ഏലിയാ - സ്ലീവാ - മൂശക്കാലം : എട്ടാം ഞായര്‍

11,  Oct   

 

ആറ് മാനുഷിക ആവശ്യങ്ങളും, ആറ് ദൈവിക പുണ്യങ്ങളും 

ഫാ. ലൂയിസ് പന്തിരുവേലിൽ OFMConv 

 

മത്തായി 25:31-46 വരെയുള്ള ഇന്നത്തെ സുവിശേഷത്തിൽ, തൻ്റെ ശിഷ്യന്മാരായി ജീവിക്കുക എന്നതിൻ്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചുള്ള ആഴത്തിലുള്ള സന്ദേശം യേശു നമുക്ക് നൽകുന്നു. 
സ്വർഗ്ഗരാജ്യത്തിന് അവശ്യമായ ആറ് മാനുഷിക ആവശ്യങ്ങളെ അവിടുന്ന് കഥാരൂപേണ വ്യക്തമാക്കുന്നു. 


ഈ മാനുഷിക ആവശ്യങ്ങൾ തീർപ്പുകല്പിക്കാതെ  പോയാൽ, നമ്മുടെ സമൂഹത്തിൽ വലിയ ക്രമക്കേടിലേക്ക് നയിച്ചേക്കാം: വിശപ്പ്, ദാഹം, പാർപ്പിടമില്ലായ്മ, നഗ്നത, രോഗം, അനീതി. ഇവ കേവലം സാമൂഹിക പ്രശ്‌നങ്ങൾ മാത്രമല്ല, മനുഷ്യന്റെ അന്തസ്സിനും നിലനില്പിനും വേണ്ടിയുള്ള അവരുടെ നിലവിളികളാണ്. 


എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാൻ യേശു നമ്മെ വിടുന്നില്ല. അവിടുന്ന് നമുക്ക് വ്യക്തമായ ഉത്തരങ്ങൾ  നൽകുന്നു: വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, ദാഹിക്കുന്നവർക്ക് കുടിക്കുക, നഗ്നർക്ക് വസ്ത്രം നൽകുക, ഭവനരഹിതർക്ക് അഭയം നൽകുക, രോഗികളെ പരിചരിക്കുക, നീതിക്കുവേണ്ടി നിലകൊള്ളുക. 


വിശ്വാസവും പ്രവർത്തനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാണ്, വിശ്വാസമില്ലാത്ത പ്രവൃത്തി ശൂന്യമാണ്.


നമ്മുടെ എല്ലാ മാനവസേവയും, മാധവസേവയാണ്. കാരുണ്യത്തിൻ്റെയും പ്രവൃത്തികൾ വഴി സ്വർഗീയ രാജാവുമായുള്ള നമ്മുടെ അവസാന കൂടിക്കാഴ്ചക്കുള്ള തയ്യാറെടുപ്പാണ്.  


പ്രിയയുമുള്ളവരെ, നമുക്ക് മുൻപ് കടന്നുപോയ വിശുദ്ധരെപോലെ വളരെ ലളിതമായ വഴികളിലൂടെ നമുക്ക് അസാധാരണമായ കാര്യങ്ങൾ ചെയ്യാം.

 

വഴികൾ

  ഫ്രയർ ജോയൽ ജിമ്മി OFMConv.


* സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള വഴികൾ ഈശോ വളരെ വ്യക്തമായി തെളിച്ചുതരികയാണ് ഈ വാരം വചനഭാഗങ്ങളിൽ.
* നാം കരുതേണ്ടവരെയും നമ്മുടെ ആവശ്യങ്ങൾ വേണ്ടവരെയും തിരിച്ചറിയുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുകയാണ് നാം ചെയ്യേണ്ടത്. അതിനാൽ ക്രിസ്തുവചനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് കൂടുതൽ നന്മയായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.

