ഉപേക്ഷ
ഫ്രയർ അലൻ മാതിരംപള്ളിൽ
“കർത്താവേ നിന്നെ അനുഗമിച്ചാൽ എനിക്ക് എന്ത് കിട്ടും?” ഗുരുവിനെ പിന്തുടരുവാൻ സർവ്വവും ഉപേക്ഷിച്ച ക്രിസ്തു ശിഷ്യരുടെ
ആകുലതകളിൽ ഒന്നായിരുന്നു ഈ ചോദ്യം. നമ്മളും പലപ്പോഴും
കർത്താവിനോട് പരിഭവം പറയാറുണ്ട്, ഇത്രയൊക്കെ പ്രാർത്ഥിച്ചിട്ടും
ഇത്രയൊക്കെ ഉപവസിച്ചിട്ടും എനിക്കൊന്നും ലഭിക്കുന്നില്ല എന്ന്.
നമ്മുടെ ലക്ഷ്യം ക്രിസ്തു നൽകുന്ന സമാധാനവും ക്രിസ്തു വാഗ്ദാനം ചെയ്ത സമാധാനത്തിന്റെ പരമോന്നത അനുഭവമായ സ്വർഗ്ഗരാജ്യവും ആണ്. ലോകത്തിന്റെ ഭൗതിക സുഖങ്ങളിൽ ആകൃഷ്ടരാകാതെ ക്രിസ്തു നൽകുന്ന നിത്യ സമാധാനത്തെ ലക്ഷ്യം വെച്ച് നമുക്ക് ജീവിക്കാം.
11
നൽകപ്പെട്ടതിൽ വിശ്വസ്തരായിരിക്കുക
ഫ്രയർ ജോയൽ ജിമ്മി
നാം വചനത്തിൽ കാണുന്ന യജമാനന് തന്റെ ഭ്യത്യരെ കുറിച്ച് നല്ല
കാഴ്ചപ്പാടുണ്ടായിരുന്നു. ഇത് നാം മനസ്സിലാക്കുന്നത് അദ്ദേഹം തന്റെ
ഭ്യത്യരിൽ ഒരുവനെയും മാറ്റി നിർത്തുന്നില്ല, മറിച്ച് അവരുടേതായ രീതിയിൽ പ്രവർത്തിക്കുവാൻ ഒാരോരുത്തർക്കും അവസരങ്ങൾ
നൽകുന്നതായിട്ടാണ്. അതിൽ രണ്ടുപേർ തങ്ങളെ ഏൽപ്പിച്ച ജോലിയിൽപൂർണ്ണ വിശ്വസ്തരായിരിക്കുമ്പോൾ മറ്റൊരുവൻ യജമാനനെ പഴിച്ച്
ഒന്നും ചെയ്യാതിരിക്കുകയും തനിക്ക് തന്നെ ദുരിതം വരുത്തി
വയ്ക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ടവരെ നമ്മുടെ കഴിവുകൾ വ്യത്യാസവും, കൂടാതെ അതിന്
ഏറ്റക്കുറച്ചിലുകൾ ഉണ്ട്, എങ്കിലും ദൈവം നമ്മിൽനിന്നും
12
നിന്ദിക്കരുത്
ഫ്രയർ ജെയിംസ് സെബാസ്റ്റ്യൻ
കർത്താവ് കൂദാശകളിലൂടെ പ്രസാദവരങ്ങൾ നൽകാറുണ്ട്. എന്നാൽ
ചിലപ്പോൾ കർത്താവിന്റെ കൃപയുടെ മൂല്യം തിരിച്ചറിയാതെ
പോകുമ്പോൾ താലന്ത് മറച്ചുവെച്ച ദാസനെ പോലെ നാം
ആയിത്തീരുന്നു. കർത്താവിന്റെ കൃപയെ നിന്ദിക്കുന്നതും
പരിഹസിക്കുന്നതും അവിടുത്തെ സ്നേഹത്തെയും ത്യാഗത്തെയും
നിന്ദിക്കുന്നതിന് തുല്യമാണ്.
പ്രലോഭനങ്ങൾക്ക് കീഴ്പ്പെട്ട് പാപം കൊണ്ട് പ്രസാദരങ്ങളെ മൂടിയിടുന്നത് അവിടുത്തെ നിന്ദിക്കലാണ്. സമ്മാനത്തെ നിന്ദിക്കുന്നത് സമ്മാനം
തന്നവനെ നിന്ദിക്കുന്നതിന് തുല്യമാണ്.
13
വിശ്വാസത്തിന്റെ അമൂല്യ താലന്തുകൾ
ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ
ഈശോ താലന്തുകളുടെ ഉപമയിലൂടെ വിശ്വാസത്തോടെ നമ്മെ
ഏല്പിച്ച വിശിഷ്ടമായ ദാനങ്ങളും അവസരങ്ങളും ഫലപ്രദമാക്കുവാനുള്ളപരിശ്രമത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ കുറവുകളെ നന്നായി അറിഞ്ഞിട്ടും ഈശോ നമ്മിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവൻ നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നില്ല; യജമാനൻ ഒാരോ
ദാസനും നേടിയത് എന്തോ അതിൽ സന്തോഷിക്കുന്നു,
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നില്ല.
