാശയുടെ കെട്ടുറപ്പ് മതിയായതാണ്. ഇൗ കൂദാശയിലൂടെ ക്രിസ്തുവിന്റെ ആത്മാവ് ദമ്പതികളിലേക്ക് ആഴ്ന്നിറങ്ങി അവരുടെ വിശ്വാ സം, പ്രത്യാശ, സ്നേഹം എന്നിവയെ സുദൃഢമാക്കുന്നു. താന്താങ്ങളുടെ തന്നെ പരിപൂർണ്ണതയെ പരിപോഷിപ്പിക്കാനും വിശുദ്ധീകരണത്തിന് പരസ്പര പൂരകങ്ങളായി വർത്തിക്കാനും അങ്ങനെ ഒന്നിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്താനും അതിലൂടെ അവർക്ക് സാധിക്കുന്നു.'' രള ളര… ഇൗ വിളിയെ ദൈവം ആഗ്രഹിക്കുന്ന വഴിയായി ഉൾക്കൊള്ളാനും പ്രത്യുത്തരിക്കാനും ദമ്പതികളെ ഇൗ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. പര്യാപ്തമായ പരിശീലനവും നിരന്തരമായ ഒരുക്കവും കൂടാതെ ഇത് സാധിച്ചെടുക്കുക അസാധ്യമാണ്.
    സഭ ബോധപൂർവ്വകവും ക്രമാനുസാരവുമായ വിവാഹ ഒരുക്കത്തിന് നിർദ്ദേശിക്കുന്നത് മൂന്നു ഘട്ടങ്ങളിലായിട്ടുള്ള പരിശീലനമാണ്.
  • വിദൂരം  0-12 വയസ്സ്,
  • അടുത്ത് 12-24, 3. ഏറ്റവും അടുത്ത് (കാാ ലറശമലേ) പങ്കാളിയെ കണ്ടെത്തൽ, വിവാഹം ഉറപ്പിക്കൽ, വിവാഹാഘോഷം.
    ജീവിതപങ്കാളിയെ ആഴ ത്തിൽ സ്നേഹിക്കുന്നതിനും പങ്കാളിക്കു കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും ചില മൂല്യങ്ങൾ വളർത്തിയെടുക്കുക അത്യാവശ്യമാണ്. നിർഭയത്വം, പ്രത്യാശ, സഹിഷ്ണുത, ഉദാരത, വിട്ടുവീഴ്ചാമനോഭാവം… ഇവയൊക്കെ ആർജ്ജിച്ചെടുക്കണം. വിവാഹത്തിലും കുടുംബ ജീവിതത്തിലും വിജയം എന്നത് സ്വയമേവ സംഭവിക്കുന്നതല്ല. അത് ബോധപൂർവ്വം ജീവിച്ചു നേടേണ്ടതാണ്. വിവാഹ ജീവിതം വിജയകരമാക്കുന്നതിന് ചില പാടവങ്ങൾ ആർജ്ജിച്ചെടുക്കേണ്ടതുണ്ട്: ആശയവിനിമയം, പ്രശ്നപരിഹാരം, വ്യത്യസ്ത പ്രകൃതങ്ങളെ കൈകാര്യം ചെയ്യൽ, മക്കളെ പരിശീലിപ്പിക്കൽ, കുടുംബവും ജോലിയും തമ്മിൽ സംയോജിപ്പിക്കൽ, ബന്ധുക്കളെയും ബന്ധങ്ങളെയും നിലനിറുത്തൽ… ഇവയൊക്കെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളാണ്.
  • സ്നേഹം പരിശീലിക്കൽ
    സ്നേഹിക്കാനുള്ള പ്രാപ്തി ദൈവം നമുക്ക് തന്നിട്ടുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും മാനവികതയിൽ അത് ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ അത് പുഷ്ടിപ്പെടുത്താനുള്ള കടമ നമ്മുടേതാണ്. ഒാരോ വ്യക്തിയുടെയും മൗലികവും നൈസർഗ്ഗികവുമായ വിളി സ്നേഹിക്കുക എന്നതാണ്. സ്നേഹം പകർന്നു കൊടുക്കാനും സംരക്ഷിക്കാനുമുള്ള ദൗത്യം കുടുംബത്തിനുള്ളതുകൊണ്ട് ഒരു ശരിയായ പരിശീലനം അത്യാവശ്യമാണ്. സ്നേ ഹം സ്വീകരിക്കാനും പകരാനുമുള്ള കഴിവ് അപ്പോഴേ കിട്ടുകയുള്ളൂ. അപരന്റെ ആവശ്യങ്ങൾ തന്റേതുതന്നെ ആയിത്തീരുന്ന അവസ്ഥാവിശേഷം അതിലൂ ടെയേ നടപ്പിൽ വരികയുള്ളൂ.
    ദാമ്പത്യ സ്നേഹത്തിന്റെ സവിശേഷമായ ലക്ഷണങ്ങളും അതിനുള്ള മൂല്യവും എന്താണെന്ന് പോൾ ആറാമൻ മാർപാപ്പാ അവതരിപ്പിച്ചിട്ടുണ്ട്.