 

പങ്കുവെക്കുവിൻ 

ഫ്രയർ ആൽബിൻ OFMConv.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമ്മോട് പറഞ്ഞുവെക്കുക    അന്തിവിധിയെ കുറിച്ചാണ്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് അല്ല, മറിച്ച് നമ്മൾ ചെയ്യാതെ പോയ നന്മകളെ കുറിച്ചാണ് യേശു നമ്മോട് ചോദിക്കുന്നത്. തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുവാൻ ആവശ്യപ്പെടുന്ന യേശു നമ്മോട് പറഞ്ഞു വെക്കുന്നത് എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തു കൊടുക്കുമ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് എന്നാണ്. നമ്മുടെ കൂടെയുള്ള  സഹോദരങ്ങളെ സ്നേഹിക്കാതെ നമുക്ക് യേശുവിനെ സ്നേഹിക്കാൻ സാധിക്കുകയില്ല. മറ്റുള്ളവരിൽ ദൈവത്തിന്റെ മുഖം കണ്ടു കൊണ്ട്  അവിടുന്ന് നമുക്ക് നൽകിയ അറിവുകളും സമയവും ആരോഗ്യവും  മറ്റുള്ളവർക്കുമായി  പങ്കുവയ്ക്കപ്പെടേണ്ടതാണ്. എന്നിരുന്നാൽ മാത്രമേ നമുക്ക് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ

 

 


"The question paper is out"

ഫാദർ . പീറ്റർ OFMConv.



 വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമയാണ്  അന്ത്യവിധി.
 ദൈവം എന്ന എക്സാമിനർ വെറും ആറ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഓരോരുത്തരുടെയും വിധി കൽപ്പിക്കുന്നതായി നാം കാണുന്നു.
 ഈ  വിധിക്ക് സമാനമായ ബൈബിൾ വാചകങ്ങൾ എശ യ്യ 58:7-11 നാം വായിക്കുന്നു
 ഈ ആറ് ചോദ്യങ്ങൾക്ക് നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത് അതിൻപ്രകാരമായിരിക്കും നമ്മളുടെ സ്വർഗ്ഗത്തിലെയോ നരകത്തിലെയോ പ്രവേശനം.
 സ്വർഗം കരസ്ഥമാക്കുവാൻ പര സ്നേഹമാകുന്ന പാസ്പോർട്ട് കൊണ്ട് സാധിക്കുമെന്ന് ഈശോ അടിവരയിട്ട് പറയുന്നു.
 നിസ്സഹായരെയും, ദരിദ്രരെയും, പാപികളിലേക്കും  ഇറങ്ങിച്ചെല്ലുക വഴി സ്വർഗ്ഗത്തിന് അവകാശിയായി മാറുന്നു.
 വിശുദ്ധ ഫ്രാൻസിസ് അസീസിപ്പോലും വിശുദ്ധ ഗ്രന്ഥം വിറ്റ് വിശക്കുന്നവന്റെ വിശപ്പ് മാറ്റിയവനാണ്.
 മത മാനുഷിക നിയമങ്ങളെക്കാൾ അധികമായി മനുഷ്യനെയും മനുഷ്യത്വത്തെയും അംഗീകരിച്ചുകൊണ്ട് സ്വർഗ്ഗരാജ്യം നേടിയെടുക്കാം
"Humanity needs more love, less judgment "

 

വിളിയും മഹത്വവും

ഫ്രയർ ജോജോമോൻ OFMConv.

  

 ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് കർത്താവ് മഹത്വത്തിൽ എഴുന്നള്ളുമ്പോൾ എല്ലാ ജനതകളെയും ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നത് പോലെ നീതിമാന്മാരെയും നീതിരഹിതരെയും വേർതിരിക്കുന്നു എന്ന വചന ഭാഗമാണ്.
 ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഭൂമിയിലെ സൃഷ്ടാവസ്തുക്കളുടെ മേൽ ആധിപത്യം  എല്ലാത്തിനും ഉപരിയായി തന്റെ പ്രതിച്ഛായയും സാദൃശ്യവും അവനിൽ നിറച്ചതും, മാർഗ്ഗദർശികൾ ആയി പ്രവാചകരെയും,  വഴിയിൽ പ്രകാശമായി വചനവും നൽകി അവന്റെ ജീവിതം സമ്പന്നമാക്കി .

