കൈത്തക്കാലം നാലാം ഞായർ (മത്താ13 : 44 - 52)

26,  Jul   

ഇശോയെന്ന ദിവ്യനിധി.....
ഫാ. ലൂയിസ് പന്തിരുവേലില്‍ 


മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുകയും അത് നേടുന്നതിനായി എല്ലാം വില്‍ക്കുകയും ചെയ്യുന്ന മനുഷ്യന്റെ ഉപമ, ദൈവമെന്ന നിധി നേടുന്നതിനായി ഒരാള്‍ ചെയ്യാന്‍ തയ്യാറാകേണ്ട സമ്പൂര്‍ണ്ണ  പ്രതിബദ്ധതയെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്നു. 

ഈ നിധി, ആത്യന്തികമായി, നമ്മുടെ ഉള്ളില്‍ വസിക്കുന്ന ദൈവം തന്നെയാണ്. സങ്കീര്‍ത്തകന്‍  ഈ സത്യത്തെ ഇപ്രകാരം പ്രതിധ്വനിപ്പിക്കുന്നു: ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി' (സങ്കീ.73,26). ദൈവത്തെ എന്റെ ഉള്ളിലാണ്, മറ്റുള്ളവരിലാണ് കണ്ടെത്തേണ്ടത്. പ്രത്യക്ഷമായ 
അടയാളങ്ങളിലല്ല ദൈവരാജ്യം ഇരിക്കുക, മറിച്ച്  അത് നമ്മുടെ 
ഇടയിലാണെന്നും (ലൂക്കോസ് 17:21) തന്നെകുറിച്ചു തന്നെ പ്രഖ്യാപിച്ചത് ഓര്‍ക്കുക. 

തന്റെ  ഏകജാതനായ പുത്രന്‍ തമ്പുരാനിലൂടെ, ദൈവം നമ്മെ സന്ദര്‍ശിച്ചു, നാം നേടിയെടുക്കേണ്ട ദിവ്യനിധിയെ എന്നെന്നേക്കുമായി അനാവരണം ചെയ്തു. വി. പൗലോസ് പറയുന്നതുപോലെ: ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേ???ി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; (ഫിലി. 3,12)

ഈ നിധി കണ്ടെത്തുന്നതിന് മുമ്പ്, ഞങ്ങളുടെ ശ്രമങ്ങള്‍ ഫലശൂന്യമായിരുന്നു, ഒരുക്കപ്പെടാത്ത നിലത്ത് വിത്തെറിഞ്ഞും, മണല്‍കൂനകളില്‍  വീടുകള്‍ പണിതും, നാം ആത്മീയ അന്ധകാരത്തില്‍ ജീവിച്ചു. എന്നാല്‍ വെളിപ്പെടുത്തപ്പെട്ട ഇശോയെന്ന ഈ ദിവ്യനിധിയെ കണ്ടെത്തിയപ്പോള്‍, ദൈവത്തിന്റെ പാറമേല്‍ നാം നമ്മുടെ ജീവിതങ്ങളെ പണിതു, നമ്മുടെ ജീവിതം ഫലപുഷ്ടിയുള്ളതായിത്തീരുകയും നമ്മുടെ അടിസ്ഥാനങ്ങള്‍ ഭദ്രമാവുകയും ചെയ്തു. (മത്താ 16:18).

ഈ ദിവ്യനിധി തന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നുവെന്ന് മനസ്സിലാക്കുന്ന ഒരു വ്യക്തി അഗാധമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു. ഈശോയുടെ ഈ വാക്കുകളാവാം, വി. പൗലോസ്     ശ്ലീഹായെ ഇപ്രകാരം ധ്യാനിക്കാന്‍ പ്രേരിപ്പിച്ചത്: നിങ്ങളുടെ     ശരീരങ്ങള്‍ പരിശുദ്ധാത്മാവിന്റെ ആലയമാണെന്നറിഞ്ഞുകൂടേ?  (1 കൊറി 6:19).

 

PRIORITY OF VALUES

ഫാ. ജെയിംസ് ചൂരമന

നന്മകൾ ധാരാളമുണ്ട്, സന്തോഷങ്ങൾ നിരവധിയുണ്ട്, എല്ലാ നന്മകളും,  എല്ലാ സന്തോഷങ്ങളും എല്ലാവര്ക്കും ഉള്ളതല്ലാ. പ്രാർത്ഥിക്കുന്നത് നല്ലതാണ് പക്ഷെ ഒരു കുടമുബനാഥൻ ജോലിക്കൊന്നും പോകാതെ മുഴുവൻ പ്രാത്ഥനയിൽ ചിലവഴിച്ചാൽ മക്കളും ഭാര്യയും പട്ടിണികിടക്കേണ്ടിവരും പ്രാർത്ഥന എന്ന നന്മ അവിടെ തിന്മയായി മാറും. ജന്മദിനങ്ങളിൽ കേക്ക് മുറിക്കുന്നത് സന്തോഷം പങ്കുപയ്ക്കാനാണ് എന്നാൽ ആ കേക്ക് ജന്മദിനനം ആഘോഷിക്കുന്ന വ്യക്തിയുടെ മുഖത്തടിച്ചു കണ്ണിലും മൂക്കിലും എല്ലാ പോയി ഒരു സഹനം ആയി മാറിയാലോ നമ്മുടെ സന്തോഷം മറ്റൊരാൾക്ക് അസ്വസ്ഥതയാകാം. സമയത്തിനും സാഹചര്യത്തിനും വ്യക്തികൾക്കും അനുസരിച്ചു, ശരിയായ അവബോധത്തോടെ പ്രവർത്തിക്കുമ്പോഴാണ് അത് നമ്മുടേയും മറ്റുള്ളവരുടേയും നന്മക്ക് കാരണമായി തീരുക. ധാരാളം നല്ലകാര്യങ്ങളുടെ ഇടയിൽ ഓരോന്നിനും കൊടുക്കേണ്ട പ്രാധ്യാനമുണ്ട് അത്  മനസിലാക്കണം. 

