ഉപവാസത്തിന് മനുഷ്യന്റെ ഇൗശ്വരവിശ്വാസത്തോളംതന്നെ പഴക്കമുണ്ട്. പുരാതനകാലം മുതലേ ആത്മീയഉണർവ്വിനും, നവീകരണത്തിനുമായി വിവിധ രീതിയിൽ അവൻ ഉപവാസവും നോമ്പും അനുഷ്ഠിച്ച് ദൈവത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചു. ഉപവാസത്തിന്റെ പ്രാധാന്യവും ചരിത്രപരമായ മാറ്റങ്ങളും വിശുദ്ധഗ്രന്ഥകാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനോടൊപ്പം സഭയുടെ നിയമസംഹിതകളിലൂടെ കടന്നു ചെന്ന് ഉപവാസത്തിന് കൈ്രസ്തവ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത് നമ്മുടെ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്ക് ഉത്തമമായിരിക്കും. നമ്മുടെ വിശ്വാസജീവിതത്തിന് അടിത്തറപാകിയ സഭാപിതാക്കന്മാരുടെ "ഉപവാസ ദർശനങ്ങൾ' ഉപവാസമെന്ന ദൈവത്തിലേക്കു നയിക്കുന്ന രാജപാതയെ കൂടുതൽ അടുത്തറിയുന്നതിനും അതിനെ ആശ്ലേഷിച്ച് പൂർണ്ണത കൈവരുന്നതിനും ഉപകരിക്കുന്നു.
1. നോമ്പിന്റെയും ഉപവാസത്തിന്റെയും വാച്യാർത്ഥം
ഗ്രീക്കിൽ "നേസ്റ്റേ വൂ' എന്ന പദമാണ് ഉപവാസത്തിന് ഉപയോഗിച്ചിരുന്നത്. ഇതിന്റെയർത്ഥം "മാറി നിൽക്കുക' എന്നുള്ളതാണ്. ദൈവസാന്നിദ്ധ്യമനുഭവിക്കുവാനും ദൈവകൃപ ലഭിക്കുവാനും ഒരാൾ ബോധപൂർവ്വം ഭക്ഷണ പാനീയങ്ങളിൽ നിന്നും, ദൈവത്തിൽനിന്ന് തന്നെ അകറ്റുന്ന ഭൗതിക വസ്തുക്കളിൽ നിന്ന് മാറിനിൽക്കുകയും, തന്നെ തന്നെ വിനീതനാക്കുകയും ചെയ്യുന്നതിനെയാണ് ഗ്രീക്കിൽ ഇൗ പദം കൊണ്ട് അർത്ഥമാക്കുന്നത്. ഹീബ്രുവിൽ "അനാനേപ്പേഷ്', "സും' എന്നീ വാക്കുകളാണ് ഉപവാസത്തിനുവേണ്ടി ഉപയോഗിക്കുന്നത്. "വിനീതനാക്കുക, പീഡിപ്പിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക എന്നെല്ലാമാണ് ഇതിന്റെയർത്ഥം. മലയാളത്തിൽ ഉപവാസം രണ്ട് പദങ്ങളുടെ സമുച്ഛയമാണ്. "ഉപ+വാസ' എന്നതാണ് ഇൗ രണ്ട് പദങ്ങൾ. അതിന്റെ വാച്യാർത്ഥം "സമീപത്തു വസിക്കൽ' എന്നതാണ്. ദൈവ വിശുദ്ധിയുടെ സമീപത്തു വസിക്കുന്നതിന് എന്തൊക്കെയാണോ ഒരാൾ ഉപേക്ഷിക്കേണ്ടത് അതെല്ലാം ഉപേക്ഷിച്ച്, അതിൽ നിന്നെല്ലാം മാറിനിൽക്കുന്നതിനെയാണ് ഉപവാസം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. ഹൈന്ദവ വിജ്ഞാനകോശം നമുക്കു നൽകുന്ന അർത്ഥമനുസരിച്ച് ഒരാൾ പാപങ്ങളിൽനിന്ന് പിന്തിരിഞ്ഞ് ഗുണങ്ങളോടുകൂടി നടത്തുന്ന വാസത്തിനെയാണ് ഉപവാസം എന്നു പറയുന്നത്. വ്രതാനുഷ്ഠാനത്തിനുള്ള ആഹാരവർജ്ജനം ഇതിന്റെ ഭാഗമാണ്.
"നോമ്പ്്' എന്ന മലയാളപദം "നോലെ' എന്ന ക്രിയയിൽ നിന്ന് രൂപപ്പെട്ടതാണ്. "നോലെ' എന്ന പദത്തിനർത്ഥം "വ്രതമനുഷ്ഠിക്കുക' എന്നതാണ്. "നോമ്പു നോക്കുക' എന്നാൽ "ഒരുങ്ങിയിരിക്കുക' എന്നർത്ഥം. ഒരു പ്രത്യേക ദൗത്യത്തിനായി ഒരുങ്ങിയിരി ക്കുന്നതിനെ ഇൗ പദം സൂചി പ്പിക്കുന്നു. ഉദാഹരണത്തിന് ദൈവത്തെ കാണുന്നതിനായി മോശയും, പിതാവിൽ നിന്നും ലഭിച്ച ദൗത്യം ഭൂമിയിൽ തുടരുന്നതിനായി ക്രിസ്തുവും 40 ദിനരാത്രങ്ങൾ മാറിനിൽ ക്കുന്നു. അയ്യപ്പദർശനത്തിനാ യി ശബരിമലയ്ക്കു പോകുന്ന ഭക്തർ ഒരുങ്ങുന്നതിനെ നോമ്പു നോക്കുക എന്ന ഇൗ പദം കൊണ്ട് സൂചിപ്പിക്കുന്നത് ഭാരതീയർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്.
ഉപവാസത്തിന്റെ ചരിത്രപര മായ ഉത്ഭവം
നോമ്പും ഉപവാസവും എന്നാണ് തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല. മനുഷ്യന്റെ വിശ്വാസത്തോളം തന്നെ പഴക്കം അതിനുണ്ടാകും. മതപരവും ആദ്ധ്യാത്മികപര വുമായ താൽപര്യത്തോടുകൂടി ഭക്ഷണപദാർത്ഥങ്ങൾ വർജ്ജി ക്കുന്ന രീതി പണ്ടുമുതൽ നിലനിന്നിരുന്നു. ആദ്യകാല സമൂഹങ്ങളിലും, ഉത്തരാധു നിക കാലത്തും ഇതിന് ഒരു പോലെ സ്ഥാനവും അംഗീകാര വും നൽകപ്പെട്ടിരുന്നു. ഭക്ഷണം ശരീരത്തിന് പോഷണവും ആത്മാവിന് സന്തോഷവും നൽ കുന്ന കാര്യമാണെങ്കിൽ അവ യുടെ ചിലപ്പോഴത്തെ നിയന്ത്ര ണമോ വർജ്ജനമോ ഇൗ പോഷണത്തെയോ സന്തോഷ ത്തെയോ ഹനിക്കുന്നതിന് കാരണമാകുന്നു. ഇതിലടങ്ങി യിരിക്കുന്ന ത്യാഗത്തിന്റെ അളവ് ദൈവപ്രീതിയ്ക്ക്് കാരണമാകും എന്ന ആദ്ധ്യാ ത്മിക ചിന്ത എക്കാലത്തെയും മനുഷ്യരെ ഉപവാസത്തോട് അനുകൂലമായി പ്രതികരിക്കു വാൻ പ്രേരിപ്പിച്ചു. നോമ്പിനും ഉപവാസത്തിനുമുള്ള പ്രായോ ഗിക മാനസിക മേന്മകൾക്ക് ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നു. അതിനാൽ പക്വപര മായ ആത്മീയ ചിന്തയിലേക്ക് നയിക്കുന്ന ആദർശപരമായ ഒരു മാനസികാവസ്ഥ നോമ്പ് ഒരു വ്യക്തിയിൽ ജനിപ്പിക്കുന്നതി നാൽ ആത്മശുദ്ധീകരണത്തി നും ദൈവപ്രസാദത്തിനും ഇത് സഹായകരമാകുമെന്ന് മനുഷ്യ ൻ പണ്ടേ ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് ഒരു പക്ഷേ ആദ്യമുണ്ടായ അനുസ്മരണ ഉപവാസം നിലവിൽ വന്നത്. അതായത്, ഒരു കുടുംബത്തിൽ ഒരു വ്യക്തി മരിച്ചാൽ ബാക്കി അംഗങ്ങൾ കുറെ ദിവസത്തേ ക്ക് ഉപവസിക്കുകയോ നോമ്പ്് അനുഷ്ഠിക്കുകയോ ചെയ്യുന്ന രീതി.
