ക്ഷാര ബുധനാഴ്ച്ചയാണ് ആഗോള റോമൻ കത്തോലിക്കർ നമ്മുടെ ദിവ്യരക്ഷകനും കർത്താവുമായ യേശുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന 40 ദിവസത്തെ തപസ്സു കാലത്തേക്ക് കടക്കുന്നത്. പൗരസ്ത്യസഭകളിൽ തിങ്കളാഴ്ച്ചയാണ് വിഭൂതി തിരുനാൾ ആരംഭിക്കുന്നത്. നോമ്പാരംഭ ദിനത്തിൽ നെറ്റിയിൽ പൂശുന്ന ചാരം രക്ഷകനായ രാജാവിന്റെ ജറുസലെം പ്രവേശനത്തിനെ സ്മരിക്കുന്നതിന് സന്തോഷാർഭാടത്തോടെ ഓശാന ഞായറാഴ്ച്ച ഉപയോഗിച്ച കുരുത്തോല ചുട്ടുകരിച്ചാണ് ഉപയോഗിക്കുന്നത്. അത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഭൗതീകമായ എല്ലാ ആർഭാടങ്ങളും ആഡംബരങ്ങളും സുഖസൗകര്യങ്ങളും കരിയും ചാമ്പലും പോലെ നിസ്സാരങ്ങളാണെന്നാണ്. ക്ഷാര ബുധനാഴ്ച്ച ദിനം തിരുസഭ നമ്മെ ഓർമ്മിപ്പിക്കുന്നത്" മനുഷ്യ നീ പൊടിയാകുന്നു. നീ പൊടിയിലേക്കു തന്നെ മടങ്ങുകയും ചെയ്യും". എന്നാണ്. മനുഷ്യന്റെ സമ്പത്തും നേട്ടങ്ങളും പ്രശസ്തിയും എല്ലാം വെറും ചാരം പോലെയാണെന്നാണ് ഇത് അർത്ഥമാക്കുന്നത്. വി. ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു. സമൃദ്ധമായ വിളവുകിട്ടിയ ഒരു ധനികൻ തന്റെ വിളവുകൾ സംരക്ഷിക്കാനായി അറപ്പുരകൾ വലുതാക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ ദൈവം രാത്രിയിൽ ധനികനോട് ഇപ്രകാരം അരുൾ ചെയ്തു:" ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽ നിന്ന് ആവിശ്യപ്പെടും , അപ്പോൾ നീ ഒരുക്കി വച്ചിരിക്കുന്നവ അവരുടേതാകും ?". പണത്തിനോടുള്ള അമിത ആഗ്രഹം ഭോഷത്തരമാണെന്നാണ് ഇതിലൂടെ യേശു നമുക്ക് കാണിച്ചു തരുന്നത്. നമ്മെ നിത്യനാശത്തിലേക്ക് നയിക്കുന്ന ദൈവ പ്രമാണങ്ങൾക്ക് വിരുദ്ധമായ പാപങ്ങളും ദ്രോഹങ്ങളും ദുഷ്ടതകളും മറ്റും ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമായവയും വെറുത്ത് ഉപേക്ഷിച്ച് ആഴമായി പശ്ചാത്തപിച്ചു കൊണ്ടാണ് നാം നോമ്പിൽ പ്രവേശിക്കേണ്ടത്. ലൂക്കായുടെ സുവിശേഷം 13 - 5-ൽ നാം ഇപ്രകാരം കാണുന്നു:" പശ്ചാത്തപിച്ച് പരിഹാരം ചെയ്യുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും ഒരു പോലെ ". ദീർഘമായ പ്രാർത്ഥനയ്ക്കും തീവ്രമായ ഉപവാസത്തിനുമായി മരുഭൂമിയിലേക്ക് പോയ യേശു 40 രാവും പകലും കഠിനമായ തചര്യയിൽ ഉപവസിക്കുന്നതായി നാം വി.ഗ്രന്ഥത്തിൽ ( മത്തായി 4:1-11 , മാർക്കോസ് 1:12-13 ലൂക്ക 4:1-13) വായിക്കുന്നു. യേശുവിന്റെ അപ്പസ്തോലരും അവരുടെ ശിഷ്യരും ആദിമ ക്രൈസ്തവരും കഠിനമായ തപചര്യകൾ നടത്തി വന്നതായി ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വി.പൗലോസ് ശ്ലീഹാ കൊറിന്തിയോസുകാർക്കുള്ള ഒന്നാം ലേഖനം 9:27 ൽ ഇപ്രകാരം എഴുതി : " മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനക്കാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചുകീഴടക്കുന്നു". പല വിശുദ്ധരും സന്ന്യസ്ഥരും ഭൗതീകതകളിൽ വീഴാതിരിക്തൻ കഠിനമായ ……കളാണ് അനുഷ്ഠിച്ചു വന്നതായി നാം ചരിത്രങ്ങളിൽ വായിക്കുന്നു. നോമ്പാരംഭ ദിനത്തിലും ദുഃഖവെള്ളിയാഴ്ച്ച്‌യുമാണ് തിരുസഭ ഉപവാസം കടമുള്ള ദിനമാക്കിയിരിക്കുന്നത്. നമുക്ക് പ്രിയപ്പെട്ടവയായിട്ടുള്ളതെല്ലാം വർജ്ജിച്ച് കൊണ്ട് പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ആഴപ്പെട്ട് ജീവിതം സ്വർഗ്ഗീയമായി നവീകരിക്കാൻ നോമ്പുകാലത്ത് പരിശ്രമിക്കാം.