അപ്പസ്തോലനായ വി. യാക്കോബ്

28,  Sep   

അപ്പസ്തോലനായ വി. യാക്കോബ്

യേശുവിന്റെ ശിഷ്യന്മാരിൽ 2 യാക്കോബുമാരുണ്ട്. ചെറിയ യാക്കോബും വലിയ യാക്കോബും .സെബദിയുടെ

 യോഹന്നാന്റെ സഹോദരനുമായ യാക്കോബിനെയാണ് ' വലിയ യാക്കോബ്' എന്ന് വിളിക്കുന്നത്. യാക്കോബുമാരിൽ പ്രധാനി സെബദി പുത്രനായ യാക്കോബ് ആയിരുന്നതു കൊണ്ടാകാം ഇങ്ങനെ വിളിക്കുന്നത്. ഈ ലേഖനം വലിയ യാക്കോബിനെ കുറിച്ചുള്ള ചിന്തകളാണ്.

പേര് - വാചാർത്ഥ്യം

യാക്കോബ് എന്ന പേരിന്റെ അർത്ഥം ഉൽപത്തി പുസ്തകത്തിലാണ് നാം കാണുന്നത്. ഇസഹാക്കിന്റെ ഭാര്യ റബേക്കക്ക് ദൈവം ഇരട്ട സന്താനങ്ങളെ നല്കി. മൂത്തവന്റെ കുതികാലൽ പിടിച്ചു കൊണ്ടാണ് ഇളയവൻ പുറത്തുവന്നത്. മൂത്തവന്റെ അവകാശം ഇളയവൻ പിടിച്ചടുക്കും എന്ന ഒരു സൂചനയായിട്ടാണ് ഇതിനെ കണ്ടത്. അതിനാൽ കുതി കാലിൽ പിടിക്കുന്നവൻ എന്നർത്ഥമുള്ള' ആക്കെ ബ്' എന്ന ഹീബ്രു പദത്തിൽ നിന്നുള്ള യാക്കോബ് എന്ന പേരാണ് അവന് നല്കിയത്. അതിന്റെ അർത്ഥം ' കുതികാലിൽ പിടിക്കുന്നവൻ' , ' - കരസ്ഥമാക്കുന്നവൻ' എന്നെല്ലാമാണ്. എന്നാൽ ചില വിവരണങ്ങൾ അനുസരിച്ച്' യാക്കോബേൽ' എന്ന പേരിന്റെ ഹ്രസ്വരൂപമാണ് ഈ പദം ഇതിന്റെ അർത്ഥം ' ദൈവം നിന്നെ സംരക്ഷിക്കട്ടെ' എന്നാണ്.

അപ്പസ്തോലന്മാരുടെ പേരുവിവരത്തിൽ മൂന്നാമന് വരുന്നത് യാക്കോബാണ്. മാർക്കോസിന്റെ സുവിശേഷത്തിലും അപ്പസ്തോല പ്രവർത്തനങ്ങളിലും രണ്ടാമതാണ് ഈ ശിഷ്യന്റെ പേര് ചേർത്തിരിക്കുന്നത്. മിക്കയിടങ്ങളിലും യാക്കോബിനെ കുറിച്ച് തനിയെ പരാമർശമില്ല എല്ലായ്പ്പോഴും യോഹന്നാന്റെ പേരു കൂടി ചേർത്താണ് ചിത്രീകരിക്കുന്നത്. ബൈബിളിലെ അത്ഭുതകരമായ ജോഡിയായി യാക്കോബിനേയും യോഹന്നാനേയും കാണാം. സുവിശേഷത്തിൽ ഈ ശിഷ്യനെക്കുറിച്ച് അധികം പറയുന്നില്ലെങ്കിലും ശിഷ്യ സമൂഹത്തിൽ അതുല്യമായ ഒരു സ്ഥാനം ഈ ശിഷ്യന് ഉണ്ടായിരുന്നതായി കാണാം.

കുടുംബ പശ്ചാത്തലം

യാക്കോബിന്റെ പിതാവ് മീൻപിടുത്തക്കാരനായ യാക്കോബും മാതാവ് ശലോമിയുമായിരുന്നു എന്ന് പറയപ്പെടുന്നു. സെബദി എന്ന മീൻ പിടുത്തക്കാരൻ ജറുസലെമിലെ ധനികർക്ക് മത്സ്യം എത്തിച്ചിരുന്ന ആളായിരുന്നു. ആ കൂട്ടത്തിൽ പുരോഹിത കുടുംബങ്ങളും ഉൾപ്പെട്ടിരുന്നു. യേശുവിന്റെ വിചാരണ വേളയിൽ മഹാപുരോതി തന് പരിചയമുണ്ടായിരുന്ന ശിഷ്യൻ - യോഹന്നാൻ - വാതിൽ കാവൽകാരിയോട് ശുപാർശ ചെയ്ത് പത്രോസിനെ അകത്തു കയറ്റിയതായി നാം കാണുന്നു.( യോഹ 18 : 15 - 18) . സെബദി പുത്രന് പരിചയമുണ്ടാകുവാൻ കാരണം ഈ മത്സ്യവില്പനയിലുള്ള പരിചയമായിരിക്കാം എന്ന് പറയപ്പെടുന്നു.

ഗലീലിക്കടലിന്റെ സമീപത്ത്അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സെബദി. സാമാന്യം സാമ്പത്തിക ഭദ്രതയുള്ള ഈ മുക്കുവന് സ്വന്തമായി വള്ളവും ജോലിക്കാരും ഉണ്ടായിരുന്നു.( മത്താ 4:21) ഗന്നസരേത്ത് തടാകത്തിന്റെ തീരത്ത് മത്സ്യ തൊഴിലാളികളായി അന്യോന്യം സഹകരിച്ച് ജീവിച്ചവരാണ് സെബദി മക്കളും പത്രാസും ഉൾപ്പെടുന്ന സംഘം ( ലൂക്ക 5:10) .

യേശുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സെബദി കുടുംബത്തിനുണ്ടായിരുന്നത് എന്നാണ് പൊതുവെ കണക്കാക്കപ്പെടുക. സെബദി പുത്രന്മാരുടെ അമ്മ യേശുവിന്റെ അമ്മയുടെ സഹോദരിയായിരുന്നു എന്ന് ചില പഠനങ്ങളിൽ നാം കാണുന്നു. യേശുവിനെ പരിചരിക്കും ശുശ്രൂഷിക്കുകയും ചെയ്ത വരുടെ കൂട്ടത്തിൽ സെബദിയുടെ ഭാര്യയും ഉണ്ടായിരുന്നു. യേശുവിന്റെ മരണ സമത്തു പോലും സെബദി പുത്രന്മാരുടെ അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സുവിശഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. (മത്താ 27:55, 56 , മാർക്കോ 16:40, യോഹ 19:25 ).

യോഹന്നാന്റെ സുവിശേഷത്തിൽ ശലോമി എന്ന പേരിനു പകരം യേശുവിന്റെ അമ്മയുടെ സഹോദരി എന്നാണ് ചേർത്തിരിക്കുന്നത്.

ദൈവവിളി
യാക്കോബിന്റെ ദൈവവിളി ഒരു പെട്ടന്നുണ്ടായ സംഭവമായിരുന്നില്ല. യേശു സെബദി പുത്രന്മാരെ വിളിക്കുന്നതിനു മുൻപു തന്നെ യേശുവിന്റെ ദിവ പ്രബോധനത്തിൽ യാക്കോബ് ആകൃഷ്ടനായിരുന്നു. സ്നാപക യോഹന്നാന്റെ പ്രഭാഷണം കേൾക്കാൻ പോയവരിൽ അദ്ദേഹത്തിന്റെ സഹോദരനും ഫിലിപ്പ് , പത്രോസ്, അന്ത്രയോസ് എന്നിവർ ഉണ്ടായിരുന്നു. സ്നാപകന്റെ ശിഷ്യനായ യോഹന്നാൻ പിന്നിട്ട് ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്ന സ്നാപകയോഹന്നാന്റെ സാക്ഷ്യം കേട്ട് യേശുവിനെ അനുഗമിക്കുകയും യേശുവിനോടൊത്ത് അന്ന് പാർക്കുകയും ചെയ്തു. യേശുവുമായി വസിച്ച ആത്മിക അനുഭവം യോഹന്നാൻ വീട്ടിൽ വന്ന് എല്ലാവരുമായി പങ്കു വച്ചു. ആ ആത്മീയ അനുഭവങ്ങൾ കേട്ട് യേശുവിനെ കാണാനുള്ള അഗ്രഹം അവന്റെയു ള്ളിൽ ശക്തമായി.

ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1 മുതലുള്ള വാക്യങ്ങളിൽ അത്ഭുതകരമായ മീൻപിടുത്തത്തെക്കുറിച്ച് പറയുന്നു. അതിൽ പത്രോസ് മാത്രമല്ല. പങ്കുകാരായ സെബദി പുത്രന്മാരും വിസ്മയിച്ചു. ( ലൂക്ക 5:10) നേരത്തെ കേട്ടിരിക്കുന്ന സംഭവങ്ങൾ യാക്കോബിന് കൂടുതൽ ശക്തി നല്കിയിരിക്കണം. വല കഴുകുമ്പോഴാണ് യേശു അവരോട് വഞ്ചിയിറക്കാൻ പറയുന്നത്. തലേ ദിവസത്തെ നിഷ്ഫലമായ അദ്ധ്വാനം അതിന് തടസ്സമായില്ല. മുക്കു വൻ വല കഴുകി ഉണക്കിയാൽ പിന്നെ പിറ്റേ ദിവസം രാത്രിയിലാണ് വീണ്ടും മീൻ പിടിക്കുവാൻ ഇറങ്ങുന്നത്. എന്നാൽ അവർ തങ്ങളുടെ പരിചയങ്ങളും പരാജയങ്ങളും ഓർക്കാതെ അസ്വഭാവികന പരിഗണിക്കാതെ യേശുവിന്റെ വാക്ക് സ്വീകരിക്കുവാൻ തയ്യാറായപ്പോൾ വലിയ നന്മകൾ ഉണ്ടാകുന്നു യേശുവിന്റെ കൽപനകൾ വളരെ ലളിതമാണ്. ചിലപ്പോൾ മാനുഷിക ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാകും ചോദ്യം ചെയ്യാതെ കർത്താവിനെ അനുസരിക്കുമ്പോൾ അസാധ്യങ്ങളുടെ നടുവിൽ ദൈവത്തിന്റെ അത്ഭുതങ്ങൾ കാണുവാൻ സാധിക്കും. ലൂക്കായുടെ സൂവിശേഷം അനുസരിച്ച് അവൻ ആ നിമിഷം തന്നെ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
മത്തായിയുടേയും മർക്കോസിന്റേയും വിവരണത്തിൽ ഇപ്രകാരം കാണുന്നു. അവിടെ നിന്നും അല്പം മുന്നോട്ട് ചെന്നപ്പോൾ സെബദിയുടെ മക്കളായ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും വഞ്ചിയിലിരുന്ന് വലനന്നാക്കുന്നതു കണ്ട് ഉടനെ അവരെയും വിളിച്ചു.

അവർ പിതാവായ സെബദിയ വിട്ട് അവനെ അനുഗമിച്ചു " .( മാർക്കോ 1:19, 20) (മത്താ 4: 18 - 22 ) . വലിയ വില നല്കി കൊണ്ടുള ഇറങ്ങി വരവാണ് സുവിശേഷകൻ പ്രതിപാദിച്ചിരിക്കുന്ന ഈ വിളി.

യേശുവിന്റെ വിളി ശിഷ്യത്വത്തിലേക്കുള്ള വിളിയാണ്. ദൈവമഹത്വത്തിന്റെ പങ്കാളിയാകുവാനും ദൈവത്തിന്റെ അത്ഭുതങ്ങളാൽ ലോകത്തെ സ്പർശിക്കാനുമുള്ള ശ്രേഷ്ഠമായ വിളിയാണത്. ദൈവത്തിന്റെ വിളിക്ക് നാം വില നല്കേണ്ടതുണ്ട്. ഒന്നും നഷ്ടപെടുത്താതെ ശേഷ്ഠമായ കാര്യങ്ങൾ നേടാൻ കഴിയുകയില്ല. കർത്താവിനോടുളള ബന്ധത്തിലും ഈ വസ്തുത സത്യമാണ്. കർത്താവിൽ നിന്നും ശ്രദ്ധ തിരിക്കുന്നതും വിഘാതവുമായി നില്ക്കുന്ന കാര്യങ്ങൾ വിട്ടുകളയുവാൻ വിളി ലഭിച്ചവൻ ശ്രദ്ധിക്കണം.