  • അത് മാനുഷികമാണ്, പൂർണ്ണ മനുഷ്യനുൾപ്പെട്ടതാണ്. എന്നു പറഞ്ഞാൽ അതിന് വൈകാരികതലം മാത്രമല്ല, ആദ്ധ്യാത്മികതലം കൂടി.
  • അത് സംപൂർണ്ണസ്നേഹമാണ്. അതിൽ ഒരു പരിപൂർണ്ണ സ്വയംദാനം ഉൾപ്പെട്ടിട്ടുണ്ട്.
  • അത് വിശ്വസ്തവും മരണംവരെ മൂന്നാമതൊരാൾക്ക് അവരുടെ രഹസ്യാത്മകതയിൽ പ്രവേശനമില്ലാത്തതും ആണ്.
  • അത് ജീവദായകമാണ്. കാരണം അത് ദമ്പതികളുടെ ഒന്നിച്ചുചേരലിൽ മാത്രം അവസാനിക്കുന്നില്ല. മറിച്ച് പുതുജീവൻ സൃഷ്ടിക്കുന്നതിലേക്ക് നീളുന്നതാണ്
  • വിവാഹത്തെക്കുറിച്ചുള്ള കൈ്രസ്തവ കാഴ്ചപ്പാട് അത് ശാരീരികവും വൈകാരികവും ആദ്ധ്യാത്മികവും പ്രകൃത്യാതീതവുമായ വശങ്ങളുടെ ഒരു സമഗ്രയോജിപ്പാണ് എന്നതാണ്. അതുകൊണ്ടുതന്നെ ദാമ്പത്യസ്നേഹം പക്വമാകണമെങ്കിൽ സ്നേഹത്തെക്കുറിച്ചുള്ള ശിക്ഷണം ആവശ്യമാണ്.
  • അയഥാർത്ഥമായ പ്രതീക്ഷയും കാല്പനികപ്രേമവും
    വിവാഹത്തെക്കുറിച്ച് സിനിമ, ടി.വി., നോവലുകൾ, ചെറുകഥകൾ ഒക്കെവഴി അവതരിപ്പിക്കപ്പെടുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വേറിട്ട ഒരു ചിത്രമാണ്. ഇൗ വികലമായ കാഴ്ചപ്പാടോടെ വിവാഹത്തിൽ പ്രവേശിക്കുന്നവർ തീർച്ചയായും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മാധ്യമങ്ങൾ ഉൗന്നൽ കൊടുക്കുന്നത് കാല്പനിക പ്രേമത്തിനാണ്. പക്ഷേ അത് ഭാവനാത്മകമാണ്. മാറിവരുന്ന ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ കാല്പനികപ്രേമത്തിന് ശക്തിയില്ല. വികാരമൂർച്ഛയാണ് വിവാഹത്തിന്റെ പരമമായ ലക്ഷ്യമെന്ന വഴിതെറ്റിക്കുന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ കുറ്റകരമായ കാൽവയ്പ്പാണ് കാല്പനികപ്രേമത്തി ന്റെ വക്താക്കൾ നടത്തുന്നത്. എന്നാൽ നിർവ്യാജമായ സ്നേ ഹം വളർത്തിയെടുക്കാൻ പ്രേമവികാരങ്ങൾക്കും കാല്പനിക സങ്കല്പങ്ങൾക്കും അതീതമായ ചിലതൊക്കെ ആവശ്യമാണ്. സ്നേഹം പണിതുയർത്തുന്നത് മറ്റൊരു വ്യക്തിയോടുള്ള കരുതലിന്റെ പ്രതിജ്ഞാബദ്ധതയിലാണ്. അത് കൂടുതൽ ദൃഢവും കുറച്ച് സ്വയംകേന്ദ്രീകൃതവുമാണ്. യുവജനങ്ങൾക്ക് യഥാർ ത്ഥ മാനുഷികസ്നേഹത്തിന്റെ മേഖലയെക്കുറിച്ച് ആഴമുള്ള ബോധവത്കരണം നല്കപ്പെടേണ്ടതുണ്ട്.
    വിക്ഷോഭകരമായ  മാറ്റങ്ങൾ
    വളരെപ്പെട്ടെന്ന് മാറ്റങ്ങൾ വരുന്ന ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ആൽവിൻ ടോഫ്ളർ 1970-ൽ തന്നെ ഇങ്ങനെ പ്രവചിച്ചു: ""മാറ്റങ്ങൾ അനിയന്ത്രിതമായ വേഗതയോടും അപ്രതീക്ഷിതമായ ആഘാതത്തോടും വലിയ തിരമാലകൾപോലെ ആഞ്ഞടിക്കും.'' കുടുംബങ്ങൾ സ്വതവേ ""ഷോക്ക് അബ്സോർബറുകൾ'' ആണെങ്കിലും അവയുടെ തന്നെ ചില ഷോക്കുകളിൽ അവയും പെട്ടുപോകും. ഇത് ഇന്ന് ലോകം ശക്തമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ മൂല്യങ്ങളെയും ജീവിതരീതികളെത്തന്നെയും ഉരിഞ്ഞുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന വിവാഹപ്രായം, കുറഞ്ഞുവരുന്ന പ്രജനനം, അധികരിച്ചു വരുന്ന ഗർഭഛിദ്രങ്ങൾ, കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റം, വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ, തകർന്ന കുടുംബങ്ങൾ, തൊഴിലില്ലായ്മ, മുതിർന്നവരോടുള്ള അവഗണന, ഭൗതികത, ഉപഭോക്തൃ സംസ്കാരം… ഇവയെല്ലാം വിവാഹത്തിന്റെയും ആരോഗ്യകരമായ കുടുംബജീവിതത്തിന്റെയും അടിത്തറയിളക്കുന്ന കാര്യങ്ങ ളാണ്.
    സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ സങ്കല്പ്പം
    ഇന്നു നമ്മൾ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം കേൾക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ചില നേട്ടങ്ങളുണ്ട്. ഒൗദ്യോഗിക ജീവിതത്തിൽ ഉയരുന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും തനതായ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനും ഒക്കെ ഇത് വഴിതുറക്കും. എന്നാൽ കുടുംബങ്ങൾ ക്ക് ഇതു ഗുണപ്രദമല്ല. കുടുംബത്തിന്റെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് നാം എന്നും നിലകൊണ്ടിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അമിതപ്രാധാന്യം കാരണമാണ് കുടുംബനാഥന്മാർ വീട്ടിൽ നിന്നും അകന്നിരിക്കുന്നതും വിവാഹമോചനങ്ങൾ പെട്ടെന്ന് പെരുകുന്നതും. മുതിർന്നവരെ പരിപാലിക്കാൻ മക്കൾ തയ്യാറാകാത്തതും കടുത്ത സ്ത്രീ സ്വാതന്ത്ര്യവാദവും അധികാരപ്രമത്തതയോടെയുള്ള പുരുഷമേധാവിത്വവും സ്വതന്ത്രവിവാഹങ്ങളും പരീക്ഷണവിവാഹങ്ങളും ശരീര ത്തെ ദുരുപയോഗിക്കലും ഒക്കെയും അതിന്റെ ഫലം തന്നെ.
    ലൈംഗികതയെക്കുറിച്ച് വളരെ സങ്കീർണ്ണമായ ആശയങ്ങളാണ് മനുഷ്യർ പ്രചരിപ്പിക്കാറുള്ളത്. ഒരു കളിതമാശയായി, ആനന്ദപ്രകടനമായി, വിനോദമായി ഒക്കെ ലൈംഗികതയെ കണക്കാക്കുന്നവരുണ്ട്. ഒരാശ്വസിപ്പിക്കലിന്, പ്രോത്സാഹനത്തിന്, നന്ദി സൂചകമായി, ആശയവിനിമയത്തിന്, സുഖദായകമായി, സ്നേഹപ്രകടനമായി ഒക്കെ ഇതിനെ ഉപയോഗിക്കുന്നവരുണ്ട്. വേറൊരു വശത്ത് വളരെ സ്വാർത്ഥപരമായി കീഴടക്കാനും വില പേശാനും ടെൻഷൻ അകറ്റാനും ശിക്ഷയായിട്ടും ചൂഷണം ചെയ്യാനും വേണ്ടിയൊക്കെ ലൈംഗികത ഉപയോഗിക്കപ്പെടുന്നുണ്ട്.
    വൈവാഹിക ജീവിതത്തിന് ആഴമാർന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രണ്ട് ആത്യന്തികമായ കാഴ്ചപ്പാടുകൾ സെക്സിനെക്കുറിച്ച് ചില മനസ്സുകളിൽ നിലനില്ക്കുന്നുണ്ട്.
    ഒന്ന്, ഇപ്പോഴും ചിലരൊക്കെ വച്ചുപുലർത്തുന്ന പഴയ മനോഭാവത്തിൽ ലൈംഗികതയും വിവാഹവും അവശ്യമായ ഒരു തിന്മയാണ്. കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടാമത്തെ കാഴ്ചപ്പാടിൽ വിവാഹം എന്നു പറയുന്നതുതന്നെ സെക്സാണ്. കേരളം ഒരു ലൈംഗിക വിപ്ലവത്തിന് അടിപ്പെട്ടു കഴിഞ്ഞു. വിവാഹത്തിനു മുമ്പും വിവാഹത്തിനു പുറമെയുമുള്ള ലൈംഗിക ബന്ധങ്ങളും സ്വവർഗ്ഗ ലൈം ഗിക ബന്ധങ്ങളും സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെടുന്നതും നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന തിന്മകളാണ്.  ഗർഭനിരോധന മാർഗ്ഗങ്ങൾ മനുഷ്യശരീരത്തെ സുഖിക്കാനുള്ള ഒരു വസ്തുവായി മാത്രം മാറ്റിയിരിക്കുകയാണ്. യുവാക്കൾക്കും കൗമാരപ്രായക്കാർക്കും ലൈം ഗിക ശിക്ഷണം നല്കുകയെ ന്നത് അനിവാര്യമായിത്തീർന്നിരിക്കുന്നു. ലൈംഗികതയ്ക്ക് സ്നേഹവും പ്രജനനവുമായി ഉള്ള ബന്ധത്തെക്കുറിച്ച് അവരെ ഗൗരവപൂർവ്വം പഠിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം ഇൗ മൂല്യങ്ങൾ രണ്ടും ദൈവിക പദ്ധതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ലൈംഗികതയുടെ പവിത്രമായ മാനവും ഇതരലിംഗത്തിൽപ്പെട്ടവരോടുള്ള ആദരവും വിശ്വസ്തതയും ഇവർക്കു പറഞ്ഞുകൊടുക്കേണ്ടതുണ്ട്.
    ലക്ഷ്യങ്ങളിലെ വ്യത്യസ്തത
    വിവാഹം ഒരു പ്രതിജ്ഞാ ബദ്ധതയാണ്. എങ്കിലും വിവാഹിതരാകുമ്പോൾ ഇൗ പ്രതിജ്ഞാബദ്ധതയുടെ യഥാർത്ഥ സ്വഭാവം ലക്ഷ്യമായി പരിഗണിക്കപ്പെടാറില്ല. വിവാഹത്തിലെ പല പൊട്ടിത്തെറികൾക്കും കാരണം പങ്കാളികളിൽ ഒരാൾക്കോ രണ്ടുപേർക്കുമോ വിവാഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയില്ലാത്തതാണ്. ജീവിതപങ്കാളികൾക്ക് അവരുടെ ഭൗതിക, സാമ്പത്തിക, ആദ്ധ്യാത്മിക ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ കുടുംബത്തിന് ആവശ്യമായവ എത്തിച്ചുകൊടുക്കുന്ന കുടുംബനാഥനും വീട്ടുജോലികൾ ചിട്ടയായി നിർവഹിക്കുന്ന ഗൃഹനാഥയും ഉണ്ടായാൽ എല്ലാം ഭംഗിയായി എന്ന ക്രമമായിരുന്നു. എന്നാൽ ഇന്ന് വിവാഹം കൂടുതൽ ഒരു തുല്യപങ്കാളിത്തമായാണ് വീക്ഷിക്കപ്പെടുന്നത്. ഇന്ന് വിവാഹത്തിൽ നിന്ന് മാനസികവും വൈകാരികവുമായ സംതൃപ്തിയും സന്തോഷവും വ്യക്തി ത്വനിറവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇവ നിറവേറ്റപ്പെടുന്നില്ലെങ്കിൽ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ഇവിടെയും ആവശ്യമായി വരുന്നത് വിവാഹത്തിനുള്ള ആഴമാർന്ന ഒരുക്കവും വ്യക്തിപരമായി ആരോഗ്യകരമായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കലുമാണ്.
    സ്ത്രീയുടെയും പുരുഷന്റെയും ആവശ്യങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്. ഇൗ വ്യത്യാസങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക രണ്ടുപേർക്കുമാവശ്യമാണ്. പുരുഷന്റെ ആവശ്യങ്ങൾ ഇൗ അവരോഹണ ക്രമത്തിലാണ്.
  • സൗഹൃദം
  •  ലൈംഗിക സംതൃപ്തി,
  • സ്നേഹം,
  • മക്കൾ,
  • കുടുംബം. സ്ത്രീയുടെ ആവശ്യങ്ങൾ ഇൗ ക്രമത്തിലാണ്
  • വൈകാരിക സ്നേഹം 
  • സുരക്ഷിതത്വം,
  • സൗഹൃദം 
  • മക്കൾ, 5. ലൈംഗിക സംതൃപ്തി.
    തുടർശിക്ഷണം
    വൈവാഹിക ജീവിതം ഒരു തുടർച്ചയായ മാനസിക കൂടിയാലോചനയാണ്  പങ്കാളികൾക്ക് സംതൃപ്തമായ ഒരു ബന്ധം പണിതുയർത്തുന്നതിന് ഇതാവശ്യമാണ്. ഏക മനസ്സോടെ ജീവിച്ചുകൊണ്ട് വെല്ലുവിളികളെ അഭിമുഖീകരിച്ച് അവയോട് പ്രത്യുത്തരിക്കുമ്പോൾ അവർ വിജയം കണ്ടെത്തുന്നു. കുടുംബ ജീവിത ചക്രത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അതിന്റെ ധർമ്മങ്ങളും വെല്ലുവിളികളും ദമ്പതികൾ ആഴത്തിൽ മനസ്സിലാക്കിയിരിക്കണം. വിവാഹത്തിന്റെ ആദ്യവർഷങ്ങൾ, കുട്ടികളുടെ ജനനം, മക്കൾ കൗമാരത്തിലേയ്ക്ക് പ്രവേശിക്കുന്നത്, മക്കൾ വീടു വിടുമ്പോഴത്തെ "കൂടൊഴിഞ്ഞ' അനുഭവം, മദ്ധ്യവയസ്സ് കാലഘട്ടം, ജോലിയിൽ നിന്നു വിരമിക്കൽ, വാർദ്ധക്യം, പങ്കാളിയുടെ വേർപാട്…. തുടങ്ങിയ എല്ലാ ജീവിതയാഥാർ ത്ഥ്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ദമ്പതികൾക്ക് ഉണ്ടായിരിക്കണം. ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ വ്യതിയാനങ്ങൾ, ലൈംഗിക ബലക്ഷയം, ലൈംഗിക മരവിപ്പ്, ലൈം ഗിക താത്പര്യക്കുറവ്, മനംമടുപ്പ്, അസ്വസ്ഥത, വേദന…. ഇവയൊക്കെ ധാരാളംപേർ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. ഇൗ സന്ദർഭങ്ങളിൽ ദമ്പതികൾ പുറമെ നിന്നുള്ള സഹായം തേടേണ്ടതാണ്. ഇവരുടെ ദാമ്പത്യ-കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായഹസ്തവുമായി അവരെ ബോധവത്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും സഭയും സമൂഹവും തയ്യാറായി മുന്നോട്ടുവരേണ്ടതാണ്. ദമ്പതികളുടെ ചെറുകൂട്ടായ്മകളും വിവാഹ പോ ഷണ പരിപാടികളും സെമിനാറുകളും ദമ്പതീധ്യാനങ്ങളും ഒക്കെ കുടുംബങ്ങളെ വളരെ സഹായിക്കുന്നവയാണ്.
    പക്വതക്കുറവ്
    ദമ്പതികളിൽ ഒരാളുടേയോ രണ്ടുപേരുടേയുമോ പക്വതക്കുറവ് വിവാഹ ജീവിതത്തെ പ്രശ്നങ്ങളിലേക്കു നയിക്കും. വൈവാഹിക കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോ, തങ്ങളുടെ ആദർശങ്ങൾക്കൊ ത്ത് ജീവിക്കാനോ സാധിക്കാതെ വരാം. വിജയകരമായ ദാമ്പത്യജീവിതത്തിന് ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ലൈംഗികവും സാമൂഹികവും സാമ്പത്തികവും ധാർമ്മികവും ആദ്ധ്യാത്മികവുമായ ഒരു സാമാന്യപക്വത അത്യാവശ്യമാണ്. സംതൃപ്തമായ ഒരു ദാമ്പത്യജീവിതത്തിന് പുരുഷൻ തനിക്ക് ഏറ്റവും യോജിച്ച ഒരു ഇണയെ കണ്ടെത്തിയാൽ മാത്രം പോരാ, അവൾക്ക് ലഭിച്ചത് തനിക്ക് ഏറ്റ വും യോജിച്ച പുരുഷനാണെന്ന് ബോദ്ധ്യപ്പെടുന്ന തരത്തിൽ ജീവിക്കുകയും വേണം. ഇൗ മേഖലയ്ക്ക് വേണ്ടത്ര പ്രാധാ ന്യം കൊടുക്കാതെ സമ്പത്തിനും കുടുംബപ്രതാപത്തിനും വിദേശവാസത്തിനുള്ള അവസരത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന സാമാന്യ പ്രവണത.
    ദുരുപയോഗങ്ങൾ (അയൗലെ)െ
    വളരെ ആഴത്തിൽ, വിശദമായി ഗവേഷണം നടത്തേണ്ട മേഖലയാണിത്. കുടുംബങ്ങൾ പലവിധത്തിലുള്ള ദുരുപയോഗങ്ങൾ അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്. കുട്ടികൾ, ജീവിതപങ്കാളി, പ്രായമായവർ, ഇവരൊക്കെ വിവിധ തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ശാരീരികമായി, വൈകാരികമായി, വാക്കുകളിലൂടെ…. ഒക്കെ പീഡനം നടക്കാറുണ്ട്. ഇവിടെ ഞാൻ വാക്കുകളിലൂടെയുള്ള പീഡനത്തെക്കുറിച്ച് മാത്രം പരാമർശിക്കുകയാണ്. മിക്ക കുടുംബങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. വാക്കുകൾക്ക് ആഴത്തിൽ മുറിപ്പെടുത്താനുള്ള കരുത്തുണ്ട്. താഴ്ത്തിക്കെട്ടാനും പ്രതിയോഗിയുടെ ദൗർബല്യത്തെ പെരുപ്പിച്ചു കാണിക്കാനും ഉദ്ദേശിച്ചുള്ള പ്രയോഗങ്ങൾ സാധാരണമാണ്. പല കുടുംബങ്ങളിലും ചില അംഗങ്ങൾ ആസൂത്രിതമായ വൈകാരിക പീഡനം അനുഭവിക്കാറുണ്ട്. പുച്ഛിച്ചു സംസാരിക്കുക, ബോധപൂർവ്വം അപമാനിക്കുക, അധിക്ഷേപിച്ച് സംസാരിക്കുക, കുറ്റപ്പെടുത്തി താരതമ്യം ചെയ്യുക ഇവയൊക്കെ വാക്കുകൾകൊണ്ട് വ്രണപ്പെടുത്തുന്ന മേഖലകളാണ്. ഇതിന്റെയൊക്കെ പരിണതഫലമായി വ്യക്തികൾ തങ്ങൾ ഒന്നിനും യോഗ്യതയില്ലാത്തവരാണെന്ന ചിന്തയിലേക്ക് താഴുന്നു. കേരളത്തിൽ എല്ലാത്തരത്തിലുമുള്ള പീഡനങ്ങൾ അടിക്കടി വർദ്ധിച്ചു വരികയാണെന്നാണ് വാർ ത്ത. ക്രൂരതയ്ക്ക് കിട്ടുന്ന സാംസ്കാരിക അംഗീകാരവും മാനസിക രോഗങ്ങളും, മദ്യം - മയക്കുമരുന്നുകൾക്കുള്ള അടിമത്തവും വ്യക്തിത്വ വൈകല്യങ്ങളുമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണങ്ങൾ.