നമ്മുടെ ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ടവർ ധാരാരാളംപേർ നമുക്ക് ചുറ്റിലും ഉണ്ട്. ഉദാഹരണത്തിനു മക്കളെ സംബന്ധിച്ചു മാതാപിതാക്കൾ സഹോദരങ്ങൾ, അദ്ധ്യാപകർ, കൂട്ടുകാർ ഇങ്ങനെ... ഇതിൽ ആർക്കായിരിക്കണം ഏറ്റവും പ്രാധ്യാനം നൽകേണ്ടത് തീർച്ചയായിട്ടും മാതാപിതാക്കൾക്ക് തന്നെ. എന്നാൽ ആ സ്ഥാനത്തേക്ക് കൂട്ടുകാരെ പ്രതിഷ്ഠിച്ചാൽ അവിടെ അസ്വസ്ഥതകളായി. ഇത് പോലെ ഓരോ ജീവിതാവസ്ഥയിലും നമ്മളുടെ പ്രയോറിറ്റി പ്രധാനപ്പെട്ടത് തന്നെയാണ്. 

ഇന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് ഇത് തന്നെയാണ്. ഇത് ഒന്നാം പ്രമാണത്തിന്റെ വിശകലനമായാണ്: നിന്റെ ദൈവമായ കർത്താവു ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്. ദൈവത്തിനു പ്രഥമമായ സ്ഥാനം നല്കണമെന്നർത്ഥം. അതെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിധി കർത്താവാണ്. എല്ലാറ്റിനേക്കാളും വലിയ സാമ്പത്തും

 


ഈശോ മനുഷ്യകുലത്തിന്റെ മോചന ദ്രവ്യം 

ഫ്രയർ ജോജോമോൻ 

ആദ്യ ഉപമയിൽ ഈശോ അർത്ഥമാക്കുന്നത് മനുഷ്യ ജീവിതത്തിൽ പ്രഥമവും പ്രധാനവുമായി സ്വന്തമാക്കേണ്ടത് ഈശോയാണ് എന്നതാണ്. നിധി സ്വന്തമാക്കുവാൻ തനിക്കുള്ളതെല്ലാം വിറ്റവനെ പോലെ നമ്മൾ ലോകത്തിനു  മരിച്ച് ഈശോയിൽ ജീവിക്കുവാൻ മാമോദിസ എന്ന കൂദാശ നമ്മെ സഹായിക്കുന്നു. വയലിലെ അധ്വാനത്തേക്കാൾ നിത്യ ജീവിതത്തിലേക്കുള്ള ഓരോ ക്രൈസ്തവന്റെയും ഒരുക്കമാണ് ക്രിസ്തുവിൽ ഉള്ള ജീവിതം. 
സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടിയവനെ പോലെ നമ്മെ സ്വന്തമാക്കുവാൻ ദൈവം തൻറെ ഏകജാതനെ നമുക്ക് മോചന ദ്രവ്യമാക്കി. 
സ്വർഗ്ഗരാജ്യത്തെ ഈശോ കടലിൻറെ ആഴത്തിലേക്ക് എറിയപ്പെട്ട വലയോട് ഉപമിക്കുന്നു. അനേകതരം കടൽ ജീവികൾ അതിൽ ലഭിക്കുന്നെങ്കിലും നല്ലതുമാത്രം തെരഞ്ഞെടുക്കപ്പെടുന്നു. ഓരോ ക്രൈസ്തവന്റെയും വിളിയും, നിയോഗവും ഇവയ്ക്ക് നന്ദി പ്രകാശിപ്പിക്കുവാനും അവിടുത്തെ ആരാധിക്കുവാനും ആണ്

 

മോചനം കർത്താവിൽ നിന്ന്. 

ഫ്രയർ ക്ലമൻ്റ് പാത്തിക്കൽ

മനുഷ്യ ജീവിതത്തിന് ഈ ലോകത്തിൽ അന്ത്യമുണ്ടാകും. പകലിന്റെ അസ്തമയത്തിൽ ഇരുൾ പടരുമ്പോൾ അധ്വാനിച്ചവർ വിശ്രമത്തിനായി അവർക്ക് രാത്രി ഇരുൾ അല്ല. വിശ്രമം നൽകുന്ന സന്തോഷവസരമാണ്. ജീവിത അന്ത്യത്തിൽ സ്വർഗീയ ഭവനത്തിലേക്ക് നിത്യ വിശ്രമത്തിനായി പ്രവേശിക്കാൻ ആവും. അതിന് അന്ത്യത്തിനു മുൻപേ അനുരഞ്ജനം സാധിക്കണം. 
ന്യായാധിപനായ കർത്താവിൻറെ പക്കൽ അണയുക അവിടെ നിന്നാണ് എല്ലാ കടങ്ങളിൽ നിന്നും നമുക്ക് മോചനം