 തന്നിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവീക ചൈതന്യത്തെ -ദൈവിക പ്രതിച്ഛായയെ സാദൃശ്യത്തെ വളർത്തുന്നവനും, അത് മറ്റുള്ളവർക്ക് പകർന്ന് നൽകുന്നവനേയും, ദൈവത്തിന്റെ ഉപകരണമായി  ജീവിക്കുന്നവനെയും ദൈവം തന്റെ വലതുഭാഗത്ത് തിരഞ്ഞെടുത്തു നിർത്തുന്നു.

 

"സ്വഭാവം"

ഫ്രയർ ജിന്റേഷ് OFMConv.

 

 ഇന്നത്തെ സുവിശേഷത്തിൽ അന്ത്യവിധിയെ പറ്റിയാണ്ഈശോ പരാമർശിക്കുന്നത്. അന്ത്യവിധിയുടെ സമയത്ത് കർത്താവ് സ്വർഗ്ഗരാജ്യം അവകാശമാക്കാൻ തെരഞ്ഞെടുത്ത വ്യക്തികൾ ചെയ്ത ആറ് കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. അവർ ചെയ്ത ഓരോ കാര്യവും അടിവരയിട്ട് പറയുന്നുണ്ട്.  അവർ ചോദിക്കുന്നുണ്ട് എപ്പോഴാണ് ഞങ്ങൾ ഇത് ചെയ്തതെന്ന്? അതായത് അവർ ചെയ്ത നന്മ പ്രവർത്തികൾ അവർ മനപ്പൂർവ്വം അല്ല ചെയ്തത് മറിച്ച് അത് അവരുടെ സ്വഭാവത്തിന്റെ ഭാഗമായി ഭാഗമായി  മാറിയിരുന്നു. തീയിൽ തൊടുമ്പോൾ കൈവിരൽ അറിയാതെ പുറകിലേക്ക് വലിക്കുന്നത് പോലെ നന്മ പ്രവർത്തികൾ അവരുടെ സ്വഭാവമായി മാറി. സഹോദരരേ നമുക്കും പ്രാർത്ഥിക്കാം നന്മ പ്രവർത്തികൾ ചെയ്യുന്നത് നമ്മുടെ സ്വഭാവമായി മാറാൻ.

 

എന്തിനു പേടിക്കണം

ഫ്രയർ. ബെൽജിൻ OFMConv
  
* ഒരിക്കൽ ഒരാൾ സ്നേഹിതനോട് പറഞ്ഞു, സഹോദരാ എനിക്ക് പേടിയാകുന്നു. സ്നേഹിതൻ ചോദിച്ചു, എന്തുപറ്റി? അയാൾ മൊഴിഞ്ഞു; ഓരോ ദിവസം കഴിയും തോറും ജീവിതം അവസാനിക്കുന്നല്ലോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു. സ്നേഹിതൻ പറഞ്ഞു, "ജീവിതം അവസാനിക്കുന്നല്ലോ എന്ന ചിന്തയല്ല മറിച്ച്, ഇനിയും ജീവിക്കാൻ ആരംഭിച്ചില്ലല്ലോ എന്ന ചിന്തയാണ് നിന്നെ ഭയപ്പെടുത്തേണ്ടത്" .
* മരണത്തെ ഭയത്തോടെ നോക്കാതെ പ്രത്യാശയോടെ നോക്കി കാണാനുള്ള ചില tips ഈശോ ഇന്ന് മൊഴിയുന്നു. അതിനാൽ, ചുറ്റുമുള്ള സഹോദരങ്ങളിലും സാഹചര്യങ്ങളിലും ദൈവത്തെ കണ്ടുകൊണ്ട് നന്മനിറഞ്ഞ ജീവിതം നയിക്കാൻ നമുക്കും പരിശ്രമിക്കാം.