ഉപവാസം യഹൂദമതത്തിലും മറ്റു മതങ്ങളിലും
എല്ലാ മതങ്ങളിലും നോ മ്പും ഉപവാസവും അനുഷ്ഠി ച്ചിരുന്നു. സാമൂഹികാചരണ ത്തിന്റെ ഭാഗമായും, ഭൂതപ്രേ താദികളിൽ നിന്ന് മോചനം നേടാനുള്ള ഉപാധിയായും, പിതൃക്കൾക്ക് ബലിതർപ്പണ ത്തിനായും, ദൈവികമായ തലത്തിലേക്ക് കടക്കാനുള്ള മാർഗ്ഗമായും ഉപവാസത്തെ കാണുന്നതായി വിവിധ മതങ്ങ ളിൽ നാം കാണുന്നു.
മതങ്ങളെക്കുറിച്ച് വിശദ മായി പഠനം നടത്തിയിട്ടുള്ള സാമൂഹ്യ ശാസ്ത്രജ്ഞന്മാർ എത്തിച്ചേരുന്ന നിഗമനം പൗരാ ണിക മതങ്ങളിൽ വെച്ച് പഴയ നിയമത്തിൽ മാത്രമാണ് വ്യക്തിപരമായ ജീവിതാനു ഷ്ഠാന ഉപാധിയായി ഉപവാസാ നുഷ്ഠാനം നമുക്ക് കണ്ടെത്താ നാകുന്നത് എന്നതാണ്. ഒരു വിശുദ്ധ ഭക്ഷണത്തിൽ സംബ ന്ധിക്കുന്നതിനുള്ള ആദ്ധ്യാ ത്മിക ഒരുക്കമായിട്ടാണ് ഉപ വാസം തുടങ്ങിയത്. യഹൂദ മതത്തിൽ അതിന് വലിയ പ്രാധാന്യവുമുണ്ടായിരുന്നു. യഹൂദന്മാരെ തിരിച്ചറിയാനുള്ള ഒരടയാളമായിരുന്നു ഇത്. ഉപവാസം പാപം മോചിപ്പിക്കു കയും രോഗവിമുക്തി നല്കുക യും ദുഷ്ടാരൂപികളെ അകറ്റുക യും ദൈവസിംഹാസനത്തോട് ഒരുവനെ അടുപ്പിക്കുകയും ചെയ്യുമെന്ന് അവർ വിശ്വസിച്ചി രുന്നു. പരിഹാരദിനം പോലെ തിങ്കളാഴ്ചയും കടമുള്ള ഉപവാസദിവസങ്ങളായി തീക്ഷ്ണമതികളായ യഹൂദർ കരുതിയിരുന്നു. സാബത്തിനു ള്ള ഒരുക്കദിവസമോ കറുത്ത വാവ് ദിവസത്തിന് ഒരുക്ക മായുള്ള സാബത്തുദിവസമോ അവർ ഉപവസിക്കുകയില്ലായി രുന്നു. യഹൂദനിയമത്തിൽ പ്രായശ്ചിത്തത്തിന്റെ മഹാദിന ത്തിൽ മാത്രമാണ് നിർബന്ധിത മായ ഉപവാസം ഉണ്ടായിരുന്നു ള്ളൂ. ആ ദിവസം പ്രഭാതം മുതൽ സായാഹ്നം വരെ ഉപവാസമനുഷ്ഠിക്കുവാൻ എല്ലാവരും കടപ്പെട്ടിരുന്നു. ഇൗ നിയമം ലംഘിക്കുന്നവർ സമൂ ഹത്തിൽനിന്ന് പുറത്താക്ക പ്പെട്ടിരുന്നു എന്ന് ലേവ്യരുടെ പുസ്തകം 16: 29-ൽ അനുശാ സിക്കുന്നു. ഉപവാസം എെശ്ചിക മായി യഹൂദർ അനുഷ്ഠിച്ചി രുന്നു എന്ന് വിശുദ്ധ ഗ്രന്ഥ ത്തിൽനിന്ന് മനസ്സിലാക്കാം. സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ കൂടുതൽ ഉപവാസമ നുഷ്ഠിച്ചിരുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (മാർക്കോ. 2/18). യഹൂദമതത്തിലെ ഉപവാസ ദിവസങ്ങളായ തിങ്കളും, വ്യാഴ വും ക്രിസ്ത്യാനികൾക്ക് എങ്ങനെ ബുധനാഴ്ചയും വെള്ളിയാഴ്ചയുമായി മാറി വെള്ളിയാഴ്ച ഇൗശോ യുടെ കുരിശുമരണത്തിന്റെ ദിവസമായതുകൊണ്ട് കൈ്രസ്തവർ ആ ദിവസം ഉപവസിച്ചിരുന്നു. കൈ്രസ്തവ പാരമ്പര്യത്തിൽ യൂദാസ്, മിശി ഹായെ ഒറ്റിക്കൊടുത്തത് ബുധനാഴ്ചയാണ്. അതുകൊ ണ്ട് അതിന് വെള്ളിയാഴ്ചയുടെ പ്രാധാന്യം കൈവന്നു. ബുധ നാഴ്ച കർത്താവിനെ വധിക്കു വാൻവേണ്ടി ദുരാലോചന നടത്തുകയും വെള്ളിയാഴ്ച അത് പൂർണ്ണമാകുകയും ചെയ് തുവെന്ന് "ഏജേറിയ' തന്റെ തീർത്ഥാടനം എന്ന പുസ്തക ത്തിൽ വിവരിക്കുന്നു.