നമ്മുടെ ദൈവം നമ്മുടെ പരാജയം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താനായി
കാത്തിരിക്കുന്ന കഠിന ഹൃദയനായ യജമാനനല്ല. മറിച്ച്, ഇൗശോ നമ്മുടെ
കഴിവുകളെ വളർത്തുവാനും, ഭയം വിട്ട് മുന്നോട്ടു പോകാനും,
അതുവഴി ലോകത്തെ സുന്ദരമാക്കുവാനുമാണ് നമ്മെ ക്ഷണിക്കുന്നത്. അങ്ങനെ ചെയ്യുന്നിടത്ത്, ലാഭത്തിനോ, നഷ്ടത്തിനോ പകരം
സ്നേഹത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ദൈവത്തിന്റെ സന്തോഷത്തിലേക്ക് നാം പ്രവേശിക്കുന്നു. ഈശോ തമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് 100% ഫലം തന്നെ നമുക്ക് തിരികെ നൽകാം. ആമേൻ
14
അളവ്
ഫ്രയർ ആഷ്ബിൻ തെക്കിനേൻ
ഇന്നത്തെ സുവിശേഷം നമ്മെ ബോധ്യപ്പെടുത്തുന്നത് ദൈവം ഓരോ
വ്യക്തികൾക്കും വിവിധ ദാനങ്ങൾ നൽകിയിട്ടുണ്ട് എല്ലാവർക്കും ഒരേ
അളവിൽ അല്ല നൽകിയിരിക്കുന്നത്, നമുക്ക് ലഭ്യമായിരിക്കുന്ന ദാനങ്ങൾ
വ്യത്യസ്തമാണ്.
ദൈവം വിധി ദിവസത്തിൽ നോക്കുന്നത് നമുക്ക് എന്ത് നൽകി/കിട്ടി
എന്നല്ല മറിച്ച് നാം കിട്ടിയ ദാനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണ്.
15
കർമ്മ നിരതരാകുവിൻ
ഫ്രയർ ആൽബിൻ മൂലൻ
ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമ്മോട് പറഞ്ഞുവെക്കുക
താലന്തുകളുടെ ഉപമയാണ് അഞ്ചും പത്തും കിട്ടിയവർ അത്
ഇരട്ടിയായി യജമാനന് നൽകി എന്നാൽ രണ്ടുകാലത്ത് കിട്ടിയവൻ
ഒന്നും ചെയ്തില്ല.
ദൈവം നമുക്ക് നൽകിയ താലന്തുകളാണ് നമ്മുടെ കഴിവുകൾ. അത്
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകാം കൂടിയും കുറഞ്ഞും ഇരിക്കാം
നമ്മുടെ സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ നമ്മുടെ
കഴിവുകൾ മറ്റുള്ളവരുമായി താരതമ്യം ചെയ്തു കഴിവുകുറഞ്ഞവർ
ആണ് എന്ന് കരുതി ഒന്നും ചെയ്യാതെ ദൈവം തന്ന താലന്തുകളെ
നശിപ്പിക്കരുത്.
ദൈവം നോക്കുന്നത് നാം എത്രമാത്രം
ആത്മാർത്ഥപരമായി പരിശ്രമിച്ചു എന്നതാണ്. ദൈവം തന്ന
കഴിവുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവ ദൈവമഹത്വത്തിനായി
വിനിയോഗിക്കുക നമ്മുടെ കടമയാണ്.
16
മനോഭാവം
ഫ്രയർ ക്ലമന്റ് പാത്തികൽ
താലന്തുകൾ ദൈവം നമുക്ക് നൽകിയ കഴിവുകൾ ആണ് ഇവ ദൈവദാനം ആണെങ്കിലും ദൈവാശ്രയ ബോധത്തിൽ നിന്നുകൊണ്ട് അത് വർദ്ധിപ്പിക്കുമ്പോൾ മാത്രമാണ് ദൈവതിരുമുൻപിൽ അതിന് വിലയുള്ളൂ.
ദൈവാശ്രയ ബോധം നമ്മളിലെ അഹങ്കാരം എന്ന മനോഭാവത്തെ
ഇല്ലാതാക്കും. ദൈവം നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത് പരിശ്രമവും
ആത്മാർത്ഥതയും സത്യസന്ധതയും ആണ് അവിടുന്ന് നമ്മുടെ ഹൃദയങ്ങളുടെ മനോഭാവത്തെയാണ് അളക്കുന്നത്.
17
സ്ഥിരോത്സാഹവും കഠിനോദ്ധ്വാനവും
ഫാ. ലൂയിസ് പന്തിരുവേലിൽ
2 തെസ്സ 3: 6-15
സ്ഥിരോത്സാഹത്തിനും, കഠിനോദ്ധ്വാനത്തിനും നമ്മെ പ്രേരിപ്പിക്കുന്ന ആഹ്വാനങ്ങളാണ് സഭാമാതാവ് വി. കുർബാനമധ്യേയുള്ള ഈ രണ്ടു വായനകളിലൂടെ നമുക്ക് നൽകുന്നത്.
