കായിക ശക്തിക്കെതിരെ ആത്മശക്തി ഉപയോഗിക്കുന്ന തന്ത്രമാണ് സത്യാഗ്രഹം. രാഷ്ട്രീയ - സാമൂഹ്യ - സാമ്പത്തിക രംഗങ്ങളിലെ തിന്മയ്ക്കെതിരെ സമരം ചെയ്യാൻ ഗാന്ധിജി ആവിഷ്ക്കരിച്ച നൂതനമായ ആത്മീയ പ്രസ്ഥാനമാണ് "സത്യാഗ്രഹം.' ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനം "സഹനസമരം' "സിവിൽ നിയമ ലംഘനം' "നിസ്സഹകരണം' തുടങ്ങി പല പേരുകളിൽ ആദ്യം അറിയപ്പെട്ടിരുന്നു. സത്യാഗ്രഹം എന്ന പദത്തിന്റെ അർത്ഥത്തെപ്പറ്റിയും ആ പ്രസ്ഥാനത്തിന്റെ ഉല്പത്തിയെപ്പറ്റിയും ഗാന്ധിജി ഇങ്ങനെ പറയുന്നു: സത്യാഗ്രഹമെന്ന പദത്തിന്റെ അർത്ഥം "സത്യത്തെ മുറുകെ പിടിക്കുക' എന്നതാണ്. അതുകൊണ്ട് സത്യാഗ്രഹം സത്യശക്തിയാണ്. ഞാൻ അതിനെ "സ്നേഹശക്തി' എന്നും "ആത്മശക്തി' എന്നും പേരുകൾ നൽകിയിട്ടുണ്ട്. സത്യാനുഷ്ഠാനം ശത്രുവിന്റെമേൽ ഹിംസ പ്രയോഗിക്കുന്നതിന് അനുമതി നൽകുന്നില്ലെന്നും, ക്ഷമയും സഹഭാവവും കൊണ്ട് അയാളെ അപഥസഞ്ചാരത്തിൽനിന്ന് അകറ്റേണ്ടതാണെന്നും സത്യാഗ്രഹം പ്രായോഗികമാക്കി തുടങ്ങിയ ഘട്ടത്തിൽ ഞാൻ മനസ്സിലാക്കി. ക്ഷമ എന്നു പറയുന്നത് ആത്മപീഡനം തന്നെ. ശത്രുവിനെ പീഡിപ്പിച്ചിട്ടല്ല, സ്വയം പീഡി പ്പിച്ചു സത്യം സ്ഥാപിക്കുന്നതാണ് സത്യാഗ്രഹത്തിന്റെ തത്ത്വം. സ്നേഹത്തിന്റെ ജ്വാലകൾ മറ്റാരേയും പൊള്ളിക്കുകയില്ല. അത് സ്വയം എരിഞ്ഞുനിൽക്കും.
5/5
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം.....
സഭാ വാർത്തകൾ | സെപ്റ്റംബർ 28;2020
പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