 

ദൈവസ്നേഹം+സഹോദര സ്നേഹം=സ്വർഗ്ഗരാജ്യം

ഫ്രയർ. അലൻ OFMConv

 
* ഈശോയുടെ വചനങ്ങൾ അനുസരിച്ച്, സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുവാനുള്ള മാനദണ്ഡങ്ങൾ ദൈവസ്നേഹവും സഹോദരസ്നേഹവും ആണ്. കാണപ്പെടുന്ന സഹോദരങ്ങളെ കാണപ്പെടാത്ത ദൈവത്തെ എന്നപോലെ സ്നേഹിച്ചെങ്കിൽ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ അവിടുത്തെ വലത് ഭാഗത്ത് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ നാമും എണ്ണപ്പെടുകയുള്ളൂ. 
* അപരന്റെ ആവശ്യങ്ങളിൽ അവനെ സഹായിച്ച് ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് നിത്യ സൗഭാഗ്യം നേടുവാൻ ഈശോ നമ്മെയും ക്ഷണിക്കുന്നു.

 

നന്മക്കൊണ്ട്   മുന്നേറാം

ഫ്രയർ ജോയൽ OFMConv



മനുഷ്യനായി ഭൂമിയിൽ ജീവിച്ച് മരിച്ച് കടന്നുപോയ മനുഷ്യപുത്രന്റെ അന്ത്യവിധി വിധിയിൽ തിരസ്കരിക്കപ്പെടുന്നവരാകട്ടെ ചെയ്തുപോയ തിന്മകളെ കാൽ ചെയ്യാതെ പോയ നന്മകളെ പ്രതിയാണ് തിരസ്കരിക്കപ്പെടുന്നത്. അതായത് ക്രിസ്തുവിന് ഇഷ്ടം നാം ചെയ്തുപോയ തിന്മകളെ പറ്റി വിഷമിക്കുന്നതല്ല മറിച്ച് ചെയ്യാ ചെയ്യാതെ പോയ നന്മകളെ പറ്റി പശ്ചാത്തപിക്കുന്നതാണ്. നമ്മുടെ കുമ്പസാരങ്ങളിൽ ഒക്കെ നാം പലപ്പോഴും ചെയ്തുപോയ തെറ്റുകൾ എണ്ണിയെണ്ണി പറയുമ്പോൾ ചെയ്യുവാൻ മറന്നുപോയ നന്മകളെ പറ്റി ഒരിക്കലും അനുസ്മരിക്കാറില്ല.  അതുകൊണ്ട് ഇന്നുമുതൽ നമുക്ക് പരിശ്രമിക്കാം കുറവുകളെ നന്മ ചെയ്തുകൊണ്ട് മുന്നേറുന്ന ഒരു നല്ല ക്രിസ്തു ജീവിതത്തിനായി.

 

സേവനം

 ഫ്രയർ ക്രിസ്റ്റോ OFMConv

 

നാം ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ, മറ്റുള്ളവരെ സേവിക്കുന്നത് ദൈവത്തെ സേവിക്കലാണെന്ന് ഓർക്കുക. മത്തായി 25:31-46-ൽ യേശു നമ്മെ ഓർമ്മിപ്പിക്കുന്നു, "എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് വേണ്ടി നിങ്ങൾ ചെയ്തതെല്ലാം  എനിക്ക് തന്നെയാണ് ചെയ്തത്." നമുക്ക് എല്ലാവരിലും ക്രിസ്തുവിനെ കാണാം, ദയയോടും സ്നേഹത്തോടെയും സേവിക്കാം, ഓരോ പ്രവൃത്തിക്കും ശാശ്വതമായ അനന്തരഫലങ്ങളുണ്ടെന്ന് തിരിച്ചറിയാം. നമ്മുടെ ജീവിതം ദൈവത്തിൻ്റെ സ്നേഹവും അനുകമ്പയും പ്രതിഫലിപ്പിക്കട്ടെ, "കർത്താവേ, ഞങ്ങൾ നിന്നെ സേവിക്കുന്നതുപോലെ മറ്റുള്ളവരെ സേവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേഎന്ന് പ്രാർത്ഥിക്കാം

 

 ചില അടിസ്ഥാനമില്ലാത്ത അവഗണനകൾ,..........

