ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ വിഭൂതി തിരുന്നാളിന്റെ എല്ലാ നന്മകളും ആശംസിക്കുന്നു. പെതുർത്തായ്ക്ക് ശേഷം വരുന്ന ബുധനാഴ്ചയാണ് വിഭൂതി തിരുനാൾ ആഘോഷിക്കുന്നത് ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും മഹനീയ രഹസ്യങ്ങളിലേക്ക് ഉൾച്ചേരുവാൻ സഭാവിശ്വാസികളെ സഭ ആഹ്വാനം ചെയ്യുന്ന ക്ഷണിക്കുന്ന കാലഘട്ടമാണ് നോമ്പ് കാലം. ആദിമസഭയിൽ പെസഹാ തിരുനാളിന്റെ പെസഹാ വ്യാഴാഴ്ച അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനു മുമ്പായിട്ട് ആളുകൾ സമൂഹമായിട്ട് ശിരസ്സിൽ ചാരം പൂശിയിരുന്നു സമൂഹത്തിൽ അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയും ചൈതന്യം നൽകുവാനായിട്ട് രണ്ടാം നൂറ്റാണ്ട് മുതൽ നോമ്പുകാലത്തിന്റെ ആരംഭത്തിലും ഇത് അനുഷ്ഠിച്ചിരുന്നു എന്നാണ് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ചാരം പൂശുന്നതിന് ഒത്തിരി അർത്ഥതലങ്ങൾ ഉണ്ട്. അത് മനുഷ്യന്റെ ദൗർബല്യത്തെയും നിസ്സാരതയും നിസ്സഹായതയും, മരണത്തിനു അധീനനാണ് മനുഷ്യൻ എന്നും ഓർമ്മപ്പെടുത്തുന്നതാണ്. ചാരം പൂശുന്നത് ബാഹ്യമായ അനുഷ്ഠാനത്തേക്കാൾ ഉപരിയായിട്ട് അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയും ആന്തരിക ഭാവമാണ്. പാപവഴികളിൽ നിന്ന് പിന്തിരിയാനുള്ള ഒരു ആന്തരിക പ്രചോദനമാണത് ചാരത്തിന് ലത്തീൻ (ലെസിനീസ്) എന്ന വാക്കിൽ നിന്നാണ് ചാരം എന്ന വാക്ക് ഉത്ഭവിക്കുന്നത് തീകൊണ്ട് എന്തെങ്കിലും ജ്വലിപ്പിക്കുക എന്ന് ഇത് പ്രതിനിധീകരിക്കുന്നുണ്ട് മരണത്തെയും വിനയത്തെയും താപസികതയെയും ഒക്കെയാണ് ചാരം പ്രതിനിധീകരിക്കുന്നത്
വിശുദ്ധ ഫ്രാൻസിസ് താപസിക ചൈതന്യത്തിന്റെ ഭാഗമായിട്ട് തനിക്ക് കിട്ടുന്ന രുചികരമായ ഭക്ഷണപദാർത്ഥങ്ങളെ ചാരം കലർത്തി കഴിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നോമ്പുകാലത്ത് താപസിക ചൈതന്യം നമ്മെ നയിക്കണം അതോടൊപ്പം മനുഷ്യന്റെ നിസ്സാരത മനുഷ്യാ നീ പൊടിയാകുന്നു നീ ചാരമാകുന്നു നീ പൊടിയിലേക്ക് തന്നെ മടങ്ങുന്നു എന്നുള്ള ഒരു ഓർമ്മപ്പെടുത്തലും.
സഹവാസം
തിരുമുറിവ് - പഞ്ചക്ഷതം
മാതാപിതാക്കൾ ഇത് അറിയണം
എപ്പിഫനി അഥവാ ദനഹ : ജനുവരി 6
സഹനപുത്രി
കൊന്ത
നല്ലോർമ്മകളാക്കാൻ
വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും