ഒരിക്കൽ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. അദ്ദേഹം വലിയ പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും നടത്തി വളരെ ഉന്നത സ്ഥാനത്തു എത്തി. അദ്ദേഹം തന്റെ ശാസ്ത്രബോധത്തിൽ വലിയ അഭിമാനം കൊണ്ട്, അത് കുറച്ചു അഹങ്കാരത്തിലേക്കും നയിച്ച്. ഒരിക്കൽ അദ്ദേഹം ദൈവത്തോട് വാദിച്ചു, ” ദൈവമേ ഞങ്ങൾക്ക് അങ്ങയെ കൊണ്ട് ഇനി ആവശ്യം ഇല്ല. ഞങ്ങൾ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ എന്ത് നിർമിക്കാനും സൃഷ്ടിക്കാനും ഞങ്ങളുടെ ശാസ്ത്രത്തിനു കഴിയും. “ അപ്പോൾ ദൈവം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ” ഓഹോ , അങ്ങനെ ആണോ. എങ്കിൽ കൂടുതൽ പറയു, കേൾക്കട്ടെ “. ശാസ്ത്രജ്ഞൻ തുടർന്ന് പറഞ്ഞു, ” ഞങ്ങൾക്കും അങ്ങയെ പോലെ നിലത്തുള്ള മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കി അതിനു ജീവൻ കൊടുത്തു മനുഷ്യനെ ഉണ്ടാക്കാൻ കഴിയും”. അപ്പോൾ ദൈവം പുഞ്ചിരിച്ചു പറഞ്ഞു, ” കൊള്ളാമല്ലോ, ഇത് വളരെ താല്പര്യം ഉണ്ടാക്കുന്ന കാര്യം ആണല്ലോ. എങ്കിൽ അതൊന്നു കാണിക്കൂ “. അങ്ങനെ ദൈവവും ശാസ്ത്രജ്ഞനും കൂടി ഒരു നല്ല നിലത്തു എത്തി , എന്നിട്ടു അദ്ദേഹം നിലത്തു നിന്ന് മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കാൻ തുടങ്ങി. അപ്പോൾ ദൈവം ഇടപെട്ടു പറഞ്ഞു, ” ഇത് പറ്റില്ല. നിങ്ങളുടെ സ്വന്തം ആയി ഉണ്ടാക്കിയ മണ്ണ് ഉപയോഗിക്കൂ. ഇത് ഞാൻ സൃഷ്ടിച്ച മണ്ണ് അല്ലെ.” ഇത് കേട്ട ശാസ്ത്രജ്ഞന് തന്റെ അമളി മനസിലായി. ശാസ്ത്രത്തിനു വളരെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം ദൈവം സൃഷ്ടിച്ചതിൽ നിന്ന് എടുത്ത് ആണ്. അങ്ങനെ ആ ശാസ്ത്രജ്ഞന് തന്റെ തെറ്റ് മനസിലായി. ഒരിക്കലും നമ്മുടെ നേട്ടത്തിൽ നമ്മൾ അഹങ്കാരികരുതു. നമ്മുക്ക് നമ്മുടെ നേട്ടത്തിൽ അഭിമാനിക്കാം, അത് നമ്മളെ മുന്നോട്ടു നയിക്കാൻ ഉള്ള ഊർജം നൽകും, പക്ഷെ ആ അഭിമാനം ഒരിക്കലും അഹങ്കാരമായി മാറരുത്. എപ്പോൾ അഹങ്കാരം തുടങ്ങുന്നുവോ, അപ്പോൾ പതനം ആരംഭിക്കും. ഉയരത്തിൽ എത്തും തോറും വിനയം കൂടുതൽ ഉള്ള ആളായി തീരുക.