ഫ്രയർ ജിബിൻ OFMConv 

 

 


ദൈവരാജ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഈശോയുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും  മത്തായിയുടെ സുവിശേഷത്തെ മുന്നോട്ടു നയിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തിൽ ആ ദൈവരാജ്യത്തിന്റെ അവസാനം നിമിഷങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ദൈവ സ്ഥാപനത്തിന് വേണ്ടി നിലനിൽക്കുന്നവരെയും നന്മ ചെയ്യുന്നവരെയും കർത്താവ് തന്റെ രാജ്യത്തിൽ വലതുഭാഗത്തേക്ക് മാറ്റി നിർത്തും, എന്നാൽ കഴിവുണ്ടായിട്ട് നന്മ ചെയ്യാത്തവരെ, ചെയ്യേണ്ട നന്മകളെ അവഗണിക്കുന്നവരെ കർത്താവ് തന്റെ ഇടതുവശത്തേക്ക് മാറ്റി നിർത്തും. ഇവരുടെ സ്ഥിതി മോശമായിരിക്കും. നന്മ ചെയ്യാത്തത് മാത്രമല്ല അവഗണന എന്നൊരു കാര്യം കൂടിയാണ് ഇവരുടെ വിധിയുടെ അടിസ്ഥാനം. അങ്ങനെയെങ്കിൽ ഇന്നത്തെ ഈ സുവിശേഷം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ ചില അവഗണനകളെ കുറിച്ചാണ്.

 

 ഒരുങ്ങിയിരിക്കുക.... 

 ഫ്രയർ നിബിൽ OFMConv 

 

ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു അവസാനവിധി നാളുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് പറഞ്ഞുതരിക്കുകയാണ്.

 ക്രിസ്തു തന്നെയായിരിക്കും നമ്മെ വിധിക്കുക, അതിനാൽ തന്നെ അവന്റെ വിധി കരുണയുള്ളതും, സ്നേഹത്തിൽ അധിഷ്ഠിതമായതും ആയിരിക്കും. അവിടുന്ന് നമ്മെ ഓർമിപ്പിക്കുന്നത് ഒന്നുമാത്രം ഒരുങ്ങിയിരിക്കുക.

 എന്നാണ് ആ വിധി നാൾ എന്ന്  ക്രിസ്തു പറയുന്നില്ല.   പക്ഷേ അവന്റെ രണ്ടാം വരവ് സത്യമാണ് എന്ന് ക്രിസ്തു തന്നെ നമ്മോട് പറയുന്നു. അതൊരു ഭയാനകമായ ദിവസമല്ല രക്ഷാകരമായ ദിവസമാണ്, കാരണം ഇവിടെ മനുഷ്യനല്ല വിധിക്കുന്നത് സ്നേഹനിധിയായ ദൈവം തന്നെയാണ്.

 

കൺതുറക്കൂ

ഫ്രയർ ആന്റോ OFMConv   

 

വാക്കിലും പ്രവർത്തിയിലും ഒരുപോലെ വിശ്വസ്തനായിരുന്നവനാണ് നമ്മുടെ കർത്താവ്. അതുകൊണ്ടുതന്നെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാനുള്ള കണ്ടീഷൻസ് ഈശോ പറഞ്ഞു  വയ്ക്കുന്നത് വളരെ സിമ്പിൾ ആണ് താനും. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാൻ സാധിക്കുകയില്ല എന്ന് 1 John 4:20 പറയുന്നത്.


