പ്രിയപ്പെട്ടവരെ,
കൈ്രസ്തവമൂല്യങ്ങൾക്കും കൈ്രസ്തവ വിശ്വാസത്തിനുമൊക്കെ ഒരുപാട് പാകപ്പിഴകൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ വൈദികരെക്കുറിച്ചുള്ള അത്മായരുടെ പ്രതീക്ഷകൾ എന്ന വിഷയം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഭൂമുഖത്തെ നല്ലവനായ ഏതു മനുഷ്യനാണ് ഒരു കൈ്രസ്തവ പുരോഹിതനെ ആദരിക്കാത്തത്? ഒരു കൈ്രസ്തവനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പ്രതിരൂപമാണ് പുരോഹിതൻ. കാനാൻ ദേശമെന്ന സ്വപ്നഭൂമിയിലേക്ക് ഇസ്രായേൽ ജനത്തെ മോശ നയിച്ചതുപോലെ ഇൗ ലോകജീവിതമാകുന്ന യാത്രയുടെ അവസാനം സ്വർഗ്ഗീയ ജറുസലേമിൽ എത്തിച്ചേരുവാൻ വിശ്വാസികൾക്കു വഴികാട്ടുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവന്, മാമ്മോദീസായിലൂടെ കൈ്രസ്തവനെന്ന പദവിയ്ക്ക് നമ്മെ അർഹനാക്കുന്നവൻ, ജീവിതത്തിലെ എല്ലാ മംഗളമുഹൂർത്തങ്ങളിലും ആശംസയർപ്പിക്കാൻ നമ്മുടെ കൂടെയുള്ളവൻ, ഒടുവിൽ ഭൂമിയിൽ നിന്നുള്ള മടക്കയാത്രയിൽ സ്വർഗ്ഗീയ പിതാവിന്റെ വലതുഭാഗത്തിരിക്കുവാൻ നമുക്ക് സാധിക്കട്ടെ എന്നു പറഞ്ഞ് നമ്മെ യാത്രയാക്കുന്നവൻ.
ഒരു വിശ്വാസിയുടെ ജീവിതത്തിൽ വൈദികന്റെ സ്ഥാനം വിലമതിക്കാനാവാത്തതാണ്, അതുകൊണ്ട് തന്നെ വൈദികനിൽ നിന്ന് വിശ്വാസികൾ ഒരുപാട് പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമ്പോൾ തകർന്നുപോകുന്നത് അത്മായന്റെ വിശ്വാസബോധ്യങ്ങളാണ്, ഒരു മതബോധന അദ്ധ്യാപികയെ ന്ന നിലയിൽ ഒരു വൈദികനിൽ നിന്ന് അത്മായൻ എന്താണ് പ്രതിക്ഷിക്കുന്നത് എന്ന് എന്റേതായ കാഴ്ചപ്പാടിലൂടെ ഞാനുമായി ഇടപഴകുന്ന ഒരുപാട് വിശ്വാസികളുടെ കാഴ്ചപ്പാടിലൂടെ ഞാൻ വ്യക്തമാക്കട്ടെ.
മനുഷ്യരൂപം ധരിച്ച് മനുഷ്യരുടെ കൂടെ വസിച്ച യേശുനാഥന് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ മനുഷ്യൻ എന്താണെന്നും മനുഷ്യനിൽ എന്താണെന്നും അറിയാമായിരുന്നു. അതുപോലെ തന്റെ ഇടവകാംഗങ്ങളും ചുറ്റുമുള്ളവരും എങ്ങനെയുള്ളവരാണെന്നും ഒരു പരിധിവരെയെങ്കിലും തിരിച്ചറിയാൻ വൈദികനു സാധിക്കണം, ചുറ്റുപാടുമുള്ളവരിലെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞാൽ വാക്കിലും പ്രവൃത്തിയിലും കുടുക്കാൻ വരുന്നവരെ മനസ്സിലാക്കാൻ സാധിക്കും.
ഇടവകാംഗങ്ങളോട്, താൻ ഇടപഴകുന്ന എല്ലാവരോടും സ്നേഹത്തോടും കരുതലോടും ആത്മാർത്ഥതയോടും കൂടി ഇടപെടാൻ കഴിയുന്നവനാകണം ഒരു നല്ല വൈദികൻ. ആരോടും പറയാത്ത പ്രശ്നങ്ങളും ഹൃദയവിചാരങ്ങളുമൊക്കെ ക്രിസ് തുവിന്റെ പ്രതിരൂപമായി വൈദികനെ കണ്ടുകൊണ്ട് കുമ്പസാരക്കൂട്ടിൽ ഒരു വ്യക്തി പറയുമ്പോൾ, കുടുംബത്തിലെ പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ ഒക്കെ പങ്കുവയ്ക്കുമ്പോൾ, ഇവയൊ ക്കെ പരിഹരിക്കാൻ പ്രാർത്ഥ നാനിർഭരമായ ജീവിതത്തിലൂടെ വൈദികൻ ആദ്യം തന്നെത്ത ന്നെ ഒരുക്കണം.