    ബന്ധു (കിഹമം) പ്രശ്നങ്ങൾ
    നമ്മുടെ സംസ്കാരത്തിൽ വിവാഹത്തെ ഒരു സ്ത്രീയും പുരുഷനും മാത്രം ഉൾപ്പെടുന്ന ഒരു ബന്ധമായി മാത്രമല്ല പരിഗണിക്കുന്നത്. രണ്ടു കുടുംബങ്ങളുടെ - മാതാപിതാക്കളും സഹോദരങ്ങളും അങ്കിളുമാരും ആന്റിമാരും ഒക്കെ ഉൾപ്പെട്ട - ഒരു ലയനമാണ് വിവാഹത്തിലൂടെ നടക്കുന്നത്. ഭാര്യയുടെയോ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ അമിതമായ ഇടപെടൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ദമ്പതികളുടെ മാതാപിതാക്കൾ കുഞ്ഞുങ്ങളെ അമിതമായി ലാളിക്കുന്നതും അവരിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നതും ദമ്പതികളുടെ ആരോഗ്യകരമായ ബന്ധത്തിന് ക്ഷതമേൽപ്പിക്കും. യുവദമ്പതികൾക്ക് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ ധാരാളം സ്വാതന്ത്ര്യവും സഹായവും ആവശ്യമായി വരും.
    വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും മൂല്യങ്ങളും വഴി വരുന്ന സംഘർഷം ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾക്കും മനോഭാവങ്ങൾക്കും മൂല്യങ്ങൾക്കും കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയുംമേൽ ശക്തമായ സ്വാധീനമുണ്ടായിരിക്കും എന്നുള്ളത് തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. വ്യത്യസ്തങ്ങളായ മതവിശ്വാസ ബോധ്യങ്ങളും ജീവിതശൈലിയെക്കുറിച്ചുള്ള മനോഭാവങ്ങളും ഇതിനുദാഹരണമാണ്. ആശയങ്ങൾ കൂട്ടിമുട്ടുമ്പോൾ കുടുംബങ്ങളിൽ ഗൗരവമായ നൈരാശ്യമോ സംഘർഷങ്ങളോ അനുഭവപ്പെടും. അടുത്ത കാലങ്ങളിലായി, വിവാഹാലോചനകൾ നടക്കുമ്പോൾ വ്യക്തികളുടെ ജീവിതമൂല്യങ്ങളെക്കുറിച്ച് അധികമൊന്നും പരിഗണന കൊടുക്കാറില്ല എന്നതാണ് സത്യം. ഒരേ തരത്തിലുള്ള ചിന്താഗതിയും താത്പര്യങ്ങളും പ്രതീക്ഷകളും ഒന്നിച്ചുള്ള ജീവിതത്തിന് അനിവാര്യമാണെന്ന് അറിയാത്തതുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. അധികരിച്ചുവരുന്ന അന്യമതസ്ഥരുമായിട്ടുള്ള വിവാഹബന്ധങ്ങളും കുടുംബത്തിലെ ചില അംഗങ്ങൾ ചില പ്രത്യേക പ്രത്യയ ശാസ്ത്രങ്ങളിലോ നിരീശ്വര പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കുന്നതും ഒക്കെ കുടുംബത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്നുണ്ട്.
    ദൈവിക കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും വിവാഹജീവിതത്തിലും കുടുംബത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇൗ കാലഘട്ടത്തിന്റെ വലിയ ദുരവസ്ഥ ഇതു തന്നെയാണ്. വിവാഹത്തിന് ഒരു വിശ്വാസമാനമുണ്ട്. അതുകൊണ്ടാണ് വിവാഹിതരാകുന്നവർക്ക് ഒരളവുവരെ പ്രത്യേകിച്ച് വിശ്വാസമൂല്യങ്ങളുടെ കാര്യത്തിൽ ധാർമ്മികവും ആദ്ധ്യാത്മികവുമായ മനോഭാവം ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നത്. യോജിപ്പും വേർപെടുത്താനാവാത്ത അവസ്ഥയും 
  • വിവാഹത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമാണ് (മത്താ. 19:3-12). വിശ്വാസം ക്ഷയിക്കുന്നതും ക്രമേണ നഷ്ടപ്പെടുന്നതും കൈ്രസ്തവ വിശ്വാസ സത്യങ്ങൾ അശ്രദ്ധമായി പഠിക്കുന്നതുകൊണ്ടോ അവ പൂർണ്ണമായി ഒഴിവാക്കുന്നതുകൊണ്ടോ ആണ്. കുടുംബ വിശ്വാസ പരിശീലനത്തെ ഒന്ന് നവീകരിക്കുന്നത് ഇൗ അവസ്ഥയിൽ നിന്ന് കരകയറാൻ സഹായിക്കും.