 വിശന്നപ്പോൾ അഞ്ചപ്പം കൊണ്ട് 5000 പേരെ പോറ്റിയൊരു ദൈവം, സമ്മരിയാക്കാരി സ്ത്രീക്ക് നിത്യജീവന്റെ ദാഹജലം നൽകിയ ദൈവം, ലെഗിയോൻ എന്ന പിശാച് ബാധിതന്റെ നഗ്നത മാറ്റിയ ദൈവം, ആത്മീയ അന്ധതയുടെ തടവറയിൽ ആയിരുന്നവരെ മോചിപ്പിച്ച ദൈവം, അനേകം രോഗികളെ സൗഖ്യമാക്കിയ ദൈവം, മാതൃക നൽകിക്കൊണ്ട് നിന്നോട് പറയുന്നു,ഈ എളിയവരിൽ നീ ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്.


 അതിനാൽ ചുറ്റുമുള്ളവരിൽ ദൈവത്തെ കണ്ടുകൊണ്ട്, സൽ പ്രവർത്തികൾ ചെയ്തു, ജീവിതത്തിന്റെ അവസാന നിമിഷങ്ങൾക്കായി നമുക്കൊരുങ്ങാം

 

സ്നേഹം നിസ്വാർത്ഥം ആകട്ടെ 

 ഫ്രയർ അക്ഷയ് OFMConv


 ചുറ്റുമുള്ളവരിൽ  അവരെ സഹായിക്കണം എന്ന പലപ്പോഴായി കേൾക്കാറുണ്ട്. എന്നാൽ ഇന്ന് നാം സുവിശേഷത്തിൽ കാണുന്ന വലതുഭാഗത്തുള്ളവർ മേൽപ്പറഞ്ഞ 
കാഴ്ചപ്പാടിൽ നിന്നു കൊണ്ടല്ല ചുറ്റുമുള്ളവർക്ക് സഹായമേകിയത്

 

 മേൽ കണ്ട കാഴ്ചപ്പാടോടെ മറ്റുള്ളവരെ സഹായിക്കുമ്പോൾ അവിടെ സ്വാർത്ഥതയുടെ അംശം ഉണ്ട്. നമ്മുടെ പ്രവർത്തികൾ ദൈവത്തിന്റെ അനുഗ്രഹവും പ്രീതിയും നേടുക എന്ന ഉദ്ദേശത്തോടെയാകും.

 

 ദൈവവുമായുള്ള നമ്മുടെ ബന്ധം ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയായി ഇതുവഴി മാറ്റപ്പെടാം. അതിനാൽ മറ്റുള്ളവർക്ക് നാം ചെയ്യുന്ന പ്രവർത്തികൾ എല്ലാം പ്രതിഫലം ഇച്ഛിക്കാതെ ആവട്ടെ.


 ഇവിടെ വൈക്കോ ഇതാണ് ഈശോ തന്റെ ജീവിതത്തിലും കുരിശിലും കാണിച്ചുതന്ന നിസ്വാർത്ഥമായ സ്നേഹം.

 

വിശ്വാസം വാക്കിലും പ്രവർത്തിയിലും

  ഫ്രയർ ക്ലമെന്റ് പാത്തിക്കൽ OFMConv

 