ബൊവനേർഗസ് അഥവാ ഇടി മുഴക്കത്തിന്റെ മക്കൾ

സെബദി പുത്രന്മാരെ യേശു ഇടിമുഴക്കത്തിന്റെ മക്കൾ എന്ന് സുവിശേഷത്തിൽ വിശേഷ പ്പിക്കുന്നു. മാർക്കോ 3:17. തിളക്കുന്ന ഹൃദയവും അഗ്നി വർഷിക്കുന്ന പ്രതികരണവും എന്തും ചെയ്യാൻ മടിക്കാത്ത തന്റേടവും ഉള്ളതുകൊണ്ടാണ് അവരെ ഇടി മുഴക്കത്തിന്റെ മക്കൾ എന്ന് വിശേഷിപ്പിച്ചത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു അഭിപ്രായം ഫിലിപ്പ് സ്കാഫ് എന്ന ചിന്തകൻ നല്കുന്നുണ്ട്. യഹൂദ ജനതക്ക് ദൈവത്തിന്റെ ന്യായപ്രമാണം ലഭിച്ചത് ഇടി മുഴക്കത്തിന്റെ നടുവിലാണ് ഇടിമുഴക്കം യഹൂദർക്ക് ദൈവസാന്നിധ്യവും ദൈവശബ്ദവുമാണ്. അതുകൊണ്ട് ദൈവത്തിന്റെ പ്രമാണങ്ങളോടുള്ള വിധേയത്വവും ശക്തിയും ഉറപ്പുമുള്ള സ്വഭാവവിശേഷവുമാണ് ഇടിമുഴക്കത്തിന്റെ മക്കൾ എന്ന പേരിന് ഇവരെ അർഹരാക്കിയത്.

ഈ രണ്ടു വാദഗതികളും ശരിയാണ്. തീഷ്ണതയും വൈരാശ്യബുദ്ധിയും പ്രതികരണശേഷിയും വിപ്ലവ വീര്യവുമുള്ള പരുക്കൻ മനുഷ്യരെ കർത്താവ് തന്റെ വിളിയാൽ രൂപപ്പെടുത്തുകയായിരുന്നു. പ്രതികാര ബുദ്ധിയും വൈരാഗ്യ ബുദ്ധിയുമുണ്ടായിരുന്ന യാക്കോബിനെ ആദ്യത്തെ രക്തസാക്ഷിയാക്കുവാൻ തക്ക വിധേയത്തമുള്ള വ്യക്തിയാക്കി. യോഹന്നാനെ സ്നേഹത്തിന്റെ അപ്പസ്തോലനാക്കി.

പ്രതികാരവാഞ്ഛയും കർത്താവിന്റെ പ്രമാണവും

യാക്കോബിന്റേയും യോഹന്നാന്റെയും സ്വഭാവം പ്രകടമാക്കുന്ന ഒരു സംഭവം ലൂക്ക ഒമ്പതാം അദ്ധ്യായത്തിൽ വിവരിക്കുന്നു. യേശു ശമരിയായിലൂടെ കടന്നുപോകുമ്പോൾ അവിടെ പാർക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതിനു വേണ്ടി രണ്ട് ശിഷ്യന്മാരെ മുൻപേ അയയ്ക്കുന്നു. എന്നാൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുവാൻ സമരിയാക്കാർ തയ്യാറാക്കുന്നില്ല.

ശമരിയാക്കാനും യഹൂദരും തമ്മിൽ രാഷ്ട്രീയവും മതപരവുമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. സമരിയാക്കാരുടെ ആരാധന സ്ഥലം ഗരിസിം മലയും യഹൂദർക്ക് ജറുസലേമും ആണ്. പാലസ്തിന്റെ തെക്ക് യഹൂദയായും വടക്ക് ഗലീലിയും നടുവിൽ സമരിയയും ആയിരുന്നു. മതപരമായ കാര്യങ്ങളിൽ സമരിയക്കാർ യഹുദരോട് സഹകരിക്കുന്നില്ല. അതുകൊണ്ടാണ് യേശുവിന്റെ ആവശ്യത്തിന് മുഖം തിരിഞ്ഞ് നില്ക്കുന്നത്. അതു കണ്ടിട്ടാണ് അവരെ ആകാശത്തു നിന്ന് തീ ഇറക്കി നിശിപ്പിക്കട്ടയോ എന്ന് ചോദിക്കുന്നത് (ലൂക്ക 9:54)