ആരെയും അനാവശ്യമായി ഭാരപ്പെടുത്താതെ, സ്വന്തമായ
കഠിനാധ്വാനത്തിലൂടെ ആഹാരം സമ്പാദിച്ചുകൊണ്ട് ദൈവത്തെയും മറ്റുള്ളവരെയും സേവിക്കുന്നവരുടെ സമർപ്പണമാണ് വിശുദ്ധ
പൗലോസിന്റെ വാക്കുകൾ ഉയർത്തിക്കാട്ടുന്നത്. പൗലോസിന്റെ സ്വന്തം ഉദാഹരണം കൊണ്ട് തന്നെ ഇത് പ്രതിഫലിപ്പിക്കുന്നു; അദ്ദേഹം ആരെയും ആശ്രയിക്കാതെ, രാപകൽ അധ്വാനിച്ചു! അലസതയുള്ളവർക്കു അടയാളമായിട്ടും, ജീവിത ക്രമത്തിന്റെ താളം തെറ്റാതിരിക്കുന്നതിനും വേണ്ടി.
മത്തായി 25: 14-30
അതുപോലെ, അലസതയുടെ അപകടങ്ങളെക്കുറിച്ച് സുവിശേഷത്തിലെ ഉപമവഴി ഈശോ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. യേശുവിന്റെ കാലത്തെ ഒരു താലന്ത്, ഏകദേശം 36 കിലോ അളവിലുള്ള വെള്ളിക്കോ സ്വർണ്ണത്തിനോ തുല്യമായതായിരുന്നു. ഏകദേശം, 8000 ദിനാർ
(1 ദിനാർ, ഒരുദിവസത്തെ കൂലി).
“നസ്രത്തിലെ തച്ചൻ, മറിയത്തിന്റെ പുത്രൻ” എന്നറിയപ്പെട്ട നമ്മുടെ കർത്താവായ യേശു, തന്റെ ഭൗമിക ജീവിതത്തിൽ, നമ്മെപ്പോലെ
ശാരീരികമായി കഠിനാധ്വാനം ചെയ്തു. അവിടുത്തെ പിഞ്ചെന്ന്. ഓരോ ശിഷ്യനും, സുവിശേഷ പ്രഘോഷണത്തോടൊപ്പം, തങ്ങൾക്കും, തങ്ങളുടെ സഭകൾക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. .
വി. ബെനഡിക്ട് നമ്മെ ഓർമിപ്പിക്കുന്നു: “അലസത ആത്മാവിന്റെ
ശത്രുവാണ്”. ആത്മീയ വളർച്ചയുടെയും, യഥാർത്ഥ ക്രിസ്തിയജീവിതക്രമത്തിന്റെയും മാർഗമെന്ന നിലയിൽ ഉത്സാഹത്തോടെയുള്ള
അധ്വാനത്തിന്റെ പ്രാധാന്യമാണ്: ഈ വചന ഭാഗങ്ങൾ നമ്മെ
ഉല്ബോധിപ്പിക്കുന്നത്.
അലസതയെന്ന പ്രലോഭനം ഒഴിവാക്കി, നമ്മുടെ പ്രവൃത്തിയിലൂടെ നമുക്ക് സുവിശേഷം പ്രഘോഷിക്കാം.
അപ്പോൾ ഒരു താലന്ത് ലഭിച്ചവന് അത് ഒരു ചെറിയ തുക
അല്ലായിരുന്നു...! പക്ഷെ, മറ്റ് അധികം താലന്ത് ലഭിച്ചവരെ താരതമ്യം ചെയ്ത്, തനിക്ക് ലഭിച്ചതിനെ നിസ്സാരമാക്കി, അത് വർദ്ധിപ്പിക്കുന്നതിന് പകരം അവൻ കുഴിച്ചിട്ടു....! അവന്റെ അലസത അവന്റെ നാശത്തിന് കാരണമായി.
In the first letter to Corinthians, St. Paul clarifies that no temptations have been over burdened on us since God is faithful and He will not allow temptations beyond our strength but with the temptation he will also allow the way out so that we may be able to endure it.
Similarly in the parable of talents we see the master entrusting each slave according to their ability. The ones who received 5 and 2 talents went immediately to find out the way to multiply and eventually succeeded in it. This shows the manner of persistency in them. But the one who received 1 talent did not even persist as to put it into right place so that the master may at least get the interest of the entrusted amount.
As baptized ones in Christ, God has entrusted us ‘talents’ in various forms (faith, religious life, priesthood etc.) each according to ability and with the spirit of persistency we are to find the ways to strengthen these ‘talents’ and surely God would assist in our persistency to fulfill of what was entrusted to us.
മറിയത്തിന്റെ പേര്
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 10 – 12 – 2020 |
അപ്പസ്തോലനായ കാനാൻകാരൻ ശിമയോൻ
ദൈവകാരുണ്യത്തിന്റെ പ്രദർശനപാത്രങ്ങൾ നമ്മൾ
ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..
ഒരു വലിയ കുഴി