നമ്മുടെ വിശ്വാസ യാത്ര ആരംഭിക്കുമ്പോൾ, ഏറ്റവും ദുർബലരായവരെ സേവിക്കുന്നത്, സാരാംശത്തിൽ, ക്രിസ്തുവിനെത്തന്നെ സേവിക്കുകയാണെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. നമ്മൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും ദൈവത്തിൻ്റെ വിശുദ്ധ പ്രതിച്ഛായ വഹിക്കുന്നു, നമ്മുടെ സ്നേഹത്തിനും അനുകമ്പയ്ക്കും കരുതലിനും അർഹതയുണ്ട്. നമ്മുടെ പ്രവൃത്തികളല്ല. വിശക്കുന്നവർക്ക് ഭക്ഷണം നൽകുമ്പോഴും, ദാഹിക്കുന്നവർക്ക് കുടിക്കുമ്പോഴും, അപരിചിതരെ സ്വീകരിക്കുമ്പോഴും, നഗ്നരെ വസ്ത്രം ധരിക്കുമ്പോഴും, രോഗികളെയും തടവിലാക്കപ്പെട്ടവരെയും സന്ദർശിക്കുമ്പോൾ, നമ്മുടെ വിശ്വാസത്തിൻ്റെ ആഴവും ഹൃദയത്തിൻ്റെ അവസ്ഥയും വെളിപ്പെടുത്തുക. നമ്മുടെ ഇടയിൽ ഏറ്റവും ചെറിയവരെ പരിപാലിക്കുന്നതിലൂടെ, നമ്മുടെ വിശ്വാസത്തോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കുക മാത്രമല്ല, ഈ അഗാധമായ സത്യത്താൽ നമ്മുടെ ഹൃദയങ്ങൾ രൂപാന്തരപ്പെടട്ടെ, മറ്റുള്ളവരെ ദയയോടും ഔദാര്യത്തോടും കൂടി സ്നേഹിക്കാനും സേവിക്കാനും കഴിയും. , വിനയം, നമ്മുടെ വിശ്വാസം ഓരോ പ്രവൃത്തിയിലും വാക്കിലും പ്രവൃത്തിയിലും പ്രകടമാകട്ടെ."

 

An Earthly Altar for Sacrifice 

ഫ്രയർ സുബിൻ OFMConv

 


•    Jesus is mercifully admonishing us to put off our pride that we have gained through worldly achievements.
•    As the electronic devices sync together so also mankind must sync together as one family, the only difference required for  syncing is that we’ve to have generosity with the Spirit of Love.
•    A typical example we can find in the life of St. Francis of Assisi who embraced poverty not to feel righteous but to sync with the poor undergo their difficulties and encounter Poor Christ.
•    So also Jesus is asking us to read the signs of the time. The difficulties of the present time is the Altar which we have to embrace in our lives and encounter Christ through it.

 

പ്രതിരൂപം 

ഫ്രയർ ആഷ്ബിൻ OFMConv  


* അപരനിൽ കർത്താവിനെ കാണുവാൻ കഴിയുന്നില്ലെങ്കിൽ കാണാൻ പറ്റാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് സ്നേഹത്താൽ ആണ്. 
* ഒരു മനുഷ്യൻ മനുഷ്യനാകുന്നത് അവനിലുള്ള സ്നേഹവും ദൈവീകതയും ഉണരുമ്പോൾ ആണ്. 
* ദൈവം തന്റെ ഛായയിൽ നമ്മെ സൃഷ്ടിച്ചു. അപ്പോൾ, അടുത്തുനിൽക്കുന്നത് ദൈവത്തിന്റെ ഛായയുള്ളവനാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. 
* സഹോദരനെ സ്നേഹിക്കാതിരിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണ്.

വി മത്തായി സുവിശേഷകൻ മാത്രമാണ് അന്ത്യവിധിയെ കുറിച്ചു സുവിശേഷങ്ങളിൽ വിവരിക്കുന്നത്. വി മത്തായിയുടെ സുവിശേഷത്തിലെ അവസാനത്തെ ഉപമയാണിത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ഉപമയെക്കാൾ ഉപരി ഒരുസംഭവം വിവരിക്കുന്നതുപോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു വാഗ്മയചിത്രമാണ്; പടം വരക്കുന്നതുപോലെ സംഭവത്തെ വിവരിക്കുന്നതാണ്. ഇവിടെ സ്വർഗം ലഭിക്കുന്നതിനുള്ള മാനദണ്ഡം കാരുണ്യപ്രവർത്തിയാണ്, പരസ്നേഹമാണ്. 