ബുധൻ, വെള്ളി ദിവസങ്ങ ളിലെ ഉപവാസങ്ങളെക്കുറിച്ച് ഡിഡസ് കാലിയ ഇപ്രകാരം പറയുന്നു: ""നിങ്ങൾ ഉപവസി ക്കുന്നത് പഴയ ജനത്തിന്റെ സമ്പ്രദായമനുസരിച്ചാകരുത്. ഞാൻ നിങ്ങൾക്കു തന്ന പുതിയ ഉടമ്പടിയനുസരിച്ചായിരി ക്കണം. പഴയ ജനത്തിനു വേണ്ടി ആഴ്ചയുടെ നാലാം ദിവസം ഉപവസിക്കണം. എന്തെന്നാൽ ആ ദിവസമാണ് അവർ സ്വന്തം ആത്മാക്കളെ നശിപ്പിക്കാൻ ആരംഭിച്ചതും എന്നെ പിടികൂടിയതും... വെള്ളിയാഴ്ചയും അവർക്കു വേണ്ടി ഉപവസിക്കാം. അന്നാണ ല്ലോ അവർ എന്നെ ക്രൂശിച്ചത്.'' ഇതിൽനിന്നും മനസ്സിലാക്കേ ണ്ടത് ബുധനാഴ്ചയും വെള്ളി യാഴ്ചയുമുള്ള ഉപവാസം യഹൂദർക്കുവേണ്ടിയാണ് എന്നുള്ളതാണ്.
ഉപവാസം പ്രാർത്ഥനയോ?
ഉപവാസവും പ്രാർത്ഥന യും തമ്മിൽ വേർതിരിക്കാൻ പ്രയാസമായിരിക്കും. എന്തായാലും പ്രാർത്ഥനയെ ശക്തി പ്പെടുത്തുകയാണ് ഉപവാസ ത്തിന്റെ ലക്ഷ്യമെന്ന് ആദിമ രേഖകൾ നമ്മെ പഠിപ്പിക്കുന്നു. ദൈവവുമായി അനുരഞ്ജനപ്പെ ടുന്നതിന് ഉപവാസമാകുന്ന ബലി ആവശ്യമാണെന്ന് "തെർ ത്തുല്യൻ' പറയുന്നു. സഭ രണ്ടാം നൂറ്റാണ്ടു മുതൽ ഏർപ്പെടുത്തിയ ഉപവാസം യഹൂദഭക്തിയുടെ തുടർച്ചയായി കാണാവുന്നതാണ്. റോമിലെ വി. ക്ലമന്റ് പറയുന്നു: ""ദാന ധർമ്മം പാപത്തിന് ഒരു പരിഹാ രം എന്ന നിലയിൽ നല്ലതു തന്നെ. ഉപവാസം പ്രാർത്ഥന യെക്കാളും നല്ലതാണ്. എന്നാൽ ദാനധർമ്മം ഇവ രണ്ടിനെ ക്കാളും വളരെ നല്ലതാണ്. ദാനധർമ്മം പാപാധിക്യത്തെ മറയ്ക്കുന്നു. ദാനധർമ്മവും പ്രാർത്ഥനയും ചേർന്ന ഉപവാ സം (മത്താ. 6: 1-8, 16-18) മിശിഹാ കൊണ്ടുവന്ന പുതിയ ജീവിതത്തിന്റെ പ്രത്യേകത യാണ്.
കൈ്രസ്തവർ അനുഷ്ഠി ക്കു ന്നത് 50 നോമ്പോ? 40 നോമ്പോ?
പാശ്ചാത്യ സഭകളിലും പൗരസ്ത്യസഭകളിലും നോമ്പ് "40' ദിവസമാണ്. പാശ്ചാത്യ സഭകളിൽ നോമ്പിന്റെ ഒന്നാം ഞായർ മുതൽ ഇൗസ്റ്റർ വരെ യുള്ള ദിവസങ്ങൾ എണ്ണപ്പെടു മ്പോൾ 50 ദിവസമാണ്. അതു കൊണ്ടാണ് പലപ്പോഴും 50 നോമ്പ് എന്ന് നാം പറയുന്നത്. എന്നാൽ കർത്താവിന്റെ ദിവസ മായ ഞായർ നോമ്പിന്റെ ദിവസമല്ല. ഏഴ് മുഴുവൻ ആഴ്ചകളാണ് നോമ്പിനുള്ളത്. അങ്ങനെ 7*7=49 ദിവസങ്ങൾ അതിൽനിന്നും ഏഴ് ഞായറാ ഴ്ചകൾ കുറയ്ക്കുമ്പോൾ 42 ദിവസം ദു:ഖവെള്ളിയാഴ്ചയും ദു:ഖശനിയാഴ്ചയും നോമ്പിന്റെ ദിവസങ്ങളല്ല. കർത്താവിന്റെ മരണദിവസമായ ദു:ഖവെള്ളി തീർച്ചയായും ഉപവാസദിവസ വും ഇൗസ്റ്ററിനുമുമ്പുള്ള ദിവസം (ദു:ഖശനി) ഉയിർപ്പിനുള്ള ഒരുക്കത്തിന്റെ ദിവസ വുമായാണ് കണക്കാക്കപ്പെടു ന്നത്. പാശ്ചാത്യർക്ക് ആറ് മുഴുവൻ ആഴ്ചകൾ ഉൾക്കൊ ള്ളുന്നതാണ് നോമ്പിന്റെ കാല ഘട്ടം. അതിൽ "6' ഞായറാഴ്ച കൾ മാറ്റുമ്പോൾ 36 ദിവസം. അതിന് മുമ്പുള്ള ചാര ബുധനാ ഴ്ചയും അതിനോടു തൊട്ടു കിടക്കുന്ന വ്യാഴാഴ്ചയും വെള്ളി യാഴ്ചയും ശനിയാഴ്ചയും കൂടുമ്പോൾ 40 ദിവസങ്ങൾ. അങ്ങനെ നോമ്പിന്റെ ദിവസ ങ്ങൾ 40 ദിവസങ്ങളായാണ് സാധാരണ കണക്കാക്കപ്പെടു ന്നത്.
പാശ്ചാത്യ സഭയിലും പൗരസ്ത്യ സഭയിലും തുടക്കം മുതലേ ഉയിർപ്പു തിരുനാളിനു മുമ്പ് "40' ദിവസത്തെ ഒരുക്ക മുണ്ടായിരുന്നു. ഇൗ നാല്പതു ദിവസത്തെ ഒരുക്കം പെസഹാ വ്യാഴാഴ്ച അവസാനിച്ചിരുന്നു. ദു:ഖവെള്ളി, ദു:ഖശനി, ഉയിർപ്പു ഞായർ എന്നീ ദിവസങ്ങളിൽ മൂന്നു പടികളായിട്ടായിരുന്നു ഉയിർപ്പിന്റെ ആചരണം. എന്നു വച്ചാൽ ദു:ഖവെള്ളിയും ദു:ഖശനിയും നോമ്പിന്റെ ഭാഗങ്ങളായിരുന്നില്ല എന്നു സാരം. പിന്നീട് ഞായറാഴ്ച കളിൽ ഉപവാസം പാടില്ലായെ ന്ന ചിന്ത ശക്തമായി. അപ്പോൾ യഥാർത്ഥത്തിൽ 36 ദിവസങ്ങൾ മാത്രമേ ഉപവാസത്തിനുണ്ടായി രുന്നുള്ളൂ. എന്നാൽ നാല്പതു ദിവസം ഉപവസിക്കണമെന്ന ആശയം ഏഴാം നൂറ്റാണ്ടിൽ പൊന്തി വന്നതോടെ ഞായറാഴ് ചകൾ ഉൾപ്പെടുത്താതെ ഉപവാ സത്തിനു 40 ദിവസങ്ങൾ തികയ്ക്കാനായി നോമ്പാചര ണം അക്കാലത്തു തുടങ്ങി യിരുന്നതിനെക്കാൾ ഏതാനും ദിവസങ്ങൾ കൂടി മുൻകൂട്ടി ആരംഭിക്കുവാൻ തുടങ്ങി. ഇങ്ങനെയാണ് ലത്തീൻ സഭ യിൽ വിഭൂതി ബുധൻ വന്നത്. എന്നാൽ ഇൗ പുതിയ ക്രമീകര ണങ്ങളിൽ ഉയിർപ്പ് ആചരി ക്കുന്ന വിധത്തിലും വ്യതിയാനം വന്നു. അതായത്, ദു:ഖവെള്ളി യും ദു:ഖശനിയും വെറും സാധാരണ നോമ്പുദിവസ ങ്ങളെന്ന നിലയിൽ പരിഗണി ക്കപ്പെടുകയും ഉയിർപ്പിന്റെ ആചരണം ഞായറാഴ്ച മാത്ര മായി ചുരുങ്ങുകയും ചെയ്തു.