ജനങ്ങൾ വൈദികരിൽ നിന്നാഗ്രഹിക്കുന്നത് അവർ ദൈവത്തിന്റെ മനുഷ്യരായിരിക്കണം എന്നാണ്. ദൈവത്തിന്റേതായിരിക്കുന്നവനും ദൈവത്തെപ്പറ്റി ജനത്തെ ചിന്തിപ്പിക്കുന്നവനുമായിരിക്കണം പുരോഹിതൻ. ഇന്നത്തെ ലോകത്ത് ആശയ വിനിമയത്തിനും സാമൂഹ്യസമ്പർക്കത്തിനുമൊക്കെ സംവിധാനങ്ങൾ നിരവധിയാണ്, സുഖസൗകര്യങ്ങളുടെ നടുവിലും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും നടുവിലാണ് പലരും കഴിയുന്നത്. തങ്ങളെ അറിയുകയും മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നല്ല ഇടയനായ വൈദികനെ എല്ലാ ഇടവകാംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. ആരോടും പറയാത്ത ഹൃദയഭാരങ്ങൾ വൈദികന്റെ മുമ്പിൽ ഇറക്കി വയ്ക്കുമ്പോൾ കടു ത്ത വേനലിൽ ഒരു മഴ ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് പലർക്കും. ഇടവകജനത്തിന്റെ കരുണയും ക്ഷമയുമുള്ള നല്ല ഇടയന്മാരായി മാറുവാൻ ഒാരോ പുരോഹിതനും സാധിക്കണം.
വ്യക്തിപരവും സാമൂഹ്യപരവുമായ തിന്മകളെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കാൻ വൈദികനു സാധിക്കണം. ഒരു വൈദികൻ ഒരിക്കലും വലിയ കാർക്കശ്യക്കാരനോ, അമിതമായ വിട്ടുവീഴ്ചക്കാരനോ ആകരുത്. കാർക്കശ്യം ജനങ്ങളെ വൈദികനിൽ നിന്നകറ്റും. അമിതമായ അടുപ്പവും, വിട്ടുവീഴ്ച യും ജനങ്ങൾ ദുരുപയോഗം ചെയ്യും. ശകാരിക്കുന്ന അദ്ധ്യാപകനും സ്നേഹിക്കുന്ന പിതാവുമാകണം വൈദികൻ.
തങ്ങളില്ലാതെ ഇടവകയിൽ ഒന്നും നടക്കില്ലായെന്ന അഹംഭാവത്തിൽ, ഇടവക വികാരിയുടെ മനസ്സിൽ എന്തു വിധേനയും സ്ഥാനം നേടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വലിപ്പചെറുപ്പം നോക്കാതെ, സ്ഥാനമാനങ്ങൾ നോക്കാതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ നോക്കാതെ എല്ലാ ആളുകളെയും സ്നേഹിക്കാനും അംഗീകരിക്കാനും മനസ്സിലാക്കാനും എല്ലാവരോടും കാരുണ്യത്തോ ടും ലാളിത്യത്തോടും കൂടി പെരുമാറുവാനും ഒരു പുരോഹിതനു സാധിക്കണം. ലോകത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് സുവിശേഷമൂല്യങ്ങൾ മുങ്ങിപ്പോകാതെ നോക്കേണ്ട നേതാവാണ് പുരോഹിതൻ.
എല്ലാ മതങ്ങളും ഇതര കൈ്രസ്തവസഭകളും തമ്മിൽ ഉൗഷ്മളമായ ബന്ധം പുലർ ത്തുവാൻ വൈദികനു സാധിക്കണം. പുരോഹിതന്റെ പ്രാർത്ഥ നാചൈതന്യവും ജീവിതവിശുദ്ധിയുമാണ് ഇടവകജനത്തിന്റെ ശക്തി. അൾത്താരയിൽനിന്ന് വൈദികൻ ബലിയർപ്പിക്കു മ്പോൾ വെറും കാഴ്ചക്കാരായി നിൽക്കാതെ ബലിയർപ്പിക്കുന്ന വൈദികനിൽ ക്രിസ്തുവിനെ ദർശിക്കാൻ ഒാരോ വിശ്വാസിക്കും സാധിക്കണം. കുർബാനമദ്ധ്യേയുള്ള പ്രസംഗം കാര്യമാത്രപ്രസക്തമുള്ളതും വിശ്വാസികളെ ഇരുത്തി ചിന്തിപ്പിക്കുന്നതും, വിശ്വാസത്തെ ബലപ്പെടുത്തുന്നതും ആയിരിക്കണം. പൗലോസ് ശ്ലീഹാ തിമോത്തിയോസിനെഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നുണ്ട്. ""പ്രായംചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിർമ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക'' (1 തിമോ. 5:2). സ്ത്രീകളെ സഹോദരിമാരായിക്കാണുന്ന വൈദികർക്ക് ധൈര്യപൂർവ്വം അവരോട് ഇടപെടുവാൻ സാധിക്കുന്നു.
