പണ്ടു പണ്ട് പാലാഴി കടഞ്ഞപ്പോള്‍ അമൃത് കിട്ടി. ആധുനിക കാലത്ത്, ഭൂമി തുരന്നു താഴേക്കു പോയി ക്രൂഡ് ഓയില്‍ എടുത്ത് ശുദ്ധി ചെയ്തപ്പോള്‍ അതില്‍നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാരഫിന്‍, ടാര്‍...എന്നിങ്ങനെ അനേകം ഉല്‍പന്നങ്ങള്‍ ഉണ്ടായി. ഇരുമ്പും സ്വര്‍ണവും അലുമിനിയവും നിക്കലും പോലുള്ള അനേകം മൂലകങ്ങളും ലോഹങ്ങളും മനുഷ്യര്‍ കുഴിച്ചെടുത്തു. കാര്‍ബണ്‍ വകഭേദങ്ങളായ ഗ്രാഫൈറ്റ്, ചിരട്ടക്കരി, ചാരം എന്നിവയ്ക്ക് ചെറിയ വില കൊടുക്കുമ്പോള്‍ അതേ കുടുംബത്തിലെ ഏറ്റവും കാഠിന്യമുള്ള വജ്രം ഖനനം ചെയ്ത് ശുദ്ധി ചെയ്ത് എടുത്താല്‍ അപാരമായ വില നാം കൊടുക്കണം. ഭൂമിയില്‍ കല്‍ക്കരി, ഷെയ്ൽ ഗ്യാസ്, പ്രകൃതിവാതകം എന്നിങ്ങനെ എന്തെല്ലാം പദാര്‍ത്ഥങ്ങള്‍... ഭൂമിയെ മാത്രമല്ല, മനുഷ്യ മനസ്സിനെയും നന്നായി കടഞ്ഞെടുത്താൽ പല വിശിഷ്ടങ്ങളായ ഉൽപന്നങ്ങളും കിട്ടും- സ്നേഹം, പ്രണയം, സത്യം, സന്തോഷം, ആനന്ദം, അഹിംസ, ദയ, സഹാനുഭൂതി, വാൽസല്യം, നന്മ, കരുതല്‍, ബഹുമാനം, സഹനശക്തി, ദാനം, ക്ഷമ, മിതത്വം, എളിമ, വിനയം, ആരോഗ്യം.. അതിനൊപ്പം, വിഷങ്ങളായ ഉപ ഉല്പന്നങ്ങളും അനേകമുണ്ട്- കോപം, ദുഃഖം, അക്ഷമ, പരദൂഷണം, അസൂയ, വിഷയാസക്തി, അത്യാഗ്രഹം, ധൂര്‍ത്ത്, പൊങ്ങച്ചം, ഗര്‍വ്, ഏഷണി, കള്ളം, സങ്കടം.. ഓരോ മനുഷ്യനും ഒരു ദിവസം തന്റെ മനസ്സില്‍ നിന്നും കടഞ്ഞെടുത്ത് പുറപ്പെടുവിക്കുന്ന ഉല്‍പന്നങ്ങള്‍ ഏതൊക്കെ എന്നു വിചിന്തനം ചെയ്യുക. വിശകലനം സത്യസന്ധമായിരിക്കണം. വെറുതെ നമ്മെ സ്വയം തൃപ്തിപ്പെടുത്താന്‍ വേണ്ടി ആവരുത്. അല്ലെങ്കില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഉള്ളതാവരുത്. അങ്ങനെ ശുദ്ധി ചെയ്ത നല്ല ഉല്പന്നങ്ങളുടെ വിപണനം നടക്കട്ടെ.
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 10 – 12 – 2020 |
പ്രഭാത പ്രാർത്ഥന ; 28 -09 -2020
നാഥാ എന്നോടൊത്തു വസിച്ചാലും
പ്രഭാത പ്രാർത്ഥന ; 27 -09 -2020
അനുദിന വിശുദ്ധർ |വി. സിസിലി | 22 – 11 – 2020
ക്രിസ്ത്യാനികളുടെ സഹായമായ മറിയം