വിശുദ്ധകുർബ്ബാനയും ഉപവാസവും
ബൈബിളും പാരമ്പര്യവും പരിശോധിക്കുകയാണെങ്കിൽ രണ്ടു തരത്തിലുള്ള ഉപവാസങ്ങൾ കാണാൻ സാധിക്കും. പൂർണ്ണ ഉപവാസവും തപ:ശ്ചര്യകളുടെ ഭാഗമായി നടത്തുന്ന ഉപവാസവും. വി. കുർബാനയ്ക്ക് ഒരുക്കമായിട്ടുള്ള ഉപവാസം പൂർണ്ണ ഉപവാസത്തിൽപ്പെടുന്നു. പൂർണ്ണ ഉപവാസമെന്നത് സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തിനുള്ള ആത്മീയ ഒരുക്കമാണ്. വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കമായി നടത്തുന്ന ഉപവാസം മിശിഹായുടെ സ്വർഗ്ഗീയ വിരുന്നിൽ പങ്കുചേരാനുള്ള പ്രത്യേക ഒരുക്കമാണ്. അതുകൊണ്ടാണ് വിശുദ്ധ കുർബാന സ്വീകരണത്തിനുമുമ്പ് ഉപവാസം അനുഷ്ഠിക്കണമെന്ന് സഭ നിഷ്കർ ഷിക്കുന്നത്.
ലാറ്റിൻ സഭയുടെ നിയമ സംഹിത 919, 1 അനുസരിച്ച് വി. കുർബ്ബാന സ്വീകരിക്കുന്നവർ കുർബാനയ്ക്ക് മുമ്പ് ഒരു മണി ക്കൂർ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അനുശാസിക്കുന്നു. രോഗികൾ ക്കും പ്രായമായവർക്കും അവരെ ശുശ്രൂഷിക്കുന്നവർ ക്കും ഇൗ നിയമത്തിൽനിന്ന് ഇളവുകളുണ്ട്. അതുപോലെതന്നെ രണ്ടോ മൂന്നോ കുർ ബ്ബാനകൾ ഒരു ദിവസം അർപ്പിക്കേണ്ട വൈദികർക്ക് രണ്ടാമത്തെയും മൂന്നാമത്തെ യും കുർബ്ബാനയ്ക്ക് ഇടയ്ക്ക് എന്തെങ്കിലും കഴിക്കുന്നത് നിയമ വിരുദ്ധമല്ല. പൗരസ്ത്യ കോഡിന്റെ 713, 2 വി. കുർബ്ബാന സ്വീകരണത്തിനു ഒരുക്കമായു ള്ള ഉപവാസം വ്യക്തിഗത സഭകളുടെ നിയമ പ്രകാരം അനുഷ്ഠിക്കണമെന്നു പറയു ന്നു. ഇതേക്കുറിച്ച് സീറോ മലബാർ മേജർ ആർക്കിഎപ്പി സ്കോപ്പൽ സഭയുടെ പ്രത്യേക നിയമം 1243-ാം ആർട്ടിക്കിൾ ഒരു മണിക്കൂറിലധികം നീളുന്ന ഉപവാസത്തെ പ്രോത്സാഹി പ്പിക്കുന്നു.
ചുരുക്കത്തിൽ, വി. കുർ ബാന സ്വീകരണത്തിനുമുമ്പ് ഉപവാസമനുഷ്ഠിക്കാൻ സാധിക്കുന്ന എതൊരു വ്യക്തിയും ഉപവസിക്കുന്നത് വലിയ ആത്മീയ ഉണർവ്വിന് കാരണമാകും എന്നാണ് സഭയുടെ കാഴ്ചപ്പാട്. എന്നാൽ രോഗികളും കുട്ടികളുമൊക്കെ അവരുടെ ആരോ ഗ്യം പരിരക്ഷിക്കേണ്ട കാര്യത്തിൽ സഭ ശ്രദ്ധിക്കുകയും ചെയ്യുന്നു.
ഉപവസിക്കാൻ കടപ്പെട്ടവർ ആരെല്ലാം?
രോഗികളും പ്രായമായ വരും അവരെ ശുശ്രൂഷിക്കു ന്നവരും ലാറ്റിൻ സഭയുടെ നിയമ സംഹിത 919, 1 അനുസരിച്ച് ഉപവസിക്കാൻ കടപ്പെട്ടവരല്ല. 1252-ാം കാനോന പ്രകാരം വർജ്ജനം പതിനാലു വയസ്സു മുതലും ഉപവാസം പ്രായപൂർ ത്തിയായവർക്കും ബാധകമാണ്. 60 വയസ്സാകുന്നവന് കടബാ ധ്യത ഇല്ല. ലാറ്റിൻ കോഡി ന്റേതുപോലെ പ്രായപരിധി പൗരസ്ത്യകോഡ് നിഷ്ക്കർ ഷിക്കുന്നില്ല. അതുകൊണ്ട് 1490-ാം കാനോന നിയമപ്രകാര മുള്ള ഏഴ് വയസ്സ് പൂർത്തിയായ വർക്ക് സഭാനിയമങ്ങൾ ബാധക മാണ്.
ഉപവാസം പഴയനിയമത്തിൽ
പഴയനിയമത്തിൽ ഉപവാ സത്തിന് വളരെയേറെ ലക്ഷ്യ ങ്ങൾ ഉണ്ടായിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തു ന്നുണ്ട്.
1.കർത്താവിനെ കണ്ടുമുട്ടുന്ന തിന് ഒരുക്കമെന്ന നിലയിൽ ഉപവാസമനുഷ്ഠിച്ചിരുന്നു: കർത്താവിനെ കണ്ട് കൽപ്പന കൾ വാങ്ങുന്നതിന് മുമ്പ് 40 ദിനരാത്രങ്ങൾ മോശ ഉപവസിച്ച് പ്രാർത്ഥിക്കുന്നു (പുറ. 34:28).