സ്ത്രീകളെ അമ്മയായും സഹോദരിയായും കാണുന്ന ഒരു പുരോഹിതനോട് ഭയം കൂടാതെ സ്വതന്ത്രമായി ഇടപെടാനും തുറന്ന് കുമ്പസാരങ്ങൾ നടത്താനും സ്ത്രീകൾക്ക് സാധിക്കും. വാക്കിലും നോട്ടത്തിലും പ്രവർത്തിയിലും എന്തി ന് ചിന്തയിൽപ്പോലും യാതൊ രുവിധത്തിലുള്ള മാലിന്യങ്ങളും കടന്നുവരാതിരിക്കാൻ വൈദികൻ ശ്രദ്ധിക്കണം. ഒരു വൈദികൻ ഏറ്റവും പ്രാർത്ഥനാപൂർ വ്വവും ബുദ്ധിപൂർവ്വവും കൈ കാര്യം ചെയ്യേണ്ട ഒന്നാണ് യുവജനങ്ങളുമായുള്ള ബന്ധം. ഇടവകയോട് ചേർന്ന് യുവജനങ്ങളുടെ കൂട്ടായ്മ വളർത്തിയെടുക്കുകയും അവർക്കു വേ ണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും വേണം. പുരോഹിതർ യുവജനങ്ങൾക്ക് എപ്പോഴും അഭയകേന്ദ്രമായിരിക്കണം. പുരോഹിതന്റെ മനോഭാവവും ഇടപെടലുകളും യുവജനങ്ങൾക്ക് എപ്പോഴും ആശ്വാസകരവും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാൻ സഹായകവുമാകണം. നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാനെ ന്തു ചെയ്യണം എന്ന രീതിയിലുള്ള പല ചോദ്യങ്ങളും യുവാക്കളിൽ നിന്ന് വൈദികനു നേരിടേണ്ടി വന്നേക്കാം. ഇത്തരം സന്ദർഭങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. ഒരു നല്ല പുരോഹിതന് വിശ്വാസതീക്ഷ്ണതയുള്ള, മൂല്യബോധമുള്ള നല്ലൊരു യുവതലമുറയെ സ്വന്തം ഇടവകയിൽ വളർത്തിയെടുക്കാൻ കഴിയും.
വർഷങ്ങൾ നീണ്ട ഒരുക്കത്തിനും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷമാണ് ഒരു വ്യക്തി വൈദികനായി മാറുന്നത്. എന്നിരുന്നാലും വൈദികരും മനുഷ്യരാണ്. മാനുഷികമായ പരീക്ഷണങ്ങൾക്ക് അവ രും അടിമപ്പെടാം. അപ്പോൾ വീണുപോകുന്നവരാകാതെ ദൈവികപുണ്യങ്ങളിലും സാന്മാർഗ്ഗികപുണ്യങ്ങളിലും അടിയുറച്ചു നിന്നുകൊണ്ട് പ്രലോഭനങ്ങളെ ധീരതയോടെ അതിജീവിക്കാൻ വൈദികർക്കു സാധിക്കണം. വാസ്തവത്തിൽ ചെറിയൊരു വിഭാഗം മാത്രമാ ണ് വഴിമാറിപ്പോകുന്നവർ. എത്ര യോ വിശുദ്ധരായ വൈദികർ നമുക്കു മുമ്പേ ജീവിച്ചവരും ഇപ്പോൾ നമ്മോടൊത്തു ജീവിക്കുന്നവരുമുണ്ട്. നമ്മുടെയൊ ക്കെ ജീവിതത്തിൽ എത്രയോ വൈദികരോട് നാം കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട വൈദികരേ, നിങ്ങളുടെ വിശ്വാസ തീക്ഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും, ക്രിസ്തുവിനോടു ചേർന്ന നിലപാടുകളും, മനോഭാവങ്ങളും ഞങ്ങൾക്ക് നൽകു ന്ന ആശ്വാസവും പ്രചോദനവും നിങ്ങൾ കരുതുന്നതിനെക്കാൾ എത്രയോ വലുതാണ്.
വൈദികനെ ദൈവത്തിന്റെ കണ്ണാടിയായിട്ടാണ് ജനം കാ ണുന്നത്. ഇൗശോയെ ഇൗ ലോകജീവിതത്തിൽ ഞങ്ങൾക്കു നേർവഴി കാട്ടുവാനായി, വഴികാട്ടികളായി അങ്ങ് നൽകിയ വൈ ദികരെ അങ്ങേയ്ക്കു ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങയുടെ ഉള്ളംകൈയ്യാൽ പൊതിഞ്ഞ് അങ്ങ് അവരെ കാത്തുസംരക്ഷിച്ചുകൊള്ളണമെ.
ഉപവാസമെന്ന സത്യാഗ്രഹം
സഭാ വാർത്തകൾ | സെപ്റ്റംബർ 13;2020
അനുദിന വിശുദ്ധർ