വരാന്തയിലെ കാര്യം

16,  Sep   

ബിന്റോ കോളജിന്റെ വരാന്തയിലൂടെ നടന്നപ്പോൾ അവിടെ മറ്റൊരു കോഴ്സിന്റെ (ഓർഗാനിക്) എന്നു തോന്നുന്നു. ക്ലാസ് നടക്കുകയാണ്. സാർ പറഞ്ഞു - "നിങ്ങൾക്കറിയാമോ ഏതാണ് ദാനങ്ങളിൽ ഏറ്റവും മഹത്വമേറിയത്? വിശിഷ്ടമായിട്ടുള്ളത്?" അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു - "അന്നദാനം!" കൂട്ടുകാരേ, അതൊരു കിടിലൻ ആശയമല്ലേ? ബിന്റോ പിന്നെ ആ വിഷയത്തില്‍ കുറച്ചു കാര്യങ്ങൾ തപ്പി. അതിനേക്കുറിച്ച്... ആരെങ്കിലും പണം ദാനം ചെയ്താലും ആളുകൾക്കു പിന്നെയും വേണം. മൂന്നു സെന്റ് സ്ഥലം ദാനം കിട്ടിയാലും ഒരേക്കർ വേണമെന്നു പറയും! പഴയ മാരുതി 800 മേടിച്ചു കൊടുത്താലും ഇന്നോവ വേണമെന്നു പറയും! ഒരു സ്വർണക്കമ്മൽ മേടിച്ചു കൊടുത്താലും പാദസരം കൂടി കിട്ടിയാലേ തൃപ്തിയാവൂ! ഒരു മിക്സി മേടിച്ചു കൊടുത്താൽ 40 ഇഞ്ച് LED TV കൂടി വേണം! ഒരു കോട്ടാസാരി മേടിച്ചു കൊടുത്താലും കാഞ്ചീപുരം സിൽക്കു സാരി വേണം! എന്നാലോ? ഒരാൾക്കു നാം ഭക്ഷണം വിളമ്പിയാൽ അയാൾക്കു വയർ നിറഞ്ഞു കഴിഞ്ഞാൽ- "ഹാവൂ... എനിക്കു മതി- തൃപ്തിയായി" എന്നു പറഞ്ഞ് സന്തോഷത്തോടെ എണീറ്റു പോകും! അന്നദാനം മഹാദാനം! പണ്ടുകാലങ്ങളില്‍, ഒരു ദേശത്തുനിന്നു മറ്റൊരിടത്തേക്കു ആളുകള്‍ നടന്നു പോകുമ്പോള്‍ വിശന്നു വലയുന്ന യാത്രികര്‍ ഏതെങ്കിലും അടുത്തു കാണുന്ന വീടുകളില്‍ ചെന്നു ഭക്ഷണം ചോദിച്ചിരുന്നു. അപ്പോള്‍, വളരെ സന്തോഷത്തോടു കൂടി അന്നദാനം ചെയ്യുന്നതില്‍ അവര്‍ സംതൃപ്തി കണ്ടെത്തിയിരുന്നു.. എന്നാല്‍, ഇന്നു കാലം വളരെ വഷളായിരിക്കുന്നു. മനസ്സില്‍ നന്മ സൂക്ഷിക്കുന്ന പല അമ്മച്ചിമാരും ഭക്ഷണമോ വെള്ളമോ എടുക്കാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ പിറകിലൂടെ മോഷണമോ അല്ലെങ്കില്‍ ആക്രമണവും നടക്കുന്ന കാലമാണല്ലോ ഇത്. അതിനാല്‍, അന്നദാനത്തിലും ജാഗ്രത വേണ്ടിയിരിക്കുന്നു. നമ്മുടെ ഉപകാരങ്ങള്‍ സ്വയം ഉപദ്രവമാകാതെ സൂക്ഷിക്കുകയും വേണം.


Related Articles

എന്താണ് 80:20?

വിചിന്തിനം

Contact  : info@amalothbhava.in

Top