മോശ തനിക്ക് ആദ്യം ലഭിച്ച കൽപ്പലകകൾ എറിഞ്ഞുടച്ചു. വീണ്ടും ദൈവത്തെ കണ്ടുമുട്ടു ന്നതിന്റെ ഭാഗമായി മോശ 40 ദിനരാത്രങ്ങൾ ഉപവസിക്കുന്നു (നിയമ. 9: 19). ഇൗ ഉപവാസം വളരെ അർത്ഥവത്തായ അനു ഗ്രഹങ്ങൾ മോശയ്ക്ക് പ്രദാനം ചെയ്യുന്നതായി നമുക്ക് കാണാ ൻ സാധിക്കും. ഉപവാസത്തി ലും ഏകാന്തതയിലും കഴിയുന്ന വർക്ക് ദൈവത്തിന്റെ വെളിപാട് ലഭിക്കുന്നു (പുറ. 3:7). ""നീ ഉടനെ താഴേയ്ക്ക് ചെല്ലുക. നീ ഇൗജിപ്തിൽ നിന്ന് കൂട്ടി കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നെ ദുഷിപ്പിച്ചിരി ക്കുന്നു.'' ഉപവാസത്തിൽ കഴിഞ്ഞിരുന്ന മോശയ്ക്ക് ജനം എന്താണ് ചെയ്യുന്നത് എന്ന് ദൈവം തന്നെ വെളിപ്പെടുത്തികൊടുക്കുന്നു.
2. വലിയ ദുരന്തങ്ങളുടെ മധ്യേ അനുതാപത്തിന്റെ അടയാള മായി വ്യക്തികളും സമൂഹ വും ഉപവാസമനുഷ്ഠിച്ച് പ്രാർത്ഥിച്ചിരുന്നു (1 സാമു. 2: 15- 23):
ബെത്ഷബായിൽനിന്നും ലഭിച്ച കുഞ്ഞ് മരിച്ചുപോകുമെന്ന നാഥാൻ പ്രവാചകന്റ വാക്കു കേട്ട് ദു:ഖിച്ച ദാവീദ് രാജാവ് ഉപവസിച്ച് പ്രാർത്ഥിക്കുന്നു. എല്ലാ ഉപവാസപ്രാർത്ഥനയിലും നമ്മുടെ ആഗ്രഹം പോലെ ദൈവം പ്രത്യുത്തരിക്ക ണമെന്നില്ല. ദൈവത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള ശക്തി സംഭരിക്കുന്നതായിരിക്കണം യഥാർത്ഥ ഉപവാസം. കള്ളത്തരങ്ങൾക്ക് ഇൗശ്വരൻ കൂട്ടല്ല എന്ന് പറയുന്നതു പോലെ ദാവീദിന് ആ കുഞ്ഞി ന്റെ മരണം കാണേണ്ടി വന്നു.
* അഹാബ് രാജാവ് തനിക്ക് വരാൻ പോകുന്ന ശിക്ഷയെപ്പറ്റി ഏലിയ പ്രവാചകൻ വഴി കേട്ടു കഴിഞ്ഞപ്പോൾ ഉപവാസമനു ഷ്ഠിക്കുന്നു (1 രാജ. 21: 27). നാബോത്തിനെ കൊന്നവനാണ് അഹാബുരാജാവ്. എന്നാൽ അവൻ പശ്ചാത്തപിക്കുകയും ഉപവാസമനുഷ്ഠിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായിട്ട് ദൈവം തന്നെ അവനോട് അരുളിച്ചെയ്യുന്നു: ""അവൻ എളിമപ്പെട്ടതുകൊണ്ട് അവന്റെ ശിക്ഷ പിൻവലിക്കു ന്നു'' (1 രാജ. 21: 27).
3. രാജ്യം വലിയ വിപത്ത് നേരിടുമ്പോൾ ദൈവസഹാ യം യാചിക്കുന്നതിന്റെ ഫല മായി ദൈവജനം മുഴുവൻ ഉപവസിച്ച് പ്രാർത്ഥിക്കുന്ന തായി ബൈബിൾ സാക്ഷ്യപ്പെ ടുത്തുന്നു:
2 ദിനവൃത്താന്തം 21-ാം അ ദ്ധ്യായം മോവാബ്യരും, അമ്മോ ന്യരും ചേർന്ന് യൂദാ രാജാവായ യഹോഷാഫാത്തിനെതിരെ യുദ്ധത്തിന് വരുന്നു. വളരെ നാടകീയത മുറ്റിനിൽക്കുന്ന സംഭവ മാണിത്. യഹോഷാഫാത്തിന് 3 രാജ്യങ്ങളെ ഒരുമിച്ച് നേരി ടുവാനായിട്ടുള്ള ശക്തിയില്ല. അതുകൊണ്ട് യഹോഷാഫാ ത്ത് ഭയന്ന് കർത്താവിലേക്ക് തിരിയുകയും യൂദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു. അതിന്റെ ഫലമായി കർത്താവ് അവരെ അത്ഭുതകരമായി രക്ഷിക്കുന്നു. * സമാനമായ മറ്റൊരനുഭവം ന്യായാധിപൻമാരുടെ പുസ് തകം 20-ാം അദ്ധ്യായത്തിൽ കാണുന്നു.
4. ഒരാളിലൂടെ ദൈവികമായ പ്രവർത്തനം നടക്കുന്നതിന് ജനം മുഴുവൻ ഉപവസിച്ച് പ്രാർത്ഥിക്കുകയും സമൂഹം രക്ഷപ്പെടുകയും ചെയ്യുന്നു: ഇസ്രായേൽ ജനത കഷ്ടതയനുഭവിച്ചപ്പോൾ ജനം എസ്തേറിനുവേണ്ടി ഉപവസിച്ചു പ്രാർ ത്ഥിക്കുന്നു (എസ്തേ.4:16). അതിന്റെ ഫലമായി ഇസ്രായേൽ ജനത ആപത്തിൽനിന്നും രക്ഷപ്പെടുന്നു.
5. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ഉപവസിച്ചു പ്രാർ ത്ഥിക്കുന്നു: ശത്രുക്കൾ ഇസ്രായേൽ ജന ത്തെ ആക്രമിക്കുമ്പോൾ ഇസ്രാ യേൽ ജനത ഒരുമിച്ചുകൂടി ഉപവസിച്ച് തങ്ങളെതന്നെ എളിമപ്പെടുത്തി (യൂദി. 4:9-13). തൽഫലമായി കർത്താവ് അവരിൽ പ്രവർത്തിക്കുകയും യൂദിത്ത് എന്ന വനിതയിലുടെ ഇസ്രായേൽ ജനതയെ രക്ഷപ്പെ ടുത്തുകയും ചെയ്യുന്നു.
6. ദൈവകോപത്തിൽനിന്ന് രക്ഷപ്പെടാൻ ഉപവസിച്ച് പ്രാർത്ഥിക്കുന്നു: ദുഷ്ടതമൂലം മഹാനഗരമായ നിനവെ നശിപ്പിക്കാൻ കർ ത്താവ് തീരുമാനിക്കുന്നു. എന്നാൽ അവരുടെ ഉപവാസ പ്രാർത്ഥന മരണത്തിൽനിന്നും നിത്യനാശത്തിൽനിന്നും അവരെ രക്ഷിക്കുന്നതായി വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (യോന. 3:4).
7. പ്രകൃതിനാശങ്ങളിൽനിന്ന് മോചനം നേടുന്നതിനായി ജനം ഉപവസിച്ച് പ്രാർത്ഥിച്ചി രുന്നു (ജോയേ. 1: 3):
വെട്ടുകിളികളും വരൾച്ചയു മാണ് ഇവിടെ പ്രശ്നം. ഇതിന് പരിഹാരമായി ജനം ഉപവസി ക്കുന്നു. അതിന്റെ ഫലമായി അവർ എല്ലാ വിപത്തുകളിലും നിന്ന് മോചനം നേടുന്നതായി 2:21 തിരുവചനം സാക്ഷ്യപ്പെടു ത്തുന്നു.