 

അന്വേഷണങ്ങളുടെ.... അവസാനം

ഫ്രയർ നിബിൽ കൊല്ലിത്തടത്തിൽ 

* ഏറ്റവും ശ്രേഷ്ഠമായതിനെ(Summun Bonum) തേടിയുള്ള മനുഷ്യൻറെ അന്വേഷണത്തിന് അവൻറെ ഉല്പത്തിയോളം പഴക്കമുണ്ട്. 
* ഈ അന്വേഷണത്തിൽ ഒന്ന് മറ്റൊന്നിനേക്കാൾ മൂല്യമേറിയതാണ് എന്ന് തിരിച്ചറിയുമ്പോൾ പഴയതിനെ ഉപേക്ഷിച്ച് നല്ലതിനെ സ്വന്തമാക്കാനുള്ള പ്രവണത മനുഷ്യനിൽ അന്തർലീനമാണ്.
*  ഇന്ന് ക്രിസ്തു മനുഷ്യ ഹൃദയത്തിന് അന്വേഷിച്ച് കണ്ടെത്താൻ സാധിക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ ആ നിധി എന്താണ് എന്ന് മനുഷ്യന് ഉപമകൾ വഴി മനസ്സിലാക്കി തരികയാണ്.
* ദൈവരാജ്യം- ഇതിലും വലുതായി ഒന്നും മനുഷ്യന് കണ്ടെത്താൻ സാധിക്കില്ല. അതിന്റെ ശ്രേഷ്ഠതയെ മനസ്സിലാക്കിയവർ മറ്റെന്തിനെയും ഉപേക്ഷിച്ച് അവ സ്വന്തമാക്കാനായി പുറപ്പെടും.
* വല, വയൽ, വേല, വീട്, ഇങ്ങനെ ഇങ്ങനെ മനുഷ്യർ ശ്രേഷ്ഠമെന്ന് കരുതിയ പലതും ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാനായി അന്ന് പലരും പുറപ്പെട്ടത് ദൈവരാജ്യത്തിന്റെ ആനന്ദം അവനിൽ നിന്നും അനുഭവിച്ചതുകൊണ്ടാണ്, അങ്ങനെ അവർ ദൈവരാജ്യത്തിന്റെ ശിഷ്യരായി മാറി.
* മനുഷ്യൻ എന്തിനേക്കാളും മൂല്യമുള്ളതായി കരുതുന്നത് അവൻറെ ജീവൻ തന്നെയായിരിക്കും. എന്നാൽ, ദൈവരാജ്യത്തിന്റെ ശ്രേഷ്ഠതയെ തിരിച്ചറിഞ്ഞവൻ സ്വന്തം ചോര കൊടുത്ത്, ജീവനെ പോലും ത്യജിച്ച് അവ സ്വന്തമാക്കാനായി ശ്രമിച്ചിരിക്കും. അവൻറെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആയിരക്കണക്കിന് പുണ്യജന്മങ്ങൾ അതിന് തെളിവായി നമുക്ക് മുൻപിൽ മാതൃകയും വെല്ലുവിളിയുമായി നിൽക്കുന്നു

 

പൂർണ്ണത

ഫ്രയർ ജോയൽ വള്ളോംബ്രായിൽ

* സുവിശേഷത്തിൽ നാം വായിക്കുക വ്യത്യസ്തമായ ഉപമകളിലൂടെ ഈശോ സ്വർഗ്ഗരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. പഴയ നിയമ വായനയിൽ നിയമാവർത്തന പുസ്തകം വിവരിക്കുന്നത്, വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിൽ ഇസ്രായേൽജനം വിശുദ്ധമായി ജീവിക്കേണ്ടതിന് അവർ പാലിക്കേണ്ട ഏറ്റവും പരമപ്രധാനമായ ഒരു കല്പനയെ പറ്റിയാണ്. നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണാത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക.
*  ഈ പൂർണ്ണത നാം സുവിശേഷത്തിലും കാണുന്നു. ഒന്നാമത്തെ ഉപമയിൽ ഈശോ അപ്രതീക്ഷിതമായി വയലിൽ നിധി കണ്ടെത്തുന്നവനെ കുറിച്ച് വിവരിക്കുന്നു. നിധി കണ്ടെത്തിയവൻ സന്തോഷത്തോടെ തനിക്കുള്ളതെല്ലാം വിറ്റ് മൂല്യമുള്ള ആ നിധി സ്വന്തമാക്കാൻ തയ്യാറാകുന്നു. ഈ ഉപമ നമ്മുടെ ജീവിതത്തിലേക്ക് ചേർക്കുമ്പോൾ അപ്രതീക്ഷിതമായി നമുക്ക് ലഭിച്ച കഴിവുകളെയും വിളികളെയും ഓർത്ത് സന്തോഷിക്കുവാനും, അതിൻറെ പൂർണ്ണതയിൽ ജീവിക്കുവാനും ആഹ്വാനം ചെയ്യുന്നു.
* രണ്ടാമത്തെ ഉപമയിൽ അപ്രതീക്ഷിതമല്ല കാര്യങ്ങൾ. ഇവിടെ "നല്ല രത്നങ്ങൾ" കണ്ടെത്താൻ ശ്രമിക്കുന്ന വ്യാപാരിയെയാണ് നാം കാണുന്നത്. മൂല്യമുള്ളത് കണ്ടെത്തുമ്പോൾ അവൻ തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങാൻ തയ്യാറാകുന്നു. നല്ലത് എന്തെന്ന് മനസ്സിലാക്കാനുള്ള കഴിവ് വ്യാപാരിക്കുണ്ടായിരുന്നു. അത് സാധിച്ചത് നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ്. നമ്മോട് ഈ പൂർണ്ണമായ പരിശ്രമം ആവശ്യപ്പെടുകയാണ് രണ്ടാമത്തെ ഉപമ. 
* മൂന്നും നാലും ഉപമകളിലൂടെ ശേഖരിക്കുന്നതിനെക്കുറിച്ചും വേർതിരിക്കുന്നതിനെക്കുറിച്ചുമാണ് ഈശോ പറയുന്നത്. നമുക്ക് നമ്മുടെ ജീവിതങ്ങളെയും നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കി നന്മകളെ വർധിപ്പിക്കുവാനും മോശമായതിനെ മാറ്റിനിർത്തിക്കൊണ്ട് നമ്മുടെ തന്നെ പൂർണ്ണതകളിൽ ജീവിക്കാനും പരിശ്രമിക്കാം