കർത്താവിന്റെ  ആറ് ചോദ്യങ്ങൾ ഉണ്ടിവിടെ അത് ഏശയ്യാ പ്രവാചകന്റെ പുസ്തകം 58 :  7 മുതൽ ഇതേ ആശയം നമുക്ക് കാണാം മറ്റുള്ളവരിലേക്കു  കടന്നു ചെല്ലാൻ സാധിക്കാത്ത ഒരു പുണ്യപ്രവർത്തിയും നിനക്കോ മറ്റുള്ളവർക്കോ ഉപകരിക്കില്ല എന്ന് അസ്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. യഹൂദ പാര്യമ്പര്യത്തിന്റെ ആധ്യാത്മിക കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുകയാണിവിടെ, ദൈവസ്നേഹവും പരസ്നേഹവും ചേരുമ്പോഴാണ് സ്വർഗം പുനഃസ്ഥാപിക്കപ്പെടുന്നത്. 

ആദം നീ എവിടെ എന്ന ചോദ്യത്തോടൊപ്പം തന്നെ നിന്റെ സഹോദരനെവിടെ എന്ന ചോദ്യം കൂടി ഉണ്ടിവിടെ. ഈ രണ്ടു ചോദ്യങ്ങൾക്കും നീ ദൈവതിരുമുന്പിൽ നീ കണക്കുപറയേണ്ടിവരും. നിന്റെ വിശുദ്ധിയോടൊപ്പം നിന്റെ സഹോദരന്റെ നന്മയും നിന്നെ കർത്താവ് ഭരമേല്പിക്കുന്നുണ്ട്.

 

സ്വർഗം ലഭിക്കുന്നതിനുള്ള മാനദണ്ഡം

ഫാ. ജെയിംസ് ചൂരമന OFMConv 

വി മത്തായി സുവിശേഷകൻ മാത്രമാണ് അന്ത്യവിധിയെ കുറിച്ചു സുവിശേഷങ്ങളിൽ വിവരിക്കുന്നത്. വി മത്തായിയുടെ സുവിശേഷത്തിലെ അവസാനത്തെ ഉപമയാണിത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ഉപമയെക്കാൾ ഉപരി ഒരുസംഭവം വിവരിക്കുന്നതുപോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു വാഗ്മയചിത്രമാണ്; പടം വരക്കുന്നതുപോലെ സംഭവത്തെ വിവരിക്കുന്നതാണ്. ഇവിടെ സ്വർഗം ലഭിക്കുന്നതിനുള്ള മാനദണ്ഡം കാരുണ്യപ്രവർത്തിയാണ്, പരസ്നേഹമാണ്. 

കർത്താവിന്റെ  ആറ് ചോദ്യങ്ങൾ ഉണ്ടിവിടെ അത് ഏശയ്യാ പ്രവാചകന്റെ പുസ്തകം 58 :  7 മുതൽ ഇതേ ആശയം നമുക്ക് കാണാം മറ്റുള്ളവരിലേക്കു  കടന്നു ചെല്ലാൻ സാധിക്കാത്ത ഒരു പുണ്യപ്രവർത്തിയും നിനക്കോ മറ്റുള്ളവർക്കോ ഉപകരിക്കില്ല എന്ന് അസ്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. യഹൂദ പാര്യമ്പര്യത്തിന്റെ ആധ്യാത്മിക കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുകയാണിവിടെ, ദൈവസ്നേഹവും പരസ്നേഹവും ചേരുമ്പോഴാണ് സ്വർഗം പുനഃസ്ഥാപിക്കപ്പെടുന്നത്. 

ആദം നീ എവിടെ എന്ന ചോദ്യത്തോടൊപ്പം തന്നെ നിന്റെ സഹോദരനെവിടെ എന്ന ചോദ്യം കൂടി ഉണ്ടിവിടെ. ഈ രണ്ടു ചോദ്യങ്ങൾക്കും നീ ദൈവതിരുമുന്പിൽ നീ കണക്കുപറയേണ്ടിവരും. നിന്റെ വിശുദ്ധിയോടൊപ്പം നിന്റെ സഹോദരന്റെ നന്മയും നിന്നെ കർത്താവ് ഭരമേല്പിക്കുന്നുണ്ട്.

 

 

 

 


Related Articles

ചെറുതായി വലുതാകുക

വിചിന്തിനം

Contact  : info@amalothbhava.in

Top