8. ഏറ്റെടുക്കാൻ പോകുന്ന പ്രവർത്തിയുടെ വിജയത്തി നായി ഉപവസിച്ച് പ്രാർത്ഥി ക്കുന്നു: പ്രവാസദേശത്ത് വസി ക്കുന്ന ഇസ്രായേൽ ജനതയ്ക്ക് ഇസ്രായേലിൽ ദൈവത്തെ ആരാധിക്കുവാൻ ആഗ്രഹം. ആരാധിക്കുവാനുള്ള രാജാ വിന്റെ അനുമതി ലഭിക്കുന്നതിനായി ഇസ്രായേൽ ജനങ്ങളും ഉപവസിക്കുന്നു. തൽഫലമായി ഇസ്രായേൽ ജനതയെ അയയ് ക്കുവാൻ രാജാവ് തയ്യാറായി (എസ്ര. 8: 21-23) .
9. മദ്ധ്യസ്ഥപ്രാർത്ഥനയുടെ ഭാഗമായി ഉപവസിച്ച് പ്രാർ ത്ഥിക്കുന്നു: ""അവർ രോഗികളായിരുന്ന പ്പോൾ ഞാൻ അവർക്കുവേണ്ടി ഉപവസിച്ച് പ്രാർത്ഥിച്ചു (സങ്കീ. 35:13).
10. ദു:ഖാചരണത്തിന്റെ ഫല മായി ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥിക്കുന്നു: സാവൂളും ജോനാഥനും കൊല്ല പ്പെട്ടപ്പോൾ ദാവീദ് ഉപവാസ മനുഷ്ഠിക്കുന്നു.
11. മറ്റുള്ളവരുടെ മാനസാന്തര ത്തിനുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നു: ജനനേതാക്കൾ തന്നെ മിശ്ര വിവാഹം നടത്തിയെന്ന് എസ്ര യെ ധരിപ്പിക്കുമ്പോൾ എസ്ര ഉപവസിച്ച് പ്രാർത്ഥിക്കുന്നു. അതിന്റെ ഫലമായി എല്ലാവ രിലും മാനസാന്തരം ഉണ്ടാവു കയും അവർ തെറ്റ് തിരുത്തുക യും ചെയ്യുന്നു (എസ്ര. 9: 3,4,5). അനേകരുടെ മാനസാന്തര ത്തിന് തിരികൊളുത്തുന്ന മനോഹരമായ ഒന്നായിട്ടാണ് ഉപവാസത്തെ ഇവിടെ നമ്മൾ കാണുന്നത്.
12. തന്നെത്തന്നെ എളിമപ്പെടു ത്തുന്നതിന്റെ ഭാഗമായി ഉപവാസമനുഷ്ഠിച്ചു: ""ഉപവാസം കൊണ്ട് ഞാൻ എന്നെത്തന്നെ വിനീതനാക്കി'' (സങ്കീ. 69: 10).
ഉപവാസത്തിന്റെ ക്രിസ്തു ദർശനം
ക്രിസ്തു ഉപവാസത്തെ ക്കുറിച്ച് വളരെയധികം പറയു ന്നില്ല. ""മണവാളൻ കൂടെയുള്ള പ്പോൾ മണവറ തോഴർക്ക് ഉപവസിക്കാനാവുമോ'' എന്നാണ് ക്രിസ്തു സന്ദേശമെ ങ്കിലും പലപ്പോഴും ഉപവസിച്ച് പ്രാർത്ഥിക്കുന്ന ക്രിസ്തുവിനെ യാണ് പുതിയനിയമത്തിൽ നമുക്ക് കണ്ടുമുട്ടാൻ സാധിക്കു ന്നത്.
1. പിതാവിൽനിന്നും ലഭിച്ച ദൗത്യം നിറവേറ്റുന്നതിനായുള്ളശക്തിക്കായി യേശു ഉപവസിക്കുന്നു (മത്താ. 4 - 2).
2. ആത്മാക്കളെ പിതാവിന് നേടുന്നതിന് ഒരുക്കമായി ക്രിസ്തു ഉപവസിച്ചു എന്ന് വേണം അനുമാനിക്കാൻ. സമരിയക്കാരി സ്ത്രീയുടെ ആത്മാവിനെ നേടുന്നതിന് മുമ്പ് ശിഷ്യന്മാർ ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അവൾക്കായി യേശു കാത്തിരിക്കുന്നത് എന്നതിൽനിന്ന് അവൻ ഒന്നും കഴിച്ചിരുന്നില്ലായെന്നത് മനസ്സി ലാക്കാൻ കഴിയുന്ന സത്യ മാണ്.
3. രക്ഷാകരമായ അടയാളങ്ങൾ പ്രവർത്തിക്കുന്നതിന് മുമ്പ് യേശു ഉപവസിക്കുന്നു. അപ്പം വർദ്ധിപ്പിക്കുന്നിടത്ത് യേശു ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും ഒഴിവു കിട്ടിയിരുന്നില്ല എന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടു ത്തുന്നത്.
4. ദൈവം ഒരുക്കുന്ന രക്ഷ ദർശിക്കുവാൻ ഉപവാസം സഹായിക്കുന്നു എന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ. 2: 37). മറ്റ് അവസര ങ്ങളിൽ അധികം ഉപവസി ച്ചതായി കാണുന്നില്ലെങ്കിലും ഇൗശോ ഒരിക്കലും യഹൂദ നിയമങ്ങൾ ലംഘിച്ചതായി കാണുന്നില്ല.
സഭ അനുഷ്ഠിക്കുന്ന ചില നോമ്പുകൾ
മൂന്ന് നോമ്പ്: മാർത്തോമാ ക്രിസ്ത്യാനികൾ അനുഷ്ഠിച്ചു പോരുന്ന പ്രധാന നോമ്പുക ളിൽ ഒന്നാണ് മൂന്ന് നോമ്പ്. മറ്റ് നോമ്പുദിനങ്ങൾപോലെ തലേദിവസം വൈകുന്നേരം നോമ്പ് ആരംഭിക്കുന്നു. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ഏലിയാസ് ഡമനിഷ്യൻ നൽകുന്ന വിവരണം ഇപ്രകാരമാണ്: "ബേത് ഗർമേ' എന്ന പ്രദേശത്ത് ഒരു പകർച്ചവ്യാധി ഉണ്ടായി. അനേ കം ആളുകൾ മരിച്ചു വീണു. ഇൗ സന്ദർഭത്തിൽ ആ പ്രദേശ ത്തെ മെത്രാനായ സാബറീശോ തന്റെ അജഗണത്തെ പരസ്യ പ്രാർത്ഥനയ്ക്കായി വിളിച്ചു കൂട്ടി. നിനവെ നഗരത്തെ അനുസ്മരിച്ചുകൊണ്ട് ഉപവസിച്ചു പ്രാർത്ഥിക്കുവാൻ അവരെ ഉദ്ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്ക് കേട്ട് ജനം ഒാടിക്കൂടി. അവർ നില വിളിച്ചു പ്രാർത്ഥിച്ചു. മുലകുടി മാറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവരും ചാക്കു വസ്ത്രം ധരിച്ചു. കന്നുകാലികളും ഒഴി വാക്കപ്പെട്ടില്ല. ഇൗ ദീനരോദനം ദൈവസന്നിധിയിൽ എത്തി. ദൈവം അവരുടെ ഇടയിലെ പകർച്ചവ്യാധിയെ മാറ്റിക്കള ഞ്ഞു.