 

ഒന്നാം സ്ഥാനം

ഫ്രയർ ജെയിംസ് ചിരപ്പറമ്പിൽ 

* സുവിശേഷത്തിൽ അമൂല്യമായ വസ്തുവിന് വേണ്ടി അവർക്കുള്ളതെല്ലാം വിൽക്കുന്നതുപോലെ സ്വർഗ്ഗരാജ്യം ആകുന്ന നിധി ലഭിക്കുവാൻ എല്ലാം നമുക്ക് നിൽക്കേണ്ടതായി വരും. 
* വിശുദ്ധ ഫ്രാൻസിസ് അസ്സീസി സ്വർഗ്ഗ രാജ്യത്തിനു വേണ്ടിയുള്ള ദാഹം കാരണം തനിക്കുള്ളതെല്ലാം വിറ്റു. 
* നമുക്ക് ദാനമായി നൽകിയ സ്വർഗ്ഗം വേണ്ടെന്നു വെക്കുന്നത് നമുക്ക് വേണ്ടി സഹിച്ച കർത്താവിനെ പരിഹസിക്കുന്നതിന് തുല്യമാണ്.
* ഒന്നാം സ്ഥാനം കർത്താവിന് കൊടുക്കാതിരുന്നാൽ അവൻറെ അടുത്തേക്ക് ചെല്ലുവാൻ, അവിടുത്തോട് കൂടെ ആയിരിക്കുവാൻ നമുക്ക് കഴിയുകയില്ല

 

Life is a Key to the Treasure

ഫ്രയർ ക്രിസ്റ്റോ കോരേത്ത് 

* ഈശോ ഈ സുവിശേഷ ഭാഗത്തിലൂടെ പറയാൻ ആഗ്രഹിക്കുന്നത് സ്വർഗ്ഗം എന്ന നേട്ടം സ്വന്തമാക്കാൻ ഒരുപാട് കാര്യങ്ങൾ പരിത്യജിക്കേണ്ടിവരും എന്നാണ്. ഉദാഹരണമായി സ്വർഗ്ഗരാജ്യം, നിധിയോടും രത്നത്തോടും തുലനം ചെയ്യുമ്പോൾ അത് നേടാൻ എല്ലാം നഷ്ടപ്പെടുത്തുന്ന വ്യക്തികളെ കാണിക്കുന്നു. 
*  എന്നാൽ സ്വർഗ്ഗരാജ്യം കടലിലെ വലയോട് ഉപമിക്കുമ്പോൾ നിറഞ്ഞ വലയിലെ നന്മയെ മാത്രം തിരഞ്ഞെടുത്ത് പരിപൂർണ്ണമായി അർധശൂന്യമായ ജീവിതത്തെ വേണ്ട എന്ന് വയ്ക്കുന്നു. 
*  സ്വർഗ്ഗരാജ്യം വിലകൊടുത്ത് നേടാൻ നാം  ബാക്കിയെല്ലാം പരിത്യജിക്കണം. നന്മയെ മുറുകെ പിടിക്കണം. അപ്പോൾ നമ്മുടെ ജീവിതങ്ങൾ ഉപമിക്കപ്പെട്ട നിധിയെ പോലെ രത്നത്തെ പോലെ വിലയുള്ളതായി മാറും.
* പഴയനിയമത്തിനോട് ഒന്ന് ചേർത്തു വായിക്കുമ്പോൾ കിട്ടുന്ന സാരാംശം ഇതാണ്. സൃഷ്ടാവായ ദൈവം സൃഷ്ടിയിൽ നിന്ന് ആഗ്രഹിക്കുന്ന ഫലദായകമായ ജീവിതം അതിൻ്റെപൂർണ്ണതയിൽ എത്തിക്കാനായി സഹായകമായി നിൽക്കുന്ന മാനദണ്ഡങ്ങൾ ആണ് കൽപ്പനകൾ.
*  ദൈവത്തോട് ഒന്നായി സ്നേഹത്തിലും അനുസരണത്തിലും ജീവിക്കുമ്പോൾ ഈ വലിയ നിധി നേടിയെടുക്കാൻ നമുക്ക് സാധിക്കുന്നു.