സെബദി പുത്രന്മാരുടെ ഈ ചോദ്യത്തിന് ഒര ചരിത്ര പശ്ചാത്തലമുണ്ട്. (2 King…….: 1) ആഹാബിന്റെ പുത്രൻ അഹസിയാ രോഗിയായി. പ്രവാചകന്റെ അഭിപ്രായം തേടിയപ്പോൾ അവൻ അതിൽ നിന്നും രക്ഷപ്പെടുകയില്ല എന്ന് പ്രവാചകനായ ഏലിയാ പറഞ്ഞു. അവനെ പിടിക്കാനയച്ച 50 ഭടൻ ന്മാരെ തീയിറക്കി നശിപ്പിക്കുന്നതാണ് പശ്ചാത്തലം പ്രവാചത്വത്തിന് വില നല്കാതെ ദൈവത്തെ മാനിക്കാതെ ദൈവത്തിന്റെ കല്പനയെ വെല്ലുവിളിക്കുന്നതു കൊണ്ട് അഗ്നിയിറക്കി ദൈവത്തെ പ്രവാചകത്വത്തെ മാനിക്കാത്ത അവരെ നശിപ്പിക്കട്ടെ എന്ന് പ്രവാചകൻ ശപിക്കുന്നത്. ഇതാണ് സെബദി പുത്രന്മാരും ഇവടെ പറയുന്നത്.

ആത്മീയ പക്വതയില്ലായ്മയും ദൈവരാജ്യത്തിന്റെ പ്രമാണങ്ങളെ പറ്റിയുള്ള അജ്ഞതയും കർത്താവിന്റെ സ്നേഹത്തെയും കൃപയേ പറ്റിയുള്ള അജ്ഞതയുമാണ് ഇതിൽ പ്രകടമാകുന്നത്. ദൈവം തന്റെ പ്രവാചകന്മാരിലൂടെ പ്രവർത്തിച്ച ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള അറിവു പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാം. എന്നാൽ യേശു അവരെ ശാസിച്ചു( ലൂക്ക 9:55)

വിവേകമില്ലാത്ത ആത്മീയ തീക്ഷണതയിൽ എരിഞ്ഞ് അപകടത്തിൽ ചാടിയ വരുണ്ട്. ദൈവത്തെ പോലെ ആകാം എന്ന പിശാചിന്റെ പ്രലോഭനം കേട്ട് ഹവ്വ അപകടത്തിൽ ചാടി( ഉല്പ 3:5) ദൈവത്തിന്റെ വാഗ്ദാനത്തിന് കാത്തു നില്കാതെ അബ്രഹാം ദാസിയിൽ നിന്നും വാഗ്ദാനത്തിന്റെ സന്താനത്തിനു പകരം അടിമത്തത്തിന്റെ സാന്താനത്തിനെ വാങ്ങി( ഉല്പ 16) . യേശുവിന്റെ ശക്തിയും ഹിതവും തിരിച്ചറിയാതെ ജനകൂട്ടത്തെ തിരിച്ചയക്കാൻ ശിഷ്യർ തിടുക്കം കൂട്ടി. (മത്താ 14:15 ) യേശുവിനെ രക്ഷിക്കാൻ പത്രോസ് സേവകന്റെ ചെവിമുറിച്ചു. ഇങ്ങനെ എത്രയോ സംഭവങ്ങൾ .എന്നാൽ യേശു അവരെ ശാസിക്കുകയും ( ലൂക്ക 9:55) അതിലൂടെ തന്നെ കടന്നുപോകുകയും സമരിയാക്കാരി സ്ത്രീയെ ദൈവത്തിനായി നേടുകയും സമരിയാക്കാരുടെ വിശ്വാസം ആർജിക്കുകയും ചെയ്തു.( യോഹ 4 ) അവരുടെ അപേക്ഷ പ്രകാരം അവൻ അവിടെ രണ്ടു ദിവസം താമസിച്ചു. (യോഹ 4:40) സമരിയായിലെ കുഷ്ഠരോഗിയെ സുഖമാക്കി (ലൂക്ക 17: 11-16) സമരിയാക്കാരനെ ഏറ്റവും നല്ലവനാക്കി ( താനുമായി താതമ്യപ്പെടുത്തി)( ലുക്ക 10:30-37) !

