വിശുദ്ധ:കുരിശിന്റെ പ്രാർത്ഥന.
ഓ ആരാദ്ധ്യനായ ദൈവമേ രക്ഷകനായ യേശുക്രിസ്തുവേ,അങ്ങ് ഞങ്ങളുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചു വല്ലോ വിശുദ്ധ കുരിശേ എൻറെ സത്യപ്രകാശമായിരിക്കണമേ ഓവിശുദ്ധ കുരിശേ എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കണമേ, ഓ വിശുദ്ധകുരിശേ എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമേ.എനിക്ക്നിത്യജീവൻ നൽകണമേ ഓ ക്രൂശിതനായ നസ്രായകാരൻ യേശുവേ ഇപ്പോഴും എപ്പോഴും എൻറെമേൽ കരുണയുണ്ടാകണമേ നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കർത്താവ് ഈശോമിശിഹായുടെ തിരു രക്തത്തിൻറെയും മരണത്തിന്റെയും ഉയർപ്പിന്റെയും സ്വർഗ്ഗാരോഹണത്തിന്റെയും പൂജിത ബഹുമാനത്തിനായി യേശു; ക്രിസ്തുമസ്ദിവസം ജനിച്ചുവെന്നും ദുഃഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽ തൂങ്ങി മരിച്ചുവെന്നും നിക്കോദേമോസും യൗസേപ്പും കർത്താവിൻറെ തിരുശരീരം കുരിശിൽ നിന്നിറക്കി സംസ്കരിച്ചു എന്നും അവിടുന്നു സ്വർഗ്ഗാരോഹിതനായി എന്നും ഞങ്ങൾ വിശ്വസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽനിന്നും എന്നെ സംരക്ഷിക്കേണമേ,കർത്താവായ യേശുവേ എന്നിൽ കനിയേണമേ പരിശുദ്ധഅമ്മേ വിശുദ്ധ യൗസേപ്പിതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ഭയം കൂടാതെ കുരിശു വഹിക്കാനുള്ളശക്തി അങ്ങയുടെ കുരിശിൻറെ സഹനത്തിലൂടെ എനിക്ക്നല്കണമേ അങ്ങേ അനുഗമിക്കാനുള്ള കൃപാവരം എനിക്ക് നല്കണമേ.
ആമ്മേൻ
സന്യാസിയും നായയും
പ്രഭാത പ്രാർത്ഥന ; 12-10 -202
പൂവൻ കോഴിയും വജ്രക്കല്ലും