ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..

16,  Sep   

വളരെ തിരക്കുള്ള ഒരു മാധ്യമപ്രവർത്തകൻ ഒരിക്കൽ രാത്രിയിൽ ഒരു സ്വപ്നത്തിൽ ദൈവത്തെ interview ചെയ്യുന്നതായി കണ്ടു. “താങ്കൾ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണോ”- ദൈവം ചോദിച്ചു. “അങ്ങേക്ക് സമയം ഉണ്ടെങ്കിൽ”- അയാൾ പറഞ്ഞു ദൈവം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” എന്റെ സമയം അനാദിയാണ് , എന്ത് ചോദ്യങ്ങൾ ആണ് എന്നോട് ചോദിക്കാൻ ഉള്ളത്? അയാൾ ആദ്യ ചോദ്യം ചോദിച്ചു- “മനുഷ്യരാശിയെ കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്”. ദൈവം അതിനു ഓരോന്ന് ആയി ഉത്തരം പറയാൻ തുടങ്ങി, ” കുട്ടിക്കാലത്തു അവർ വിരസത അനുഭവിക്കുന്നു. പെട്ടന്ന് വളരാൻ തിരക്ക് കൂട്ടുന്നു , പക്ഷെ മുതിർന്നു കഴിഞ്ഞാലോ, വീണ്ടും കുട്ടികളാകാൻ ആഗ്രഹിക്കുന്നു”. “അവർ പണം ഉണ്ടാക്കാൻ വേണ്ടി ആരോഗ്യം നശിപ്പിച്ചും പണിയുന്നു,……പിന്നീട് അതെ ആരോഗ്യം തിരിച്ചു പിടിക്കാൻ അതെ പണം വീണ്ടും ചിലവാക്കുന്നു “. “അവർ എപ്പോഴും ഭാവിയെ കുറിച്ച് ഉള്ള ഉത്കണ്ഠയിൽ , അവർ വർത്തമാനകാലത്തിൽ ജീവിക്കാൻ മറന്നു പോകുന്നു. വർത്തമാനകാലത്തിൽ ഉള്ള സന്തോഷങ്ങൾ എല്ലാം വെറുതെ ഇന്നലെ കഴിഞ്ഞു പോയ കാര്യത്തെ കുറിച്ചും, ഭാവിയെ കുറിച്ചും ഓർത്തു വെറുതെ കളയുന്നു .” ഇത് കേട്ടിരുന്ന അയാളുടെ കൈയിൽ ദൈവം പിടിച്ചു, —–അവർ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.. പിന്നീട് അയാൾ അടുത്ത ചോദ്യങ്ങൾ ദൈവത്തോട് ചോദിച്ചു, “മാതാപിതാക്കൾ ജീവിതത്തിൽ പകർത്തേണ്ട ജീവിതപാഠങ്ങൾ എന്തൊക്കെ ആണ്?” ദൈവം അതിനുള്ള ഉത്തരം പറഞ്ഞു തുടങ്ങി, “ആദ്യം കുട്ടികളെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കരുത്, പകരം നിങ്ങളിലൂടെ അവർ തനിയെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്കണം. നിങ്ങൾ ആകണം മാതൃക.” “ഒരാളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നു എന്ന് പഠിപ്പിക്കണം, പലർക്കും ഉള്ള കഴിവ് വിഭിന്നമാണ്‌.” “അവരെ ക്ഷമിക്കാൻ പഠിപ്പിക്കുന്നതിന് പകരം, അവർ സ്വയം ക്ഷമിച്ചു കൊണ്ട് പരീശിലിച്ചു വളരട്ടെ”. ” സ്നേഹിക്കുന്നവരെ മുറിപ്പെടുത്താൻ വളരെ കുറച്ചു നിമിഷം മതി, പക്ഷെ ആ മുറിവ് ഉണങ്ങാൻ വർഷങ്ങൾ വേണ്ടി വന്നേക്കാം എന്ന് അവരെ പഠിപ്പിക്കണം”. ” നിങ്ങളെ സ്നേഹിക്കുന്ന ധാരാളം പ്രിയപ്പെട്ടവർ ഉണ്ടാകാം, പക്ഷെ അവർക്കു അത്തരം വികാരം എങ്ങനെ പ്രകടിപ്പിക്കണമെന്നു അറിയാത്തവർ ഉണ്ട്. അതിന്റെ അർഥം അവർക്കു നിങ്ങളോടു സ്നേഹം ഇല്ലന്ന് ആല്ല. എങ്കിലും സ്നേഹം പ്രകടിപ്പിച്ചു വളരാൻ തന്നെ ചെറുതിലെ അവരെ പരീശീലിപ്പിക്കുക.” ” രണ്ടു വ്യക്തികൾ ഒരേ കാര്യങ്ങൾ കാണുന്നത് രണ്ടു തരത്തിൽ ആകാമെന്ന് അവരെ പഠിപ്പിക്കുക.” “ധനികനാരായ മനുഷ്യർ ആണ് ഈ ലോകത്തിൽ നമ്മൾക്ക് ഏറ്റവും ആവശ്യം ഉള്ളവർ എന്ന് പഠിപ്പിക്കരുത് , പകരം അവർ ലോകത്തിൽ ആവശ്യങ്ങൾ കുറഞ്ഞ ആൾകാർ ആണെന്ന് പഠിപ്പിക്കുക.” “വളരെ നന്ദി , ഇത്രയും വിലപ്പെട്ട സമയം തന്നതിന്,”- അയാൾ പറഞ്ഞു. “ഈ ലോകത്തിലെ മനുഷ്യരോട് വേറെയെന്തെങ്കിലും പ്രത്യേകിച്ച് മനസിലാക്കാൻ അങ്ങ് ആഗ്രഹിക്കുന്നുണ്ടോ”? ദൈവം ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു,” ഞാൻ ഇവിടെ ഉണ്ടെന്നു അറിയുക, –എല്ലാഴ്പ്പോഴും , നിങ്ങളോടു കൂടെ “. അയാൾ പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നു. താൻ കണ്ടത് സ്വപ്നം ആണെങ്കിലും, ഈ തിരക്കിനടയിൽ പലപ്പോഴും ജീവിതത്തിൽ മനസിലാക്കേണ്ട കാര്യങ്ങൾ ആണെന്ന് അയാൾക്കു മനസിലായി. ഒരുപക്ഷെ നമ്മിൽ ഓരോരുത്തരും തിരക്കിനടയിൽ മറന്നു പോകുന്ന കാര്യങ്ങൾ ആകും, പക്ഷെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ ആണ് താനും.


Related Articles

Contact  : info@amalothbhava.in

Top