യാക്കോബും യോഹന്നാനും സമറിയാക്കാരെ നശിപ്പിക്കുവാൻ അഗ്നിയിറക്കുവാനുള്ള ശക്തിയാണ് ആവശ്യപ്പെടുന്നത്. ദൈവീക ശക്തി സ്വന്തം നീതിയുടെ നിർവ്വഹണത്തിൽ അവർ ആവശ്യപ്പെടുന്നു. ദൈവം ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ചെയ്യാനുള്ള ശക്തിക്കു വേണ്ടി ആവിശ്യപ്പെടാൻ പാടില്ല." നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതു പോലെ ഭൂമിയിലും ആകണമേ" (മത്ത 6:10) എന്നാണ് യേശു പഠിപ്പിച്ചത്.

ഇവരുടെ ഈ സ്വഭാവം കൊണ്ടായിരിക്കാം ഇവരെ ഇടി മുഴക്കത്തിന്റെ മക്കൾ എന്ന് വിളിച്ചത്. കർത്താവിന്റെ വാക്കുകളിലൂടെ - ആ സഹവാസത്തിലൂടെ അവർ സ്വഭാവങ്ങൾ മാറ്റി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം സമരിയായിലുള്ളവർ സുവിശേഷം സ്വീകരിച്ചു എന്നറിഞ്ഞ് അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ ജറുസലെമിൽ നിന്ന് അവിടേക്ക് അയച്ച രണ്ടു പേരിൽ ഒരാൾ യോഹന്നാൻ ആയിരുന്നു (അപ്പ 8:14-17).

ഉന്നത സ്ഥാനത്തിനു വേണ്ടിയുള്ള ആഗ്രഹം

ആത്മീയ ജീവിതം നയിക്കുന്നവർക്ക് ഭൗതികമായ നേട്ടങ്ങളോട് ആഗ്രഹമുണ്ടായിരിക്കുന്നത് സെബദി പുത്രന്മാരുടെ ജീവിതത്തിലും കാണാൻ കഴിയുന്ന ഒരു കുഴപ്പമാണ്. മിശിഹായായി ഇസ്രായേലി ന്റെ ഭൗതിക ഭരണകർത്താവാകുന്ന യേശുവിനെ സ്വപ്നം കണ്ട സെബദി പുത്രന്മാരാണ് ചോദിക്കുന്നത് , നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലതും ഒരാൾ ഇടതും, ഇരിക്കാനുള്ള വരം തരണമെന്ന് (മർക്കോ 10:32) മത്തായി സുവിശേഷകന്റെ വിവരണമനുസരിച്ച് സെബദി പുത്രന്മാരുടെ അമ്മയാണ് ഈ ചോദ്യം ചോദിക്കുന്നത് (20:21). യേശുവിനെ അനുഗമിക്കുകയും യേശുവിനും ശിഷ്യ സമൂഹത്തിനും വേണ്ടി സാമ്പത്തിക സഹായം പോലും നല്കുകയും ചെയ്തിരുന്ന (ലൂക്ക 8 :1-3) അവൾക്ക് അത് ചോദിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നിരിക്കും. ഭൗതികമായ സ്ഥാനങ്ങൾക്കും ഉയർച്ചയ്ക്കും വേണ്ടി ചിന്തിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു കൂടാ. എന്നാൽ ഏതൊരു ദൗത്യത്തിനു വേണ്ടിയാണ് ഇറങ്ങിയതെന്നും ജീവിതം സമർപ്പിച്ചതെന്നും മറന്നു കൊണ്ടുള്ള അഭിലാഷങ്ങൾ ദൗത്യത്തിന്റെ മഹത്വത്തിന് മങ്ങലേല്പിക്കും . അതിന് തന്റെ പാനപാത്രം അവർ കുടിക്കണമെന്ന് യേശു മുന്നറിപ്പ് നല്കുന്നു. കർത്താവ് കുടിക്കുന്ന പാനപാത്രം കുടിക്കാൻ കഴിയും എന്നു പറഞ്ഞ യാക്കോബും യോഹന്നാനും കഷ്ടതയിലൂടെ തന്നെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. റോമാക്കാരുടെ പഴയ ഒരു നാണയത്തിൽ ഒരു കാള യാഗപീഠത്തിനും കല്പയ്ക്കും അഭിമുഖമായി നില്ക്കുന്ന ഒരു ചിത്രം കൊടുത്തിട്ടുണ്ട്. ' എന്തിനും തയ്യാർ' എന്ന് അതിന് ചുവട്ടിൽ എഴുതിയിരിക്കുന്നു. യാഗമായി അർപ്പിക്കപ്പെടാനും ഉഴുവാനും തയ്യാറാണ് എന്ന ർത്ഥം. സെബദി പുത്രന്മാർ രണ്ടു വിധത്തിലാണ് കർത്താവിന്റെ പാനപാത്രം കുടിച്ചത്. യോഹന്നാൻ എഫേസൂസിലേക്ക് പോകുകയും പകുതി വെന്ത ശരീരവുമായി നൂറ് വയസ്സുവരെ അവിടെ ജീവിക്കുകയും ചെയ്തു. ക്രിസ്തുവിനു വേണ്ടി ആദ്യ രക്തസാക്ഷിയായി തീർന്ന് യാക്കോബ് തന്റെ ചെറിയ ജീവിതം സമർപ്പിച്ചും ക്രിസതു വിശ്വാസി ഏതു വിധത്തിലും പാനപാത്രം കുടിക്കാൻ തയ്യാറായിരിക്കണം.