 

സ്വർഗ്ഗരാജ്യം

 ഫ്രയർ ആൽബിൻ മൂലൻ 


* ഇന്നത്തെ സുവിശേഷത്തിൽ സുവിശേഷകൻ നമ്മോട് പറഞ്ഞു വയ്ക്കുന്നത് സ്വർഗ്ഗരാജ്യത്തെപ്പറ്റിയും അന്ത്യവിധിയെപ്പറ്റിയുമാണ്.  സ്വർഗ്ഗരാജ്യം എന്താണ് എന്ന് മനസ്സിലാക്കിയാൽ ഒരുവൻ ഈ ലോകത്തിൻ്റെതായ എല്ലാം ഉപേക്ഷിച്ചുകൊണ്ട് സ്വർഗ്ഗരാജ്യത്തിൽ ആയിരിക്കുവാൻ ശ്രമിക്കും. വീണ്ടും, സ്വർഗ്ഗരാജ്യത്തെ വിലയേറിയ രത്നത്തോട് ഉപമിക്കുന്നതായി കാണാം. സ്വർഗ്ഗരാജ്യത്തിന്റെ അർത്ഥം എന്ത് എന്ന് മനസ്സിലാക്കിയ ഏതൊരുവനും ഈ ലോകത്തിൻറെ തായ എല്ലാം നിസ്സാരമായി കണക്കാക്കുന്നു.
* സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്. ആയതിനാലാണ് സ്വർഗ്ഗരാജ്യത്തെ എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയോട് ഉപമിച്ചിരിക്കുന്നത്. അന്ത്യവിധിയിൽ ദൈവദൂതൻ നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമുക്ക് പ്രതിഫലം നൽകും. 
* വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ട്, ദൈവമേ ഞാൻ പ്രാർത്ഥിക്കുന്നത് സ്വർഗത്തിന് വേണ്ടിയാണ് എങ്കിൽ സ്വർഗ്ഗത്തിലെ വാതിൽ എനിക്കെതിരെ കൊട്ടി അടയ്ക്കണം. നരകത്തെ ഭയന്നിട്ടാണ്  എങ്കിൽ നരകാഗ്നിയിലേക്ക് എന്നെ അയക്കണമേ. എന്നാൽ അങ്ങേയ്ക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് എങ്കിൽ ഞാൻ അങ്ങയോടൊപ്പം ആയിരിക്കുവാൻ ഇടവരുത്തണമേ.
* നാം ജീവിക്കേണ്ടത് അവിടത്തോട് കൂടെ ആയിരിക്കുവാനാണ്. നരകത്തെയോ അന്ത്യവിധിയെയോ ഭയന്നിട്ടാകരുത്

 

സ്വർഗ്ഗരാജ്യത്തെ അന്വേഷിക്കുവിൻ

ഫ്രയർ അലൻ മാതിരംപള്ളിൽ


* മനുഷ്യൻ ഒരു അന്വേഷകനാണ്. അവൻ ജീവിതം മുഴുവനും അന്വേഷിക്കുന്നത് എവിടെ ആണ് ഏറ്റവും നല്ല വസ്തുക്കൾ കിട്ടുന്നത്, എവിടെയാണ് ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത്, എവിടെയാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് എന്നൊക്കെയാണ്. സുവിശേഷത്തിൽ ഈശോ സ്വർഗ്ഗരാജ്യത്തെ അവതരിപ്പിക്കുന്നത് ഏറ്റവും നല്ലത് അന്വേഷിക്കുന്ന കുറച്ചു പേരുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. അവർ അത് കണ്ടെത്തിക്കഴിയുമ്പോൾ അത് നേടിയെടുക്കാനായി ചിലവാക്കുന്നത് അവർക്കുള്ളതെല്ലാമാണ്. 
* CCC 1026 ൽ പറയുന്നു, "ഈശോ തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സ്വർഗ്ഗരാജ്യം നമുക്കായി തുറന്നിരിക്കുന്നു."
* സ്വർഗ്ഗം എന്ന യാഥാർത്ഥ്യത്തെ അന്വേഷിക്കുവാനും അതു കണ്ടെത്തി നമ്മെത്തന്നെ എളിമപ്പെടുത്തി നമ്മെ പൂർണമായും ക്രിസ്തുവിന് വിട്ടുകൊടുത്ത് അതുനേടിയെടുക്കുവാനുമുള്ള ക്ഷണമാണ് ഈശോ നൽകുന്നത്

 

 നീ തിരയുന്നതെന്ത്?

ഫ്രയർ അക്ഷയ് പുതുക്കാട്

 

 പലപ്പോഴും നമ്മൾ ദൈവരാജ്യം സ്വർഗ്ഗരാജ്യം എന്നെല്ലാം പറയുമ്പോൾ ആഗ്രഹിക്കുന്നത് സഹനങ്ങളില്ലാത്ത ആനന്ദമുള്ള അവസ്ഥയല്ലേ? ഇതാണോ നമ്മൾ ആഗ്രഹിക്കേണ്ടത്? ദൈവവുമൊത്തുള്ള ജീവിതം അല്ലേ?

 നിധിയുള്ള വയൽ വാങ്ങിയവന്റെയും വിലയേറിയ രക്തം സ്വന്തമാക്കിയ വ്യാപാരിയുടെയും ലക്ഷ്യം അവ വിറ്റ് സ്വത്ത്  സമ്പാദിക്കൽ ആയിരിക്കുമോ ?

