"അപ്പൻ"
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ ഈശോ അഞ്ചുതവണ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈശോ തന്റെ അപ്പന്റെ ഇഷ്ടം അന്വേഷിക്കുന്നുണ്ട്. ഈശോ നമ്മെ പഠിപ്പിച്ചതും ദൈവത്തെ അപ്പാ എന്ന് വിളിക്കാനാണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ദൈവമാണ് തന്റെ യഥാർത്ഥ അപ്പൻ എന്ന് ബോധ്യം കിട്ടിയപ്പോൾ എല്ലാം ഉപേക്ഷിച്ചു. ദൈവം സൃഷ്ടിച്ചതെല്ലാം അദ്ദേഹത്തിന് സഹോദരി സഹോദരന്മാരായി മാറി. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ പോലെ ദൈവം എന്റെ അപ്പനാണ് എന്ന ബോധ്യത്തിനായി പ്രാർത്ഥിക്കാം അങ്ങനെ അപ്പനുമായി ഒരു വ്യക്തിബന്ധം ഉണ്ടാക്കാനും അങ്ങനെ ജീവിതത്തിലെ പ്രതിസന്ധികൾ അപ്പനോട് ചേർന്ന് നിന്ന് മറികടക്കാനും നമുക്ക് പ്രാർത്ഥിക്കാം.
നഷ്ടം = നേട്ടം
ഫ്രയർ അലൻ
ശിശുക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. അവരുടെ എന്തെങ്കിലും പ്രത്യേക ആഗ്രഹം സാധിച്ചു കിട്ടാൻ മറ്റെന്തും വിട്ടുകൊടുക്കുവാൻ അവർ തയ്യാറാകും.
"എന്റെ കർത്താവായ യേശുക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ സർവ്വവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു ".(ഫിലിപ്പി 3:8)
ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം നേടി,ലോകത്തെ നഷ്ടപ്പെടുത്തി ശിശു സഹജമായ ഹൃദയനൈർ മല്യതയോടെ യേശുവിനെ പിൻചെല്ലുവാനുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നൽകുന്നത്.
ക്രിസ്തുശരികൾ
ഫ്രയർ ജോയൽ ചേപ്പുകാലായിൽ
എന്റെ ചുമടിന് ഭാരം കുറവാണെന്ന് പറഞ്ഞവന്റെ അവസാന മൊഴികളിൽ ഒന്ന് ഇങ്ങനെ.....
"എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു " അതായത് ക്രിസ്തുവിന്റെ ചുമട് ലോകത്തിന്റെ കണ്ണിലെ ഭാരങ്ങളല്ലെന്ന്. അല്ലെങ്കിലും അങ്ങനെ തന്നെയാ, ഇല്ലെങ്കിൽ രക്ഷിക്കാൻ വരാമെന്ന് പറഞ്ഞ് രക്ഷകനെ കാത്തിരുന്നവരെ പറ്റിച്ച് കാലിത്തൊഴുത്തിൽ പിറന്ന് കുരിശിൽ മരിച്ചവനല്ലേ അവൻ.
അവന്റെ ശരികൾ നമുക്ക് ശരിയാകണമെന്നില്ല. ജ്ഞാനം ശിശുക്കളുടേത് തന്നെ.
ഹൃദയ വാതിൽ തുറക്കുവിൻ
ഫ്രയർ അക്ഷയ്
വ്യത്യസ്തങ്ങളായ കാഴ്ചപ്പാടും ഓരോ കാര്യവും എപ്രകാരം നടക്കണമെന്ന ധാരണയും ഓരോ മനുഷ്യനുമുണ്ട്. അതനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കാവൂ എന്ന നിർബന്ധ ബുദ്ധിയിലേക്ക് ഇത് മനുഷ്യനെ നയിക്കുന്നു.
'നീ നീയായിരിക്കുക' എന്നതാണ് ലോകം പറയുന്നതെങ്കിലും അവിടെ ദൈവഹിതം വിസ്മരിക്കപ്പെടാം. ഇതാണ് നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുമ്പോൾ സംഭവിക്കുക.
ചില സമയങ്ങളിൽ ദൈവം തന്റെ പദ്ധതി വെളിപ്പെടുത്തുന്നത് നാം വിലകൽപ്പിക്കാത്ത, ചെറിയവർ എന്ന് കരുതുന്നവരിലൂടെയാകാം. എന്നെ ഇന്നത്തെ സുവിശേഷ ഭാഗത്തിലെ 25 -)൦ വാക്യം ഓർമ്മപ്പെടുത്തുന്നു.