യാക്കോബിന്റെ രക്തസാക്ഷിത്വം.

യാക്കോബ് ആദിമ സഭയുടെ നേതൃത്വ നിരയിലക്ക് വന്ന വ്യക്തിയാണ്. സമർത്ഥനും ശക്തനുമായിരുന്ന നേതാവായിരുന്നു യാക്കോബ് എന്ന് നാം കാണുന്നു. അതുകൊണ്ടായിരിക്കണം അവനെ കൊല്ലാൻ ഭരണാധികാരികൾ ഇനം വച്ചത്.

യാക്കോബിന്റെ മരണത്തെക്കുറിച്ച് നാം അപ്പസ്തോല ഗ്രന്ഥങ്ങളിൽ ഇപ്രകാരം വായിക്കുന്നു." അക്കാലത്ത് ഹെറോദേശ് രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കുവാൻ തുടങ്ങി. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹുദരെ ഇത് സന്തോഷിപ്പിച്ചുവെന്ന് കണ്ട് അവൻ പത്രോസിനെയും ബന്ധനസ്ഥനാക്കുവാൻ ഒരുമ്പിട്ടു (12 : 1-3).

അലക്സാഡ്രിയായിലെ വി. ക്ലമന്റ് യാക്കോബിന്റെ വധത്തെക്കുറിച്ചുള്ള വിവരണങ്ങൾ നല്കുന്നു. യേശു മാത്രമാണ് ഏക രക്ഷകനെന്ന് യാക്കോബ് ശക്തമായി ഏറ്റുപറഞ്ഞു. ഹെറോദേസ് അവന്റെ തലവെട്ടാൻ കല്പന നല്കി. റോമാക്കാർ അല്ലാത്തവർക്ക് ക്രൂശു മരണമാണ് പതിവ്. എന്നാൽ റോമൻ പൗരത്വം ഉണ്ടായിരുന്നതു കൊണ്ടോ റോമൻ പൗരന്മാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതു കൊണ്ടോ ആണ് യാക്കോബിന് കുരിശു മരണം നല്കാതിരുന്നത്. യാക്കോബിനെ ചോദ്യം ചെയ്യുകയും വധിക്കാൻ തീരുമാനിക്കും ചെയ്ത സെൻഹദ്രിൻ സംഘത്തിലെ ഒരാൾ പിന്നീട് യാക്കോബിന്റെ അനുഭാവിയായി മാറി. ആലോചന സംഘം ക്രിസ്തുവിനെ സ്വീകരിച്ച കുറ്റത്താൽ അവനേയും കൊല്ലാൻ തിരുമാനിച്ചു. അവർ ഇരുവരും സമാധാനത്തോടെ മരണം വരിച്ചു

മറ്റൊരു വിവരണമനുസരിച്ച് യാക്കോബിനെ കൊല്ലാൻ കൊണ്ടുപോകുമ്പോൾ യാക്കോബിനെതിരെ കുറ്റം ആരോപിച്ചവർ അവനോട് ക്ഷമാപണം നടത്തി. യാക്കോബ് അവരോട് ക്ഷമിച്ചു. അവരെ ചുംബിച്ചു. പ്രഥമ രക്തസാക്ഷിയായി ധീരതയോടെ കർത്താവിന് സാക്ഷ്യം വഹിക്കുകയായിരുന്നു യാക്കോബ് .