    ഉപഭോക്തൃസംസ്കാരം
    ഉപഭോക്തൃസംസ്കാരം ഇന്ന് സമൂഹങ്ങളെ ഭരിക്കുകയാണ്. തങ്ങളുടെ ആവശ്യത്തിനപ്പുറം, ആഢംബരം, ധൂർത്ത് എന്നിവയ്ക്കായി പരിഗണിക്കാതെ കടമെടുത്തും ക്രെഡിറ്റ് കാർഡ് മുഖേനയും ജനം സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ഇക്കാര്യത്തിൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും മുന്നിലെന്നാണ് സർവ്വേ കാണിക്കുന്നത്. കൂടുതൽ ടി.വി.കളും വാഹനങ്ങളും മൊബൈൽ ഫോണുകളും വലിയ വീടുകളും ബ്യൂട്ടി പാർലറുകളും ജ്വല്ലറികളും സൗന്ദര്യവർദ്ധക സ്ഥാപനങ്ങളും നമുക്കാണുള്ളത്.
    ഉപഭോക്തൃസംസ്കാരത്തിൽ ഒരുവൻ/ൾ വിലമതിക്കപ്പെടുന്നത് അവൻ/ൾ എന്താ ണോ അതിനല്ല മറിച്ച് അവന്/അവൾക്ക് എന്തുണ്ടോ എന്നതിനാണ്. ഇൗ സംസ്കാരത്തിൽ, ആസ്വദിക്കാവുന്നതും ഉപയോഗിക്കാവുന്നതും മാത്രമേ നല്ല തും വൈശിഷ്ട്യവുമുള്ളതായി പരിഗണിക്കപ്പെടുകയുള്ളൂ. ഇതിന്റെ പ്രത്യാഘാതം കുടുംബത്തിൽ പ്രകടമാകുന്നതിന്റെ ലക്ഷണമാണ് പ്രായാധിക്യം വന്നവരും കുഞ്ഞുങ്ങളും ആസ്വാദ്യജീവിതത്തിന് തടസ്സങ്ങളും ഭാരങ്ങളുമായി പരിഗണിക്കപ്പെടുന്നതും സാധിക്കുമെങ്കിൽ അവരെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതും. കഴുത്തറപ്പൻ മാത്സര്യങ്ങളും ഏതു വിധേനയും ധനം സമ്പാദിക്കാനുള്ള ശ്രമവും ഇന്നത്തെ ശൈലിയായിരിക്കുകയാണ്.
    മാധ്യമങ്ങളുടെ നിഷേധപരമായ സ്വാധീനം
    മാദ്ധ്യമങ്ങൾ-ടി.വി., സിനിമ, ഇന്റർനെറ്റ്, സൈബർക്ലിനിക്കുകൾ, മൊബൈൽഫോൺ, പത്രങ്ങൾ-ഒരു പുതിയ സംസ് കാരത്തെ സൃഷ്ടിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിൽ കുടുംബമൂല്യങ്ങളുടെ പവിത്രത - പരസ്പര വിശ്വസ്തത, വിവാഹത്തിന്റെ അഖണ്ഡത, കുടുംബ പ്രതിജ്ഞാബദ്ധത - ഇവ അവമതിക്കപ്പെടുന്നു. ഇൗ മൂല്യങ്ങളൊക്കെ വ്യക്തിയുടെ വളർ ച്ചയ്ക്ക് വിഘാതമായിട്ടും ജീവിതത്തിന്റെ ഭാരങ്ങളായിട്ടും അവതരിപ്പിക്കപ്പെടുന്നു, ഉപഭോക്തൃ സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇൗ മാദ്ധ്യമങ്ങളിലൂടെ അശ്ലീലസാഹിത്യവും ചിത്രങ്ങളും കുടുംബാന്തരീക്ഷത്തിന്റെ ശ്രീകോവിലിൽ എത്തിപ്പെടുകയും കുടുംബാംഗങ്ങളുടെ സമാധാനം തകർക്കുകയും ചെയ്യുന്നു. വിവാഹമോചനങ്ങൾ സ്വീകാര്യമായവയാ ണെന്നും സെക്സ് കൂടുതലും വിനോദത്തിനുവേണ്ടിയുള്ളതാണെന്നും വിവാഹങ്ങൾ താല് ക്കാലികമാണെന്നും ശിശുക്കൾ ഒരു ഭാരമാണെന്നും സ്വവർഗ്ഗരതി സ്വാഭാവികമാണെന്നും മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ മാർ പാപ്പാ ഇവയെ മാദ്ധ്യമങ്ങളുടെ അപായങ്ങൾ  എന്ന് പരാമർശിച്ചു.
    മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് ടി.വി, എവിടെ അമിതസ്വാധീനം ചെലുത്തുന്നുവോ അവിടെ കുട്ടികളുടെ വിദ്യാഭ്യാസ നേട്ടങ്ങൾ ക്ക് കുറവു വരുന്നു, ക്രൂരത യോടുള്ള പ്രതികരണം തണുത്തതാകുന്നു, ലൈംഗിക അരാജകത്വം അംഗീകരിക്കപ്പെടുന്നു.
    കുടുംബഭദ്രതയ്ക്ക് കോട്ടം വരുത്തുന്ന, അതിന്റെ നിലനിൽപ്പിന്, സന്തുലിതാവസ്ഥയ്ക്ക്, സന്തോഷത്തിന് മങ്ങലേല്പിക്കുന്ന എല്ലാ സൃഷ്ടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടത് മാദ്ധ്യമരംഗത്തെ എല്ലാ പ്രവർത്തകരുടെയും കടമയാണ്. കുടുംബത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് തുരങ്കം വയ് ക്കുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യന്റെ ഉപരിനന്മയ്ക്കാണ് തുരങ്കം വയ്ക്കുന്നത്.
    പുരുഷമേധാവിത്വം
    ആദർശപരമായി പുറംതള്ളപ്പെട്ട ആശയമാണെങ്കിലും പുരുഷമേധാവിത്വവും സ്ത്രീ കൾക്കെതിരായുള്ള ചേരിതിരിവും ഇന്നും നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. കുടുംബത്തിലും സമൂഹത്തിലും ലൈംഗികമായും മാനസികമായും ശാരീരികമായും അവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. മേലേ യും കീഴേയും എന്ന മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി തുല്യപങ്കാളിത്തമെന്ന ആശയം പ്രോത്സാഹിപ്പിച്ച് അത് ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെ അടിത്തറയായി മാറണം. എന്നാൽ ഇൗ മേഖലയിൽ വ്യാപകമായി നിലനില്ക്കുന്ന അസമത്വസംസ്കാരം നിമിത്തം സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങൾ ഉറപ്പിച്ചെടുക്കാൻ സാധിക്കുന്നില്ല. ഒരു തീവ്രയജ്ഞ കർമ്മപരിപാടിയിലൂടെ ഇൗ ചേരിതിരിവിനെ അതിജീവിക്കാൻ നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ എല്ലാ മനുഷ്യരിലും ഒരുപോലെ പ്രകാശിക്കുന്ന ദൈവികപ്രതിഛായ തുല്യമായി ആദരിക്കപ്പെടുക യുള്ളൂ.
    ആഗോളവത്കരണം
    ആഗോളവത്കരണം ഇറക്കുമതി ചെയ്യുന്നത് വസ്തുക്കൾ മാത്രമല്ല, മൂല്യങ്ങൾ കൂടിയാണ്. പലപ്പോഴും അവ അസന്മാർഗ്ഗികമാണു താനും. താളം തെറ്റിയ ധാർമ്മികതയിൽ കുടുംബമൂല്യങ്ങളെ തള്ളിപ്പറയുന്ന സംസ്കാരവും - സ്വതന്ത്രവിവാഹം, പരീക്ഷണവിവാഹം, സ്വവർഗ്ഗവിവാഹം, വിവാഹമോചനം, ഗർഭഛിദ്രം, ഗർഭനിരോധന ഉപാധികൾ, കാരുണ്യവധം, സ്വതന്ത്ര സെക്സ്, വിവാഹപൂർവ്വ - വിവാഹേതര ലൈംഗികബന്ധങ്ങൾ- കൂടെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
    ആഗോളവത്കരണത്തിന്റെ ഫലമായി നമ്മുടെ സമ്പദ്വ്യവസ്ഥ എപ്പോഴും ചാഞ്ചാട്ടത്തിലാണ്. കേരളത്തിൽ അതിന്റെ പ്രത്യാഘാതം കൂടുതൽ അനുഭവിക്കുന്നത് കൃഷിക്കാരാണ്. അവരാണ് ജനസംഖ്യയിലെ 70 ശതമാനവും. ഇൗ അസ്ഥിരതയുടെ ബലിയാടുകളാവുന്ന സാധാരണക്കാർ ആകുലതയുടെയും മാനസിക പിരിമുറുക്കത്തിന്റെയും മനോരോഗങ്ങളുടെയും അടിമകളായി കുടുംബബന്ധങ്ങൾ താറുമാറായി പലപ്പോഴും ആത്മഹത്യകളിൽ ചെന്ന് അവസാനിക്കുന്നു. ആത്മഹത്യകളുടെയും ആത്മഹത്യാശ്രമങ്ങളുടെയും ശതമാനത്തിലും കേരളീയർ ഏറ്റവും മുമ്പിൽതന്നെയാണ്. കണക്കുകൾ പറയുന്നത് ഒരു ലക്ഷത്തിൽ 29 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു എന്നാണ്. ദേശീയ ശരാശരിയാകട്ടെ 9.5 മാത്രമാണ്.

റവ. ഫാ. ജോസ് കോട്ടയിൽ


Related Articles

geed

വിചിന്തിനം

Contact  : info@amalothbhava.in

Top