 അവർ ആഗ്രഹിച്ചത് നിധിയെയും രത്നത്തെയുമാണ്. ആ തീവ്രമായ ആഗ്രഹമാണ് അത്രയും കാലം തങ്ങൾ വിലപ്പെട്ടതായ കണക്കാക്കിയവ ത്യജിക്കുവാൻ അവരെ പ്രാപ്തരാക്കിയത്.

 നാമും ആഗ്രഹിക്കേണ്ടത് സഹനങ്ങൾ ഒഴിവാക്കുന്നതിനുമപ്പുറം ദൈവത്തെയാണ്. 

 നമ്മുടെ പ്രാർത്ഥനകളിൽ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യവും സ്നേഹവും അറിയാൻ നമുക്ക് പരിശ്രമിക്കാം

 

സ്നേഹത്തിൻ്റെ നിധി

ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ

സ്വർഗ്ഗരാജ്യം നമ്മുടെ മൂല്യത്തെ പുനർനിർവചിക്കുന്ന ഒരു നിധിയാണ്, അത് നമ്മുടെ കഥയെ തിരുത്തിയെഴുതുന്നു, നമ്മെ അനാഥരിൽ നിന്ന് അവകാശികളാക്കി, അപരിചിതരിൽ നിന്ന് പുത്രന്മാരും പുത്രിമാരും ആക്കി മാറ്റുന്നു. 

യേശു നമ്മെ വിലമതിക്കുന്ന നിധിയാണ്,  അവൻ്റെ രാജ്യത്തിൽ നമ്മൾ രൂപാന്തരപ്പെട്ടവരാണ്. 


അവൻ്റെ സ്നേഹത്തിൻ്റെ നിധി നമ്മുടെ വ്യക്തിത്വത്തെ തിരുത്തിയെഴുതുന്നു, നമ്മുടെ ഉദ്ദേശ്യത്തെ പുനർനിർവചിക്കുന്നു, നമ്മുടെ ജീവിതത്തെ പുനഃക്രമീകരിക്കുന്നു

 

 The Spiritual generation gap 

ഫ്രയർ ജോയൽ ചേപ്പുകാലായിൽ 

 

 പള്ളിയിൽ പ്രാർത്ഥിക്കാൻ മാത്രം പോയിരുന്ന മാതാപിതാക്കൾ, അവരുടെ മക്കളെ പ്രാർത്ഥനയിൽ താല്പര്യമില്ലാതെയും എന്നാൽ പള്ളിയിലെ extra spiritual activities ൽ ആക്ടീവായി നിൽക്കുന്നത് കാണുമ്പോൾ വികാരിയച്ചനെ സങ്കടം ബോധിപ്പിക്കാറുണ്ട്. മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം വികാരിയച്ചൻ അവരെ ഉപദേശിക്കാറുമുണ്ട്. എന്നാൽ ആത്മീയതയുടെ അടിസ്ഥാനമാനദണ്ഡങ്ങൾ മണിക്കൂറുകൾ നീളുന്ന ദൈവമായുള്ള സംഭാഷണങ്ങൾ അല്ലെന്ന് ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ ക്രിസ്തു പറയുന്നുണ്ട്.


 സംഭാഷണങ്ങൾ അല്ലെങ്കിൽ പിന്നെ പ്രവർത്തികൾ ആണോ? മർത്താ മറിയം സഹോദരിമാർ പറയും അതൊട്ടുമല്ല.


 ഇതൊന്നുമല്ലെങ്കിൽ പിന്നെന്ത് എന്ന ചോദ്യം മാത്രം പിന്നെയും ബാക്കി. എങ്കിലും ക്രിസ്തുമൊഴികളിൽ ഒന്ന് വ്യക്തം. പ്രാർത്ഥനയോ പ്രവർത്തിയോ അതെന്തുമാകട്ടെ സ്നേഹമുണ്ടെങ്കിൽ അത് പൂർണ്ണമാണ്.


 ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ സ്വർഗ്ഗരാജ്യത്തെ പറ്റിയുള്ള നാലു ഉപമകൾ കടന്നുവരുന്നത്. അതിൽ ആദ്യത്തെ മൂന്നെണ്ണം പകൽ പോലെ വ്യക്തം. എന്നാൽ നാലാമത്തേത് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനോട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായി തീർന്ന നിയമഞ്ജനെ തുലനം ചെയ്യുന്നതാണ്. ആത്മീയതയിൽ പുതിയതും പഴയതും ഉണ്ടോ?   സ്വർഗ്ഗരാജ്യത്തിലേക്കുള്ള ക്രിസ്തുവിന്റെ തെരഞ്ഞെടുപ്പിൽ അവന്റെ മനസ്സാക്ഷികൾ രേഖപ്പെടുത്തിയിരിക്കുന്ന ആത്മീയ നിയമങ്ങൾക്ക് സ്ഥാനമുണ്ട്. മകൾ തെറ്റെന്ന് പറഞ്ഞതുകൊണ്ട് മാതാപിതാക്കളോ മാതാപിതാക്കൾ തെറ്റ് എന്ന് പറഞ്ഞതുകൊണ്ട് മകളോ സ്വർഗ്ഗരാജ്യത്തിന് പുറത്തല്ല. ചുരുക്കത്തിൽ പറഞ്ഞാൽ

" Good looks and respects The Spiritual generation gap "

 