നിർബന്ധ ബുദ്ധി, എന്റെ രീതികൾ മാത്രമാണ് ശരിയെന്ന് അഹംഭാവത്തിലേക്കും അതുവഴി ആത്മീയ അന്ധതയിലേക്കും നയിക്കും. അതിനാൽ ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ മാതൃകയാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന, അംഗീകരിക്കുന്ന തുറവിയുള്ള ഹൃദയം നൽകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം
അടുക്കൽ വന്നവൻ
ഫ്രയർ ജോജോ മോൻ
"അടുക്കൽ വരുന്നവൻ", ഇത് അറിഞ്ഞോ അറിയാതെയോ അനുദിനം നാം ചെയ്യുന്ന പ്രവർത്തിയാണ്.
ഭൂമിയിൽ വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നവർക്ക് ഈ രഹസ്യം മനസ്സിലായില്ല; എന്നാൽ ശിശുക്കളും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ട വരും ഈ രഹസ്യം മനസ്സിലാക്കി.
ദൈവമായിരുന്നവൻ മനുഷ്യമക്കളുടെ അടുക്കൽ വന്നു.
ജ്ഞാനം വർഷിക്കുന്നവൻ അതാഗ്രഹിച്ചവരുടെ അടുക്കൽ വന്നു.
വചനമായവൻ വചനത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിലേക്ക് ഇറങ്ങിവന്നു.
വിമോചനമായവൻ ബന്ധിതരുടെ അടുക്കൽ വന്നു,അവർ മോചിതരായി.
സൗഖ്യമായവൻ രോഗികളെ തേടിയിറങ്ങി അവരുടെ അടുക്കൽ വന്നു.
സ്നേഹമായവൻ സ്നേഹം വറ്റിവരണ്ട ഹൃദയങ്ങളിൽ സ്നേഹം പകർന്നു നൽകുവാൻ അടുക്കൽ വന്നു.
അമർത്യനായവൻ മർത്യരുടെ അടുക്കൽ വന്നു,അമർത്യതയുടെ വിരുന്ന് ഒരുക്കി.
മനുഷ്യവർഗ്ഗം മുഴുവനും ആശ്വാസം പകരുവാൻ നൽകപ്പെട്ട ഒരേയൊരു മാർഗമാണ് ക്രിസ്തു മാർഗ്ഗം,ഒരേയൊരു നാമം "ഈശോ" എന്ന തിരുനാമവും
ആശ്വാസമായി മാറുന്ന ഒരു ക്രിസ്തു
ഫ്രയർ ജിബിൻ
ക്ലേശതർക്ക് ആശ്വാസമായി മാറുന്ന ഒരു ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുക.
അതോടൊപ്പം പിതാവിനെ കാണിച്ചുതരുന്ന ഒരു പുത്രനെയും നാം കാണുന്നു. പുത്രനായ ക്രിസ്തുവാണ് പിതാവിങ്കലേക്കുള്ള വഴി. യഥാർത്ഥത്തിൽ ആരെങ്കിലും പിതാവിനെ കണ്ടിരുന്നുവോ? പഴയ നിയമത്തിൽ ചിലർക്കെങ്കിലും പിതാവായ ദൈവത്തിന്റെ ദർശനം ഉണ്ടായിരുന്നു, എന്നാൽ അവരെല്ലാം കണ്ടത് ദൈവത്തിന്റെ ഒരു ഭാഗം മാത്രം. ദൈവത്തെ ദൈവമായി അറിയുന്നവനായിരുന്നു ക്രിസ്തു, അതിനാലാണ് ആ പുത്രനായ ക്രിസ്തു വഴി പിതാവായ ദൈവത്തിലേക്ക് നാം എത്തുക. പിതാവിന്റെ രാജ്യത്തിലേക്ക് എത്തുവാനുള്ള കുറെ വഴികൾ ക്രിസ്തു തന്നെ പറഞ്ഞു തന്നിട്ടുണ്ട് സുവിശേഷ ഭാഗ്യങ്ങൾ.അതനുസരിച്ചുള്ള നമുക്ക് പ്രാർത്ഥിക്കാം
വിനയം
ഫ്രയർ ആഷബിൻ
ഇന്നത്തെ സുവിശേഷത്തിൽ നാം വായിക്കുന്നത് ഈശോ ശാന്തശീലനം വിനീതഹൃദയനും ആണ് എന്നാണ്.