ഇൗ നോമ്പാചരണത്തിനു പിന്നിൽ മറ്റൊരു സംഭവം കൂടി വിവരിക്കുന്നുണ്ട്. "സെല്യൂഷ്യാ' മെത്രാനായിരുന്ന മാർ സാബാ റേശു പേർഷ്യൻ സാമ്രാജ്യ ത്തിലെ പ്രദേശങ്ങളിലുണ്ടായ വസൂരി എന്ന പകർച്ചവ്യാധി യിൽനിന്നും രക്ഷപ്പെടുന്നതിനായി പ്രാർത്ഥിക്കുന്ന സമയം മാലാഖ പറയുന്ന സ്വരം കേട്ടു: ""ഉപവാസം പ്രഖ്യാപിക്കുക, യാചന നടത്തുക. പകർച്ച വ്യാധി
നിങ്ങളുടെയിടയിൽ നിന്ന് നീങ്ങിപ്പോകും.'' ഇതേ തുടർന്ന് അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു.
മൂന്ന് ദിവസം അനുഷ്ഠി ക്കുന്നതുകൊണ്ട് ഇതിന് മൂന്ന് നോമ്പ് എന്ന പേരു വന്നു. ഇൗ ദിവസങ്ങളിൽ മറ്റെല്ലാ കാര്യ ങ്ങളും മാറ്റിവച്ച് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും പള്ളിയിൽ വന്ന് പ്രാർത്ഥിച്ചി രുന്നു.
എട്ടുനോമ്പ് (ബാവൂസാ നോമ്പ്): മാതാവിന്റെ പിറവിത്തിരു ന്നാളിന് ഒരുക്കമായിട്ടുള്ള നോമ്പാണ് എട്ടുനോമ്പ്. ഇത് സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകകളുടെ ഉപവാസമാണ്.
പൗരസ്ത്യ "ബാവൂസ്' എന്ന ഒരു കൽദായാ സുറിയാനി പദമാണ് എട്ടുനോമ്പിന് ഉപയോഗിക്കുന്നത്. യാചന, അപേക്ഷ, പ്രാർത്ഥന എന്നൊക്കെയാണി തിന്റെ അർത്ഥം. പടിഞ്ഞാറൻ സുറിയാനിയിൽ ഇതിനെ ബാവൂസോ നോമ്പെന്നും പറയുന്നു. എട്ടു നോമ്പെന്ന പേര് 1599-ലെ ഉദയംപേരൂർ സൂനഹദോസ് കാനോനകളിൽ പ്രയോഗിച്ചിട്ടുണ്ട്.
ബാവൂസയുടെ ചരിത്രം ഇപ്രകാരമാണ്: എട്ടാം നൂറ്റാ ണ്ടിൽ മെസപ്പൊട്ടോമിയായിലെ (ഇന്നത്തെ ഇറാക്ക്) ഹീർത്താ നഗരത്തിലെ മെത്രാനായ ഹനാനീശോ (685-700) യുടെ നേതൃത്വത്തിൽ ആരംഭിച്ച താണ് ഇൗ നോമ്പ്. മുസ്ലീങ്ങൾ കൈ്രസ്തവരെ കൊന്നൊടുക്കി കൈ്രസ്തവരാജ്യങ്ങളെല്ലാം കീഴടക്കി വരുന്ന സമയം. അന്നത്തെ രാജാവായ അബ്ദുൾ മൽക്ക്, ഹീർത്താ യിലെ സുന്ദരികളായ 40 കന്യകകളെ ശേഖരിച്ച് കൊ ണ്ടുവരാൻ കല്പന അയച്ചു. രാജാക്കന്മാർക്ക് സുന്ദരിമാരുടെ സമൂഹംതന്നെ ഭാര്യമാരായി ട്ടുള്ള കാലമായിരുന്നു അത്. ഇതറിഞ്ഞ കൈ്രസ്തവരും അകൈ്രസ്തവരുമായ കൽദായപെൺകുട്ടികൾ തങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി കന്യകാമറിയത്തോടു പ്രാർത്ഥി ക്കാൻ പള്ളിയിൽ ഒാടിക്കൂടുക യും എട്ടു ദിവസത്തേയ്ക്കു പ്രാർത്ഥനയിലും ഉപവാസത്തി ലും കഴിച്ചുകൂട്ടാൻ നിശ്ചയിക്കു കയും ചെയ്തു. നോമ്പു തുടങ്ങി മൂന്നാം ദിവസം സ്ഥലത്തെ മെത്രാന് സുവിശേഷം വായി ക്കുന്ന സമയത്ത് ഒരു ദർശനം ഉണ്ടായി. രാജാവ് മരിച്ചു എന്നതായിരുന്നു അതിന്റെ സാരം. കുറച്ച് കഴിഞ്ഞപ്പോൾ രാജാവ് മരിച്ചുവെന്നത് ശരി യാണെന്ന് അറിയുകയും ചെയ്തു. അന്നു മുതൽ കന്യ കാത്വ സംരക്ഷണത്തിന് യുവ തികൾ ഇൗ നോമ്പ്് അനുഷ്ഠി ക്കുന്ന പതിവ് ആരംഭിച്ചു. പിൽക്കാലത്ത് വിവിധ ലക്ഷ്യ ങ്ങൾക്കായി ഇൗ നോമ്പു തുടർന്നു.
കേരളത്തിൽ ഇൗ നോമ്പിന്റെ പ്രാധാന്യം കടന്നുവന്ന തിന്റെ പശ്ചാത്തലം ഇപ്രകാര മാണ്: 9-ാം നൂറ്റാണ്ടിലെ മുഹമ്മദ്ദീയ ആക്രമണം കൊടു ങ്ങല്ലൂർ പട്ടണത്തെ മുഴുവൻ നശിപ്പിച്ചു. കൈ്രസ്തവ കേന്ദ്ര മായിരുന്ന കൊടുങ്ങല്ലൂർ ദേവാലയം അവർ തകർത്തു. കൈ്രസ്തവരുടെ ഭവനങ്ങളും കടകളും തീവയ്ക്കപ്പെട്ടു. പെൺകുട്ടികൾ വേട്ടയാടപ്പെട്ടു. കന്യകകളുടെ ചാരിത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയിലേ ക്ക് കാര്യങ്ങൾ നീങ്ങി. ഇൗ സാഹചര്യത്തിൽ പെൺകുട്ടികൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കുവാൻ എട്ട് നോമ്പ് അനുഷ്ഠിച്ചു. ക്രിസ്ത്യാനികൾ കൊടുങ്ങല്ലൂർ വിട്ട് കൊല്ലത്തു ചെന്നു. അങ്ങനെ അവിടം ഒരു വ്യാപാരകേന്ദ്രമായിത്തീർന്നു. പിൽക്കാലത്ത് അവിടെയും ആക്രമണങ്ങൾ ഉണ്ടായിട്ടുള്ള തായി ചരിത്രം സാക്ഷ്യപ്പെടു ത്തുന്നു. ആ അവസരത്തിലും തങ്ങളുടെ പെൺമക്കളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കു ന്നതിന് ക്രിസ്ത്യാനികൾ എട്ടു നോമ്പ് ആചരിച്ചിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.