ഐതിഹ്യങ്ങൾ അനുസരിച്ച് വി. യാക്കോബ് ശ്ലീഹ സ്പെയിനിലും പലസ്തിനായിലും സുവിശേഷം അറിയിച്ചു. സ്പെയിൻകാർ യാക്കോബിനെ തങ്ങളുടെ സംരക്ഷക പുണ്യവാനായി കരുതുന്നു. മധ്യകാലഘട്ടം മുതൽ യാക്കോബ് സ്പെയിനിന്റെ വിശുദ്ധനാണ്. യാക്കോബിന്റെ സ്പെയിനിലുള്ള സുവിശേഷ ദൗത്യത്തിന് മതിയായ തെളിവുകളില്ല യാക്കോബിന്റെ മൃതശരീരം സ്പെയിനിന്റെ വടക്ക ഭാഗത്തുള്ള ട് കത്തീഡ്രലിൽ സ്ഥിതി ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വി. യാക്കോബിന്റെ അപ്പസ്തോലിക ചിഹ്നം മൂന്ന് ചിപ്പികളാണ്. അപ്പസ്തോലന്റെ സമുദയാത്രയെ സൂചിപ്പിക്കാനാണ് ഈ ചിഹ്നം നല്കിയിരിക്കുന്നത്.

ഒരു ഐതിഹ്യം

വി. യാക്കോബ് രണ്ട് മന്ത്രവാദികളെ മാനസാന്തരപ്പെടുത്തിയിട്ടുണ്ടത്രേ. ഹെർമാഗനസ്, ഫിലേത്തോസ് എന്നാണ് അവരുടെ പേരുകൾ. ഫിലേത്തോസ് യാക്കോബിന്റെ പ്രഭാഷണം കേട്ട് മന്ത്രവാദ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു. അതിൽ കുപിതനായ ഹെർമോഗന സ് ഫിലോത്തോസിനെതിരെ ആഭിചാര പ്രവർത്തനങ്ങൾ നടത്തി എന്നാൽ വി. യാക്കോബിന്റെ പ്രവർത്തനം മൂലം അയാൾ രക്ഷപ്രാപിച്ചു. മാനസ്സാന്തരപ്പെട്ട ഹെർമോണസ് തന്റെ മതഗ്രന്ഥങ്ങൾ നശിപ്പിച്ച് വിശ്വാസത്തിലേക്ക് കടന്നുവന്നു. മന്ത്രവാദത്താൽ ലഭിച്ച സമ്പത്ത് മറ്റുള്ള വരെ സഹായിക്കുവാൻ ഉപയോഗിക്കുകയും ചെയ്തു.

യാക്കോബിന്റെ രക്സൊക്ഷിത്വത്തിനു ശേഷം അവർ യാക്കോബിന്റെ ശരീരം എടുത്ത് കപ്പൽ കയറി. ക്ഷീണം മൂലം രണ്ടു പേരും ഉറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ തങ്ങൾ സ്പെയിനിൽ എത്തിയിരിക്കുന്നതാണ് അവർ കണ്ടത്. അവർ എൽപ ട്രോൺ എന്ന സ്ഥലത്ത് വിശുദ്ധന്റെ ശരീരം സൂക്ഷിച്ചു. അതുമൂലം അവിടെ വലിയ അത്ഭുതങ്ങൾ നടന്നും എട്ടാം നൂറ്റാണ്ടിലെ ബാർബേറിയൻ ആക്രമണത്തിൽ ഈ തിരുശേഷിപ്പ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് കണ്ടെടുത്തു.


Related Articles

PRAYER DANCE

വിചിന്തിനം

Contact  : info@amalothbhava.in

Top