അവന്റെ സന്നിധിയിൽ വരുന്നവർക്ക് ആശ്വാസം നൽകുന്നവനാണ് ക്രിസ്തു, ഓരോ ക്രിസ്തു ശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത് ശാന്തശീലനം അനേകർക്ക് ആശ്വാസം ആകുവാനും ആണ്.
അതിനുള്ള കൃപയ്ക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
ആശ്വാസം കണ്ടെത്താം
ഫ്രയർ ജോയൽ ജിമ്മി
എല്ലാ നിയമങ്ങളും പ്രവചനങ്ങളും അറിഞ്ഞിട്ടും യേശുവിനെ തിരിച്ചറിയാതെ പോയവർ, യേശു അവരെ ഓർത്ത് പരിതപിക്കുകയാണ് തുടർന്ന് അവിടുന്ന് വിരൽ ചൂണ്ടുന്നത് ശിശുക്കളിലേക്കാണ് അവരുടേതു പോലുള്ള ആശ്രയ ബോധങ്ങൾ പേറുന്നവരിലേക്കാണ്.
പ്രിയപ്പെട്ടവരെ നമുക്ക് നമ്മളിലേക്ക് തന്നെ ചുരുങ്ങാതിരിക്കാൻ ജീവിതത്തിലെ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉള്ള ഉത്തരം മറ്റൊന്നുമല്ല ക്രിസ്തുവിൽ ആണ് കാരണം അവിടുന്നാണ് ആശ്വാസ ധായകൻ.
യേശു കൂടെയുള്ളപ്പോൾ....
ഫ്രയർ ക്ലമെന്റ്
എളിയവരോട് ഈശോയ്ക്ക് എന്നും പ്രിയമായിരുന്നു.
ദൈവിക രഹസ്യങ്ങൾ വെളിപ്പെടുത്തി കൊടുത്തിരുന്നത് അവർക്കാണ്, വിനീതരായി ജീവിച്ചാൽ ദൈവം തന്റെ വെളിപാടുകൾ നമുക്കും നൽകാതിരിക്കുകയില്ല.
ആശ്വസിപ്പിക്കാൻ കാത്തിരിക്കുന്നവനാണ് നമ്മുടെ കർത്താവായ യേശു ആശാന്തികളുടെ നടുവിൽ ശാന്തിയുടെ തീരം തീർക്കുവാൻ ഈശോയ്ക്ക് സാധിക്കും.
യേശുവിന്റെ മുഖം വഹിച്ച് അവിടുത്തെ മുൻപിൽ നിന്ന് അവിടുത്തോട് താദാത്മിക പ്പെടുക എന്നതാണ് ആശ്വാസത്തിനുള്ള വഴി.
യേശു കൂടിയുള്ളപ്പോൾ ഏതു നുകകവും വഹിക്കുവാൻ എളുപ്പമാണ്.
എങ്കിലും നമ്മുടെ ജീവിതം വാരമുള്ളതും ആയി അനുഭവപ്പെടുമ്പോൾ തിരിച്ചറിയുക എന്റെ യാത്ര യേശുവിനോടൊപ്പം അല്ല.
തണൽ
ഫ്രയർ നിബിൽ
ജീവിത ക്ലേശങ്ങൾക്ക് മധ്യേ ചലിക്കുന്ന ഓരോരുത്തർക്കും ആശ്വാസവും പ്രതീക്ഷയും നൽകുന്ന സുവിശേഷ ഭാഗമാണ് നാം ഇന്ന് ധ്യാനിക്കുന്നത് ഈശോ പറയുന്നു അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരും ഞാൻ അവരെ ആശ്വസിപ്പിക്കാ.
എന്നാൽ ക്രിസ്തു നൽകുന്ന ആശ്വാസത്തിൽ അഭയം പ്രാപിക്കാൻ ക്രിസ്തുവിൽ നിന്നും നാം പഠിക്കേണ്ടതുണ്ട്.
ജീവിത ഭാരങ്ങളാൽ ക്ലേശിക്കുന്ന നാം ഓരോരുത്തരും ക്രിസ്തുവിന്റെ തണലിലേക്ക് വന്ന്, അവന്റെ സ്നേഹം അനുഭവിച്ച്, ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.
ബാഹുബലി
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
മണലാരണ്യത്തിലൂടെ നടന്നു നീങ്ങിയ മനുഷ്യൻ തന്റെ പിൻപിലായി പിന്തുടരുന്ന കാലടികൾ കാണുന്നു.അയാൾ ചോദിച്ചു: ഇത് ആരാണ്? കാലടികൾ പറഞ്ഞു: ഞാൻ ദൈവമാണ്.