ഇൗസ്റ്ററിന് ഒരുക്കമായിട്ടുള്ള നോമ്പ്: നാലാം നൂറ്റാണ്ടോടുകൂടി ഇൗ നോമ്പ് നിലവിൽ വന്നു. മിശിഹായുടെ രക്ഷാകര രഹസ്യത്തിലുള്ള പങ്കുപറ്റലാണ് ഇൗ ഉപവാസത്തിലൂടെ അനുഷ്ഠിക്കുന്നത്. ഇൗശോയുടെ മരുഭൂമിയിലെ നാല്പതു ദിനരാത്രങ്ങളിലെ ഉപവാസത്തിന്റെ ചൈതന്യത്തിൽനിന്നാണ് ഇൗ ഉപവാസം രൂപപ്പെട്ടത്. കർത്താവ് കല്ലറയിലായിരുന്ന സമയങ്ങളിൽ ഉപവസിക്കണമെന്ന നിയമം രണ്ടാം നൂറ്റാണ്ടു മുതൽ കൈ്രസ്തവർ ആചരിച്ചു തുടങ്ങി. ഇതാണ് പിന്നീട് ഉയിർപ്പിനൊരുക്കമായ നോമ്പായി വളർന്നത്.
പാശ്ചാത്യ സഭയിൽ ഉപവാസമനുഷ്ഠിക്കുന്നതിന് "കാവൽ നിൽക്കുക' എന്ന പട്ടാള പദമാണ് ഉപയോഗി ച്ചിരുന്നതെന്ന് സഭാചരിത്ര ത്തിൽ നാം കാണുന്നു. ആക യാൽ പാശ്ചാത്യസഭയിൽ ഉപവാസദിനങ്ങൾ "കാവൽ ദിനങ്ങൾ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പീഡകൾ സഹിച്ച മിശിഹായോടുകൂടി ഉണർന്നിരിക്കുന്ന ദിവസങ്ങൾ എന്നാണ് ഇതുകൊണ്ട് മനസ്സി ലാക്കുന്നത്.
രണ്ടാം നൂറ്റാണ്ടു മുതൽ ഇൗസ്റ്ററിന് ഒരുക്കമായുള്ള നാല്പതു നോമ്പ് പൗരസ്ത്യർ ആചരിച്ചിരുന്നു. പാശ്ചാത്യ സഭയിൽ ഇൗ നോമ്പുകാലം തുടങ്ങുന്നതിന് ഒരാഴ്ചമുമ്പാണ് പൗരസ്ത്യ സഭയിൽ ഇതാരംഭി ക്കുന്നത്. ഒരു അർദ്ധതിരുന്നാൾ ദിവസമായ ശനിയാഴ്ച പൗര സ്ത്യർ ഉപവസിക്കുന്ന പാര മ്പര്യം ഇല്ലാത്തതായിരുന്നു ഇൗ വ്യത്യാസത്തിനു കാരണം.
ക്രിസ്തുമസ് ഒരുക്കമായിട്ടുള്ള നോമ്പ്: 6-ാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ റോമിൽ ഇത്തരത്തിൽ ഒരു നോമ്പ് ഉണ്ടായിരുന്നില്ല. എന്നാൽ സ്പെയിനിലും ഫ്രാൻസിലും പണ്ടേതന്നെ പിറവി തിരുന്നാളിനുമുമ്പ് 40 ദിവസത്തെ ഒരുക്കമുണ്ടായി രുന്നു. തുടർന്ന് ഫ്രാൻസിൽ നിന്നുള്ള സ്വാധീനഫലമായി റോമിലും ആഗമനകാലത്ത് അനുതാപത്തിന്റെ ഒരു ചായ്വ് പ്രകടമായി. 1969-ൽ വത്തി ക്കാനിൽ പ്രസിദ്ധപ്പെടുത്തിയ ലത്തീൻ സഭയുടെ പരിഷ്കരിച്ച കലണ്ടറിൽ പറയുന്നത്, പിറവി തിരുന്നാളിനു മുമ്പുള്ള ആഗമ നകാലം ലത്തീൻസഭയുടെ പ്രത്യേകതയാണ് എന്നതാണ്. ഇൗ കലണ്ടർ ആഗമനകാല ത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ എടുത്തു പറയുന്നു ണ്ട്. പിറവി തിരുനാളാഘോഷ ത്തിന് വിശ്വാസികളെ ഒരുക്കുക യാണ് ഇതിന്റെ ലക്ഷ്യം. മേലിൽ ഇത് അനുതാപത്തിന്റെ മാത്രം കാലമായിരിക്കില്ല. മറിച്ച്, സന്തോഷകരമായ പ്രതീക്ഷ യുടെ ദിനങ്ങൾ കൂടിയാണ്. അങ്ങനെ അനുതാപവും സന്തോഷവും കൂടെയുള്ള ദിവസങ്ങളായിട്ടാണ് ആഗമന കാലത്തെ കാണക്കാക്കുന്നത്. അതിനാൽ തന്നെ പീഡാനുഭവ കാലത്തെ ഉപവാസത്തിന്റെയും നോമ്പിന്റെയും അത്ര പ്രാധാ ന്യം ഇൗ ഒരുക്കക്കാലത്ത് ഉപവാസത്തിന് ഉണ്ടായിരു ന്നില്ല.
ഉയിർപ്പു തിരുന്നാളിനു മുമ്പുള്ള വലിയ നോമ്പുപോലെ കർശനമല്ലെങ്കിലും പിറവി തിരുനാളിനുമുമ്പ്് പൗരസ്ത്യ സഭകളിലും നോമ്പാചരണ മുണ്ട്. ബൈസന്റയിൻ സഭയിൽ ഇത് ആദ്യകാലത്ത് 40 ദിവസ മായിരുന്നു. കേരളത്തിലെ സുറിയാനിക്കാരെ സംബന്ധി ച്ചിടത്തോളം അവരുടെയിടയിൽ പതിനേഴാം നൂറ്റാണ്ടിലുണ്ടായ നിർഭാഗ്യമായ പിളർപ്പിന് മുമ്പ് എല്ലാവരും കൃത്യമായി നോമ്പ് അനുഷ്ഠിച്ചിരുന്നു. ഇന്ന് എല്ലാ യിടത്തും തന്നെ ഉയിർപ്പു തിരുനാളിനുമുമ്പുള്ള നോമ്പു പോലെ ഡിസംബർ 1 മുതൽ ഉയിർപ്പുതിരുനാൾ വരെ നോമ്പ നുഷ്ഠിച്ച് രക്ഷകന്റെ വരവിനു വേണ്ടി ഒരുങ്ങുന്നു.
ഇതുകൂടാതെ അപ്പസ്തോ ലന്മാരുടെ നോമ്പ് (ജൂൺ 18-25), മറിയത്തിന്റെ നോമ്പ് (ആഗസ്റ്റ് 1) എന്നിവയും സഭ ഉപവാസ ദിനമായി ആചരിച്ചിരുന്നു.
പ്രഭാത പ്രാർഥന |24 – 11 – 2020 |