മാണിക്യ കല്ല് 

ഫ്രയർ ആന്റോ ചേപ്പുകാലായിൽ 

★ഈശോ ഒരുപാട് word imaginaries ഉപയോഗിക്കുന്ന ഒരാളാണ്. അത് നമ്മുടെ അനുദിന ജീവിതത്തിലെ ചില ഉദാഹരണങ്ങൾ എടുത്താണ് ഈശോ എപ്പോഴും സംസാരിക്കാറ്. മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം അതിന്റെ ഉദാഹരണമാണ്. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ അങ്ങനെ ഒട്ടനവധി. ★ഇന്ന് ഈശോ നമ്മോട് സംസാരിക്കാനായിട്ടു ആഗ്രഹിക്കുക ദൈവരാജ്യം എല്ലാത്തിനെക്കാളും വിലയേറിയ ഒന്നാണ് എന്നുള്ളതാണ്. വിലയേറിയ രത്നം കണ്ടെത്തുന്ന വ്യാപാരി എല്ലാം ഉപേക്ഷിച്ച് അത് സ്വന്തമാക്കുന്നതുപോലെയും വയലിൽ ഒളിഞ്ഞു കിടക്കുന്ന നിധി കിട്ടുവാനായി തനിക്കുള്ളതെല്ലാം വിറ്റ് ആ പറമ്പ് വാങ്ങുന്ന ഒരു വ്യക്തിയെ പോലെയും ഈശോ സ്വർഗ്ഗ രാജ്യത്തെ ഉപമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് സ്വർഗ്ഗരാജ്യം എത്രയോ വിലയേറിയ ഒന്നാണ്.


★രണ്ടാമതായി സ്വർഗ്ഗരാജ്യം എല്ലാവർക്കും അങ്ങനെ സ്വന്തമാക്കാൻ സാധിക്കില്ല എന്നുള്ളതാണ്. അതിനായി ഈശോ പറഞ്ഞുവെക്കുന്ന ഒരു കണ്ടീഷൻ മറ്റൊന്നുമല്ല നന്മ ചെയ്യുക, കർത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുക. അല്ലെങ്കിൽ ചീത്ത മത്സ്യത്തെയും നല്ല മത്സ്യത്തെയും വേർതിരിക്കുന്നത് പോലെ ദുഷ്ടന്മാർ നരകാഗ്നിയിൽ എറിയപ്പെടും നീതിമാന്മാർ ദൈവത്തോട് വസിക്കും

★ അതിനാൽ നന്മ ചെയ്തുകൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ വില മനസ്സിലാക്കി കൊണ്ട് ജീവിക്കാനുള്ള വലിയ കൃപാവരത്തിനായി നമുക്ക് പ്രാർത്ഥിക്കാം

 

Altering our living spaces.

ഫ്രയർ ഐസൺ ഊരോത്ത്

 

★ നാം വസിക്കുന്ന ഇടങ്ങളെ സ്വർഗ്ഗരാജ്യം ആക്കാനുള്ള ക്ഷണമാണ് ഇന്നത്തെ തിരുവചനം.

★ നിധി കുംഭമായ ഈശോയെ
 തിരഞ്ഞെടുത്ത യാത്രകളാണ് നമ്മുടെ ജീവിതങ്ങൾ.

★ ഈ യാത്രയിൽ ഇടറി പോയവരാണ് ഏറെയും നിധിയുടെ മൂല്യം തിരിച്ചറിയാതെ പോയവരാണ് ഇതിൽ പലരും ബാക്കി ചിലർ തിരിച്ചറിഞ്ഞപ്പോഴേക്കും കണ്ടെത്താൻ ആവാത്ത വിധം ജീവിതം കൈവിട്ടു പോയിരുന്നു.

★ ഇത് തീർത്തും എളുപ്പമുള്ള യാത്രയല്ല. യാത്രയിൽ നീ ജീവിതത്തെ രൂപപ്പെടുത്തേണ്ടത് ഉണ്ട്. അഹത്തെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. നീ സ്വയം ശൂന്യവത്ക്കരിക്കേണ്ടതുണ്ട്.

★ ഈ ദൂര യാത്രയിൽ നീ കാത്തുസൂക്ഷിക്കേണ്ട ഒരു ബോധ്യം ഭാണ്ഡക്കെട്ടുകൾ ഒഴിവാക്കേണ്ടിയിരിക്കുന്നു എന്നതാണ്. ചിലരെല്ലാം ഭാണ്ഡക്കെട്ടുകളിൽ കുത്തിനിറച്ചവയെ കൈവിടാൻ ആകാതെ  ഈ യാത്ര ഉപേക്ഷിക്കുന്നവരാണ്. ★ഒരു തോൾസഞ്ചിയാണ് നിന്റെ യാത്രയെ സുഖമമാക്കുന്നത്. ഈ ചെറു സഞ്ചിയിൽ നീ നിറക്കേണ്ടത് ക്രിസ്തുനാഥന്റെ ഗുരുമൊഴികളാണ് സുവിശേഷ ഭാഗ്യങ്ങളാണ്. ★നിന്നോടൊപ്പം ഉള്ള യാത്രയിലാണ് എല്ലാവരും എന്ന ബോധ്യമാണ് അടുത്തതായി നിനക്ക് ഉണ്ടാകേണ്ടത്. അവരെ വിശക്കുന്നവരായും ദാഹിക്കുന്നവരായും നഗ്നരായും കാണാനാകുമ്പോൾ നീ നിധി കണ്ടെത്തുകയാണ്. ★നിനക്ക് ആവശ്യമായ മാത്രമേ നിന്റെ സഞ്ചിയിൽ ഉണ്ടാകൂ. എങ്കിലും, അവരുടെ വിശപ്പിൽ നിനക്കുള്ള വഴിയിൽ നിന്ന് പങ്കു വയ്ക്കുമ്പോഴാണ് നീ സ്വർഗ്ഗരാജ്യം ആക്കുക.

★യഥാർത്ഥ നിധി സ്വന്തമാക്കുക എന്ന് ക്രിസ്തുപറയുന്നുണ്ട്  അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും

 

" കണ്ടെത്തൽ "

ഫ്രയർ ജിന്റേഷ് മാളിയേക്കൽ

 


 ഇന്നത്തെ സുവിശേഷത്തിൽ ഈശോ മൂന്ന് കണ്ടെത്തലിനെ പറ്റി പറയുന്നു ഒന്ന് നിധി രണ്ട് രത്നം മൂന്ന് നല്ല മത്സ്യങ്ങൾ
 ഒരു അന്വേഷണത്തിന്റെ പൂർത്തീകരണമാണ് കണ്ടെത്തൽ കണ്ടെത്തിയ സത്യത്തിനു വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് കണ്ടെത്തിയതിന് മുറുകെപ്പിടിക്കാൻ സുവിശേഷം ആഹ്വാനം ചെയ്യുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം പത്തൊമ്പതാം  അധ്യായം 16 മുതലുള്ള തിരുവചനങ്ങളിൽ നമുക്ക് ധനികനായ ഒരു യുവാവിനെ കാണാം.  അവൻ നിത്യജീവനായ ഈശോയെ കണ്ടെത്തി പക്ഷേ തനിക്കുള്ളതെല്ലാം വിൽക്കാനോ ആ നിത്യജീവനെ സ്വന്തമാക്കാനും കഴിയാതെ പോകുന്നു.
 ഫിലിപ്പിയ കാർക്ക് എഴുതിയ ലേഖനം മൂന്നാം അധ്യായം എട്ടാമത്തെ തിരുവചനത്തിൽ മറ്റൊരു വ്യക്തിയെ നമുക്ക് കാണാം വിശുദ്ധ പൗലോസ് ശ്ലീഹാ. ക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിളിയുള്ളതാകയാൽ സർവ്വവും നഷ്ടമായിത്തന്നെ ഞാൻ കരുതുന്നു. അവനെ പ്രതി സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയും ആണ്.പ്രിയ സഹോദരരേ, നമുക്ക് ഒരു  നിമിഷം ധ്യാനിക്കാം ഞാൻ ഏതു ഭാഗത്താണ്?
 ധനികനായ യുവാവിന്റെയോ അതോ തനിക്കുള്ളതെല്ലാം ഉച്ഛിഷ്ടം പോലെകരുതി നിത്യജീവൻ ആകുന്ന  ഈശോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നവന്റെയോ ?

 


യഥാർത്ഥ നിധി

ഫ്രയർ ബെൽജിൻ ചാത്തങ്കണ്ടത്തിൽ

യേശു രണ്ട് ഉപമകൾ പങ്കുവെക്കുന്നു: വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിയും വലിയ വിലയുള്ള രത്നവും. സ്വർഗ്ഗരാജ്യത്തെ എല്ലാറ്റിലുമുപരിയായി അന്വേഷിക്കാനും വിലമതിക്കാനും രണ്ടും നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ ഹൃദയത്തെ ആ വയലോ വ്യാപാരിയുടെ സഞ്ചിയോ ആയി സങ്കൽപ്പിക്കാം. എന്ത് നിധിയാണ് നമ്മൾ അന്വേഷിക്കുന്നത്? ഏതു രത്നത്തിനു വേണ്ടിയാണ് നാം എല്ലാം ത്യജിക്കുവാൻ തയ്യാറാവുക? ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയും,ഏറ്റവും വിലയേറിയ രത്നവും ഈശോ മാത്രമാണെന്ന് തിരിച്ചറിയാം. എങ്കിൽ മാത്രമേ അവസാന ദിവസം, വലയിലെ ഏറ്റവും നല്ല മത്സ്യമായി മാറുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അല്ലെങ്കിൽ നമ്മളും നിത്യമായ അന്ധകാരത്തിലേക്ക് എറിയപ്പെട്ടു എന്ന് വരാം. നസ്രത്തിലെ തച്ചൻ നമുക്കായി തീർത്ത നിത്യ രാജ്യത്തിനായി എല്ലാം ത്യജിക്കാം. ആമേൻ

 

Embracing suffering is a mystery

Friar Subin Pekkuzhiyil 

In the gospel we can find that Jesus has preferential love towards the marginalised. 
Referring to this passage the words field and merchant refers to those who seek God with pure heart, especially the sinners, the poor and the sorrowing who  seek his  justice Mercy and peace.
Anyone who realises this and embraces his or her position in life i.e being a sinner, poor or sorrowing, nonetheless put away  the worries about one's own state and seek God, will surely find him. 
For this one must not forget the presence of loving God in his life  irrespective of the circumstances hence it is the say that would enable him to encounter Christ through suffering. 
Every baptised Christian  is the scribe of God's Kingdom who is in the light of his or her faith must be able to reveal the kingdom of gone that is Jesus Christ since in him we rise and for him we shall reign.

 

 

 

 

 

 

 

 

 


Related Articles

Contact  : info@amalothbhava.in

Top