നടന്നു നീങ്ങി അയാൾ തളർന്ന പോലെ തോന്നിയപ്പോൾ തിരിഞ്ഞുനോക്കി കാലടികൾ കണ്ടില്ല. കണ്ടത് അയാളുടെ കാലടികൾ മാത്രം. അയാൾ പിറുപിറുത്തു: തകരുന്ന വേളയിൽ കൈവിടുന്ന ദൈവം! അപ്പോൾ ദൈവം പറഞ്ഞു: മകനെ നീ ഇപ്പോൾ കാണുന്ന കാലടികൾ നിന്റെതല്ല അത് എന്റേതാണ്, നീ ഇപ്പോൾ എന്റെ ചുമലിലാണ്...
മത്താ 11: 28-30 ൽ ഈശോ പറയുന്നു അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തകർന്നു പോവാതെ നിന്റെ ക്ലേശങ്ങൾ അവന്റെ സഹനത്തോടെ ചേർത്തുവയ്ക്കുമ്പോൾ അവനത് ചുമലിൽ താങ്ങും നീ പോലും പ്രതീക്ഷിക്കാത്ത സമയത്ത് അവനത് ആശ്വാസമാക്കി മാറ്റും. ഹബക്കൂക്ക് 1:5 പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി നിങ്ങളുടെ ഇടയിൽ ഞാൻ ചെയ്യും. അതിനായ് Trust in him, Nothing more is needed.
ജ്ഞാനത്തിലേക്കുള്ള വാതിൽ
ഫ്രയർ ഐസൺ
യേശു താൻ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ അനുതപിക്കാത്തതിനാൽ വ്യസനിച്ച് അവരെ ശാസിച്ചതിനു ശേഷമുള്ള ഭാഗമാണ് മത്തായി സുവിശേഷകൻ ഈ ഭാഗത്തിൽ അടയാളപ്പെടുത്തുന്നത്
ഈശോ പറയുന്നു:
ജ്ഞാനം ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറിച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
ശിശു പ്രതിനിധാനം ചെയ്യുന്ന ഒരുപിടി സുകൃതങ്ങൾ ഉണ്ട്. അത് നിർമ്മലമായ ഹൃദയം തന്നെയാണ്. പഴയ നിയമത്തിൽ പ്രവാചകന്മാർ വഴി കർത്താവ് പറയുന്നുണ്ട് നിങ്ങളുടെ ഉള്ളിൽ മാംസളമായ ഹൃദയം ഞാൻ രൂപീകരിക്കുമെന്ന്.
ഈ മാംസളമായ മൃദുവായ ഹൃദയം തന്നെയാണ് ജ്ഞാനത്തിന് പ്രവേശിക്കാനുള്ള വാതിലും.
ഹൃദയാന്തരാളത്തിൽ ചെറു കല്ലുകൾ ആയി രൂപം പ്രാപിച്ച അഹന്തയുടെയും ധാർഷ്ഠ്യത്തിന്റെയും കാഠിന്യത്തിൽ നിന്ന് മാംസളത്തിന്റെ മയം നിറഞ്ഞ മൃദുലയിലേക്കുള്ള രൂപാന്തരികരണമാണ് ഈശോ ആഗ്രഹിക്കുന്നത്.
നമുക്കും പ്രായാധിക്യത്തിന്റെ കാഠിന്യത്തിൽ നിന്നും ശൈശവത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങി പോകാം.
Gratitude is the best attitude
ഫ്രയർ സുബിൻ പേക്കുഴിയിൽ
“Man is the measure of everything” is the attitude of those who consider themselves intelligent and wise.
The public greatly admired St. Anthony of Padua being an eloquent preacher and extraordinary pastor yet he never drew away from imitating the humility of Christ. Hence, he was gifted to carry Infant Jesus in his arms.
Jesus the divine formator has been forming us through vivid experiences in our lives. Still, for its fruitfulness, we have to develop in us the quality of docility like that of a child with a true heart without evil conscious and dependence on Him with unwavering hope.
സഹിക്കുന്നവർക്കായി
സ്നേഹപൂർവ്വം.....
മദര് തെരേസയുടെ മരിയഭക്തി
മുന്വിധികള് തെറ്റിച്ച മഹത്വം
എട്ടു നോമ്പിന്റെ ചരിത്രം
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ദൈവസ്തുതിയിൽ ഫലം ചൂടുന്ന വയലേലകൾ